District News
പൊൻകുന്നം: തൊണ്ണൂറ് വയസ് പിന്നിട്ടപ്പോഴും കൃഷിക്കാരനായി ജീവിച്ച ഇളമ്പള്ളി വട്ടക്കുഴി കൊച്ചുപ്പാപ്പൻ എന്ന വി.ടി. ആന്റണിക്ക് നാട് ഇന്നു വിട ചൊല്ലും. വാർധക്യസഹജമായ അസുഖത്താൽ ശനിയാഴ്ചയാണ് കർഷകനും പ്രാദേശിക ചരിത്രകാരനുമായ വി.ടി. ആന്റണി(93) അന്തരിച്ചത്.
താൻ അനുഭവിച്ചറിഞ്ഞതും കേട്ടറിഞ്ഞതുമായ നാടിനെക്കുറിച്ച് മൂന്നു പുസ്തകമെഴുതി നാടിന് സമ്മാനിച്ചിരുന്നു ഈ കർഷകൻ. തന്റെ ബാല്യകാലവും തനിക്കു മുൻപുള്ള തലമുറകളുടെ ജീവിതവും എന്റെ നാട്ടറിവുകളും ഓർമക്കുറിപ്പുകളും, ചില ഭൂതകാല സ്മരണകൾ എന്നീ രണ്ടുഗ്രന്ഥങ്ങളിലൂടെയാണ് നാടിന് സമർപ്പിച്ചത്. രാഷ്ട്രീയ ആക്ഷേപഹാസ്യം നിറഞ്ഞ ഓട്ടൻതുള്ളലും ഇദ്ദേഹം രചിച്ചിട്ടുണ്ട്.
കർഷകരുടെ ദുരിതജീവിതം, ദാരിദ്ര്യത്തോട് പടവെട്ടി നേടിയ വിജയങ്ങൾ, പരിമിത ഭൗതികസൗകര്യങ്ങളിലും സന്തോഷജീവിതം നയിച്ച ഓർമകൾ തുടങ്ങി രസകരമായ കുറിപ്പുകളാണ് അദ്ദേഹത്തിന്റെ രചനകൾ. പഴയകാല രാഷ്ട്രീയനേതാക്കൾ അവർ നാടിന് നൽകിയ സംഭാവനകൾ എല്ലാം അദ്ദേഹം തന്റെ വാക്കുകളിലൂടെ വരച്ചിട്ടു. പുസ്തകങ്ങളിൽ വിശേഷിപ്പിക്കുന്ന സന്ദർഭങ്ങൾ ആകർഷണീയമാക്കാൻ അനുയോജ്യമായ വേഷമിട്ട തന്റെ തന്നെ ഫോട്ടോകളാണ് ഉപയോഗിച്ചത്.
ഇളമ്പള്ളിയിലെ വ്യത്യസ്തനായ ഈ കർഷകൻ മരണവേളയിലും വ്യത്യസ്തത കൈവിടുന്നില്ല. മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കുന്നവരോട് നന്ദി അറിയിച്ച് മുൻകൂട്ടി റിക്കാർഡ് ചെയ്ത ശബ്ദസന്ദേശം ഇന്ന് അദ്ദേഹത്തിന്റെ അവസാനശബ്ദമായി നാട് കേൾക്കും.
ഇന്നു രാവിലെ എട്ടിന് മൃതദേഹം വീട്ടിലെത്തിക്കും. ഒൻപതു മുതൽ നെയ്യാട്ടുശേരി സെന്റ് ജോർജ് പള്ളി പാരിഷ് ഹാളിൽ പൊതുദർശനം ഉണ്ടായിരിക്കും. ഇവിടെ ശുശ്രൂഷക്കിടെ അദ്ദേഹത്തിന്റെ റിക്കാർഡ് ചെയ്ത നന്ദിവാക്കുകൾ ഉപയോഗിക്കും. ഉച്ചയ്ക്ക് രണ്ടിന് നെയ്യാട്ടുശ്രി പള്ളിയിൽ സംസ്കാരം നടക്കും.
District News
തൃശൂർ: അന്തരിച്ച ഡോ. ഷൊർണൂർ കാർത്തികേയനു തൃശൂർ പൗരാവലി സ്മരണാഞ്ജലിയർപ്പിച്ചു. സാഹിത്യഅക്കാദമി ഹാളിൽ നടന്ന പരിപാടി കെ. രാജൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. 99 ഗ്രന്ഥങ്ങളുടെ കർത്താവും പ്രിൻസിപ്പലും ആയിരുന്ന ഡോ. ഷൊർണൂർ കാർത്തികേയൻ ശിഷ്യൻമാർ ഏറെ ഇഷ്ടപ്പെടുന്ന മലയാളം പ്രഫസർ ആയിരുന്നുവെന്നു ശിഷ്യനായ കെ. രാജൻ അനുസ്മരിച്ചു. മഹാരാജാസ് കോളജിലെ വിദ്യാർഥികാലം മുതൽ നിലനിന്ന ഉൗഷ്മള സ്മരണകൾ ഡോ. പി.വി. കൃഷ്ണൻ നായർ പങ്കുവച്ചു. സഹൃദയവേദി, മുണ്ടശേരി സ്മാരകം തുടങ്ങി ഇരുപതിലധികം സാംസ്കാരികപ്രസ്ഥാനങ്ങളുടെ നായകത്വം വഹിച്ച ഷോർണൂർ കാർത്തികേയൻ സാംസ്കാരികനഗരത്തിന് അഭിമാനമാണെന്ന് അധ്യക്ഷത വഹിച്ച രാജൻ പല്ലൻ എംഎൽഎ അഭിപ്രായപ്പെട്ടു.
ബിഷപ് എമരിറ്റസ് മാർ ബോസ്കോ പുത്തൂർ, മുൻ മന്ത്രിമാരായ ഡോ. ആർ. ബിന്ദു, വി.എസ്. സുനിൽകുമാർ, ഡോ. അജിതൻ മേനോത്ത്, എൻ. ശ്രീകുമാർ, പ്രഫ. വി.എ. വർഗീസ്, ടി.വി. ചന്ദ്രമോഹൻ, പി.കെ. മിനി, ബേബി മൂക്കൻ, ഡേവിസ് കണ്ണന്പുഴ, സത്താർ ആദൂർ, ഡേവിസ് കണ്ണനായ്ക്കൽ, ഡോ. ജയപ്രകാശ് ശർമ, ഗംഗാധരൻ ഷൊർണൂർ, അനിൽ സമ്രാട്ട്, എടത്തറ ജയൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഡോ ഷോർണൂർ കാർത്തികേയന്റെ പേരിൽ മികച്ച കോളജ് പ്രിൻസിപ്പലിന് 10 വർഷത്തേക്ക് 15,000 രൂപയുടെ പുരസ്കാരം നൽകുന്നതിനുള്ള ധാരണാപത്രം രവി പുഷ്പഗിരി സഹൃദയവേദിക്കു കൈമാറി. ഉണ്ണികൃഷ്ണൻ പുലരി, പി.എം.എം. ഷെരീഫ്, ഇ.എ. ജോസഫ്, ഫ്രാൻസിസ് പൊറുത്തൂർ, നന്ദകുമാർ ആലത്ത്, ജോയ് പോൾ തുടങ്ങിയവർ നേതൃത്വം നൽകി.
Kerala
പാലാ: ഓപറേഷന് തൂഫാന് പദ്ധതിയുടെ ഭാഗമായി ലഹരിക്കെതിരേ വിദ്യാര്ഥിസമൂഹത്തിന്റെ ശക്തമായ സഹകരണവുമായി പാലാ ബ്രില്ല്യന്റ് സ്റ്റഡി സെന്ററിലെ വിദ്യാര്ഥികൾ.
ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തില് സംസ്ഥാനത്ത് ലഹരിവിരുദ്ധ ബോധവത്കരണത്തിനായി നടപ്പാക്കുന്ന ഓപ്പറേഷന് തൂഫാന് പദ്ധതിയുടെ ഭാഗമായി ബ്രില്ല്യന്റ് സ്റ്റഡി സെന്ററില് ഇന്നലെ ആഭ്യന്തരമന്ത്രി പങ്കെടുത്ത സമ്മേളനത്തില് സര്ക്കാരിന്റെ ലഹരിവിരുദ്ധ പദ്ധതിക്കു നിറഞ്ഞ കൈയടിയാണ് ലഭിച്ചത്.
ആഭ്യന്തര വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ചടങ്ങ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ബ്രില്ല്യന്റിലെ ഡയറക്ടര്മാരെയും സ്റ്റാഫ് അംഗങ്ങളെയും വിദ്യാര്ഥികളെയും തൂഫാന് വാരിയേഴ്സായി പ്രഖാപിച്ച മന്ത്രി ലഹരിക്കെതിരായ തൂഫാന് പ്രതിജ്ഞയ്ക്കും നേതൃത്വം നല്കി.
ബ്രില്ല്യന്റ് സ്റ്റഡി സെന്റര് ഡയറക്ടര്മാരായ സ്റ്റീഫന് ജോസഫ്, ജോര്ജ് തോമസ്, സെബാസ്റ്റ്യന് ജി. മാത്യു, ബി. സന്തോഷ് കുമാര്, അധ്യാപകര്, വിദ്യാര്ഥികള്, രക്ഷിതാക്കള്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്, ജനപ്രതിനിധികള് തുടങ്ങിയവര് പരിപാടിയില് പങ്കെടുത്തു.
Movies
ഗായിക എസ്. ജാനകിയുടെ സംസ്കാര ചടങ്ങിൽ താൻ കരഞ്ഞില്ലെന്ന കാരണത്താൽ വിമർശിച്ചവർക്ക് മറുപടിയുമായി കൊച്ചുമകൾ അപ്സര വൈദ്യുല.
ഒരാളോടുള്ള സ്നേഹത്തെ അളക്കേണ്ടത് കണ്ണുനീരിന്റെ അളവു കൊണ്ടല്ലെന്നും മരണത്തെ ആത്മീയതലത്തിൽ കാണാനാണ് മുത്തശ്ശി പഠിപ്പിച്ചതെന്നും അപ്സര വ്യക്തമാക്കി.
മുത്തശിയുടെ മരണശേഷം പൊതുജനമധ്യത്തിൽ എന്തുകൊണ്ട് കൂടുതൽ ദുഃഖിതയായി കാണപ്പെട്ടില്ലെന്ന ചോദ്യങ്ങൾ തനിക്ക് നേരിടേണ്ടിവന്നതായി അവർ കുറിച്ചു.
സംസ്കാര ചടങ്ങിൽ ശാന്തമായ മുഖഭാവത്തോടെയാണ് അപ്സര പ്രത്യക്ഷപ്പെട്ടത്. മാധ്യമങ്ങളോടുള്ള പ്രതികരണം പോലും അതിവൈകാരികമാകാതെ ശാന്തവും കൃത്യവുമായിരുന്നു. പാട്ടുകളിലൂടെ ജാനകിയമ്മയെ അറിയുന്ന ആരാധകർ പോലും നിറകണ്ണുകളോടെ പ്രിയഗായികയുടെ വേർപാടിനെ സമീപിക്കുമ്പോൾ കൊച്ചുമകൾക്ക് എങ്ങനെയാണ് ഇത്രയും ശാന്തമായി ഈ വലിയ ദുഃഖത്തെ നേരിടാൻ കഴിയുന്നതെന്ന സംശയം പലരും ഉയർത്തിയിരുന്നു. ഇതിനുള്ള മറുപടി കൂടിയാണ് അപ്സരയുടെ ദീർഘമായ കുറിപ്പ്.
"എന്റെ മുത്തശ്ശിയ്ക്ക് ഈ ലോകത്ത് ഏറ്റവും പ്രധാനപ്പെട്ടയാൾ എന്റെ ചേച്ചി വർഷയായിരുന്നു. അവർ തമ്മിലുള്ള ഇഴയടുപ്പവും ബന്ധവും വാക്കുകൾക്കതീതമാണ്. എല്ലാ അർഥത്തിലും മേയ്ഡ് ഫോർ ഈച്ച് അദർ!
മുത്തശിയ്ക്കൊപ്പം ഞാൻ ഇന്നു നിൽക്കുന്ന സ്ഥാനത്ത്, എല്ലാ കാര്യങ്ങളും ഉത്തരവാദിത്തങ്ങളും ചെയ്യേണ്ടിയിരുന്നത് വർഷയായിരുന്നു. എന്നാല് 2023 ഓഗസ്റ്റിൽ അവൾ ഈ ലോകത്ത് നിന്ന് യാത്രയായി. ആ നഷ്ടത്തിന്റെ വേദനയിൽ നിന്ന് പൂർണമായി കരകയറാൻ എന്റെ കുടുംബത്തിന് ഇതുവരെ ആയിട്ടില്ല. സങ്കടം മാഞ്ഞു പോകില്ലല്ലോ! ജീവിതകാലം മുഴുവന് കൊണ്ടുനടക്കേണ്ട വേദനയായി അത് ഇതിനോടകം മാറി. ഈ പ്രയാസത്തിനിടയിലും മുത്തശിയും വർഷയും വീണ്ടും ഒന്നിച്ചിരിക്കുന്നു എന്നുള്ളതാണ് ഏക ആശ്വാസം.
Movies
സമൂഹ മാധ്യമങ്ങളിലൂടെ തന്റെ ചിത്രം മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജൻ. വ്യാജ ചിത്രം പങ്കുവച്ച ഇൻസ്റ്റഗ്രാം അക്കൗണ്ടിന്റെ വിവരങ്ങളും നടി പുറത്തുവിട്ടു.
ഇതിനു പിന്നിലുളള ആളുകൾക്കെതിരെ എത്രയും പെട്ടന്ന് നിയമനടപടി എടുക്കണമെന്ന് കേരള പൊലീസിനോടും സൈബർ സെല്ലിനോടും നടി ആവശ്യപ്പെട്ടിട്ടുണ്ട്.
‘‘എന്റെ സൽപ്പേരിന് കളങ്കം വരുത്തുക എന്ന ദുരുദ്ദേശ്യത്തോടെ, ഈ ചിത്രം അശ്ലീലകരവും അപകീർത്തികരവുമായ രീതിയിൽ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചിരിക്കുകയാണ്. ഇത് ലജ്ജാകരവും, അംഗീകരിക്കാനാവാത്തതും, എന്റെ സ്വകാര്യതയുടെയും അന്തസിന്റെയും ഗുരുതരമായ ലംഘനവുമാണ്.
ഞാൻ ഈ അക്കൗണ്ട് ഔദ്യോഗികമായി ഇൻസ്റ്റാഗ്രാമിന് റിപ്പോർട്ട് ചെയ്യും, കൂടാതെ ബാധകമായ നിയമങ്ങൾക്കനുസരിച്ച് ഒരു പോലീസ് പരാതി ഫയൽ ചെയ്യുകയും ചെയ്യും. ഈ എഡിറ്റ് ചെയ്ത ഉള്ളടക്കം ഉണ്ടാക്കുകയോ പങ്കുവയ്ക്കുകയോ ചെയ്തവർ ആരായാലും ഉത്തരം പറയേണ്ടിവരും. നിയമപരമായ നടപടികൾ സ്വീകരിക്കും, നീതി ഉറപ്പാക്കും വരെ ഞാൻ ഈ കാര്യത്തിൽ മുന്നോട്ട് പോകും.
ദയവായി ഇത്തരം അധിക്ഷേപകരമായ ഉള്ളടക്കത്തെ പിന്തുണയ്ക്കുകയോ പങ്കുവയ്ക്കുകയോ ചെയ്യരുത്.’’അന്ന രേഷ്മ രാജന്റെ വാക്കുകൾ.
Movies
അയർലണ്ടിൽ കണ്ടുമുട്ടിയ യുവാവിനെ തിരിച്ചറിഞ്ഞാൽ 100 യൂറോ സമ്മാനമെന്ന് പന്തയം. ഒരൊറ്റ നോട്ടത്തിൽ സഹനടനെ തിരിച്ചറിഞ്ഞ് ധ്യാൻ ശ്രീനിവാസൻ. 2016-ൽ റിലീസായ ഒരേ മുഖം എന്ന ചിത്രത്തിൽ തനിക്കൊപ്പം അഭിനയിച്ച ഉണ്ണി കെ. കാർത്തികേയൻ എന്ന നടനെയാണ് ഒരു വേദിയിൽ വച്ച് ധ്യാൻ ഒരൊറ്റ നോട്ടത്തിൽ തിരിച്ചറിഞ്ഞത്.
അയർലണ്ടിൽ നടന്ന ഒരു പരിപാടിയിലെ വേദിയിൽ സംസാരിക്കുന്നതിനിടയിലാണ് കാണികളുടെ കൂട്ടത്തിൽനിന്ന കുമരകം സ്വദേശിയും നടനും ഗായകനുമായ ഉണ്ണി കെ. കാർത്തികേയനെ ധ്യാൻ പെട്ടെന്ന് ശ്രദ്ധിക്കുന്നത്. നാട്ടിൽ ഉണ്ടായിരുന്ന ആളല്ലേ എന്ന് ധ്യാൻ ചോദിച്ചതോടെയാണ് രസകരമായ രംഗങ്ങളുടെ തുടക്കം.
താൻ ആരാണെന്ന് കൃത്യമായി പറഞ്ഞാൽ നൂറ് യൂറോ സമ്മാനം നൽകാമെന്നായി ഉണ്ണി. എന്നാൽ, ഒട്ടും ആലോചിക്കാതെതന്നെ നമ്മൾ ‘ഒരേമുഖം’ സിനിമയിൽ ഒന്നിച്ചുണ്ടായിരുന്നു എന്ന് ധ്യാൻ പറയുകയായിരുന്നു. പത്ത് വർഷത്തോളമായിട്ടും ധ്യാൻ തന്നെ ഇന്നും ഓർത്തിരിക്കുന്നുവെന്ന സത്യം വലിയ ഞെട്ടലോടെയും സന്തോഷത്തോടെയുമാണ് ഉണ്ണിയും വേദിയിലുണ്ടായിരുന്നവരും കേട്ടത്.
താരത്തിന്റെ ഈ ഓർമശക്തിയെയും സഹപ്രവർത്തകരോടുള്ള സ്നേഹത്തെയും അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് സമൂഹ മാധ്യമത്തിൽ പങ്കുവച്ച വീഡിയോയ്ക്ക് താഴെ കമന്റുകൾ അയയ്ക്കുന്നത്.
International
ലണ്ടൻ: ബ്രിട്ടനിൽ യഹൂദ സമുദായത്തിനു നേർക്കുണ്ടായ ആക്രമണങ്ങൾക്കു പിന്നിൽ ഇറാനിലെ വിപ്ലവഗാർഡിന്റെ അപര സംഘടനയായ ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ദ കംപാനിയൻസ് ഓഫ് ദ റൈറ്റ് (ഐഎംസിആർ) ആണെന്ന് സുരക്ഷാ മന്ത്രി ആഞ്ചല ഈഗിൾ പ്രസ്താവനയിൽ അറിയിച്ചു. ഹർക്കത്ത് അഷാബ് അൽ യാമിൻ അൽ ഇസ്ലാമിയ എന്നും ഈ സംഘടന അറിയപ്പെടുന്നു.
ഈ സംഘടനയെയും വിപ്ലവഗാർഡിനെയും ബ്രിട്ടനിൽ നിരോധിച്ചതായി മന്ത്രി അറിയിച്ചു. വിപ്ലവഗാർഡിലെ വിദേശ ഓപ്പറേഷനുകൾക്കു ചുമതലപ്പെട്ട ഖുദ്സ് ഫോഴ്സ് അംഗങ്ങളാണ് ഐഎംസിആറിനു പിന്നിൽ പ്രവർത്തിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അടുത്ത കാലത്ത് ബ്രിട്ടനിൽ സിനഗോഗുകളും യഹൂദ സമുദായത്തിന്റെ ഉടമസ്ഥതയിലുള്ള ആംബുലൻസുകളും തീവച്ചു നശിപ്പിക്കാൻ ശ്രമിച്ചത് ഐഎംസിആർ ആണ്. സംഘടന ഇക്കാര്യം സമ്മതിച്ചിരുന്നു.
യൂറോപ്പിലും യഹൂദ സമുദായത്തെ ലക്ഷ്യമിടുന്ന ആക്രമണങ്ങൾക്കു പിന്നിൽ വിപ്ലവഗാർഡ് ആണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയിരുന്നു. ക്രിമിനൽ പശ്ചാത്തലമുള്ളവരെ റിക്രൂട്ട് ചെയ്താണ് വിപ്ലവഗാർഡ് അക്രമങ്ങൾ നടത്താറ്.
International
വത്തിക്കാന് സിറ്റി: മാർപാപ്പയും വിശ്വാസകാര്യങ്ങളുമായി ബന്ധപ്പെട്ട വത്തിക്കാൻ കാര്യാലയവും നല്കിയ മുന്നറിയിപ്പ് അവഗണിച്ച് മെത്രാഭിഷേകം നടത്തിയ വിശുദ്ധ പത്താം പീയൂസിന്റെ നാമധേയത്തിലുള്ള പൗരോഹിത്യ കൂട്ടായ്മ സ്വമേധയാലുള്ള പുറത്താകലിനു വിധേയമായതായി വത്തിക്കാന് പ്രഖ്യാപിച്ചു.
ഈ കൂട്ടായ്മയിലെ മെത്രാന്മാരായ അൽഫോൻസോ ദേ ഗലറേത്ത, ബെർണാഡ് ഫെല്ല, പുതുതായി വാഴിക്കപ്പെട്ട മെത്രാന്മാരായ പാസ്കൽ ഷ്റൈബർ, മൈക്കിൾ ഗോൾഡേഡ്, മൈക്കിൾ പ്വാൻസിനെ ദ് സിവ്രി, മാർക്ക് ഹാപ്പീർ എന്നിവരെ സഭയിൽനിന്ന് പുറത്താക്കുകയും ചെയ്തു. ഇതുസംബന്ധിച്ച ഡിക്രിയും വിശദീകരണക്കുറിപ്പും വിശ്വാസകാര്യങ്ങള്ക്കായുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ അധ്യക്ഷൻ കർദിനാൾ വിക്ടർ മാനുവൽ ഫെർണാണ്ടസ് പുറത്തിറക്കി.
ഈ കൂട്ടായ്മ നടത്തുന്ന കൂദാശകൾ നിയമാനുസൃതമല്ലെന്നും അവർ നടത്തുന്ന കുമ്പസാരവും വിവാഹവും അസാധുവാണെന്നും പ്രഖ്യാപിച്ച വത്തിക്കാൻ അവരുടെ വിശുദ്ധകുർബാനയർപ്പണങ്ങളിലും അവർ സംഘടിപ്പിക്കുന്ന പ്രവർത്തനങ്ങളിലും പങ്കെടുക്കുന്നതിൽനിന്ന് വിട്ടുനിൽക്കണമെന്നും വിശ്വാസികൾക്കു നിർദേശം നൽകി.
ജൂലൈ ഒന്നിന് സ്വിറ്റ്സർലൻഡിലെ എകോണിൽ നടത്തിയ മെത്രാഭിഷേകങ്ങളെ "ശീശ്മയുടെ സ്വഭാവമുള്ള ഒരു പ്രവൃത്തി' എന്നാണു വത്തിക്കാൻ കാര്യാലയം വിശേഷിപ്പിച്ചത്.
വിശുദ്ധ പത്താം പീയൂസിന്റെ നാമധേയത്തിലുള്ള പൗരോഹിത്യ കൂട്ടായ്മയിലെ മെത്രാന്മാർ സഭയിൽ പിളർപ്പുണ്ടാക്കുന്ന വിധത്തിലുള്ള പ്രവൃത്തിയാണു നടത്തിയിരിക്കുന്നതെന്നും മാർപാപ്പയുടെ അനുമതികൂടാതെയുള്ള മെത്രാഭിഷേക ചടങ്ങ് നടത്തിയതിനാൽ സഭയിൽനിന്നുള്ള സ്വയം പുറത്താകലിൽ എത്തിച്ചേർന്നിരിക്കുന്നുവെന്നും കർദിനാൾ വിക്ടർ മാനുവൽ ഫെർണാണ്ടസ് ഒപ്പിട്ട രേഖയില് പറയുന്നു.
വിശുദ്ധ പോൾ ആറാമൻ മാർപാപ്പയുടെ കാലം മുതൽ അടുത്തിടെവരെ കാര്യാലയത്തിൽ നടന്ന സംവാദങ്ങളിലൂടെ ആർച്ച്ബിഷപ് മാർസെൽ ലെഫേബ്ര് ആരംഭിച്ച ഈ സമൂഹത്തോട് ചേർന്നുനിൽക്കുന്നവരെ കത്തോലിക്കാസഭയുമായുള്ള ഐക്യത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള നിരവധിയായ ശ്രമങ്ങൾ നടത്തിയിരുന്നുവെങ്കിലും അവ ഫലം കണ്ടില്ലെന്നും ഡിക്രിയില് പറയുന്നു.
District News
ചമ്പക്കര: സെന്റ് ജോസഫ് പള്ളിയിലെ സമുദായ ശക്തീകരണ വര്ഷം ഉദ്ഘാടനം ചങ്ങനാശേരി അതിരൂപതാ വികാരി ജനറാൾ ഫാ.ഡോ. സ്കറിയ കന്യാകോണില് നിര്വഹിച്ചു. ചമ്പക്കര പള്ളി വികാരി ഫാ. സഖറിയാസ് കരിവേലില് അധ്യക്ഷത വഹിച്ചു. കത്തോലിക്ക കോണ്ഗ്രസ് അതിരൂപത വൈസ്പ്രസിഡന്റ് ഷിജി ജോണ്സണ് മുഖ്യപ്രഭാഷണം നടത്തി.
അസിസ്റ്റന്റ് വികാരി ഫാ. ജേക്കബ് പടമറ്റം, സമുദായ ശക്തീകരണ കമ്മിറ്റി കോ-ഓര്ഡിനേറ്റര് ജോമോന് ഇടത്താഴെ, സെക്രട്ടറി മോളി ജോസഫ് ആഴാംചിറ, പാരിഷ് കൗണ്സില് സെക്രട്ടറി ലാലു പ്ലാത്താനം എന്നിവര് പ്രസംഗിച്ചു.
District News
കാഞ്ഞിരപ്പള്ളി: സീറോമലബാര് സഭ 2026 വര്ഷം സമുദായ ശക്തീകരണ വര്ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലില് റാലിയും പൊതുസമ്മേളനവും മൂന്നിന് വൈകുന്നേരം അഞ്ചിന് നടക്കും. കാഞ്ഞിരപ്പള്ളി അക്കരപ്പള്ളി മൈതാനത്തുനിന്ന് ആരംഭിക്കുന്ന റാലി ടൗണ് ചുറ്റി മഹാജൂബിലി ഹാളില് സമാപിക്കും. രൂപത വികാരി ജനറാള് ഫാ. ഡോ. ജോസഫ് വെള്ളമറ്റം റാലി ഫ്ലാഗ് ഓഫ് ചെയ്യും.
തുടര്ന്നു നടക്കുന്ന പൊതുസമ്മേളനവും കലാപരിപാടികളും രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്യും. കത്തീഡ്രല് വികാരിയും ആര്ച്ച്പ്രീസ്റ്റുമായ ഫാ. ഡോ. കുര്യന് താമരശേരി അധ്യക്ഷത വഹിക്കും. ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ അവകാശത്തിനായി നിയമപോരാട്ടം നടത്തുന്ന അഡ്വ. ജസ്റ്റിന് പള്ളിവാതുക്കല് വിഷയാവതരണം നടത്തും. തുടര്ന്ന് സമുദായ ശക്തീകരണ പ്രതിജ്ഞയോടെ യോഗം സമാപിക്കും.
ഏപ്രില് 18 മുതൽ മേയ് രണ്ടുവരെ നടന്നുവരുന്ന കൂട്ടായ്മകളുടെ സംഗമ സമാപനമാണ് വിപുലമായി ക്രമീകരിച്ചിരിക്കുന്നത്. പ്രായോഗിക നടപടികളിലൂടെ സമുദായബോധം പകര്ന്നു കൊടുക്കുകയും സമുദായസ്നേഹം വളര്ത്തുകയും സമുദായത്തിന്റെ പിന്നാക്കാവസ്ഥയ്ക്ക് പരിഹാരം കാണുകയും സമുദായ മുന്നേറ്റങ്ങള്ക്ക് പുനരാരംഭം കുറിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സമുദായശക്തീകരണവര്ഷം ആരംഭിച്ചിരിക്കുന്നത്. വര്ഗീയതയില്നിന്നു വ്യത്യസ്തമായി, സമുദായബോധവും സ്നേഹവും കൂട്ടായ്മയും വളര്ത്തുന്ന ദൗത്യമാണ് ഇടവക സമൂഹം ഏറ്റെടുത്തിരിക്കുന്നത്.
കത്തീഡ്രല് വികാരിയും ആര്ച്ച്പ്രീസ്റ്റുമായ ഫാ. ഡോ. കുര്യന് താമരശേരി, അസിസ്റ്റന്റ് വികാരിമാരായ ഫാ. ടോണി മുളങ്ങാശേരി, ഫാ. ജസ്റ്റിന് മണിമല, കൈക്കാരന്മാരായ കെ.സി. ഡൊമിനിക് കരിപ്പാപ്പറമ്പില്, ഇട്ടിരാച്ചന് കൊല്ലംകുളം, ടി.സി. ചാക്കോ വാവലുമാക്കല്, പി.കെ. കുരുവിള പിണമറുകില്, ജനറല് കണ്വീനര് ജേക്കബ് ചെറിയമുക്കട, പബ്ലിസിറ്റി കണ്വീനര് റെജി കൊച്ചുകരിപ്പാപ്പറമ്പില്, റാലി കണ്വീനര് റെജി കൈപ്പന്പ്ലാക്കല്, വിവിധ കമ്മിറ്റി കണ്വീനര്മാർ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികള് പ്രവര്ത്തിക്കുന്നു.
പത്രസമ്മേളനത്തിൽ ഫാ. ഡോ. കുര്യന് താമരശേരി, ടി.സി. ചാക്കോ വാവലുമാക്കല്, പി.കെ. കുരുവിള പിണമറുകില്, ജേക്കബ് ചെറിയമുക്കട, റെജി കൊച്ചുകരിപ്പാപ്പറമ്പില്, റെജി കൈപ്പന്പ്ലാക്കല് എന്നിവർ പങ്കെടുത്തു.
Kerala
കൊച്ചി: കേരളത്തിലെ തീരക്കടലിലും പുറംകടലിലും തൊഴിലെടുക്കുന്ന മത്സ്യബന്ധന സമൂഹത്തെ പ്രതിസന്ധിയിലാക്കുന്ന സർക്കാർ തീരുമാനങ്ങൾ പിൻവലിക്കണമെന്നു കേരള മത്സ്യത്തൊഴിലാളി ഫോറം അഭിപ്രായപ്പെട്ടു.
മണ്ണെണ്ണയുടെ വില വർധന പിൻവലിക്കണം. കേരളത്തിലെ ഉൾനാടൻ മേഖലയിലെ മത്സ്യ തൊഴിലാളികളും പ്രതിസന്ധിയിലാണെന്നും ഫോറം സംസ്ഥാന വാർഷിക സമ്മേളനം ചൂണ്ടിക്കാട്ടി.
കൊല്ലം രൂപത വികാരി ജനറാൾ മോൺ. ബൈജു ജൂലിയൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ജോസഫ് ജൂഡ് അധ്യക്ഷത വഹിച്ചു. കേരള ലേബർ മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് ജോസ് മാത്യു, ഫോറം ഡയറക്ടർ ഫാ. ജിജോ ജോസ് , യുടിഎ കൺവീനർ ബാബു തണ്ണിക്കോട്, സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ.ജെ. യേശുദാസൻ എന്നിവർ പ്രസംഗിച്ചു.
കേരള മത്സ്യത്തൊഴിലാളി ഫോറം പ്രസിഡന്റായി ഹെൻട്രി ജോർജ് (കൊല്ലം) തെരഞ്ഞെടുക്കപ്പെട്ടു. ബേസിൽ മുക്കത്ത് (എറണാകുളം)- ജനറൽ സെക്രട്ടറി, ഇറോണിയോസ് ജോൺ (തിരുവനന്തപുരം)- വൈസ് പ്രസിഡന്റ്, വിൽസൺ, (ആലപ്പുഴ) -ട്രഷറർ, ജിതിൻ ഡോൺബോസ്കോ (എറണാകുളം), ക്രിസ്റ്റഫർ ബഞ്ചമിൻ (കൊല്ലം) -സെക്രട്ടറിമാർ എന്നിവരാണ് മറ്റു ഭാരവാഹികൾ.
District News
കാഞ്ഞിരപ്പള്ളി: സീറോമലബാര് സഭ 2026 വര്ഷം സമുദായശക്തീകരണ വര്ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി സെന്റ് ഡൊമിനിക്സ് കത്തീഡ്രലില് ഇടവകതല പരിപാടികള് ഇന്ന് മുതൽ മേയ് മൂന്നുവരെ നടക്കും.
നസ്രാണി സമുദായത്തെക്കുറിച്ച് കൂടുതലായി ചിന്തിക്കുന്നതിനും സമുദായത്തിന്റെ മഹനീയമായ ചരിത്രം ആഴത്തില് പഠിക്കുന്നതിനും സമുദായത്തിന്റെ വ്യതിരക്തതകളും തനതാത്മകതളും ബോധ്യപ്പെടുന്നതിനും വേണ്ടി വിപുലമായ പരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നത്. കത്തീഡ്രല് ഇടവകയിലെ 60 കുടുംബക്കൂട്ടായ്മകളെ കേന്ദ്രീകരിച്ച് തെരഞ്ഞെടുക്കപ്പെട്ട 27 സ്ഥലങ്ങളിലാണ് പരിപാടികൾ നടത്തുന്നത്. സമ്മേളനത്തില് ക്ലാസുകള്, ചര്ച്ചകള്, കലാപരിപാടികള് എന്നിവയുണ്ടായിരിക്കും.
ഇടവക തല ഉദ്ഘാടനം ഇന്ന് വൈകുന്നേരം ആറിന് രൂപതാധ്യക്ഷന് മാർ ജോസ് പുളിക്കല് നിർവഹിക്കും. കത്തീഡ്രല് വികാരി റവ.ഡോ. കുര്യന് താമരശേരി അധ്യക്ഷത വഹിക്കും. സമുദായശക്തീകരണത്തിന്റെ ഇടവകതല സമാപനം മേയ് മൂന്നിന് സമുദായശക്തീകരണ റാലിയോടുകൂടി സമാപിക്കും.
പരിപാടിയുടെ വിജയത്തിനുവേണ്ടി കത്തീഡ്രല് വികാരി റവ.ഡോ. കുര്യന് താമരശേരി, അസിസ്റ്റന്റ് വികാരിമാരായ ഫാ. ടോണി മുളങ്ങാശേരി, ഫാ. ജസ്റ്റിന് മണിമല, കൈക്കാരന്മാരായ കെ. ഡോമിനിക് കരിപ്പാപ്പറമ്പില്, ഇട്ടിരാച്ചന് കൊല്ലംകുളം, വി.സി. ചാക്കോ വാവലുമാക്കല്, പി.കെ. കുരുവിള പിണമറുകില്, കൂട്ടായ്മ ലീഡര്മാര്, വിവിധ സംഘടനാ പ്രതിനിധികള് എന്നിവരുടെ നേതൃത്വത്തില് വിവിധ കമ്മിറ്റികള് രൂപീകരിച്ച് പ്രവര്ത്തനങ്ങള് ആരംഭിച്ചു.
Kerala
തൃശൂർ: എഫ്സിആർഎ നിയമഭേദഗതിയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു. ക്രിസ്ത്യൻ സമൂഹം ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് കിരൺ റിജിജു പറഞ്ഞു. ചേലക്കരയിൽ എൻഡിഎ പ്രചാരണ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന സംഘടനകളെ ആണ് ലക്ഷ്യം വയ്ക്കുന്നതെന്നും ക്രിസ്ത്യൻ സംഘടനകൾക്ക് ഉറപ്പു നൽകുന്നുവെന്നും കിരൺ റിജിജു പറഞ്ഞു.
അതേസമയം ബില്ലിനെ സംബന്ധിച്ച് കൂടുതൽ ചർച്ചകൾ നടക്കും. ബിജെപി നേതൃത്വത്തെ തെരഞ്ഞെടുപ്പിനുശേഷം ഡൽഹിയിലേക്ക് വിളിപ്പിക്കും. രാജ്യസുരക്ഷക്കെതിരായി പ്രവർത്തിക്കുന്ന സംഘടനകളെ മാത്രമാണ് ലക്ഷ്യമിടുന്നത്.
ക്രിസ്ത്യൻ നേതാക്കളുമായി സംസാരിച്ചിട്ടുണ്ടെന്നും തെറ്റ് ചെയ്യുന്നവർ മാത്രം ഭയന്നാൽ മതിയെന്നും ബാക്കിയുള്ള എല്ലാവരെയും സംരക്ഷിക്കുമെന്നും കിരൺ റിജിജു വ്യക്തമാക്കി.
Kerala
കൊച്ചി: ഓര്ത്തഡോക്സ്-യാക്കോബായ സഭാതര്ക്കം നിലനില്ക്കുന്ന പള്ളികള് ഏറ്റെടുക്കണമെന്ന സിംഗിള്ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് റദ്ദാക്കി.
സര്ക്കാരും യാക്കോബായ സഭയും നല്കിയ കോടതിയലക്ഷ്യ അപ്പീലുകള് അനുവദിച്ചാണ് ഉത്തരവ്.
എറണാകുളം ജില്ലയിലെ പുളിന്താനം സെന്റ് ജോണ്സ്, ഓടക്കാലി സെന്റ് മേരീസ്, മഴുവന്നൂര് സെന്റ് തോമസ്, പാലക്കാട് ജില്ലയിലെ മംഗലംഡാം സെന്റ് മേരീസ്, എരിക്കിന്ചിറ സെന്റ് മേരീസ്, ചെറുകുന്നം സെന്റ്തോമസ് എന്നീ പള്ളികള് ഏറ്റെടുക്കണമെന്ന സിംഗിള് ബെഞ്ചിന്റെ ഉത്തരവാണ് റദ്ദാക്കിയത്.
District News
കുറവിലങ്ങാട്: സീറോമലബാർ സഭാ ശക്തീകരണമെന്നാൽ അക്ഷരാർഥത്തിൽ രാഷ്ട്രനിർമിതിയാണെന്ന് ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്. കുറവിലങ്ങാട് ഫൊറോനതല സമുദായ ശക്തീകരണ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച് സന്ദേശം നൽകുകയായിരുന്നു മാർ കല്ലറങ്ങാട്ട്.
മാർത്തോമ്മാ നസ്രാണിസഭയ്ക്ക് അതുല്യസംഭാവനകൾ നൽകാൻ കുറവിലങ്ങാടിനു കഴിഞ്ഞിട്ടുണ്ടെന്നും മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.
പാലാ രൂപതാ വികാരി ജനറാൾ മോൺ. ഡോ. സെബാസ്റ്റ്യൻ വേത്താനത്ത്, ആർച്ച്പ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരി, പാലാ രൂപത വിശ്വാസപരിശീലനകേന്ദ്രത്തിന്റെയും എകെസിസിയുടെയും ഡയറക്ടർ റവ.ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ, പാസ്റ്ററൽ കൗൺസിൽ ചെയർമാൻ ഡോ. വി.പി. ദേവസ്യ, മാതൃവേദി ഗ്ലോബൽ സെക്രട്ടറി സിജി ലൂക്ക്സൺ പടന്നമാക്കീൽ, ഇടവക കുടുംബക്കൂട്ടായ്മാ ജനറൽ ലീഡർ ബോബിച്ചൻ നിധീരി എന്നിവർ പ്രസംഗിച്ചു. ഇടവക സോൺ സെക്രട്ടറി സ്മിത ഷിജു പുതിയിടം സമുദായ ഐക്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പാലാ രൂപത മുഖ്യ വികാരി ജനറാൾ മോൺ. ഡോ. ജോസഫ് തടത്തിൽ, വികാരി ജനറാൾ മോൺ. ഡോ. സെബാസ്റ്റ്യൻ വേത്താനത്ത്, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി സിജി ആന്റണി തെക്കേടത്ത് എന്നിവർ പങ്കെടുത്തു.
സമ്മേളനത്തിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത സെമിനാറും നടത്തി. സീറോമലബാർ സഭാ പബ്ലിക്് അഫയേഴ്സ് കമ്മീഷൻ സെക്രട്ടറി ഫാ. ജയിംസ് കൊക്കാവയലിൽ, വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ നാമകരണ നടപടികളുടെ വൈസ് പോസ്റ്റുലേറ്റർ റവ.ഡോ. ജയിംസ് പുലിയുറുമ്പിൽ, അമൽ സിറിയക് ജോസ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
District News
നിലന്പൂർ: നിലന്പൂർ ലിറ്റിൽ ഫ്ളവർ ഫൊറോന പള്ളിയിൽ സമുദായ ശക്തീകരണ വർഷാചരണത്തിന് തുടക്കമായി. ചെറുപുഷ്പ മിഷൻ ലീഗ് രൂപത ഡയറക്ടർ ഫാ. സന്തോഷ് ഒറവാറാംതറ പോസ്റ്റർ പ്രകാശനം നിർവഹിച്ച് ഉദ്ഘാടനം ചെയ്തു.
എകെസിസി മേഖലാ പ്രസിഡന്റ് എ.ടി. ഫ്രാൻസിസ് പോസ്റ്റർ ഏറ്റുവാങ്ങി മാർഗരേഖ ഗ്രേസി പിണക്കാട്ടിന് കൈമാറി പ്രകാശനം നടത്തി. ഫൊറോന വികാരി ഫാ.സെബാസ്റ്റ്യൻ പുത്തേൻ അധ്യക്ഷത വഹിച്ചു. ഫാ. അനൂപ് കോച്ചേരി, സോണി ആന്റണി, രൂപത പാസ്റ്ററൽ കൗണ്സിൽ അംഗം ജോയ് ചാച്ചിറ, ടോപ്സണ് ആന്റണി പൂവത്തുംമൂട്ടിൽ, ലാലിച്ചൻ കുളഞ്ഞികൊന്പിൽ, ജെയിംസ് മുഞ്ഞനാട്ട്, ഡെയ്സി ചാക്കോ, സിസ്റ്റർ അനീറ്റ മാത്യു എന്നിവർ പ്രസംഗിച്ചു.
Kerala
പാലാ: മാര്ത്തോമ്മാ ശ്ലീഹാ പൈതൃകവും സുറിയാനി പാരമ്പര്യവുമുള്ള നസ്രാണി സമുദായ വൈദിക-അല്മായ പ്രതിനിധികളുടെ യോഗം പാലാ ബിഷപ്സ് ഹൗസില് മെത്രാന്മാരുടെ നേതൃത്വത്തില് നടന്നു.
മലങ്കര ഓര്ത്തഡോക്സ് സഭാധ്യക്ഷന് ബസേലിയോസ് മാര്ത്തോമ്മാ മാത്യൂസ് തൃതീയന് കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു. മലങ്കര കത്തോലിക്ക സഭാ മേജര് ആര്ച്ച്ബിഷപ് കര്ദിനാള് മാര് ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ മുഖ്യപ്രഭാഷണം നടത്തി.
നസ്രാണികള് ഒന്നിച്ചു നില്ക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ബസേലിയോസ് മാര്ത്തോമ്മാ മാത്യൂസ് തൃതീയന് കാതോലിക്കാ ബാവാ ഉദ്ഘാടനപ്രസംഗത്തില് പറഞ്ഞു.
മതപരിവര്ത്തന നിയമങ്ങള് ഭരണഘടനാവിരുദ്ധമല്ല എന്നുറപ്പാക്കേണ്ട ഉത്തരവാദിത്വം നമുക്കുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്ത്തു. വിഘടിച്ചുപോയ മാര്ത്തോമ്മാ നസ്രാണി സമുദായത്തിനു സാധ്യമായ മേഖലകളില് ഒന്നിച്ചു പോകാമെന്നു കര്ദിനാള് മാര് ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ സൂചിപ്പിച്ചു.
പാലാ ബിഷപ് മാര് ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. സാമുദായികമായി സംഘടിക്കുക എന്നത് സഭകളുടെ ഐക്യത്തേക്കാള് എളുപ്പവും അവശ്യവുമാണെന്ന് മാര് ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷപ്രസംഗത്തില് സൂചിപ്പിച്ചു. യോഗത്തില് ഏഴു നസ്രാണി സഭകളില്നിന്നായി മെത്രാന്മാരുടെ 11 പ്രതിനിധികള് പങ്കെടുത്തു.
യൂഹാനോന് മാര് ദിയസ്കോറസ് മെത്രാപ്പോലീത്ത, യൂഹാനോന് മാര് തെയോഡോഷ്യസ് മെത്രാപ്പോലീത്ത, മലങ്കര യാക്കോബായ സുറിയാനി സഭയില്നിന്നു കുര്യാക്കോസ് മാര് തെയോഫിലോസ് മെത്രാപ്പോലീത്ത, മാത്യൂസ് മാര് അന്തിമോസ് മെത്രാപ്പോലീത്ത, മാര്ത്തോമ്മാ സുറിയാനി സഭയില്നിന്നു ജോസഫ് മാര് ബര്ണബാസ് സഫ്രഗന് മെത്രാപ്പോലീത്ത, പൗരസ്ത്യ കല്ദായ സഭാധ്യക്ഷന് ഔഗിന് മാര് കുര്യാക്കോസ് മെത്രാപ്പോലീത്ത, ആര്ച്ച്ബിഷപ് മാര് ജോസഫ് പെരുന്തോട്ടം, കാഞ്ഞിരപ്പള്ളി ബിഷപ് മാര് ജോസ് പുളിക്കല് എന്നിവര് അനുഗ്രഹപ്രഭാഷണങ്ങള് നടത്തി.
ഡോ. ജേക്കബ് പുന്നൂസ്, മലബാര് സ്വതന്ത്ര്യ സുറിയാനി തൊഴിയൂര് സഭ അല്മായ ട്രസ്റ്റി ബിനോയി പി. മാത്യു, സീറോ മലബാര് പബ്ലിക് കമ്മീഷന് സെക്രട്ടറി ഫാ. ജയിംസ് കൊക്കാവയലില്, ടി.ടി. മൈക്കിള്, സീ ന്യൂസ് കോ-ഓര്ഡിനേറ്റര് ലിസി കെ. ഫെര്ണാണ്ടസ്, നസ്രാണി ജാതൈ്യക്യസംഘം പ്രസിഡന്റ് ഉമ്മച്ചന് വേങ്കടത്ത് എന്നിവര് പ്രസംഗിച്ചു.
Leader Page
ഒരു സമുദായത്തിന്റെ വളർച്ച അടങ്ങിയിരിക്കുന്നത് അവർ മറ്റു സമുദായങ്ങൾക്കും രാഷ്ട്രത്തിനും ലോകത്തിനും ചെയ്യുന്ന പൊതുനന്മയുടെ അളവനുസരിച്ചാണല്ലോ. സീറോ മലബാർ സമുദായത്തിന്റെ കഴിഞ്ഞ രണ്ടായിരം കൊല്ലത്തെ വളർച്ചയുടെ ചരിത്രം അവർ പൊതുസമൂഹത്തിന്റെ പുരോഗതിക്കുവേണ്ടി സംഘാതമായി ഏറ്റെടുത്ത പൊതുനന്മ സൃഷ്ടിക്കുന്ന കർമപരിപാടികളാണ്.
കഴിഞ്ഞ 108 വർഷമായി പൊതുനന്മയുടെ വർധനയ്ക്കും രാഷ്ട്രത്തിന്റെ പുരോഗതിക്കും നേതൃത്വം നൽകുന്ന സമുദായ സംഘടനയാണ് കത്തോലിക്ക കോണ്ഗ്രസ്. എല്ലാ വിഭാഗം ജനങ്ങളുടെയും അവകാശങ്ങൾക്കുവേണ്ടി പോരാടിയ ചരിത്രമാണ് സംഘടനയ്ക്കുള്ളത്. സമുദായവും പൊതുസമൂഹവും രാഷ്ട്രപുരോഗതിയെന്ന ലക്ഷ്യത്തിൽനിന്ന് വ്യതിചലിക്കുന്പോഴെല്ലാം പ്രസ്തുത ലക്ഷ്യത്തെ ഓർമിപ്പിക്കുക, പ്രാവർത്തികമാക്കുക എന്നതാണ് സീറോമലബാർ സമുദായ സംഘടനയായ കത്തോലിക്ക കോണ്ഗ്രസ് ലക്ഷ്യം വയ്ക്കുന്നത്.
» കർഷക കുടിയിറക്കം
കുറേ വർഷങ്ങളായി വിവിധ സാഹചര്യങ്ങളാൽ പൊതുനന്മയുടെ വികാസത്തിനുവേണ്ടി പ്രവർത്തിക്കേണ്ട മേഖലകളിൽനിന്ന് സീറോമലബാർ സമുദായം എവിടെ നിൽക്കുന്നുവെന്ന് വിലയിരുത്തേണ്ട സമയമായിരിക്കുന്നു. ഒരുകാലത്ത് കേരളത്തിലെ കാർഷിക വിപ്ലവത്തിനു നേതൃത്വം നൽകിയവരാണ് സമുദായത്തിലെ പൂർവികർ. കുട്ടനാട്ടിലെ ചതുപ്പുനിലത്തെ നെല്ലറയാക്കി മാറ്റിയെടുത്തതിന്റെ ചരിത്രം വിസ്മരിക്കരുത്. മലയോര മേഖലയിലെ പ്രദേശങ്ങളെ അധ്വാനവും മൂലധനവും ഉപയോഗിച്ച് പൊന്നു വിളയിച്ചവരാണ് അവർ. കേരളത്തിന്റെ കാർഷിക മേഖല അവഗണിക്കപ്പെടുന്നുവെന്നാൽ അതിന്റെയർഥം ക്രൈസ്തവസമൂഹം തകരുന്നുവെന്നു മാത്രമല്ല, കേരളത്തിന്റെ സാന്പത്തിക വ്യവസ്ഥിതിയുടെ അടിത്തറ തകരുന്നുവെന്നതും കൂടിയാണ്. ഇതിലൂടെ അനേകായിരം പേരുടെ ജീവനോപാധികൾ നഷ്ടപ്പെടുന്നത് കണ്ടില്ലെന്ന് ഭരണകൂടം നടിക്കുന്നത് വലിയ കർത്തവ്യവിലോപംതന്നെ.
വന്യമൃഗശല്യവും തെറ്റായ വനം-പരിസ്ഥിതി നിയമങ്ങളും ചെലുത്തുന്ന സമ്മർദംമൂലം കുടിയേറ്റ കർഷകർക്ക് തങ്ങളുടെ ജീവനും ജീവനോപാധിയും ഉപേക്ഷിച്ച് കുടിയിറങ്ങേണ്ട അവസ്ഥ വരാൻ കേരളത്തിലെയും കേന്ദ്രത്തിലെയും സർക്കാരുകൾ അനുവദിക്കരുത്. അങ്ങനെയൊരു ഗതികേടിലേക്ക് മലയോര കർഷകരെ എത്തിക്കുന്നത്, ഇരിക്കുന്ന കൊന്പു മുറിക്കുന്ന വിഡ്ഢിയുടെ പ്രവൃത്തിയാണെന്ന് ഓർമിപ്പിക്കട്ടെ. പുതിയ കൃഷിരീതികൾ പരിചയപ്പെടുത്താനും വന്യമൃഗങ്ങളെ നിയന്ത്രിക്കാനും കാർഷിക വിളകളെ മൂല്യവർധിത വസ്തുക്കളാക്കാനുള്ള സാങ്കേതികവിദ്യ പ്രചരിപ്പിക്കാനും സാമൂഹിക, രാഷ്ട്രീയ സാഹചര്യങ്ങൾ സൃഷ്ടിക്കാനും സർക്കാരുകൾക്കു കഴിയണം.
» യുവജന പലായനം
പുതിയ വ്യവസായ സംരംഭങ്ങൾ തുടങ്ങാനാവാത്ത വികസനവിരുദ്ധ സാമൂഹിക-രാഷ്ട്രീയ അന്തരീക്ഷം കേരളത്തിൽ നിലനില്ക്കുന്നതുകൊണ്ടാണ് കേരളത്തിലെ യുവജനങ്ങൾ സ്വദേശം വിട്ട് വിദേശത്തേക്കു കുടിയേറുന്നത്. ഇത്തരത്തിൽ യുവജനങ്ങൾ വിദേശത്തേക്കു കുടിയേറിയാൽ അത് രാഷ്ട്രത്തിന് താത്കാലിക ലാഭം മാത്രമാണ് നൽകുക. ഇതിനുള്ള പ്രധാന കാരണം ഏറ്റവും കഴിവുള്ള, നന്മയുള്ള യുവജനങ്ങളാണ് സ്വദേശം വിട്ടുപോകുന്നത് എന്നതുതന്നെയാണ്. വനങ്ങളിൽനിന്ന് മണ്ണ് ഒലിച്ചുപോയി പുഴകൾ അടഞ്ഞുപോകുന്നതുപോലെ, സ്വദേശത്തുനിന്ന് ബുദ്ധിയുള്ളവർ വിദേശത്തേക്ക് ഒലിച്ചുപോയാൽ കേരളത്തിന്റെയും ഭാരതത്തിന്റെയും വളർച്ചാസ്രോതസുകൾ അടഞ്ഞുപോകും എന്ന് പൊതുസമൂഹത്തെ ഓർമിപ്പിക്കാൻ കത്തോലിക്കാ കോൺഗ്രസിന്റെ ഈ 108-ാം ജന്മദിന സമ്മേളനം ആഗ്രഹിക്കുന്നു. അതിനാൽ അഭ്യസ്തവിദ്യരായ യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നത് സർക്കാരിന്റെ പദ്ധതിയുടെ പ്രാഥമിക പരിഗണനയാകട്ടെയെന്ന് ആവശ്യപ്പെടുകയാണ്. അതിനായുള്ള സാമൂഹിക, രാഷ്ട്രീയ സാഹചര്യം സൃഷ്ടിക്കാനുതകുന്ന നടപടികൾ രാഷ്ട്രീയ നേതൃത്വങ്ങൾ സ്വീകരിക്കണം.
» മതസൗഹാർദം
മതേതരത്വവും മതസൗഹാർദവും നമ്മുടെ രാജ്യത്തിന്റെ ഏറ്റവും വലിയ മൂല്യങ്ങളാണ്. കാലികസമൂഹത്തിൽ ഇതിന് ഭീഷണികൾ ഉയരുന്നുവെന്നത് ഗൗരവമായി കാണണം. എല്ലാ മതവിഭാഗങ്ങളും ഏകോദര സഹോദരങ്ങളെപ്പോലെ ജീവിക്കാനുള്ള സാഹചര്യമൊരുക്കാൻ നമുക്കെല്ലാം ഉത്തരവാദിത്വമുണ്ട്. വ്യത്യസ്തതകളെ അംഗീകരിക്കുകയും പരസ്പരം സഹകരിക്കുകയും സാഹോദര്യം വളർത്തുകയും ചെയ്യുന്പോൾ രാഷ്ട്രപുരോഗതിയിലേക്ക് മുന്നേറും. എല്ലാ മതങ്ങളും പരസ്പര സംഭാഷണങ്ങളിലൂടെയും സൗഹ്യദങ്ങളിലൂടെയും പൊതുനന്മയ്ക്കായി കൈകോർക്കുന്ന സാഹചര്യമുണ്ടാകണം. പരസ്പരം വിഭജിക്കാൻ ശ്രമിക്കുന്ന ശക്തികളെ നാം തിരിച്ചറിയണം. വർഗീയവിദ്വേഷം വളർത്തി അധികാരത്തിലെത്താൻ ചിലർ നടത്തുന്ന ശ്രമങ്ങൾ രാജ്യദ്രോഹപരമാണ്.
» അവകാശസംരക്ഷണം
ഭാരതത്തിലെ ക്രൈസ്തവ ന്യൂനപക്ഷം ചെയ്ത വിദ്യാഭ്യാസ, ആതുരസേവാ പ്രവർത്തനങ്ങൾ രാജ്യസ്നേഹത്തിന്റെ പ്രകാശനങ്ങളാണ്. യുദ്ധം ചെയ്യുന്ന പടയാളിയും കൃഷിചെയ്യുന്ന കർഷകനും പണിശാലകളിൽ പണിയെടുക്കുന്നവരും നിലനിൽക്കണമെങ്കിൽ ശാസ്ത്ര-സാങ്കേതിക വിദ്യയുടെ പിന്തുണ വേണം. ഇത് അന്തരീക്ഷത്തിൽനിന്ന് ഉണ്ടാകുന്നതല്ല. പ്രൈമറി വിദ്യാലയങ്ങൾ, ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ, സാങ്കേതികവിദ്യ അഭ്യസിക്കുന്ന സ്ഥാപനങ്ങൾ, മെഡിക്കൽ കോളജുകൾ മുതലായവയുടെ നേതൃത്വം വഹിക്കുന്നവരാണ് യഥാർഥത്തിൽ രാഷ്ട്രസേവകർ. ഇത്തരത്തിൽ രാജ്യത്തെ സ്നേഹിക്കുന്ന സമുദായമാണ് ഭാരതത്തിലെ ക്രൈസ്തവ സമൂഹം.
രാജ്യം കാക്കുന്ന സൈനികനും അധ്വാനിക്കുന്ന കർഷകനും പണിശാലയിലെ തൊഴിലാളിക്കും സാങ്കേതികവിദ്യ സംഭാവന ചെയ്യുന്ന വിദ്യാഭ്യാസ സംവിധാനത്തിന്റെ അടിത്തറ നിർമിക്കുകയും അതു തുടരുകയും ചെയ്യുന്ന സമുദായം അത് ശക്തമായി തുടരുകതന്നെ ചെയ്യും. അതിനായി ഇനിയും കൂടുതൽ സംഘടിക്കും. ഈ സമുദായം ചെയ്ത സംഭാവനകളെ ബോധപൂർവം തമസ്കരിക്കുന്ന നിലപാടുകൾ തിരുത്തണം. മാധ്യമങ്ങളിലൂടെയും തെറ്റായ പ്രചാരണങ്ങളിലൂടെയും ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ പൊതുസമൂഹം തിരിച്ചറിയണം.നമ്മുടെ സമുദായ ശക്തീകരണവും സമുദായബോധവും എല്ലാവർക്കും നീതി ലഭ്യമാക്കുന്നതിനാണ്. ഒപ്പം, അർഹമായഅവകാശങ്ങളിൽ സമുദായം അവഗണിക്കപ്പെടാതിരിക്കുന്നതിനുമാണ്.
നീതി നടപ്പിലാക്കുന്ന സംവിധാനമായ രാഷ്ട്രീയരംഗത്തെ വിവിധ മേഖലകളിൽ രാഷ്ട്രനിർമാണത്തിനായി യത്നിച്ച അനേകം പിതാമഹന്മാരെ ഓർക്കുന്നു. നിയമനിർമാണരംഗത്തും നിയമനിർവഹണരംഗത്തും ജുഡീഷറിയിലും പ്രവർത്തിച്ച പ്രഗത്ഭരായ സീറോമലബാർ സഭാംഗങ്ങളുടെ സംഭാവനകൾ വരുംതലമുറയ്ക്കും ലഭ്യമാക്കണമെങ്കിൽ ഇനിയും ഇത്തരം മേഖലകളിൽ പുതിയ തലമുറ കടന്നുവരണം. അതിനായി സമുദായം ഒറ്റക്കെട്ടായി നിൽക്കണം, പദ്ധതികൾ ആവിഷ്കരിക്കണം.
108-ാം ജന്മദിന ആഘോഷം ‘സംഘടിത ഊർജം ശക്തീകരണത്തിലൂടെ രാഷ്ട്രനിർമിതിക്കായി വിനിയോഗിക്കുക’ എന്ന ലക്ഷ്യം സാക്ഷാത്കരിക്കാനാണ്. പൊതുനന്മയിലേക്ക് നൽകുംതോറും സ്വയവും പൊതുസമൂഹവും വളരുന്നുവെന്ന ലക്ഷ്യം പ്രചരിപ്പിക്കാനും, എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊള്ളുന്പോൾ രാഷ്ട്രപുരോഗതി സാക്ഷാത്കരിക്കാനും സാധിക്കുമെന്നതിലേക്ക് മുന്നേറാൻ കത്തോലിക്ക കോണ്ഗ്രസ്സ് പ്രതിജ്ഞാബദ്ധമാണ്. കണ്ണൂരിൽ നടക്കുന്ന 108-ാം ജന്മവാർഷിക ആഘോഷങ്ങൾ അതിനെല്ലാം വേദിയാകട്ടെ.
District News
പാലാ: സമുദായ ശക്തീകരണം രാഷ്ട്രപുരോഗതിക്ക് അത്യാവശ്യമാണെന്നും അതില് വനിതകളുടെ പങ്ക് വളരെ പ്രധാനപ്പെട്ടതാണെന്നും കത്തോലിക്ക കോണ്ഗ്രസ്. വനിതാദിനാചരണത്തോടനുബന്ധിച്ച് കത്തോലിക്ക കോണ്ഗ്രസ് പാലാ രൂപത വനിതാ കൗണ്സില് സമുദായ ശക്തീകരണം രാഷ്ട്രപുരോഗതിക്ക് എന്ന വിഷയത്തില് സെമിനാര് സംഘടിപ്പിച്ചു.
സമുദായ, രാഷ്ട്രീയ നേതൃത്വത്തിലേക്ക് വനിതകള് കൂടുതലായി വരണമെന്നും അവരുടെ കഴിവുകള് കുടുംബങ്ങളില് മാത്രമായി ഒതുങ്ങരുതെന്നും സെമിനാര് ഉദ്ഘാടനം ചെയ്ത ക്ലാരിസ്റ്റ് കോണ്ഗ്രിഗേഷന് പ്രൊവിന്ഷ്യല് സുപ്പീരിയര് സിസ്റ്റര് ജെസി മരിയ പറഞ്ഞു.
നയരൂപീകരണത്തിലും നേതൃനിരയിലും സ്ത്രീകള്ക്ക് കൂടുതല് പ്രാതിനിധ്യം ആവശ്യമാണ്. സമൂഹത്തിന്റെ അടിസ്ഥാനവികസനം സ്ത്രീകളുടെ മുന്നേറ്റമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവന്നും സിസ്റ്റര് ജെസി മരിയ പറഞ്ഞു.
പാലാ ഷാലോം പാസ്റ്ററല് സെന്ററില് നടന്ന സമ്മേളനത്തില് ഗ്ലോബല് സെക്രട്ടറി ആന്സമ്മ സാബു അധ്യക്ഷത വഹിച്ചു. ഡയറക്ടര് റവ. ഡോ. ജോര്ജ് വര്ഗീസ് ഞാറക്കുന്നേല്, ആശാ മരിയ പോള്, ഗ്ലോബല് പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്, രൂപത പ്രസിഡന്റ് ഇമ്മാനുവല് നിധീരി, ജനറല് സെക്രട്ടറി ജോസ് വട്ടുകുളം, രൂപത വൈസ് പ്രസിഡന്റ് സിന്ധു ജെയ്ബു, സെക്രട്ടറിമാരായ ലിബി മണിമല, ബെല്ലാ സിബി, ലൈസമ്മ പുളിങ്കാട്, അന്നക്കുട്ടി പത്താങ്കുളം തുടങ്ങിയവര് പ്രസംഗിച്ചു.
District News
പാലക്കാട്: സീറോ മലബാർസഭ സിനഡിന്റെ ആഹ്വാനപ്രകാരം പാലക്കാട് രൂപതയിൽ നടപ്പാക്കുന്ന സമുദായ ശക്തീകരണ വർഷത്തിന്റെ ഉദ്ഘാടനവും മാർഗരേഖ പ്രകാശനവും നാളെ രാവിലെ പത്തിനു മുണ്ടൂർ യുവക്ഷേത്ര ഓഡിറ്റോറിയത്തിൽ ജസ്റ്റിസ് ജെ.ബി. കോശി നിർവഹിക്കും.
പാലക്കാട് രൂപത ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ അധ്യക്ഷത വഹിക്കും. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ വൈസ് പ്രസിഡന്റ് ട്രീസ ലിസ്റ്റ് സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തും.
പാലക്കാട് സ്റ്റാർസ് അക്കാദമി ഡയറക്ടർ ഫാ. അരുൺ കലമറ്റത്തിൽ വിഷയാവതരണം നടത്തും. സമുദായ ശക്തീകരണ കമ്മിറ്റിഅംഗം ജസ്റ്റിൻ പള്ളിവാതുക്കൽ മാർഗരേഖ പരിചയപ്പെടുത്തും.
കത്തോലിക്ക കോൺഗ്രസ് രൂപത പ്രസിഡന്റ് ബോബി ബാസ് പൂവത്തിങ്കൽ, കത്തോലിക്ക കോൺഗ്രസ് രൂപത ഡയറക്ടർ ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിൽ, ഫാ. തോം കിഴക്കേടത്ത്, സിആര്ഐ രൂപത പ്രസിഡന്റ് ഫാ. ആന്റണി പുത്തനങ്ങാടി, മാതൃവേദി രൂപത പ്രസിഡന്റ് സോളി തോമസ് കാടങ്കാവിൽ, പാസ്റ്ററിൽ കൗൺസിൽ സെക്രട്ടറി എബിൻ കണിവയലിൽ, മദ്യ- ലഹരിവിരുദ്ധ സമിതി രൂപത പ്രസിഡന്റ് ഡോ.സി.എം. മാത്യു, വിൻസന്റ് ഡി പോൾ സൊസൈറ്റി പ്രസിഡന്റ് ജെയിംസ് പടമാടൻ, സിഎംഎൽ പ്രസിഡന്റ് അലൻ ആന്റണി ബാബു, സിഎൽസി രൂപത വൈസ് പ്രസിഡന്റ് വി. ആഗ്നസ്, കെസിവൈഎം രൂപത പ്രസിഡന്റ് ജിബിൻ പയസ്, മെൽവിൻ പി. അനിൽ, ജയ് ക്രിസ്റ്റോ പ്രൊവിൻഷ്യാൾ സുപ്പീരിയർ സിസ്റ്റർ റോസ് ആൻ തുടങ്ങിയവർ പ്രസംഗിക്കും.
പാലക്കാട് രൂപതയിലെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് 1500 പ്രതിനിധികൾ പങ്കെടുക്കും. ഒരു വർഷത്തെ കർമപദ്ധതികൾ പരിചയപ്പെടുത്തുകയും ചെയ്യും.വികാരി ജനറാൾ മോൺ. ജീജോ ചാലക്കൽ, ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിൽ, ഫാ. റെജി പെരുംപിള്ളിൽ, അഡ്വ. ബോബി ബാസ്റ്റിൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
National
ന്യൂഡൽഹി: പ്രസംഗങ്ങൾ, കാർട്ടൂണുകൾ, ദൃശ്യകല എന്നിവയിലൂടെ ഒരു സമുദായത്തെ അപകീർത്തിപ്പെടുത്തുന്നത് ഭരണഘടനാപരമായി അനുവദനീയമല്ലെന്ന് സുപ്രീംകോടതി.
മതം, ജാതി, ഭാഷ, പ്രദേശം എന്നിവയുടെ അടിസ്ഥാനത്തിൽ മന്ത്രിമാർ ഉൾപ്പെടെ ഭരണഘടനാപദവി വഹിക്കുന്ന പൊതുപ്രവർത്തകർ ഒരു സമുദായത്തെ ലക്ഷ്യംവച്ചുള്ള പ്രസ്താവനകൾ നടത്തുന്നത് ഭരണഘടനാ ലംഘനമാണെന്നും ജസ്റ്റീസുമാരായ ഉജ്ജൽ ഭുയാൻ, ബി.വി. നാഗരത്ന എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു. സർക്കാരോ സർക്കാരിതര സ്ഥാപനങ്ങളോ ഇത്തരം പരാമർശം നടത്തുന്നത് അനുവദനീയമല്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത ‘ഘൂഷ്ഖോർ പാണ്ഡത്’ എന്ന സിനിമയുടെ പേരുമായി ബന്ധപ്പെട്ട ഹർജിയാണ് കോടതി പരിഗണിച്ചത്. സിനിമയുടെ പേര് പിൻവലിക്കാൻ അണിയറ പ്രവർത്തകർ തയാറായതോടെ അതുമായി ബന്ധപ്പെട്ട് ഉത്തരവുകളൊന്നും പുറപ്പെടുവിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. അതേസമയം അഭിപ്രായസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെന്നും കോടതി പറഞ്ഞു. സിനിമകളും ആക്ഷേപഹാസ്യവും ഉൾപ്പെടെയുള്ള കലാപരമായ ആവിഷ്കാരങ്ങൾ ജനാധിപത്യ സംവിധാനത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും ചിലർ അതിനെ എതിർക്കുന്നു എന്നതുകൊണ്ടു മാത്രം അവയെ അടിച്ചമർത്താൻ കഴിയില്ലെന്നും ജസ്റ്റീസ് ഭുയാൻ അഭിപ്രായപ്പെട്ടു.
രാജ്യത്തു സാഹോദര്യം നിലനിർത്തുന്നത് സംബന്ധിച്ച ഭരണഘടനാശില്പിയുടെ കാഴ്ചപ്പാട് കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ അടിസ്ഥാനലക്ഷ്യങ്ങളിൽ ഒന്നാണു സാഹോദര്യം.
രാജ്യത്തു സമത്വം കൈവരിക്കുന്നതിനും സമൂഹത്തിൽ വൈവിധ്യമാർന്ന വിഭാഗങ്ങളെ യോജിപ്പിക്കുന്നതിനും ‘സാഹോദര്യം’ സുപ്രധാന പങ്ക് വഹിക്കുന്നു. ജാതിവിവേചനം ഉൾപ്പെടെയുള്ളവ ഇല്ലാതാക്കാനും പരസ്പര ഐക്യം വളർത്താനുമാണ് ഭരണഘടനയുടെ ആമുഖത്തിൽ ഭരണഘടനാശില്പി ഡോ. ബി.ആർ. അംബേദ്കർ സാഹോദര്യം എന്ന പദം കൂട്ടിച്ചേർത്തതെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
Leader Page
ക്രൈസ്തവർ രാജ്യത്ത് ഓരോ വർഷവും പിന്നാക്കം പൊയ്ക്കൊണ്ടിരിക്കുകയാണെന്ന് സിബിസിഐ പ്രസിഡന്റ് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ദീപികയ്ക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 2.7 ശതമാനം ഉണ്ടായിരുന്നത് ഇപ്പോൾ 2.3 ശതമാനമായി ചുരുങ്ങി. കത്തോലിക്കരാകട്ടെ 1.67 ശതമാനം മാത്രമാണ്. ഭാരത ക്രൈസ്തവരുടെ മുഴുവൻ വികാര-വിചാരങ്ങൾ ബന്ധപ്പെട്ട സ്ഥാനങ്ങളിൽ അവതരിപ്പിക്കേണ്ട ഉത്തരവാദിത്വം ഭാരത കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ) ഏറ്റെടുത്തു നിർവഹിക്കുന്നുണ്ടെന്നും മാർ ആൻഡ്രൂസ് താഴത്ത് വ്യക്തമാക്കി. അഭിമുഖത്തിന്റെ അവസാന ഭാഗം:
◄► കേരളത്തിലും ക്രൈസ്തവരുടെ എണ്ണം കുറയുകയാണോ?
കേരളത്തിലേത് ഗുരുതരമായ അവസ്ഥയാണ്. എണ്ണം കുറയുന്നു എന്നു മാത്രമല്ല, വിദേശ കുടിയേറ്റം ഏറ്റവുമധികം ബാധിച്ചിരിക്കുന്നത് ക്രൈസ്തവരെയാണ്. വീടുകളിൽ കുട്ടികളുടെ എണ്ണം കുറയുന്നു. ഒരുപാടുപേർക്ക് വിവാഹം നടക്കുന്നില്ല. പന്ത്രണ്ടാം ക്ലാസിൽ എത്തിയാൽ പിന്നെ എങ്ങനെയെങ്കിലും പുറത്തേക്കു പോകണമെന്ന ചിന്തയായി. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്ന കാര്യം ചിന്തിക്കണം. കേരളത്തിൽ ഇതു കൂടുതലാണ്. ഇങ്ങനെയൊരു സാഹചര്യം എന്തുകൊണ്ട് എന്ന ചോദ്യത്തിന്, ഇവിടത്തെ രാഷ്ട്രീയ സ്ഥിതിക്കും പങ്കുണ്ടെന്നു കാണാം. സുരക്ഷിതത്വക്കുറവ് ഒരു ഘടകമാണ്. ജോലിസാധ്യതകളും വളരാനുള്ള സാധ്യതകളും കുറയുന്നു. മറ്റുള്ളിടത്തേക്കുള്ള ആകർഷണം കൂടുന്നു.
നമുക്ക് നമ്മുടെ മക്കളെ ഇവിടെ നിർത്താനുള്ള സാഹചര്യങ്ങൾ ഉണ്ടാക്കണം. അതാണ് ഈ അടുത്തകാലത്ത് പൊളിറ്റിക്കലായി നമ്മൾ പറഞ്ഞത്. അടുത്തിടെ നടന്ന ഒരു സർവേയിൽനിന്നു കിട്ടിയ അറിവനുസരിച്ച് ക്രൈസ്തവർക്കിടയിൽ ശരാശരി 1.5 ശതമാനത്തിനാണ് സർക്കാർ ജോലിയുള്ളത്.
കേരളത്തിലെ സാഹചര്യമല്ല മറ്റു സംസ്ഥാനങ്ങളിൽ. അവിടെ ക്രൈസ്തവരെ അവഗണിക്കുന്നത് ഭൂരിപക്ഷമാണെങ്കിൽ കേരളത്തിൽ എൽഡിഎഫ്, യുഡിഎഫ് സർക്കാരുകളാണ് അവഗണിക്കുന്നത്. ചില മതങ്ങളിൽ എല്ലാവർക്കും സംവരണാനുകൂല്യങ്ങളുണ്ട്. എന്നാൽ, ക്രൈസ്തവർക്കില്ല. ഇത്തരം വിവേചനവും അവഗണനയും എന്തുകൊണ്ടാണ്?
◄► ക്രൈസ്തവരിൽ സമുദായബോധം കുറയുന്നു എന്ന സാഹചര്യമുണ്ടോ?
തീർച്ചയായും ക്രൈസ്തവരിൽ സമുദായബോധം കുറഞ്ഞു. ക്രൈസ്തവർ വർഗീയതയോടെ ചിന്തിച്ചില്ല. ഏറ്റവും കുറച്ചു വർഗീയചിന്തയുള്ളത് ക്രൈസ്തവർക്കാണ്. പക്ഷേ, മറ്റു മതങ്ങളിൽ വർഗീയത കൂടി വരുന്നതായാണ് അനുഭവം. ഇപ്പോൾ നമ്മൾ പറയുന്നത് സമുദായബോധം ഉണ്ടാകണം, ഒപ്പം വർഗീയത ഉണ്ടാകാൻ പാടില്ല എന്നാണ്.
◄► ക്രൈസ്തവരിലും വർഗീയത സൃഷ്ടിക്കാൻ ചില സംഘടനകൾ ശ്രമിക്കുന്നുണ്ടോ?
ചില സംഘടനകളെക്കുറിച്ച് എനിക്ക് അങ്ങനെ തോന്നിയിട്ടുണ്ട്. അങ്ങനെയുള്ള സംഘടനകൾക്ക് ഹിന്ദു തീവ്രവാദ സംഘടനകളുടെ പിന്തുണയുണ്ടെന്നാണ് എന്റെ നിരീക്ഷണം. ഓരോ വർഷം കഴിയുന്തോറും കേരളത്തിലടക്കം സംഘടിതമായിട്ടുള്ള തീവ്രവാദ ഗ്രൂപ്പുകൾ സജീവമാകുകയാണ്. ജമാ അത്തെ ഇസ്ലാമി ഒരു ഭാഗത്ത്, ആർഎസ്എസ് വേറൊരു ഭാഗത്ത്. ക്രിസ്ത്യാനികളുടെ ഇടയിലും തീവ്രവാദ ഗ്രൂപ്പുകളുണ്ട്. മറ്റുചിലർ അവരെ പ്രോത്സാഹിപ്പിക്കുന്നു. വർഗീയത വളർത്തുന്നതിൽ ചില രാഷ്ട്രീയക്കാർക്കും പങ്കുണ്ട്.
ക്രൈസ്തവർ ഇപ്പോൾ നേരിടുന്ന മൂന്നു കാര്യങ്ങളുണ്ട്. ഒന്ന്, ക്രൈസ്തവർ ലോകത്ത് എല്ലായിടത്തും, നൈജീരിയയിലടക്കം മതപീഡനങ്ങൾ ഏറ്റുവാങ്ങുന്നു. അത് ആദിമസഭ മുതൽ ഉണ്ടായിരുന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഇപ്പോൾ നടക്കുന്നത് മതപീഡനങ്ങളാണ്. എന്നാൽ, മറ്റൊരു ട്രെൻഡുണ്ട്; ഉന്മൂലനം ചെയ്യുക, നശിപ്പിക്കുക എന്നതൊക്കെയാണത്. അതിന്റെ ചിന്തയാണ് കൂടുതൽ പ്രശ്നങ്ങളുണ്ടാക്കുന്നത്. അതനുസരിച്ച് തങ്ങൾ മാത്രമേ ഇവിടെ ജീവിക്കാൻപാടുള്ളൂ എന്നൊരു ചിന്ത പടർത്തുന്നു; ഇന്ത്യ ഞങ്ങളുടേതാണ് എന്നു ചിലർ പറയുന്നതുപോലെ.
മൂന്നാമത്തേത്, സഭയിലെ നിസാരമായ അഭിപ്രായവ്യത്യാസങ്ങളിൽ പോലും ബോധപൂർവം ഇടപെട്ട് ഭിന്നിപ്പുണ്ടാക്കുക എന്നതാണ്. സീറോമലബാർ സഭയിലെ ആരാധനക്രമ വഴക്കിലടക്കം ചിലരുടെ കുത്സിതമായ ഇടപെടലുണ്ട്. പോപ്പുലർ ഫ്രണ്ടിനെ റെയ്ഡ് ചെയ്ത ഒരു ഉദ്യോഗസ്ഥൻ പറഞ്ഞതനുസരിച്ച് അവരുടെ പദ്ധതികളിൽ ചിലത് സീറോമലബാർ സഭയിൽ ഭിന്നിപ്പുണ്ടാക്കുക എന്നതായിരുന്നു. കാരണം, ഏറ്റവും സംഘടിച്ചു നിൽക്കുന്ന സഭാ വിഭാഗത്തെ ഭിന്നിപ്പിച്ചും വഴക്കടിപ്പിച്ചും തകർക്കാമെന്ന് അവർ കണക്കുകൂട്ടിയിരുന്നത്രേ.
◄► ഇത്തരം നീക്കങ്ങളെ തിരിച്ചറിയുന്നതിനും നേരിടുന്നതിനും സഭയ്ക്കു
പദ്ധതികളുണ്ടാകേണ്ടേ?
ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് സമുദായ ശക്തീകരണ വർഷം പ്രഖ്യാപിച്ചിരിക്കുന്നത്. രാഷ്ട്രീയത്തിലടക്കം സമുദായാംഗങ്ങൾ ഉണ്ടാകണം. ഉദ്യോഗസ്ഥതലത്തിലും ഭരണതലത്തിലും ആളുകൾ കുറയുന്നതിന്റെ പ്രത്യാഘാതം സഭ നേരിടുന്നുണ്ട്. അതിനു മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷ.
ഇക്കുറി തദ്ദേശ തെരഞ്ഞെടുപ്പിൽ നിരവധി സഭാംഗങ്ങൾ വിജയിച്ചിട്ടുണ്ട്. വിവിധ രൂപതകളിൽ അവർക്കൊക്കെ സ്വീകരണവും ഒരുക്കുന്നുണ്ട്. കത്തോലിക്കരുടെ സമുദായ സംഘടനയായ കത്തോലിക്കാ കോൺഗ്രസ് കരുത്താർജിക്കണം. അല്മായ നേതാക്കളെ പ്രോത്സാഹിപ്പിക്കാൻ സഭാ നേതൃത്വം കൂടുതൽ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
◄► രാജ്യത്തിന്റെ വളർച്ചയിൽ ക്രൈസ്തവർ നൽകിയിട്ടുള്ള സംഭാവനകളെ ബോധപൂർവം തമസ്കരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടോ?
രാഷ്ട്രനിർമിതിയിൽ ആനുപാതികമായി നോക്കിയാൽ ഏറ്റവുമധികം സംഭാവന നൽകിയത് ക്രൈസ്തവരാണെന്നു കാണാം. ഭാഷയുടെയും സംസ്കാരത്തിന്റെയും കാര്യമെടുത്താൽ, ഹിന്ദി ഭാഷയുടെപോലും വളർച്ചയിൽ നിർണായക പങ്കുവഹിച്ചിട്ടുള്ളത് ക്രൈസ്തവ മിഷണറിമാരാണ്. മലയാളം നിഘണ്ടു ആദ്യമായി ഉണ്ടാക്കിയതാരാണ്? ഇന്ത്യൻ സംസ്കാരത്തിന്റെ വളർച്ചയ്ക്കുതന്നെ ക്രൈസ്തവർ നൽകിയിട്ടുള്ളത് വിലമതിക്കാനാവാത്ത സംഭാവനകളാണ്. എന്നാൽ ഇപ്പോൾ അതെല്ലാം കടകവിരുദ്ധമായ രീതിയിലാണ് പ്രചരിപ്പിക്കുന്നത്.
ഇന്ത്യയുടെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ 18 ശതമാനവും നടത്തിയിട്ടുള്ളത് ക്രൈസ്തവരാണ്. ഇന്നും ഇന്ത്യയിലെ പ്രധാന രാഷ്ട്രീയ നേതാക്കളടക്കം പഠിച്ചു വളരുന്നത് ക്രൈസ്തവ സ്ഥാപനങ്ങളിലാണ്. ക്രൈസ്തവർ പടുത്തുയർത്തിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജാതിയും മതവും നോക്കിയാണോ പ്രവർത്തിക്കുന്നത്?
ആതുര ശുശ്രൂഷാരംഗത്തും ഇതുതന്നെയാണ് സ്ഥിതി. 2.7 ശതമാനം ക്രൈസ്തവരാണ് രാജ്യത്തെ ആതുരശുശ്രൂഷാ സേവനത്തിന്റെ 20-25 ശതനമാനം നിർവഹിക്കുന്നത്. സാമൂഹ്യവളർച്ചയിലും ഇതു വ്യക്തമാണ്. പാവപ്പെട്ടവരെ ഉദ്ധരിക്കുന്നതിൽ സഭ നൽകുന്ന സംഭാവനകൾ ആർക്കെങ്കിലും അവഗണിക്കാൻ കഴിയുമോ? നിരാലംബർക്കായി മടത്തുന്ന അഗതിമന്ദിരങ്ങളുടെ കാര്യമെടുത്താൽ ഇതു വ്യക്തമല്ലേ. സഭ നടത്തുന്ന അഗതിമന്ദിരങ്ങളിൽ എല്ലാ മതത്തിലും പെട്ടവരെ സംരക്ഷിക്കുന്നുണ്ട്.
◄► ഈ സാഹചര്യങ്ങളിലും വെള്ളാപ്പള്ളി നടേശനെപ്പോലുള്ളവർ പറയുന്നത് സഭ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനർഹമായി നേടി എന്നാണ്?
സത്യം പറയാൻ മടിക്കുന്നതുകൊണ്ടും ചരിത്രം മാറ്റിയെഴുതാൻ ശ്രമിക്കുന്നതുകൊണ്ടുമാണത്. സ്വാതന്ത്ര്യത്തിനു മുമ്പ് സ്കൂളുകൾ തുടങ്ങാൻ അനുമതിയുടെ പ്രശ്നമുണ്ടായിരുന്നോ. 19-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ക്രൈസ്തവർ ധാരാളമായി സ്കൂളുകൾ തുടങ്ങി. മറ്റു മതത്തിന്റെ കീഴിൽ എന്തേ സ്കൂളുകൾ തുടങ്ങിയില്ല. അവരെയടക്കം പഠിപ്പിച്ചത് ക്രൈസ്തവരല്ലേ? ഇതെല്ലാം മറച്ചുവച്ച് അസത്യം പറയുന്നവരോട് പ്രതികരിക്കാതിരിക്കുന്നതാണു നല്ലത്.
◄►ഭിന്നശേഷി നിയമനം, ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് എന്നിവയിലെല്ലാം ക്രൈസ്തവർ അവഗണന നേരിടുകയാണോ?
ഭിന്നശേഷിക്കാരുടെ വിദ്യാഭ്യാസത്തിലും അവരുടെ കഴിവുകൾ വളർത്തുന്നതിലും ഏറ്റവുമധികം സംഭാവനകൾ നൽകിയിട്ടുള്ളത് സഭയല്ലേ? എന്നിട്ടും അവരുടെ പേരു പറഞ്ഞ് അധ്യാപക നിയമനങ്ങൾ തടഞ്ഞുവയ്ക്കുന്നത് അനീതിയല്ലേ? ജയിൽപ്പുള്ളികളുടെ കൂലി വർധിപ്പിച്ച സർക്കാരാണ് അധ്യാപകരോട് ഈ അനീതി ചെയ്യുന്നത്. സുപ്രീംകോടതിയിൽ പോയി നിയമപ്രശ്നങ്ങളുണ്ടാക്കി വിഷയം പരിഹരിക്കാതെ നീട്ടിക്കൊണ്ടുപോകുന്നു. ഇതു സർക്കാർ ചെയ്യുന്ന തെറ്റാണ്.
ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിന്റെ കാര്യത്തിലും തികഞ്ഞ അവഗണനയാണ്. പാലോളി കമ്മീഷൻ റിപ്പോർട്ടിന്റെ കാര്യത്തിൽ ഇങ്ങനെയായിരുന്നോ? റിപ്പോർട്ട് പുറത്തുവിടാത്തതിന്റെ കാരണം പോലും പറയുന്നില്ല. മതാധ്യാപകർക്കു ക്ഷേമനിധിക്കു നടപടിയുമായി സർക്കാർ രംഗത്തുവന്നു. എന്നാൽ, അതേക്കുറിച്ച് ജെ.ബി. കോശി കമ്മീഷൻ പറഞ്ഞത് എന്താണെന്നറിയേണ്ടേ? വിശദാംശങ്ങളറിയേണ്ടേ? അതുപോലെതന്നെ, സഭാ സംവിധാനങ്ങളിലേക്കു രാഷ്ട്രീയക്കാർക്കു നുഴഞ്ഞുകയറാനുള്ള കുറുക്കുവഴിയാണോ ഇതെന്ന സംശയവുമുണ്ട്.
District News
അമ്പലപ്പുഴ: സംസ്ഥാന സർക്കാരിന്റെ നോ ടു ഡ്രഗ്സ് കാമ്പയിൻ അഞ്ചാംഘട്ട ലഹരിവിരുദ്ധ കർമ പദ്ധതിയുടെ ഭാഗമായ കമ്യുണിറ്റി ഔട്ട്റീച്ച് പ്രോഗ്രാമിന് അമ്പലപ്പുഴ മണ്ഡലത്തിൽ തുടക്കമായി. എക്സൈസ് വകുപ്പ് വിമുക്തി മിഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടി എച്ച്. സലാം എംഎൽഎ ഉദ്ഘാടനം ചെയ്തു.
അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മനീഷ് എം .പുറക്കാട് അധ്യക്ഷനായി. പുന്നപ്ര വടക്ക്, പുന്നപ്ര തെക്ക്, അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ അജിത ശശി, റാണി ഹരിദാസ്, കെ. കവിത, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ആർ. രാഹുൽ, അംഗം എ. ആർ. കണ്ണൻ, ബ്ലോക്ക് പഞ്ചായത്തംഗം പ്രേംഭാസി, പഞ്ചായത്തംഗം നാരായണൻ, പുന്നപ്ര പോലീസ് സബ്ഇൻസ്പെക്ടർ എ. റിയാസ്, വിമുക്തി മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ അഞ്ജു എസ്. റാം, വിമുക്തി മാനേജർ വൈ. പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.
പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ പ്രചരണ റാല വിമുക്തി മാനേജർ ഫ്ലാഗ് ഓഫ് ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ കൊച്ചു കോശി സ്വാഗതം പറഞ്ഞു.
District News
ചങ്ങനാശേരി: കുറുമ്പനാടം ഫൊറോന പള്ളിയില് 18ന് മാര് ജോസഫ് പൗവ്വത്തില് നഗറില് നടക്കുന്ന സീറോമലബാര് സഭ സമുദായ ശക്തീകരണ വര്ഷത്തിന്റെ ചങ്ങനാശേരി അതിരൂപതതല ഉദ്ഘാടനത്തിന് മുന്നോടിയായി നടന്ന വിളംബരദിനം ഫൊറോന വികാരി റവ. ഡോ. ചെറിയാന് കറുകപ്പറമ്പില് വിളംബര ദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു.
സമുദായ ശക്തീകരണ വര്ഷം അതിരൂപത കോ- ഓർഡിനേറ്റര് റവ.ഡോ. സാവിയോ മാനാട്ട് അധ്യക്ഷത വഹിച്ചു. ജനറല് കണ്വീനര് ബിജു സെബാസ്റ്റ്യന് സന്ദേശം നല്കി. ഫാ. ജയിംസ് അത്തിക്കളം, വിവിധ കമ്മിറ്റികളുടെ കണ്വീനര്മാരായ ഡോ. ജാന്സന് ജോസഫ്, ബിനു ഡൊമിനിക് നടുവിലേഴം, ഡെന്നീസ് ജോസഫ്, ബിനു കുര്യാക്കോസ്, ഡോ. സിജോ ജേക്കബ്, ജോയല് ജോണ് റോയി, റിന്സ് വര്ഗീസ്, ജോര്ജ്കുട്ടി മുക്കത്ത്, ജസ്റ്റിന് പാറുകണ്ണില്, അമല തൂമ്പുങ്കല്, മാത്തുക്കുട്ടി മറ്റത്തില്, ജോയിച്ചന് മറ്റത്തില് എന്നിവര് പ്രസംഗിച്ചു
District News
മീനങ്ങാടി: സംസ്ഥാന ലഹരി വർജന മിഷൻ വിമുക്തിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രചാരണ പരിപാടിയുമായി ബന്ധപ്പെട്ട് കമ്മ്യൂണിറ്റി ഔട്ട് റീച്ച് പ്രോഗ്രാമിന്റെ ഭാഗമായി മീനങ്ങാടി സെന്റ് ഗ്രിഗോറിയോസ് ബിഎഡ് കോളജിൽ ലഹരിക്കെതിരേയുള്ള ബോധവത്കരണം, എൻഡിപിഎസ് നിയമം, രക്തദാനം, വ്യായാമം സംബന്ധിച്ച ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു.
ബത്തേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.കെ. സുനിൽ അധ്യക്ഷത വഹിച്ചു. റിട്ട. എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എ.ജെ. ഷാജി, ബത്തേരി താലൂക്ക് ആശുപത്രിയിലെ എൻസിഡി ഡയറ്റിഷൻ ഷാക്കിറ സുമയ്യ, മീനങ്ങാടി സെന്റ് ഗ്രിഗോറിയോസ് ബിഎഡ് കോളജ് പ്രിൻസിപ്പൽ ഡോ.കെ.ഒ. ടോമി, മീനങ്ങാടി എഎസ്ഐ എം. ബിപിൻ ബാൽ, ബത്തേരി എക്സൈസ് ഇൻസ്പെക്ടർ കെ.ജെ. സന്തോഷ്, വിമുക്തി മിഷൻ ജില്ലാ കോർഡിനേറ്റർ എൻ.സി. സജിത്ത്കുമാർ, വിമുക്തി മിഷൻ താലൂക്ക് കോഓർഡിനേറ്റർ നിക്കോളാസ് ജോസ് എന്നിവർ പ്രസംഗിച്ചു.
District News
ചങ്ങനാശേരി: സമുദായ ശക്തീകരണ വര്ഷത്തിന്റെ അതിരൂപതാതല ഉദ്ഘാടനം 18ന് ഉച്ചകഴിഞ്ഞ് രണ്ടിന് കുറുമ്പനാടം ഫൊറോന പള്ളിയില് നടക്കും. ആര്ച്ച്ബിഷപ് മാര് തോമസ് തറയില് ഉദ്ഘാടനം ചെയ്യും. ജസ്റ്റീസ് ജെ.ബി. കോശി മുഖ്യാതിഥിയായിരിക്കും.
ആര്ച്ച്ബിഷപ് എമരിറ്റസ് മാര് ജോസഫ് പെരുന്തോട്ടം അനുഗ്രഹ പ്രഭാഷണവും കത്തോലിക്കാ കോണ്ഗ്രസ് ഗ്ലോബല് പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പില് ആശംസകളും അർപ്പിക്കും.
അതിരൂപതാതല ഉദ്ഘാടന സമ്മേളനത്തിന്റെ വിളംബരദിനം ഇന്നു വൈകുന്നേരം 6.30ന് കുറുമ്പനാടം സെന്റ് ആന്റണീസ് ഫൊറോന പള്ളിയില് നടക്കും. ജനറല് കോ-ഓര്ഡിനേറ്റര് റവ. ഡോ. സാവിയോ മാനാട്ടിന്റെ അധ്യക്ഷതയില് ചേരുന്ന സമ്മേളനത്തില് ഫൊറോന വികാരി റവ. ഡോ. ചെറിയാന് കറുകപ്പറമ്പില് വിളംബരദീപം തെളിക്കും. ജനറല് കണ്വീനര് ബിജു സെബാസ്റ്റ്യന്, ഫൊറോന കോ-ഓര്ഡിനേറ്റര് ഫാ. ജയിംസ് അത്തിക്കളം എന്നിവര് പ്രസംഗിക്കും.
Kerala
കോട്ടയം: കൂട്ടായ്മയില് വളരുന്നതായിരിക്കണം നമ്മുടെ സുവിശേഷപ്രഘോഷണമെന്നും നമ്മള് ജീവിക്കുന്ന സമൂഹത്തെ സ്നേഹിക്കുമ്പോഴാണ് അതിനെ വളര്ത്താന് കഴിയുകയെന്നും ചങ്ങനാശേരി ആര്ച്ച്ബിഷപ് മാര് തോമസ് തറയില്.
വടവാതൂര് പൊന്തിഫിക്കല് ഓറിയന്റല് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് റിലീജിയസ് സ്റ്റഡീസില് നടന്ന 52-മത് ബിരുദാന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ആര്ച്ച്ബിഷപ് മാര് തോമസ് തറയില്.
മാന്നാനം കെഇ കോളജ് പ്രഫസര് ഫാ. ഡോ. ജോസഫ് വര്ഗീസ് കുരീത്തറ സിഎംഐ മുഖ്യപ്രഭാഷണം നടത്തി. 36 പേര് ദൈവശാസ്ത്രത്തിലും 53 പേര് തത്വശാസ്ത്രത്തിലും ബിരുദവും ഒമ്പതു പേര് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. സിസ്റ്റര് ഐറിന് അല്ഫോന്സ സി എം സി ദൈവശാസ്ത്രത്തില് ഡോക് ടറേറ്റും നേടി.
പൊന്തിഫിക്കല് ഓറിയന്റല് ഇന്സ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് റവ. ഡോ. പോളി മണിയാട്ട്, സെന്റ് തോമസ് അപ്പൊസ്തലിക് സെമിനാരി റെക്്ടര് റവ. ഡോ. ഡൊമിനിക് വെച്ചൂര്, രജിസ്ട്രാര് റവ. ഡോ. സിറിയക് വലിയകുന്നുംപുറത്ത് എന്നിവര് പ്രസംഗിച്ചു. വിവിധ ബാച്ചുകളിലെ റാങ്കുജേതാക്കള്ക്ക് ക്യാഷ് അവാര്ഡുകള് സമ്മാനിച്ചു.
പൊന്തിഫിക്കല് ഓറിയന്റൽ ഇന്സ്റ്റിറ്റ്യൂട്ടിന്റെ പ്രസിദ്ധീകരണ വിഭാഗമായ ഒഐആര്എസ്ഐയുടെ പുതിയ പുസ്തകങ്ങളുടെ പ്രകാശനം ആര്ച്ച് ബിഷപ് മാര് തോമസ് തറയില് നടത്തി.
District News
മുണ്ടക്കയം: ശബരിമല ക്ഷേത്രത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കുന്നതിൽ നിലവിലെ തന്ത്രി കുടുംബവും ദേവസ്വം ബോർഡ് ഭാരവാഹികളും പരാജയപ്പെട്ടിരിക്കുകയാണെന്ന് മല അരയ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. സജീവ് പത്രസമ്മേളനത്തിൽ പറഞ്ഞു.
വിശ്വാസികളെയും ക്ഷേത്രത്തെയും വഞ്ചിക്കുന്ന നിലവിലെ സംവിധാനത്തിന് പകരം, ശബരിമലയുടെ യഥാർഥ അവകാശികളായ മല അരയ സമുദായത്തിന് ക്ഷേത്രത്തിന്റ തന്ത്രി സ്ഥാനവും ഭരണപരമായ അവകാശങ്ങളും തിരികെ നൽകണമെന്ന് പി.കെ. സജീവ് ആവശ്യപ്പെട്ടു. ധർമം കാത്തുസൂക്ഷിക്കേണ്ടവർ തന്നെ ക്രിമിനൽ കേസുകളിൽ പ്രതികളാകുന്നത് തന്ത്രി സ്ഥാനത്തിന്റെ അയോഗ്യതയെയാണ് കാണിക്കുന്നത്.
ദേവസ്വം ബോർഡിന്റെ മുൻ പ്രസിഡന്റുമാർ തന്നെ സ്വർണ മോഷണക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട സാഹചര്യം ക്ഷേത്രഭരണം എത്രത്തോളം ജീർണിച്ചുവെന്നതിന്റെ തെളിവാണ്.
ഭക്തർ സമർപ്പിക്കുന്ന കാണിക്കയും സ്വർണവും അപഹരിക്കുന്നവർക്ക് ക്ഷേത്രത്തിൽ തുടരാൻ അവകാശമില്ലെന്നും നേതാക്കൾ കുറ്റപ്പെടുത്തി. ഈ ജീർണതയ്ക്ക് ഏക പരിഹാരം ശബരിമലയെ അതിന്റെ യഥാർഥ ഉടമസ്ഥരായ മല അരയർക്ക് കൈമാറുകയാണ്. രാഷ്ട്രീയ നിയമനങ്ങൾക്ക് പകരം അരയ സമൂഹത്തിന്റെ പങ്കാളിത്തമുള്ള ഭരണസംവിധാനം ശബരിമലയിൽ നിലവിൽ വരണം. ശബരിമലയിലെ അഴിമതിക്കും അനാചാരങ്ങൾക്കും എതിരെയും മല അരയ സമുദായത്തിന്റെ അവകാശ പുനഃസ്ഥാപനത്തിനായും ശക്തമായ പ്രക്ഷോഭപരിപാടികൾ സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞ
National
ന്യൂഡൽഹി: എന്എസ്എസ് നേതൃത്വത്തിനെതിരായ തന്റെ വിമർശനം വിവാദമാക്കേണ്ടതില്ലെന്ന് പശ്ചിമബംഗാൾ ഗവർണർ സി.വി. ആനന്ദബോസ്. എൻഎസ്എസിനോട് തനിക്ക് പരാതിയില്ലെന്നും മന്നം സ്മാരകത്തിൽ പുഷ്പാർച്ചന നടത്താൻ അവസരം കിട്ടാത്തതിൽ മാത്രമാണ് വിഷമമെന്നും ആനന്ദബോസ് വിശദീകരിച്ചു.
എൻഎസ്എസിനെതിരായ വിമർശനം ആനന്ദബോസ് മയപ്പെടുത്തിയതിനു പിന്നിൽ ബിജെപി സമ്മർദ്ദമാണെന്നാണ് സൂചന. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ എൻഎസ്എസിനെ പിണക്കേണ്ടെന്ന് ബിജെപി നേതൃത്വം സന്ദേശം നൽകിയതിനു പിന്നാലെയാണ് ഗവർണർ നിലപാട് മാറ്റിയത്.
എന്എസ്എസ് ആസ്ഥാനമായ പെരുന്നയിലെ മന്നം സമാധിയില് തനിക്ക് പുഷ്പാര്ച്ചന നടത്താന് അവസരം നിഷേധിച്ചുവെന്ന ഗുരുതര ആരോപണമാണ് സി.വി. ആനന്ദബോസ് തിങ്കളാഴ്ച ഉയർത്തിയത്.
മന്നം സമാധിയില് പുഷ്പാര്ച്ചന നടത്തുക എന്നത് ഏതെങ്കിലും വ്യക്തിയുടെ മാത്രം അവകാശമല്ലെന്നും ഓരോ നായര് സമുദായംഗത്തിന്റെയും അവകാശമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഡല്ഹി എന്എസ്എസ് കരയോഗം സംഘടിപ്പിച്ച മന്നം ജയന്തി ആഘോഷങ്ങള് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ദുരനുഭവം പരസ്യമാക്കിയത്.
തനിക്ക് ഐഎഎസ് തന്നത് ആരാണെന്ന് ചോദിച്ചാല്, ഗവർണറാകാൻ കാരണം എന്താണെന്നു ചോദിച്ചാൽ അത് തന്റെ കരയോഗമാണ്, സമുദായത്തോടുള്ള കടപ്പാട് തനിക്ക് എപ്പോഴുമുണ്ടെന്നും ആനന്ദബോസ് പറഞ്ഞു.
"ബംഗാള് ഗവര്ണറായി നിയമിക്കപ്പെട്ട വിവരം പ്രധാനമന്ത്രി എന്നെ അറിയിച്ചപ്പോള് ഞാന് ആദ്യം വിളിച്ചവരിലൊരാള് എന്എസ്എസ് ജനറല് സെക്രട്ടറിയാണ്. ഗവര്ണറായി ചുമതലയേല്ക്കുന്നതിന് മുന്പ് മന്നം സമാധിയില് പുഷ്പാര്ച്ചന നടത്തണമെന്ന് ഞാന് ആഗ്രഹം പ്രകടിപ്പിച്ചു. ഞാന് അവിടെ ചെന്നു. അദ്ദേഹം എന്റെ കാറിനടുത്ത് വന്ന് ഡോര് തുറന്ന് എന്നെ സ്വീകരിച്ചു. എനിക്ക് ചായ തന്നു, സംസാരിച്ചു. തിരികെ കാറില് കയറ്റി അയക്കുകയും ചെയ്തു. എന്നാല് സമാധിയില് പുഷ്പാര്ച്ചന നടത്തുന്നതിനെക്കുറിച്ച് അദ്ദേഹം ഒന്നും പറഞ്ഞില്ല.'
"എനിക്ക് സമാധിയില് പുഷ്പാര്ച്ചന നടത്താന് അവകാശമില്ലേ? നായര് സമുദായത്തിലെ ഓരോരുത്തര്ക്കും ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും മന്നത്താചാര്യന്റെ സമാധിയില് പോയി ആദരവ് അര്പ്പിക്കാന് അവകാശമില്ലേ? അത് ഏതെങ്കിലും ഒരാള്ക്ക് മാത്രം ഉള്ള അവകാശമാണോ? ഞാന് പെരുന്നയില് പോകുന്നത് ഗേറ്റ് കീപ്പറെ കാണാനല്ല, മന്നം പത്മനാഭനെ കാണാനാണ്.'- ആനന്ദബോസ് ആഞ്ഞടിച്ചു.
അതേസമയം, ആനന്ദ ബോസിന്റെ ആരോപണങ്ങള് തള്ളിയ എന്എസ്എസ് ജനറല്സെക്രട്ടറി ജി. സുകുമാരന് നായര് അങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്ന് വ്യക്തമാക്കി.
Kerala
തൃശൂർ: പാലക്കാട് വാളയാറിൽ ഛത്തീസ്ഗഢ് സ്വദേശി രാംനാരായണ് എന്ന ദളിത് തൊഴിലാളിയെ ക്രൂരമായി മർദിച്ചുകൊന്ന സംഭവം ഞെട്ടിക്കുന്നതാണെന്നും ആൾക്കൂട്ട കൊലപാതകം ആവർത്തിക്കപ്പെടാതിരിക്കാൻ ചെറുവിരലനക്കാൻ സർക്കാർ തയാറാകാത്തത് അപലപനീയമാണെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി.
ഉത്തരേന്ത്യയിലെ ആൾക്കൂട്ടക്കൊലകളെ നിരന്തരം അപലപിക്കുന്ന കേരളത്തിന്റെ മുഖ്യമന്ത്രിക്ക് സ്വന്തം മണ്ണിൽ വീഴുന്ന ചോരയോട് അയിത്തമുണ്ടാകുന്നത് എങ്ങനെയാണ്? സംസ്ഥാനത്തെ ക്രമസമാധാനപാലനത്തിലുണ്ടായ ഗുരുതരവീഴ്ചയിൽനിന്ന് കൈകഴുകിപ്പോകാൻ സർക്കാരിനു കഴിയില്ല.
കൊലപാതകത്തിന് ഉത്തരവാദികളായവർക്കെതിരേ കർശന നിയമനടപടി സ്വീകരിക്കണമെന്നും കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു.