x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഴ​ക്കാ​ല മു​ന്നൊ​രു​ക്ക​വു​മാ​യി കോ​ർ​പ​റേ​ഷ​ൻ


Published: May 17, 2026 02:01 AM IST | Updated: May 17, 2026 02:01 AM IST

തൃ​ശൂ​ർ: മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട 65 ശ​ത​മാ​നം പ്ര​വൃ​ത്തി​ക​ളും പൂ​ർ​ത്തി​യാ​ക്കി​യ​താ​യി മേ​യ​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ​ചേ​ർ​ന്ന വി​ല​യി​രു​ത്ത​ൽ യോ​ഗം. 234 പ്ര​വൃ​ത്തി​ക​ളാ​ണ് എ​ഗ്രി​മെ​ന്‍റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്.

മ​ഴ​ക്കാ​ലം ആ​രം​ഭി​ക്കു​ന്പോ​ൾ ദു​ര​ന്ത​നി​വാ​ര​ണ ക​ൺ​ട്രോ​ൾ റൂം ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി എ​ൻ​ജി​നീ​യ​റിം​ഗ്, ഹെ​ൽ​ത്ത് വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രെ​യും ആ​ർ​ആ​ർ​ടി അം​ഗ​ങ്ങ​ളെ​യും 24 മ​ണി​ക്കൂ​റും സേ​വ​ന​ത്തി​നാ​യി സ​ജ്ജ​മാ​ക്കും. പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ നോ​ഡ​ൽ ഓ​ഫീ​സ​റാ​യി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​റെ ചു​മ​ത​ല​പ്പെ​ടു​ത്തി.

സ്കൂ​ളു​ക​ൾ തു​റ​ക്കു​ന്ന സാ​ ഹ​ച​ര്യ​ത്തി​ൽ അ​പ​ക​ട​ക​ര​മാ​യ മ​ര​ങ്ങ​ൾ വെ​ട്ടി​മാ​റ്റാ​നും സ്കൂ​ൾ പ​രി​സ​രം വൃ​ത്തി​യാ​ക്കാ​നും എ​ൻ​ജി​നീ​യ​റിം​ഗ്, ആ​രോ​ഗ്യ വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ​ക്കു നി​ർ​ദേ​ശം ന​ല്കി. സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ൽ അ​പ​ക​ട​ക​ര​മാ​യ അ​വ​സ്ഥ​യി​ലു​ള്ള മ​ര​ങ്ങ​ളും ശി​ഖ​ര​ങ്ങ​ളും മു​റി​ച്ചു​മാ​റ്റാ​നും നി​ർ​ദേ​ശം ന​ൽ​കും. ഡി​വി​ഷ​ൻ​ത​ല​ത്തി​ൽ മ​ഴ​ക്കാ​ല പൂ​ർ​വ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കാ​നും വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ച് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്താ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

Tags : Corporation nattuvishesham local news

Recent News

Corehub Up