എട്ടിന് കുറുമാലിൽ ഉദ്ഘാടനം ചെയ്യപ്പെടുന്ന കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സൗജന്യ ഡയാലിസിസ് യൂണിറ്റ്.
കുറുമാൽ: കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ രണ്ടാമതു സൗജന്യ ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനം എട്ടിനു രാവിലെ 10.30നു മന്ത്രി കെ. മുരളീധരൻ നിർവഹിക്കും.
കുറുമാലിലെ ഡയാലിസിസ് യൂണിറ്റിന്റെ ഒന്നാംനിലയിൽ ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷന്റെ സഹായത്തോടെ ലഭ്യമാക്കിയ 10 മെഷീനുകൾ ഉൾപ്പെട്ട യൂണിറ്റ് ആണു പ്രവർത്തനമാരംഭിക്കുന്നത്. ഫിസിയോ ടുഡേ യുകെയുടെ സഹായത്തിൽ സൗജന്യ ഫിസിയോതെറാപ്പി യൂണിറ്റ്, മണപ്പുറം ഫൗണ്ടേഷന്റെ സഹകരണത്തോടെയുള്ള ഓപ്പണ്‍ ജിം, കിഡ്നി ഗ്രീൻപാർക്ക് എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും.
എ.സി. മൊയ്തീൻ എംഎൽഎ, കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാ. ഡേവിസ് ചിറമ്മൽ, വേലൂർ, കൈപ്പറന്പ് പഞ്ചായത്ത് പ്രസിഡന്റുമാരായ സ്വപ്ന രാമചന്ദ്രൻ, പ്രമീള സുബ്രഹ്മണ്യൻ, അമല ആശുപത്രി ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ, സാൻ ദാമിയാനോ കപ്പൂച്ചിൻ ആശ്രമം സുപ്പീരിയർ ഫാ. ജോണ്‍ പടിഞ്ഞാക്കര, വേലൂർ ഫൊറോന വികാരി ഫാ. ജെയ്സണ്‍ തെക്കുംപുറം, കുറുമാൽ ഇടവക വികാരി ഫാ. ഡോ. സേവ്യർ ക്രിസ്റ്റി, ജി. മോഹനചന്ദ്രൻ, ബി.എം. ജെയിംസ്, സാൻജോ നന്പാടൻ, പ്രിൻസ് തോമസ്, പി.പി. യേശുദാസ് എന്നിവർ പങ്കെടുക്കും.
Tags : Nattuvishesham DistrictNews DeepikaNews Dialysis Unit