ലണ്ടന്‍: 2025-26 സീസണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളിന്റെ അവസാന റൗണ്ട് പോരാട്ടം ഇന്ന്.
ഇന്ത്യന്‍ സമയം രാത്രി 8.30ന് പത്ത് മത്സരങ്ങള്‍ക്ക് കിക്കോഫ് നടക്കും. അതോടെ ഈ സീസണ് ഐപിഎല്‍ ക്ലോസ് ചെയ്യും.
ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സല ലിവര്‍പൂള്‍ എഫ്സിക്കൊപ്പമുള്ള അവസാന മത്സരമാണ് ഇന്നു നടക്കുന്നതെന്നതും ശ്രദ്ധേയം. ഹോം ഗ്രൗണ്ടായ ആന്‍ഫീല്‍ഡില്‍ ബ്രെന്റ്ഫോഡിന് എതിരേയാണ് ലിവര്‍പൂളിന്റെ മത്സരം.
ചാമ്പ്യന്‍സ് ലീഗ് ടിക്കറ്റ് ഉറപ്പാക്കാന്‍ ലിവര്‍പൂള്‍ എഫ്സിക്ക് ഇന്നു ജയം അനിവാര്യമാണ്. 59 പോയിന്റുമായി നിലവില്‍ അഞ്ചാം സ്ഥാനത്താണ് ലിവര്‍പൂള്‍. 56 പോയിന്റുള്ള ബേണ്മത്താണ് ലിവര്‍പൂളിനു ഭീഷണി. ആദ്യ അഞ്ച് സ്ഥാനക്കാര്‍ക്കാണ് ചാമ്പ്യന്‍സ് ലീഗ് യോഗ്യത ലഭിക്കുക.
Tags : Salah muhammed salah EPL Closing