x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ർ​ഷ​ക​ൻ വി.​ടി. ആ​ന്‍റ​ണി​ക്ക് നാ​ട് ഇ​ന്നു വി​ട ചൊ​ല്ലും

വെബ് ഡെസ്ക്
Published: August 2, 2026 09:50 PM IST | Updated: August 2, 2026 09:50 PM IST

പൊ​ൻ​കു​ന്നം: തൊ​ണ്ണൂ​റ് വ​യ​സ് പി​ന്നി​ട്ട​പ്പോ​ഴും കൃ​ഷി​ക്കാ​ര​നാ​യി ജീ​വി​ച്ച ഇ​ള​മ്പ​ള്ളി വ​ട്ട​ക്കു​ഴി കൊ​ച്ചു​പ്പാ​പ്പ​ൻ എ​ന്ന വി.​ടി. ആ​ന്‍റ​ണി​ക്ക് നാ​ട് ഇ​ന്നു വി​ട ചൊ​ല്ലും. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ത്താ​ൽ ശ​നി​യാ​ഴ്ച​യാ​ണ് ക​ർ​ഷ​ക​നും പ്രാ​ദേ​ശി​ക ച​രി​ത്ര​കാ​ര​നു​മാ​യ വി.​ടി. ആ​ന്‍റ​ണി(93) അ​ന്ത​രി​ച്ച​ത്.
താ​ൻ അ​നു​ഭ​വി​ച്ച​റി​ഞ്ഞ​തും കേ​ട്ട​റി​ഞ്ഞ​തു​മാ​യ നാ​ടി​നെ​ക്കു​റി​ച്ച് മൂ​ന്നു പു​സ്ത​ക​മെ​ഴു​തി നാ​ടി​ന് സ​മ്മാ​നി​ച്ചി​രു​ന്നു ഈ ​ക​ർ​ഷ​ക​ൻ. ത​ന്‍റെ ബാ​ല്യ​കാ​ല​വും ത​നി​ക്കു മു​ൻ​പു​ള്ള ത​ല​മു​റ​ക​ളു​ടെ ജീ​വി​ത​വും എ​ന്‍റെ നാ​ട്ട​റി​വു​ക​ളും ഓ​ർ​മ​ക്കു​റി​പ്പു​ക​ളും, ചി​ല ഭൂ​ത​കാ​ല സ്മ​ര​ണ​ക​ൾ എ​ന്നീ ര​ണ്ടു​ഗ്ര​ന്ഥ​ങ്ങ​ളി​ലൂ​ടെ​യാ​ണ് നാ​ടി​ന് സ​മ​ർ​പ്പി​ച്ച​ത്. രാ​ഷ്ട്രീ​യ ആ​ക്ഷേ​പ​ഹാ​സ്യം നി​റ​ഞ്ഞ ഓ​ട്ട​ൻ​തു​ള്ള​ലും ഇ​ദ്ദേ​ഹം ര​ചി​ച്ചി​ട്ടു​ണ്ട്.

ക​ർ​ഷ​ക​രു​ടെ ദു​രി​ത​ജീ​വി​തം, ദാ​രി​ദ്ര്യ​ത്തോ​ട് പ​ട​വെ​ട്ടി നേ​ടി​യ വി​ജ​യ​ങ്ങ​ൾ, പ​രി​മി​ത ഭൗ​തി​ക​സൗ​ക​ര്യ​ങ്ങ​ളി​ലും സ​ന്തോ​ഷ​ജീ​വി​തം ന​യി​ച്ച ഓ​ർ​മ​ക​ൾ തു​ട​ങ്ങി ര​സ​ക​ര​മാ​യ കു​റി​പ്പു​ക​ളാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ര​ച​ന​ക​ൾ. പ​ഴ​യ​കാ​ല രാ​ഷ്ട്രീ​യ​നേ​താ​ക്ക​ൾ അ​വ​ർ നാ​ടി​ന് ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ എ​ല്ലാം അ​ദ്ദേ​ഹം ത​ന്‍റെ വാ​ക്കു​ക​ളി​ലൂ​ടെ വ​ര​ച്ചി​ട്ടു. പു​സ്ത​ക​ങ്ങ​ളി​ൽ വി​ശേ​ഷി​പ്പി​ക്കു​ന്ന സ​ന്ദ​ർ​ഭ​ങ്ങ​ൾ ആ​ക​ർ​ഷ​ണീ​യ​മാ​ക്കാ​ൻ അ​നു​യോ​ജ്യ​മാ​യ വേ​ഷ​മി​ട്ട ത​ന്‍റെ ത​ന്നെ ഫോ​ട്ടോ​ക​ളാ​ണ് ഉ​പ​യോ​ഗി​ച്ച​ത്.

ഇ​ള​മ്പ​ള്ളി​യി​ലെ വ്യ​ത്യ​സ്ത​നാ​യ ഈ ​ക​ർ​ഷ​ക​ൻ മ​ര​ണ​വേ​ള​യി​ലും വ്യ​ത്യ​സ്ത​ത കൈ​വി​ടു​ന്നി​ല്ല. മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​രോ​ട് ന​ന്ദി അ​റി​യി​ച്ച് മു​ൻ​കൂ​ട്ടി റി​ക്കാ​ർ​ഡ് ചെ​യ്ത ശ​ബ്ദ​സ​ന്ദേ​ശം ഇ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​വ​സാ​ന​ശ​ബ്ദ​മാ​യി നാ​ട് കേ​ൾ​ക്കും.

ഇ​ന്നു രാ​വി​ലെ എ​ട്ടി​ന് മൃ​ത​ദേ​ഹം വീ​ട്ടി​ലെ​ത്തി​ക്കും. ഒ​ൻ​പ​തു മു​ത​ൽ നെ​യ്യാ​ട്ടു​ശേ​രി സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി പാ​രി​ഷ് ഹാ​ളി​ൽ പൊ​തു​ദ​ർ​ശ​നം ഉ​ണ്ടാ​യി​രി​ക്കും. ഇ​വി​ടെ ശു​ശ്രൂ​ഷ​ക്കി​ടെ അ​ദ്ദേ​ഹ​ത്തി​ന്‍റെ റി​ക്കാ​ർ​ഡ് ചെ​യ്ത ന​ന്ദി​വാ​ക്കു​ക​ൾ ഉ​പ​യോ​ഗി​ക്കും. ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് നെ​യ്യാ​ട്ടു​ശ്രി പ​ള്ളി​യി​ൽ സം​സ്കാ​രം ന​ട​ക്കും.

Tags : Nattuvishesham Districtnews community V.T. Antony

Recent News

Corehub Up