x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ര​ട്ടി​യി​ൽ ദേ​ശീ​യ​പാ​ത നി​ർ​മാ​ണം തോ​ന്നും​പ​ടി

വെബ് ഡെസ്ക്
Published: August 6, 2026 03:50 AM IST | Updated: August 6, 2026 03:50 AM IST

മു​രി​ങ്ങൂ​രി​ൽ മേ​ൽ​പ്പാ​ത ഇ​റ​ങ്ങി​വ​രു​ന്ന ഭാ​ഗ​ത്ത് മീ​ഡി​യ​നും പ്ര​ധാ​ന​പാ​ത​യ്ക്കും ഇ​ട​യി​ലു​ള്ള ഭാ​ഗം ത​ക​ർ​ന്ന​നി​ല​യി​ൽ.

കൊ​ര​ട്ടി: അ​പ​ക​ട​ങ്ങ​ൾ പെ​രു​കി​യ​തോ​ടെ ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​ലെ പി​ഴ​വു​ക​ൾ പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. കൊ​ര​ട്ടി മേ​ഖ​ല​യി​ൽ ഡ്രെ​യി​നേ​ജ് സ്ലാ​ബു​ക​ൾ ത​ക​രു​ന്ന​തി​നൊ​പ്പം അ​ലൈ​ൻ​മെ​ന്‍റ് ത​ക​രാ​ർ, വെ​ള്ള​ക്കെ​ട്ട്, കു​ഴി​ക​ൾ, വെ​ളി​ച്ച​ക്കു​റ​വ് എ​ന്നി​വ​യും അ​പ​ക​ട​ങ്ങ​ൾ​ക്കു വ​ഴി​വ​യ്ക്കു​ന്നു.

മു​രി​ങ്ങൂ​ർ, ചി​റ​ങ്ങ​ര ഭാ​ഗ​ങ്ങ​ളി​ൽ അ​ടി​പ്പാ​ത നി​ർ​മാ​ണ​ത്തി​ന്‍റെ അ​വ​സാ​ന​ഘ​ട്ട​വും കൊ​ര​ട്ടി ജം​ഗ്ഷ​നി​ൽ മൂ​ന്നു സ്പാ​നു​ക​ളി​ൽ മേ​ൽ​പ്പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ​വു​മാ​ണു പു​രോ​ഗ​മി​ക്കു​ന്ന​ത്. മ​ഴ, തൊ​ഴി​ലാ​ളി​ക​ളു​ടെ കു​റ​വ് എ​ന്നി​വ പ്ര​വൃ​ത്തി​ക​ളു​ടെ വേ​ഗ​ത​യെ ബാ​ധി​ച്ചു. മേ​ൽ​പ്പാ​ല​ത്തി​ന്‍റെ തൂ​ണു​ക​ൾ​ക്കാ​യി സ്ഥാ​പി​ച്ച ഇ​രു​ന്പു​ക​ന്പി​ക​ൾ സാ​ങ്കേ​തി​ക​പ്പി​ഴ​വു​കാ​ര​ണം അ​ഴി​ച്ചു​മാ​റ്റി പു​നഃ​സ്ഥാ​പി​ക്കേ​ണ്ടി​യും​വ​ന്നു.

റെ​യി​ൽ​വേ മേ​ൽ​പാല​വും ദേ​ശീ​യ​പാ​ത​യും സം​ഗ​മി​ക്കു​ന്ന​യി​ട​ത്തു​ള്ള ഡ്രെ​യി​നേ​ജ് സ്ലാ​ബു​ക​ളും തു​ട​ർ​ച്ച​യാ​യി ത​ക​രു​ന്നു. ചി​ല​തു വി​ണ്ടു​കീ​റി. ഭാ​ര​വാ​ഹ​ന​ങ്ങ​ളെ താ​ങ്ങാ​ൻ ശേ​ഷി​യു​ണ്ടെ​ന്നു​പ​റ​ഞ്ഞു സ്ഥാ​പി​ച്ച​വ​യാ​ണി​വ. ഇ​തു മാ​റ്റി​സ്ഥാ​പി​ക്കു​ന്ന​തു​വ​രെ രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്കും അ​പ​ക​ട​ങ്ങ​ളും വ​ർ​ധി​ച്ചു. അ​പ​ക​ട​സൂ​ച​ന​യാ​യി റോ​ഡി​ൽ പ്ലാ​സ്റ്റി​ക് കോ​ണു​ക​ൾ മാ​ത്ര​മാ​ണു സ്ഥാ​പി​ച്ച​ത്. പ്ര​തി​ഷേ​ധം ക​ന​ത്ത​തോ​ടെ​യാ​ണു സ്ലാ​ബു​ക​ൾ മാ​റ്റി സ്ഥാ​പി​ച്ച​ത്. ഇ​വ​യു​ടെ ഉ​യ​ര​വ്യ​ത്യാ​സ​മാ​ക​ട്ടെ ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്രി​ക​ർ​ക്കു ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു​ണ്ട്.

കു​ഴി​യും വെ​ള്ള​ക്കെ​ട്ടും രൂ​ക്ഷം

കൊ​ര​ട്ടി: കാ​ന​ക​ളി​ൽ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നി​റ​ഞ്ഞ​തോ​ടെ മു​രി​ങ്ങൂ​ർ, കൊ​ര​ട്ടി, ചി​റ​ങ്ങ​ര മേ​ഖ​ല​യി​ൽ റോ​ഡി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷം. മു​രി​ങ്ങൂ​ർ​മു​ത​ൽ പൊ​ങ്ങം​വ​രെ കു​ഴി​ക​ൾ നി​റ​ഞ്ഞു. തെ​രു​വു​വി​ള​ക്കു​ക​ളു​ടെ അ​ഭാ​വ​വും അ​പ​ക​ട​സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു. മു​രി​ങ്ങൂ​ർ, ചി​റ​ങ്ങ​ര എ​ന്നി​വി​ട​ങ്ങ​ളി​ൽ മേ​ൽ​പാത അ​വ​സാ​നി​ക്കു​ന്ന ഭാ​ഗ​ത്ത് ഒ​രു​മാ​സ​ത്തി​നി​ടെ നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളാ​ണു​ണ്ടാ​യ​ത്.

മു​രി​ങ്ങൂ​രി​ൽ അ​ങ്ക​മാ​ലി ദി​ശ​യി​ൽ മേ​ൽ​പാത അ​വ​സാ​നി​ക്കു​ന്ന​യി​ട​ത്ത് റോ​ഡി​നും മീ​ഡി​യ​നു​മി​ട​യി​ൽ ര​ണ്ടു മീ​റ്റ​ർ വീ​തി​യി​ലാ​ണു റോ​ഡ് ത​ക​ർ​ന്ന​ത്.
മേ​ൽ​പാ​ലം ഇ​റ​ങ്ങി​യെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ നി​യ​ന്ത്ര​ണം​വി​ട്ട് മീ​ഡി​യ​നി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ന്ന​തും പ​തി​വാ​ണ്.

മൂ​ന്നു​വ​രി​പ്പാ​ത ര​ണ്ടു​വ​രി​യാ​കു​ന്ന ഭാ​ഗ​ത്തെ അ​ലൈ​ൻ​മെ​ന്‍റും അ​പ​ക​ട​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​കു​ന്നു. സ​ർ​വീ​സ് റോ​ഡ്, മേ​ൽ​പാത എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ക്കാ​തി​രി​ക്കാ​ൻ സൂ​ച​നാ​ബോ​ർ​ഡു​ക​ളു​മി​ല്ല.

Tags : Nattuvishesham DistrictNews DeepikaNews Construction

Recent News

Corehub Up