x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഞ്ചേ​രി ത​ലാ​പ്പി​ല്‍ ജ​ലീ​ല്‍ വ​ധ​ക്കേ​സ്: പ്ര​തി​ക​ള്‍ സ്ഥി​രം കു​റ്റ​വാ​ളി​ക​ളെ​ന്ന് കോ​ട​തി

വെബ് ഡെസ്ക്
Published: August 6, 2026 03:44 AM IST | Updated: August 6, 2026 03:44 AM IST

പ്ര​തി​ക​ളെ ഇ​ന്ന​ലെ കോ​ട​തി​യി​ലെ​ത്തി​ച്ച​പ്പോ​ള്‍.

മ​ഞ്ചേ​രി: രാ​ഷ‌്ട്രീ​യ​ത്തി​ന് അ​തീ​ത​മാ​യി ജ​ന​കീ​യ​നാ​യ പൊ​തു​പ്ര​വ​ര്‍​ത്ത​ക​ന്‍ ത​ലാ​പ്പി​ല്‍ അ​ബ്ദു​ല്‍ ജ​ലീ​ലി​ന്‍റെ (കു​ഞ്ഞാ​ന്‍ - 57) കൊ​ല​പാ​ത​ക​ക്കേ​സി​ലെ പ്ര​തി​ക​ള്‍ സ്ഥി​രം കു​റ്റ​വാ​ളി​ക​ളാ​ണെ​ന്ന് കോ​ട​തി. നി​ര​വ​ധി അ​ടി​പി​ടി കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ ഒ​ന്നാം പ്ര​തി ഷു​ഹൈ​ബി​നെ (കൊ​ച്ചു) 2022 ഏ​പ്രി​ലി​ല്‍ ചെ​ന്നൈ​യി​ല്‍വ​ച്ചാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പി​ന്നീ​ട് ജാ​മ്യ​ത്തി​ലി​റ​ങ്ങി കേ​സ് വി​ധി പ​റ​യാ​ന്‍​വെ​ച്ച ദി​വ​സം മു​ങ്ങി​യ ഇ​യാ​ളെ വീ​ണ്ടും വീ​ട്ടി​ലെ​ത്തി പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.
മ​റ്റ് പ്ര​തി​ക​ളാ​യ ഷം​സീ​ര്‍, അ​ബ്ദു​ല്‍ മാ​ജി​ദ് എ​ന്നി​വ​രെ 2022 മാ​ര്‍​ച്ചി​ല്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

ഇ​തി​ല്‍ ര​ണ്ടാം പ്ര​തി ഷം​സീ​ര്‍ 2024 ജൂ​ലൈ​യി​ല്‍ ല​ഹ​രി​മ​രു​ന്നാ​യ എം​ഡി​എം​എ​യു​മാ​യി വീ​ണ്ടും പി​ടി​യി​ലാ​യ​തി​നെത്തു​ട​ര്‍​ന്ന് കോ​ട​തി ഇ​യാ​ളു​ടെ ജാ​മ്യം റ​ദ്ദാ​ക്കി​യി​രു​ന്നു.

Tags : Nattuvishesham Local News Manjeri Murder Case

Recent News

Corehub Up