x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ലി​ന്യം ത​ള്ളു​ന്നെന്ന് പരാതി

വെബ് ഡെസ്ക്
Published: August 6, 2026 04:24 AM IST | Updated: August 6, 2026 04:24 AM IST

പ്രതീകാത്മക ചിത്രം

മൂ​വാ​റ്റു​പു​ഴ : വീ​ട്ടൂ​ര്‍ വ​ന​ത്തി​ന്‍റെ ന​ടു​വി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന മൂ​വാ​റ്റു​പു​ഴ - പ​ട്ടി​മ​റ്റം - കാ​ക്ക​നാ​ട് റോ​ഡി​ന് ഇ​രു​വ​ശ​വും വ​ന്‍​തോ​തി​ല്‍ മാ​ലി​ന്യം ത​ള്ളു​ന്നെ​ന്ന് പ​രാ​തി.

മ​ധ്യ​കേ​ര​ള​ത്തി​ലെ വി​വി​ധ ഫോ​റ​സ്റ്റ് റേ​ഞ്ചു​ക​ളി​ല്‍ നി​ന്നു​ള്ള ത​ടി​ക​ള്‍ ലേ​ലം ചെ​യ്യു​ന്ന പ്ര​ധാ​ന കേ​ന്ദ്ര​വും, വി​ശാ​ല​മാ​യ തേ​ക്ക്, സോ​ഷ്യ​ല്‍ ഫോ​റ​സ്ട്രി പ്ലാ​ന്‍റേ​ഷ​നു​ക​ളും ഉ​ള്‍​പ്പെ​ടു​ന്ന അ​തീ​വ പാ​രി​സ്ഥി​തി​ക പ്രാ​ധാ​ന്യ​മു​ള്ള പ്ര​ദേ​ശ​മാ​ണി​ത്. പൊ​ലി​സി​ന്‍റെ മു​ന്ന​റി​യി​പ്പ് ബോ​ര്‍​ഡും സി​സി​ടി​വി കാ​മ​റ​യും സ്ഥാ​പി​ച്ചി​ട്ടു​ള്ള വ​ന​ഭാ​ഗ​ത്തു ത​ന്നെ​യാ​ണ് മാ​ലി​ന്യ​ങ്ങ​ള്‍ ത​ള്ളു​ന്ന​ത്.

ചാ​ക്കു​ക​ളി​ലും പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ലു​മാ​യി ത​ള്ളു​ന്ന മാ​ലി​ന്യ​ങ്ങ​ള്‍ തെ​രു​വു​നാ​യ്ക്ക​ളും പ​ക്ഷി​ക​ളും വ​ലി​ച്ചി​ടു​ക​യാ​ണ്. അ​ധി​കാ​രി​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് മാ​ലി​ന്യ​ങ്ങ​ള്‍ നീ​ക്കം ചെ​യ്യാ​നും കു​റ്റ​ക്കാ​ര്‍​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​നും ത​യാ​റാ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags : Nattuvishesham DistrictNews DeepikaNews Complaint

Recent News

Corehub Up