x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ലി​യ​ങ്ങാ​ടി അ​പ​ക​ടം; ക​ർ​ശ​ന ന​ട​പ​ടി​ക​ളു​മാ​യി കോ​ർ​പ​റേ​ഷ​ൻ


Published: February 26, 2026 08:01 AM IST | Updated: February 26, 2026 08:01 AM IST

കോ​ഴി​ക്കോ​ട്: വ​ലി​യ​ങ്ങാ​ടി​യി​ൽ കെ​ട്ടി​ട​ത്തി​ന്‍റെ സ്ലാ​ബ് ത​ക​ർ​ന്നു​വീ​ണ് നാ​ല് പേ​ർ മ​രി​ച്ച സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ​ക്കൊ​രു​ങ്ങി കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ൻ. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് കോ​ർ​പ​റേ​ഷ​ന്‍റെ എ​ല്ലാ കെ​ട്ടി​ട​ങ്ങ​ളും പ​രി​ശോ​ധി​ക്കാ​നാ​ണ് തീ​രു​മാ​നം.

നേ​ര​ത്തെ കാ​ല​പ്പ​ഴ​ക്ക​മു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ 16 കെ​ട്ടി​ട​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്. ഇ​തി​ൽ ര​ണ്ട് കെ​ട്ടി​ട​ങ്ങ​ൾ അ​പ​ക​ടാ​വ​സ്ഥ​യി​ൽ തു​ട​രു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. ഈ ​കെ​ട്ടി​ട​ങ്ങ​ളി​ൽ നി​ന്ന് ആ​ളു​ക​ളെ ഒ​ഴി​പ്പി​ക്കാ​നാ​ണ് തീ​രു​മാ​നം.

നാ​ല് പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​മാ​യ അ​പ​ക​ട​ത്തി​ലെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ഇ​ന്ന് സ​മ​ർ​പ്പി​ക്കാ​നി​രി​ക്കെ കൂ​ടു​ത​ൽ സ്ഥ​ല​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നും കോ​ർ​പ​റേ​ഷ​ൻ അ​റി​യി​ക്കു​ന്നു. അ​പ​ക​ടം ച​ർ​ച്ച ചെ​യ്യാ​ൻ ഇ​ന്ന് കൗ​ൺ​സി​ൽ യോ​ഗ​വും ചേ​രു​ന്നു​ണ്ട്.

കെ​ട്ടി​ട​ത്തി​ന്‍റെ സ്ലാ​ബ് ത​ക​ർ​ന്നു​വീ​ണ് അ​ത്തോ​ളി സ്വ​ദേ​ശി ബ​ഷീ​ര്‍, അ​ഷ്റ​ഫ്, തി​രു​വ​ങ്ങൂ​ര്‍ സ്വ​ദേ​ശി വി​നോ​ദ​ന്‍, കി​ണാ​ശേ​രി സ്വ​ദേ​ശി ജ​ബാ​ര്‍ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

Tags : Valiyangadi calicut Corporation death

Recent News

Corehub Up