x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​പ്പു​റം-പ​ര​പ്പ​ന​ങ്ങാ​ടി റോ​ഡ് ഗ​താ​ഗ​തയോ​ഗ്യം

വെബ് ഡെസ്ക്
Published: August 6, 2026 03:46 AM IST | Updated: August 6, 2026 03:46 AM IST

മ​ല​പ്പു​റം-പ​ര​പ്പ​ന​ങ്ങാ​ടി റോ​ഡി​ലെ എ​ടാ​യി​പ്പാ​ല​ത്ത് കു​ന്നി​ടി​ഞ്ഞ് റോ​ഡി​ലേ​ക്ക് വീ​ണ മ​ണ്ണ് അ​ഗ്നി​ര​ക്ഷാ സേ​ന വെ​ള്ളം പ​ന്പ് ചെ​യ്ത് നീ​ക്കം ചെ​യ്യു​ന്നു.

മ​ല​പ്പു​റം: ക​ഴി​ഞ്ഞ ദി​വ​സം മ​ണ്ണി​ടി​ച്ചി​ലി​നെ​ത്തു​ട​ർ​ന്ന് ഗ​താ​ഗ​തം നി​ല​ച്ച നാ​ടു​കാ​ണി-പ​ര​പ്പ​ന​ങ്ങാ​ടി സം​സ്ഥാ​ന​പാ​ത​യി​ലെ എ​ടാ​യി​പ്പാ​ല​ത്ത് റോ​ഡി​ൽ വീ​ണ മ​ണ്ണും മ​ര​ങ്ങ​ളും പൂ​ർ​ണ​മാ​യും നീ​ക്കം ചെ​യ്ത് റോ​ഡ് ഗ​താ​ഗ​ത​ത്തി​ന് സ​ജ്ജ​മാ​യി.
ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴ് മു​ത​ൽ മ​ല​പ്പു​റം അ​ഗ്നി​ര​ക്ഷാ സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മൂ​ന്ന് മ​ണ്ണു​മാ​ന്തി യ​ന്ത്ര​ങ്ങ​ളു​ടെ​യും 12 ടോ​റ​സ് ലോ​റി​ക​ളു​ടെ​യും 11 ടി​പ്പ​ർ ലോ​റി​ക​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ 135 ലോ​ഡ് മ​ണ്ണ് കൂ​ടി നീ​ക്കം ചെ​യ്താ​ണ് റോ​ഡ് പൂ​ർ​ണ​തോ​തി​ൽ ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കി​യ​ത്.

ചൊ​വ്വാ​ഴ്ച നാ​ല് മ​ണ്ണു​മാ​ന്തി യ​ന്ത്ര​ങ്ങ​ളും 47 ലോ​റി​ക​ളി​ലു​മാ​യി 238 ലോ​ഡ് മ​ണ്ണാ​ണ് നീ​ക്കം ചെ​യ്തി​രു​ന്ന​ത്.

ഇ​തോ​ടെ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മ​ണ്ണി​ടി​ച്ചി​ലി​നെ​ത്തു​ട​ർ​ന്ന് പാ​ണ​ക്കാ​ട് എ​ടാ​യി​പ്പാ​ല​ത്ത് റോ​ഡി​ൽ വ​ന്ന​ടി​ഞ്ഞ 373 ലോ​ഡ് മ​ണ്ണാ​ണ് ആ​കെ നീ​ക്കം ചെ​യ്ത​ത്.
മ​ണ്ണ് പൂ​ർ​ണ​മാ​യും നീ​ക്കി​യെ​ങ്കി​ലും റോ​ഡി​ലെ ചെ​ളി വാ​ഹ​ന​ങ്ങ​ൾ​ക്കും യാ​ത്ര​ക്കാ​ർ​ക്കും ഭീ​ഷ​ണി​യാ​കു​മെ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ഗ്നി​ര​ക്ഷാ സേ​ന​യു​ടെ മൊ​ബൈ​ൽ ടാ​ങ്ക് യൂ​ണി​റ്റ് ര​ണ്ട​ര മ​ണി​ക്കൂ​റോ​ളം വെ​ള്ളം പ​ന്പ് ചെ​യ്ത് റോ​ഡി​ലെ ചെ​ളി പൂ​ർ​ണ​മാ​യും നീ​ക്കം ചെ​യ്താ​ണ് റോ​ഡ് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കി​യ​ത്.
ഫ​യ​ർ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ എം. ​അ​ബ്ദു​ൾ ഗ​ഫൂ​ർ, അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ കെ. ​പ്ര​തീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​പ്പു​റം ന​ഗ​ര​സ​ഭ​യു​ടെ​യും വി​വി​ധ വ​കു​പ്പു​ക​ളു​ടെ​യും സി​വി​ൽ ഡി​ഫ​ൻ​സ് അ​ട​ക്ക​മു​ള്ള സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ഇ​ന്ന​ലെ വൈ​കി​ട്ട് ഏ​ഴോ​ടെ​യാ​ണ് റോ​ഡ് പൂ​ർ​ണ​തോ​തി​ൽ ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കി​യ​ത്.

ഇ​ന്ന് രാ​വി​ലെ ക​ള​ക്‌ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ റോ​ഡ് ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നുന​ൽ​കു​ന്നതി​ൽ തീ​രു​മാ​ന​മെ​ടു​ക്കും.

Tags : Nattuvishesham Local News road traffic

Recent News

Corehub Up