തിരുവനന്തപുരം: അരുവിക്കര മുൻ എംഎൽഎയും കെപിസിസി ജനറൽ സെക്രട്ടറിയുമായ കെ.എസ്. ശബരീനാഥനെ കോർപറേഷനിലേക്കു മത്സരിപ്പിക്കാൻ കോൺഗ്രസ് തീരുമാനിച്ചു.
കവടിയാർ വാർഡിൽ നിന്നാകും മത്സരിക്കുക. കഴിഞ്ഞ തവണ കോൺഗ്രസ് ജയിച്ച ഈ വാർഡ് നിലവിൽ ജനറൽ സീറ്റാണ്. ഇന്നലെ ചേർന്ന ജില്ലാ കോർ കമ്മിറ്റിയുടേതാണു തീരുമാനം.
വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തിൽ സ്ഥാനാർഥിയായിരുന്ന വീണ എസ്. നായരോടും കോർപറേഷനിൽ മത്സരിക്കാൻ നിർദേശിച്ചിട്ടുണ്ട്. കഴിയാവുന്നത്ര സീറ്റ് നേടി നിയമസഭാ തെരഞ്ഞെടുപ്പിന് അനുകൂല സാഹചര്യമൊരുക്കാനാണ് കോൺഗ്രസ് നീക്കം.