പാലാ: സമുദായ ശക്തീകരണം രാഷ്ട്രപുരോഗതിക്ക് അത്യാവശ്യമാണെന്നും അതില്‍ വനിതകളുടെ പങ്ക് വളരെ പ്രധാനപ്പെട്ടതാണെന്നും കത്തോലിക്ക കോണ്‍ഗ്രസ്. വനിതാദിനാചരണത്തോടനുബന്ധിച്ച് കത്തോലിക്ക കോണ്‍ഗ്രസ് പാലാ രൂപത വനിതാ കൗണ്‍സില്‍ സമുദായ ശക്തീകരണം രാഷ്ട്രപുരോഗതിക്ക് എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു.
സമുദായ, രാഷ്ട്രീയ നേതൃത്വത്തിലേക്ക് വനിതകള്‍ കൂടുതലായി വരണമെന്നും അവരുടെ കഴിവുകള്‍ കുടുംബങ്ങളില്‍ മാത്രമായി ഒതുങ്ങരുതെന്നും സെമിനാര്‍ ഉദ്ഘാടനം ചെയ്ത ക്ലാരിസ്റ്റ് കോണ്ഗ്രിഗേഷന് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ജെസി മരിയ പറഞ്ഞു.
നയരൂപീകരണത്തിലും നേതൃനിരയിലും സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം ആവശ്യമാണ്. സമൂഹത്തിന്റെ അടിസ്ഥാനവികസനം സ്ത്രീകളുടെ മുന്നേറ്റമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവന്നും സിസ്റ്റര്‍ ജെസി മരിയ പറഞ്ഞു.
പാലാ ഷാലോം പാസ്റ്ററല്‍ സെന്ററില്‍ നടന്ന സമ്മേളനത്തില്‍ ഗ്ലോബല്‍ സെക്രട്ടറി ആന്‍സമ്മ സാബു അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, ആശാ മരിയ പോള്‍, ഗ്ലോബല്‍ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍, രൂപത പ്രസിഡന്റ് ഇമ്മാനുവല്‍ നിധീരി, ജനറല്‍ സെക്രട്ടറി ജോസ് വട്ടുകുളം, രൂപത വൈസ് പ്രസിഡന്റ് സിന്ധു ജെയ്ബു, സെക്രട്ടറിമാരായ ലിബി മണിമല, ബെല്ലാ സിബി, ലൈസമ്മ പുളിങ്കാട്, അന്നക്കുട്ടി പത്താങ്കുളം തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tags : nattu vishesham Women's role community Catholic Congress