x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​ന്‍റ് ഡൊ​മി​നി​ക്‌​സ്‌ ക​ത്തീ​ഡ്ര​ലി​ല്‍ സ​മു​ദാ​യ​ശ​ക്തീ​ക​ര​ണ വ​ർ​ഷാ​ച​ര​ണം


Published: April 17, 2026 09:51 PM IST | Updated: April 17, 2026 09:51 PM IST

കാ​ഞ്ഞി​ര​പ്പ​ള്ളി: സീ​റോ​മ​ല​ബാ​ര്‍ സ​ഭ 2026 വ​ര്‍​ഷം സ​മു​ദാ​യ​ശ​ക്തീ​ക​ര​ണ വ​ര്‍​ഷ​മാ​യി ആ​ച​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സെ​ന്‍റ് ഡൊ​മി​നി​ക്‌​സ്‌ ക​ത്തീ​ഡ്ര​ലി​ല്‍ ഇ​ട​വ​ക​ത​ല പ​രി​പാ​ടി​ക​ള്‍ ഇ​ന്ന് മു​ത​ൽ മേ​യ് മൂ​ന്നു​വ​രെ ന​ട​ക്കും.

ന​സ്രാ​ണി സ​മു​ദാ​യ​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ലാ​യി ചി​ന്തി​ക്കു​ന്ന​തി​നും സ​മു​ദാ​യ​ത്തി​ന്‍റെ മ​ഹ​നീ​യ​മാ​യ ച​രി​ത്രം ആ​ഴ​ത്തി​ല്‍ പ​ഠി​ക്കു​ന്ന​തി​നും സ​മു​ദാ​യ​ത്തി​ന്‍റെ വ്യ​തി​ര​ക്ത​ത​ക​ളും ത​ന​താ​ത്മ​ക​ത​ളും ബോ​ധ്യ​പ്പെ​ടു​ന്ന​തി​നും വേ​ണ്ടി വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ക​ത്തീ​ഡ്ര​ല്‍ ഇ​ട​വ​ക​യി​ലെ 60 കു​ടും​ബ​ക്കൂ​ട്ടാ​യ്മ​ക​ളെ കേ​ന്ദ്രീ​ക​രി​ച്ച് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 27 സ്ഥ​ല​ങ്ങ​ളി​ലാ​ണ് പ​രി​പാ​ടി​ക​ൾ ന​ട​ത്തു​ന്ന​ത്. സ​മ്മേ​ള​ന​ത്തി​ല്‍ ക്ലാ​സു​ക​ള്‍, ച​ര്‍​ച്ച​ക​ള്‍, ക​ലാ​പ​രി​പാ​ടി​ക​ള്‍ എ​ന്നി​വ​യു​ണ്ടാ​യി​രി​ക്കും.

ഇ​ട​വ​ക ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന് വൈ​കു​ന്നേ​രം ആ​റി​ന് രൂ​പ​താ​ധ്യ​ക്ഷ​ന്‍ മാ​ർ ജോ​സ് പു​ളി​ക്ക​ല്‍ നി​ർ​വ​ഹി​ക്കും. ക​ത്തീ​ഡ്ര​ല്‍ വി​കാ​രി റ​വ.​ഡോ. കു​ര്യ​ന്‍ താ​മ​ര​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സ​മു​ദാ​യ​ശ​ക്തീ​ക​ര​ണ​ത്തി​ന്‍റെ ഇ​ട​വ​ക​ത​ല സ​മാ​പ​നം മേ​യ് മൂ​ന്നി​ന് സ​മു​ദാ​യ​ശ​ക്തീ​ക​ര​ണ റാ​ലി​യോ​ടു​കൂ​ടി സ​മാ​പി​ക്കും.

പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നു​വേ​ണ്ടി ക​ത്തീ​ഡ്ര​ല്‍ വി​കാ​രി റ​വ.​ഡോ. കു​ര്യ​ന്‍ താ​മ​ര​ശേ​രി, അ​സി​സ്റ്റ​ന്‍റ് വി​കാ​രി​മാ​രാ​യ ഫാ. ​ടോ​ണി മു​ള​ങ്ങാ​ശേ​രി, ഫാ. ​ജ​സ്റ്റി​ന്‍ മ​ണി​മ​ല, കൈ​ക്കാ​ര​ന്‍​മാ​രാ​യ കെ. ​ഡോ​മി​നി​ക് ക​രി​പ്പാ​പ്പ​റ​മ്പി​ല്‍, ഇ​ട്ടി​രാ​ച്ച​ന്‍ കൊ​ല്ലം​കു​ളം, വി.​സി. ചാ​ക്കോ വാ​വ​ലു​മാ​ക്ക​ല്‍, പി.​കെ. കു​രു​വി​ള പി​ണ​മ​റു​കി​ല്‍, കൂ​ട്ടാ​യ്മ ലീ​ഡ​ര്‍​മാ​ര്‍, വി​വി​ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​വി​ധ ക​മ്മി​റ്റി​ക​ള്‍ രൂ​പീ​ക​രി​ച്ച് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ചു.

Tags : Community nattuvishesham local news

Recent News

Corehub Up