x
ad
Wed, 19 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ്യാ​പാ​രി​ക​ൾ കോ​ർ​പ​റേ​ഷ​നോ​ട് ഏ​റ്റു​മു​ട്ട​രു​ത്: ഡെ​പ്യൂ​ട്ടി മേ​യ​ർ

വെബ് ഡെസ്ക്
Published: August 19, 2026 02:42 AM IST | Updated: August 19, 2026 02:42 AM IST

തൃ​ശൂ​ർ: വ്യാ​പാ​രിസ​മൂ​ഹം കോ​ർ​പ​റേ​ഷ​നു​മാ​യി ഏ​റ്റു​മു​ട്ടാ​ൻ ശ്ര​മി​ക്ക​രു​തെ​ന്ന് ഡെ​പ്യൂ​ട്ടി മേ​യ​ർ എ. ​പ്ര​സാ​ദ്. കു​റു​പ്പം റോ​ഡി​ലെ അ​ശാ​സ്ത്രീ​യ നി​ർ​മാ​ണം പ​രി​ഹ​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ എ​ല്ലാ​വി​ധ ച​ർ​ച്ച​ക​ൾ​ക്കും ശേ​ഷ​മാ​ണ് ന​ട​ക്കു​ക​യെ​ന്നും ഇ​രു​ട്ടി​ന്‍റെ മ​റ​വി​ല​ല്ലെ​ന്നും അ​ദ്ദേ​ഹം ഇ​ന്ന​ലെ ചേ​ർ​ന്ന കോ​ർ​പ​റേ​ഷ​ൻ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ പ​റ​ഞ്ഞു. പി​ഡ്ബ്ല്യു​ഡി​യു​ടേ​ത് അ​ട​ക്ക​മു​ള്ള എ​ല്ലാ റി​പ്പോ​ർ​ട്ടു​ക​ളും ല​ഭി​ക്ക​ട്ടെ, എ​ന്നി​ട്ടു നോ​ക്കാം നി​ർ​മാ​ണം എ​ന്ന തീ​രു​മാ​ന​ത്തി​ലേ​ക്ക് കോ​ർ​പ​റേ​ഷ​നെ എ​ത്തി​ക്ക​രു​തെ​ന്നും മു​ന്ന​റി​യി​പ്പു ന​ൽ​കി.

നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ തു​ട​ങ്ങാ​നൊ​രു​ങ്ങു​ന്പോ​ൾ വ്യാ​പാ​രി​ക​ളും സ​മീ​പ​ത്തെ വീ​ട്ടു​കാ​രും ത​ട​യു​ക​യാ​ണ്. അ​ശാ​സ്ത്രീ​യ നി​ർ​മാ​ണം തു​ട​ങ്ങി​വ​ച്ച എ​ൽ​ഡി​എ​ഫ് ഇ​പ്പോ​ൾ കു​റ്റ​പ്പെ​ടു​ത്തു​ക​യാ​ണെ​ന്നും എ. ​പ്ര​സാ​ദ് ചൂ​ണ്ടി​ക്കാ​ട്ടി. കോ​ടി​ക​ണ​ക്കി​ന് രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി നി​ർ​മാ​ണം ന​ട​ത്തി​യ​ത്. വ്യാ​പാ​രി​ക​ളെ​യും സം​സ്ഥാ​ന പി​ഡ​ബ്ല്യു​ഡി വ​കു​പ്പി​നെ​യും എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് അ​ധി​കൃ​ത​രെ​യും ച​ർ​ച്ച​യ്ക്കു വി​ളി​ച്ച് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ മേ​യ​ർ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

പ്ര​തി​പ​ക്ഷ​ത്തെ ഉ​ൾ​പ്പെ​ടു​ത്തി സ​ർ​വ​ക​ക്ഷി​ച​ർ​ച്ച ന​ട​ത്തി. കാ​ന​യു​ടെ മു​ക​ളി​ൽ സ്ലാ​ബി​ട​രു​ത് ഗ്രി​ല്ലു മ​തി, സ്ലാ​ബ് തു​ള​യ്ക്ക​രു​ത്, കാ​ന​യു​ടെ അ​ടി​ഭാ​ഗം മു​ത​ൽ പു​തു​ക്കി​പ്പ​ണി​യ​ണം എ​ന്നു തു​ട​ങ്ങു​ന്ന വാ​ശി​ക​ളാ​ണ് വ്യാ​പാ​രി​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കു​ന്ന​ത്. 500 മീ​റ്റ​ർ കാ​ന നി​ർ​മി​ച്ചാ​ൽ ആ​ശ​ങ്ക പ​രി​ഹ​രി​ക്കാ​മെ​ന്ന നി​ർ​ദേ​ശ​വും വ്യാ​പാ​രി​ക​ൾ അം​ഗീ​ക​രി​ച്ചി​ല്ല. വ്യാ​പാ​രി​ക​ൾ​ക്കും ജ​ന​ങ്ങ​ൾ​ക്കും ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന വി​ക​ല​മാ​യ കാ​ന നി​ർ​മാ​ണ​ത്തി​ലെ പ്ര​ശ്നം അ​ടി​യ​ന്തി​ര​മാ​യി പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് കോ​ർ​പ​റേ​ഷ​ൻ പ്ര​തി​പ​ക്ഷ​നേ​താ​വ് ടി.​ആ​ർ. ഹി​ര​ണ്‍ ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ​യാ​ണ് പ്ര​തി​ക​ര​ണം.

ബി​ജെ​പി കൗ​ണ്‍​സി​ല​ർ പൂ​ർ​ണി​മ സു​രേ​ഷം ഇ​ക്കാ​ര്യം ഉ​ന്ന​യി​ച്ചു. നി​ർ​മാ​ണം ന​ട​ക്കു​ന്ന ഭാ​ഗ​ത്തു​ള്ള വീ​ട്ടു​കാ​ർ​ക്ക് പു​റ​ത്തി​റ​ങ്ങാ​ൻ​പോ​ലും ബു​ദ്ധി​മു​ട്ടാ​ണെ​ന്ന് പൂ​ർ​ണി​മ സു​രേ​ഷ് പ​റ​ഞ്ഞു. അ​സൗ​ക​ര്യം നേ​രി​ട്ട കു​ടും​ബ​ത്തെ നേ​രി​ൽ​ക്ക​ണ്ട് എ​ത്ര​യും​വേ​ഗം പ്ര​ശ്നം പ​രി​ഹ​രി​ക്കാ​മെ​ന്ന് മേയർ ഉ​റ​പ്പു​ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ഇ​തു​വ​രെ പാ​ലി​ച്ചി​ല്ലെ​ന്നും ആ​രോ​പി​ച്ചു.

Tags : Corporation NattuVishasham DistrictNews

Recent News

Corehub Up