x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടൊ​റ​ന്‍റോ​യി​ൽ എം​പി സ​ൽ​മ സ​ഹി​ദി​ന്‍റെ കാ​റി​ന് തീ​യി​ട്ടു; അ​ട്ടി​മ​റി​യെ​ന്ന് സം​ശ​യം

പ്ര​സാ​ദ് തീ​യാ​ടി​ക്ക​ൽ
Published: August 29, 2026 04:53 PM IST | Updated: August 29, 2026 04:53 PM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

ടൊ​റ​ന്‍റോ: കാ​ന​ഡ​യി​ലെ ലി​ബ​റ​ൽ എം​പി സ​ൽ​മ സ​ഹി​ദി​ന്‍റെ സ്കാ​ർ​ബ​റോ​യി​ലെ വ​സ​തി​ക്ക് മു​ന്നി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് തീ​യി​ട്ട സം​ഭ​വ​ത്തി​ൽ ടൊ​റ​ന്‍റോ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

സം​ഭ​വം മ​നഃ​പൂ​ർ​വ​മു​ള്ള തീ​വ​യ്പ്പ് ആ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ 1.20നും 1.30നും ഇ​ട​യി​ൽ ബെ​ല്ല​മി റോ​ഡ് നോ​ർ​ത്തി​നും ലോ​റ​ൻ​സ് അ​വ​ന്യൂ ഈ​സ്റ്റി​നും സ​മീ​പ​മാ​ണ് സം​ഭ​വം.

നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ​ക്ക് തീ​പി​ടി​ച്ച​താ​യു​ള്ള വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ടൊ​റ​ന്‍റോ പോ​ലീ​സും ഫ​യ​ർ സ​ർ​വീ​സും സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ച്ചു. പോ​ലീ​സ് പ​റ​യു​ന്ന​ത​നു​സ​രി​ച്ച് മൂ​ന്ന് വാ​ഹ​ന​ങ്ങ​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്.

ത​ന്‍റെ കാ​റി​നും മ​റ്റൊ​രു വാ​ഹ​ന​ത്തി​നും തീ​യി​ട്ട​താ​യി Scarborough Centre - Don Valley East മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന സ​ൽ​മ സ​ഹി​ദ് അ​റി​യി​ച്ചു. തീ ​ക​ണ്ട മ​ക​നും അ​യ​ൽ​വാ​സി​ക​ളും 911ൽ ​വി​ളി​ച്ച് വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ര​ണ്ട് വാ​ഹ​ന​ങ്ങ​ളും പൂ​ർ​ണ​മാ​യി ന​ശി​ച്ചെ​ങ്കി​ലും വീ​ടി​ന് കേ​ടു​പാ​ടു​ക​ളി​ല്ലെ​ന്നും കു​ടും​ബാം​ഗ​ങ്ങ​ൾ എ​ല്ലാ​വ​രും സു​ര​ക്ഷി​ത​രാ​ണെ​ന്നും സ​ഹി​ദ് വ്യ​ക്ത​മാ​ക്കി.

ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ കാ​ര​ണം സം​ബ​ന്ധി​ച്ച് ഇ​പ്പോ​ൾ ഊ​ഹാ​പോ​ഹ​ങ്ങ​ൾ​ക്ക് ത​യാ​റ​ല്ലെ​ന്നും പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഫ​ലം കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും സ​ഹി​ദ് പ​റ​ഞ്ഞു.

ഇ​ത്ത​രം ആ​ക്ര​മ​ണ​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും ജ​ന​ങ്ങ​ളെ സേ​വി​ക്കു​ന്ന ത​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നി​ന്ന് ഇ​തൊ​ന്നും ത​ന്നെ പി​ന്തി​രി​പ്പി​ക്കി​ല്ലെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.

സം​ഭ​വ​ത്തെ ക​നേ​ഡി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി മാ​ർ​ക്ക് കാ​ർ​ണി ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു. ഇ​ത് ഭീ​രു​ത്വ​പ​ര​മാ​യ അ​ക്ര​മ​വും ഭീ​ഷ​ണി​പ്പെ​ടു​ത്ത​ലു​മാ​ണ് എ​ന്ന് വി​ശേ​ഷി​പ്പി​ച്ച കാ​ർ​ണി, ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ൾ കാ​ന​ഡ​യി​ൽ അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് പ​റ​ഞ്ഞു.

സ​ഹി​ദും കു​ടും​ബ​വും സു​ര​ക്ഷി​ത​രാ​ണെ​ന്ന​തി​ൽ ആ​ശ്വാ​സ​മു​ണ്ടെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ൽ ടൊ​റ​ന്‍റോ പോ​ലീ​സി​ന് പൂ​ർ​ണ പി​ന്തു​ണ​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

ടൊ​റ​ന്‍റോ മേ​യ​ർ ഒ​ലി​വി​യ ചൗ​വും സം​ഭ​വ​ത്തെ അ​പ​ല​പി​ച്ചു. അ​ക്ര​മ​വും ഭീ​ഷ​ണി​പ്പെ​ടു​ത്ത​ലും ഒ​രി​ക്ക​ലും സ​ഹി​ക്കാ​നാ​വി​ല്ലെ​ന്ന് അ​വ​ർ വ്യ​ക്ത​മാ​ക്കി. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല.

നി​ല​വി​ൽ പ്ര​തി​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളൊ​ന്നും പോ​ലീ​സ് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ക​യും സാ​ക്ഷി​ക​ളി​ൽ നി​ന്ന് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യും ചെ​യ്തു​വ​രി​ക​യാ​ണ്.

Tags : TorontoMP SalmaZahid Car SetonFire

Recent News

Corehub Up