x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊ​തു​മ​രാ​മ​ത്ത് ഓ​ഫി​സ് ഉ​പ​രോ​ധി​ച്ചു

വെബ് ഡെസ്ക്
Published: August 6, 2026 04:20 AM IST | Updated: August 6, 2026 04:20 AM IST

പ്രതീകാത്മക ചിത്രം

അ​ങ്ക​മാ​ലി: അ​പ​ക​ടം പ​തി​യി​രി​ക്കു​ന്ന എം​സി റോ​ഡി​ലെ മ​ര​ണ​ക്കു​ഴി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി അ​ട​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ഗ​ര​സ​ഭ എ​ൽ​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ൾ അ​ങ്ക​മാ​ലി പൊ​തു​മ​രാ​മ​ത്ത് ഓ​ഫിസ് ഉ​പ​രോ​ധി​ച്ചു. കാ​ല​വ​ർ​ഷം ശ​ക്തി​പെ​ട്ട​തോ​ടെ അ​ങ്ക​മാ​ലി - കാ​ല​ടി റോ​ഡി​ൽ സി​ഗ്ന​ൽ ജം​ഗ്ഷ​ൻ മു​ത​ൽ വേ​ങ്ങൂ​ർ ഭാ​ഗം​വ​രെ​യും മ​റ്റൂ​ർ-​ക​രി​യാ​ട് റോ​ഡി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും നി​ര​വ​ധി കു​ഴി​ക​ളാ​ണ് രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ഉ​പ​രോ​ധ സ​മ​രം സി​പി​എം ഏ​രി​യ സെ​ക്ര​ട്ട​റി കെ.​പി. റെ​ജീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കൗ​ൺ​സി​ല​ർ ബി​ജു പൗ​ലോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലോ​ക്ക​ൽ സെ​ക്ര​ട്ട​റി സ​ജി വ​ർ​ഗീ​സ്, ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജീ​മോ​ൻ കു​ര്യ​ൻ, ഗ്രേ​സി ദേ​വ​സി, ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷ​നേ​താ​വ് ടി.​വൈ. ഏ​ല്യാ​സ്, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ വി​നീ​ത ദി​ലീ​പ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

തു​ട​ർ​ന്ന് അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ റോ​ഡ് മെ​യി​ന്‍റ​ന​ൻ​സ് എ​റ​ണാ​കു​ളം ഡി​വി​ഷ​നു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യെ തു​ട​ർ​ന്ന് പ്ര​ശ്നം ഉ​ട​ൻ പ​രി​ഹ​രി​ക്കു​മെ​ന്ന ഉ​റ​പ്പി​ന്മേ​ലാ​ണ് സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up