x
ad
Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡോ. ​ഷൊ​ർ​ണൂ​ർ കാ​ർ​ത്തി​കേ​യ​ന് നാ​ടി​ന്‍റെ സ്മ​ര​ണാ​ഞ്ജ​ലി

വെബ് ഡെസ്ക്
Published: August 1, 2026 02:50 AM IST | Updated: August 1, 2026 02:50 AM IST

ആ​ദ​രം കെ. ​രാ​ജ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

തൃ​ശൂ​ർ: അ​ന്ത​രി​ച്ച ഡോ. ​ഷൊ​ർ​ണൂ​ർ കാ​ർ​ത്തി​കേ​യ​നു തൃ​ശൂ​ർ പൗ​രാ​വ​ലി സ്മ​ര​ണാ​ഞ്ജ​ലി​യ​ർ​പ്പി​ച്ചു. സാ​ഹി​ത്യ​അ​ക്കാ​ദ​മി ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി കെ. ​രാ​ജ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. 99 ഗ്ര​ന്ഥ​ങ്ങ​ളു​ടെ ക​ർ​ത്താ​വും പ്രി​ൻ​സി​പ്പ​ലും ആ​യി​രു​ന്ന ഡോ. ​ഷൊ​ർ​ണൂ​ർ കാ​ർ​ത്തി​കേ​യ​ൻ ശി​ഷ്യ​ൻ​മാ​ർ ഏ​റെ ഇ​ഷ്ട​പ്പെ​ടു​ന്ന മ​ല​യാ​ളം പ്ര​ഫ​സ​ർ ആ​യി​രു​ന്നു​വെ​ന്നു ശി​ഷ്യ​നാ​യ കെ. ​രാ​ജ​ൻ അ​നു​സ്മ​രി​ച്ചു. മ​ഹാ​രാ​ജാ​സ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​കാ​ലം മു​ത​ൽ നി​ല​നി​ന്ന ഉൗ​ഷ്മ​ള സ്മ​ര​ണ​ക​ൾ ഡോ. ​പി.​വി. കൃ​ഷ്ണ​ൻ നാ​യ​ർ പ​ങ്കു​വ​ച്ചു. സ​ഹൃ​ദ​യ​വേ​ദി, മു​ണ്ട​ശേ​രി സ്മാ​ര​കം തു​ട​ങ്ങി ഇ​രു​പ​തി​ല​ധി​കം സാം​സ്കാ​രി​ക​പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ നാ​യ​ക​ത്വം വ​ഹി​ച്ച ഷോ​ർ​ണൂ​ർ കാ​ർ​ത്തി​കേ​യ​ൻ സാം​സ്കാ​രി​ക​ന​ഗ​ര​ത്തി​ന് അ​ഭി​മാ​ന​മാ​ണെ​ന്ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച രാ​ജ​ൻ പ​ല്ല​ൻ എം​എ​ൽ​എ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ബി​ഷ​പ് എ​മ​രി​റ്റ​സ് മാ​ർ ബോ​സ്കോ പു​ത്തൂ​ർ, മു​ൻ മ​ന്ത്രി​മാ​രാ​യ ഡോ. ​ആ​ർ. ബി​ന്ദു, വി.​എ​സ്. സു​നി​ൽ​കു​മാ​ർ, ഡോ. ​അ​ജി​ത​ൻ മേ​നോ​ത്ത്, എ​ൻ. ശ്രീ​കു​മാ​ർ, പ്ര​ഫ. വി.​എ. വ​ർ​ഗീ​സ്, ടി.​വി. ച​ന്ദ്ര​മോ​ഹ​ൻ, പി.​കെ. മി​നി, ബേ​ബി മൂ​ക്ക​ൻ, ഡേ​വി​സ് ക​ണ്ണ​ന്പു​ഴ, സ​ത്താ​ർ ആ​ദൂ​ർ, ഡേ​വി​സ് ക​ണ്ണ​നാ​യ്ക്ക​ൽ, ഡോ. ​ജ​യ​പ്ര​കാ​ശ് ശ​ർ​മ, ഗം​ഗാ​ധ​ര​ൻ ഷൊ​ർ​ണൂ​ർ, അ​നി​ൽ സ​മ്രാ​ട്ട്, എ​ട​ത്ത​റ ജ​യ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ഡോ ​ഷോ​ർ​ണൂ​ർ കാ​ർ​ത്തി​കേ​യ​ന്‍റെ പേ​രി​ൽ മി​ക​ച്ച കോ​ള​ജ് പ്രി​ൻ​സി​പ്പ​ലി​ന് 10 വ​ർ​ഷ​ത്തേ​ക്ക് 15,000 രൂ​പ​യു​ടെ പു​ര​സ്കാ​രം ന​ൽ​കു​ന്ന​തി​നു​ള്ള ധാ​ര​ണാ​പ​ത്രം ര​വി പു​ഷ്പ​ഗി​രി സ​ഹൃ​ദ​യ​വേ​ദി​ക്കു കൈ​മാ​റി. ഉ​ണ്ണി​കൃ​ഷ്ണ​ൻ പു​ല​രി, പി.​എം.​എം. ഷെ​രീ​ഫ്, ഇ.​എ. ജോ​സ​ഫ്, ഫ്രാ​ൻ​സി​സ് പൊ​റു​ത്തൂ​ർ, ന​ന്ദ​കു​മാ​ർ ആ​ല​ത്ത്, ജോ​യ് പോ​ൾ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : community NattuVishasham DistrictNews

Recent News

Corehub Up