x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​ശീ​യ​പാ​ത​ അ​യ്യ​ങ്കാ​വി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷം

വെബ് ഡെസ്ക്
Published: August 6, 2026 04:21 AM IST | Updated: August 6, 2026 04:21 AM IST

പ്രതീകാത്മക ചിത്രം

കോ​ത​മം​ഗ​ലം: ഓ​ട നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത മൂ​ലം കൊ​ച്ചി-​ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത​യി​ൽ അ​യ്യ​ങ്കാ​വി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷം. ദേ​ശീ​യ​പാ​ത ന​വീ​ക​ര​ണ​ത്തി​നു ശേ​ഷ​മാ​ണ് ഇ​വി​ടെ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ട​ത്. ഓ​ട നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത മൂ​ലം വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​ത്ത​താ​ണു പ്ര​ശ്‌​നം.

100 മീ​റ്റ​ർ നീ​ള​ത്തി​ൽ വെ​ള്ളം എ​പ്പോ​ഴും കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്. മ​ഴ പെ​യ്യു​മ്പോ​ൾ റോ​ഡ് നി​റ​യെ വെ​ള്ള​മാ​കും. അ​ല്ലാ​ത്ത​പ്പോ​ഴും റോ​ഡി​ന്‍റെ പ​കു​തി വീ​തി​യി​ൽ വെ​ള്ള​മു​ണ്ട്.

ഓ​ട​യി​ലൂ​ടെ​യെ​ത്തു​ന്ന മാ​ലി​ന്യ​വും ചേ​രു​ന്ന​തി​നാ​ൽ മ​ലി​ന​ജ​ല​മാ​ണു റോ​ഡി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്. ഇ​വി​ടെ​യു​ള്ള ഗ​വ. ഹൈ​സ്കൂ‌​ളി​ലേ​ക്കും ക്ഷേ​ത്ര​ത്തി​ലേ​ക്കും വ്യാ​പാ​ര സ്‌​ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും വീ​ടു​ക​ളി​ലേ​ക്കു​മ​ട​ക്കം ഈ ​മ​ലി​ന​വെ​ള്ള​ത്തി​ലൂ​ടെ വേ​ണം പ്ര​വേ​ശി​ക്കാ​ൻ.

ദേ​ശീ​യ​പാ​ത​യി​ൽ നി​ന്നു തി​രി​യു​ന്ന ഇ​ട​റോ​ഡി​ലും വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ന​ഗ​ര​സ​ഭാ​ധി​കൃ​ത​ർ ഇ​ട​പെ​ട്ടു മ​ലി​ന​ജ​ലം ടാ​ങ്ക​ർ ലോ​റി​യി​ൽ പ​മ്പ് ചെ​യ്തു നീ​ക്കി​യെ​ങ്കി​ലും മ​ഴ വീ​ണ്ടും പെ​യ്ത​തോ​ടെ പ​ഴ​യ​പ​ടി​യാ​യി.

Tags : Nattuvishesham DistrictNews DeepikaNews Ayyankavu.

Recent News

Corehub Up