x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ഗ​ര​ത്തി​ലെ വെ​ള്ള​ക്കെ​ട്ട്

വെബ് ഡെസ്ക്
Published: August 6, 2026 04:18 AM IST | Updated: August 6, 2026 04:18 AM IST

പ്രതീകാത്മക ചിത്രം

നടപടികൾക്ക് വേഗം കൂട്ടും

കൊ​ച്ചി: ന​ഗ​ര​ത്തി​ലെ വെ​ള്ള​ക്കെ​ട്ട് പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി വി​വി​ധ ക​നാ​ലു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ​വും വെ​ള്ള​ക്കെ​ട്ട് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും വേ​ഗ​ത്തി​ലാ​ക്കും. ജി​ല്ലാ ക​ള​ക്ട​ര്‍ ജി.​പ്രി​യ​ങ്ക​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന ഓ​പ്പ​റേ​ഷ​ന്‍ ബ്രേ​ക്ക്ത്രൂ അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ക​ള​ക്ട​റു​ടെ ക്യാ​മ്പ് ഓ​ഫീ​സി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ ഓ​പ്പ​റേ​ഷ​ന്‍ ബ്രേ​ക്ക്ത്രൂ, മു​ല്ല​ശേ​രി ക​നാ​ല്‍ ന​വീ​ക​ര​ണം എ​ന്നി​വ​യു​ടെ പു​രോ​ഗ​തി സ​മ​ഗ്ര​മാ​യി വി​ല​യി​രു​ത്തി.

മു​ല്ല​ശേ​രി ക​നാ​ല്‍ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ള്‍ സെ​പ്റ്റം​ബ​ര്‍ ഒ​ന്നി​ന് പു​ന​രാ​രം​ഭി​ക്കാ​നും മാ​ര്‍​ച്ച് മാ​സ​ത്തി​നു​ള്ളി​ല്‍ പൂ​ര്‍​ത്തി​യാ​ക്കാ​നും ജി​ല്ലാ ക​ള​ക്ട​ര്‍ നി​ര്‍​ദ്ദേ​ശം ന​ല്‍​കി. ടി.​പി. ക​നാ​ലി​ലെ ക​നാ​ലി​ന്‍റെ മൗ​ത്ത് ക്ലീ​നിം​ഗ് പൂ​ര്‍​ത്തി​യാ​യ​താ​യും ഹൈ​ക്കോ​ട​തി പ​രി​സ​ര​ത്തെ വെ​ള്ള​ക്കെ​ട്ട് പ​രി​ഹ​രി​ക്കാ​നു​ള്ള ജോ​ലി​ക​ള്‍ പി​ഡ​ബ്ല്യു​ഡി പൂ​ര്‍​ത്തി​യാ​ക്കി​യ​താ​യും യോ​ഗം വി​ല​യി​രു​ത്തി. കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ പ്ര​ദേ​ശ​ത്തെ കാ​ന​ക​ളി​ലെ അ​ന​ധി​കൃ​ത വേ​സ്റ്റ് നി​ക്ഷേ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​ന​ക​ള്‍ അ​ടി​യ​ന്തി​ര​മാ​യി വൃ​ത്തി​യാ​ക്കു​വാ​നും, കാ​ന​ക​ള്‍​ക്ക് മു​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​ട​ക​ള്‍ മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നും കൊ​ച്ചി കോ​ര്‍​പ​റേ​ഷ​ന്‍ അ​ധി​കൃ​ത​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി.

ന​ഗ​ര​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള വെ​ള്ള​ക്കെ​ട്ട് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​ന്ദി​രാ​ന​ഗ​റി​ല്‍ ഷ​ട്ട​റു​ക​ള്‍ സ്ഥാ​പി​ക്കു​ക​യും, റോ​ഡ് ഉ​യ​ര്‍​ത്തു​ന്ന​തി​നാ​യി ഫ​ണ്ട് അ​നു​വ​ദി​ച്ച് ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കു​ക​യും ചെ​യ്തു. ജോ​സ് ജം​ഗ്ഷ​നി​ലെ പ്ര​ശ്‌​ന​പ​രി​ഹാ​ര​ത്തി​നാ​യു​ള്ള ടെ​ന്‍​ഡ​റിം​ഗ് ന​ട​പ​ടി​ക​ളും, ടി​ഡി റോ​ഡി​ലെ ജെ​റ്റിം​ഗ് പ്ര​വൃ​ത്തി​ക​ളും പൂ​ര്‍​ത്തി​യാ​യി. എം​ജി റോ​ഡി​ലെ സെ​ന്‍​ട്ര​ല്‍ മാ​ള്‍ പ​രി​സ​ര​ത്തെ വെ​ള്ള​ക്കെ​ട്ടി​ന് അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണാ​ന്‍ പി​ഡ​ബ്ല്യു​ഡി​ക്ക് നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യ​പ്പോ​ള്‍, ഇ​ട​പ്പ​ള്ളി ഒ​ബ്‌​റോ​ണ്‍ മാ​ള്‍ പ​രി​സ​ര​ത്ത് ബോ​ക്‌​സ് ക​ല്‍​വ​ര്‍​ട്ട് പ്ര​വൃ​ത്തി​ക​ള്‍ പൂ​ര്‍​ത്തി​യാ​യ​താ​യി എ​ന്‍​എ​ച്ച്എ​ഐ അ​റി​യി​ച്ചു. ക​മ്മ​ട്ടി​പ്പാ​ട​ത്ത് ബോ​ക്‌​സ് ക​ല്‍​വ​ര്‍​ട്ട് ടെ​ന്‍​ഡ​റിം​ഗി​ലു​ണ്ടാ​യ കാ​ല​താ​മ​സ​ത്തി​ല്‍ റെ​യി​ല്‍​വേ​യോ​ട് അ​ടി​യ​ന്ത​ര റി​പ്പോ​ര്‍​ട്ട് തേ​ടി​യി​ട്ടു​ണ്ട്.

യോ​ഗ​ത്തി​ല്‍ അ​മി​ക്ക​സ് ക്യൂ​റി ഗോ​വി​ന്ദ് പ​ത്മ​നാ​ഭ​ന്‍, ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ജോ​സ​ഫ് സ്റ്റീ​ഫ​ന്‍ റോ​ബി, കൊ​ച്ചി കോ​ര്‍​പ്പ​റേ​ഷ​ന്‍ സെ​ക്ര​ട്ട​റി പി.​എ​സ്.​ഷി​ബു, വി​വി​ധ വ​കു​പ്പു​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up