പാരീസ്: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ സെമി ചിത്രം തെളിഞ്ഞു. നിലവിലെ ചാമ്പ്യൻമാരായ പിഎസ്ജി ബയേൺ മ്യൂണിക്കിനെയും അഴ്സണൽ അത്ലറ്റികോ മാഡ്രിഡിനെയും നേരിടും.
ഇരുപാദ ക്വാർട്ടറിൽ പിഎസ്ജി ലിവർപൂളിനെയും (4-0) ബയേൺ റയൽ മാഡ്രിഡിനെയും (6-4) തകർത്തു. അത്ലറ്റികോ ബാഴ്സലോണയെ 3-2നും അഴ്സണൽ സ്പോർട്ടിംഗ് ലിസ്ബണെ ഒറ്റ ഗോളിനും മറികടന്നു. 28നും 29നുമാണ് ആദ്യപാദ സെമി.
രണ്ടാംപാദം മേയ് അഞ്ചിനും ആറിനും നടക്കും. 30ന് ബുഡാപെസ്റ്റിലെ പുസ്കാസ് അരീനയിലാണ് ഫൈനൽ.
Tags : football champions league semi