District News
തിരുവമ്പാടി: കേരളത്തിലെ ഓൺലൈൻ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (ഒമാക്) കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജ്യത്തിന്റെ 80-ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
തിരുവമ്പാടിയിൽ നടന്ന ചടങ്ങിൽ ഒമാക് പ്രസിഡന്റ് ഹബീബി ദേശീയപതാക ഉയർത്തി സന്ദേശം നൽകി. സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ ആശയപ്രചാരണത്തിനും ജനങ്ങളെ സംഘടിപ്പിക്കുന്നതിനും മാധ്യമങ്ങൾ വലിയ പങ്കാണ് വഹിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ ഒമാക് മുൻ പ്രസിഡന്റ് ഫാസിൽ തിരുവമ്പാടി, വൈസ് പ്രസിഡന്റുമാരായ പി.ജെ. ബഷീർ, പ്രകാശ് മുക്കം, റാഫി മാനിപുരം, ഇ.സി.എം ഹാരിസ്, പ്രതീഷ് ഉദയൻ എന്നിവർ പ്രസംഗിച്ചു.
Movies
തമിഴ്നാട്ടിലെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ പങ്കെടുത്ത തൃഷയായിരുന്നു സമൂഹമാധ്യമങ്ങളിലെ താരം. തൃഷ കാറിൽ നിന്നിറങ്ങി വരുന്നതും സദസിൽ ഇരിക്കുന്നതും വിജയ്യെ അഭിസംബോധന ചെയ്യുന്നതുമൊക്കെ ഇപ്പോൾ വൈറലാണ്.
അതേസമയം ചർച്ചകൾ ഒരു വശത്ത് മുറുകുമ്പോൾ ചടങ്ങിനെത്തിയ സാരിയുടത്ത ചിത്രങ്ങൾ പങ്കുവച്ച് എല്ലാ ചർച്ചകളെയും കെയർഫ്രീ ആക്കുകയാണ് തൃഷ.
സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക പരിപാടിയിൽ പങ്കെടുക്കാൻ താരം തെരഞ്ഞെടുത്തത് അമ്മയുടെ സാരിയായിരുന്നു. ഇക്കാര്യം തൃഷ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്.
തൃഷയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. ‘പ്രിയപ്പെട്ടവളെ... നിന്നെ പ്രണയിക്കാതിരിക്കാൻ നീയെനിക്കൊരു കാരണം പറഞ്ഞുതരൂ? അകത്തും പുറത്തും ഏറ്റവും സുന്ദരിയായ നീ’ എന്നായിരുന്നു ഖുഷ്ബുവിന്റെ കമന്റ്.
മഞ്ഞ നിറത്തിലുള്ള കസവ് സാരിയുടുത്തായിരുന്നു തൃഷ ചടങ്ങിനെത്തിയത്. ഇളംപച്ചനിറത്തിലുള്ള ബ്ലൗസാണ് പെയർ ചെയ്തത്. മുഖ്യമന്ത്രി വിജയ്യുടെ മാതാപിതാക്കൾക്കൊപ്പമാണ് തൃഷ സ്വാതന്ത്ര്യദിന പരേഡ് കാണാൻ ഇരുന്നത്. തൃഷയ്ക്കൊപ്പം അമ്മ ഉമ കൃഷ്ണനും ചടങ്ങിനെത്തിയിരുന്നു.
ചെന്നൈ സെൻറ് ജോർജ് ഫോർട്ടിലെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകളിലാണ് തൃഷ എത്തിയത്. മുഖ്യമന്ത്രി വിജയ് പതാകയുയർത്തുന്ന ചടങ്ങിൽ ഉൾപ്പെടെ മുൻനിരയിലായിരുന്നു തൃഷ ഇരുന്നതും.
മഞ്ഞ നിറമുള്ള സാരിയും മുടിയിൽ മുല്ലപ്പൂക്കളുമായി മുഖ്യമന്ത്രി വിജയ് വരുന്നത് കാത്തിരിക്കുന്ന തൃഷയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
District News
കൊച്ചി: 80-ാം സ്വാതന്ത്ര്യദിനത്തില് ജില്ലാ ആസ്ഥാനത്ത് പ്രൗഢിയോടെ സ്വാതന്ത്ര്യ ദിനാഘോഷം. രാവിലെ 8.40ന് കളക്ടറേറ്റ് പരേഡ് ഗ്രൗണ്ടില് നടന്ന പരേഡില് പങ്കെടുത്ത പ്ലറ്റൂണുകള് ബേസ്ലൈനില് അണിനിരന്നു. തുടര്ന്ന് എറണാകുളം റൂറല് ജില്ലാ പോലീസ് മേധാവി കെ.എസ്. സുദര്ശനന്, സിറ്റി പോലീസ് കമ്മീഷണര് എസ്. കാളിരാജ് മഹേഷ് കുമാര്, ജില്ലാ കളക്ടര് ജി. പ്രിയങ്ക എന്നിവര് പരേഡിനെ അഭിവാദ്യം ചെയ്തു.
ഒമ്പതിന് മന്ത്രി റോജി എം. ജോണ് ദേശീയപതാക ഉയര്ത്തി. രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളായ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കപ്പെടണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ് പറഞ്ഞു. പ്രധാന കമാന്ഡര്മാരായ കോസ്റ്റല് പോലീസ് സ്റ്റേഷനിലെ ഐഒപി വിപിന്ദാസും സെക്കന്ഡ് ഇന് കമാന്ഡര് ആര്.എസ്. സുനില്കുമാറും പരേഡ് നയിച്ചു. ആംഡ് പ്ലാറ്റൂണുകളില് എറണാകുളം റൂറല്മെന്, എറണാകുളം സിറ്റി ലോക്കല് മെന്, എറണാകുളം സിറ്റി വുമണ്, ഡിഎച്ച്ക്യു കൊച്ചി സിറ്റി, കെഎപി 1 ബറ്റാലിയന്, എറണാകുളം റൂറല് വുമണ്, കേരള എക്സൈസ്, സീ കേഡറ്റ് കോര്പ്സ് (സീനിയര് ആംസ്) തുടങ്ങിയവര് പങ്കെടുത്തു.
അണ് ആംഡ് പ്ലാറ്റൂണുകളില് കേരള ഫയര് ആന്ഡ് റെസ്ക്യൂ, സെല്ഫ് ഡിഫന്സ് ഫയര് ആന്ഡ് റെസ്ക്യൂ, ടീം കേരള, എന്സിസി 21 കേരള ബറ്റാലിയന്, എന്സിസി ശ്രീ ശാരദ വിദ്യാലയ, സീ കേഡറ്റ് ജൂണിയര്, സ്റ്റുഡന്റ് പോലീസ് കേഡറ്റ് വിഭാഗത്തില് റൂറല് ഗേള്സ് സേക്രഡ് ഹാര്ട്ട് ഓര്ഫനേജ് എച്ച്എസ്, സിറ്റി ഗേള്സ് ഗവ. എച്ച്എസ് തൃപ്പൂണിത്തുറ, റൂറല് ബോയ്സ് മോഡല് റസിഡന്ഷ്യല് സ്കൂള്, ആലുവ, സിറ്റി റൂറല് ബോയ്സ് വിഎച്ച്എസ്എസ് ഇരുമ്പനം, ശ്രീ ശാരദ സൈനിക് സ്കൂള് ഗേള്സ്, ബോയ്സ്, ശ്രീ ശാരദ വിദ്യാലയ സ്കൗട്ട് ബോയ്സ്, ഗൈഡ് ഗേള്സ് , ഭവന്സ് മുന്ഷി വിദ്യാശ്രമം, ബത്ലഹേം ദയറ എച്ച്എസ് ഞാറല്ലൂര്, സെന്റ് ജോസഫ് ഇഎംഎച്ച്എസ് തൃക്കാക്കര റെഡ് ക്രോസ് എന്നിവര് പങ്കെടുത്തു.
സീ കേഡറ്റ് ബാന്ഡ് ടീം , സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് (ഒഎല്സിജിഎച്ച്എസ് പള്ളുരുത്തി), ശ്രീ ശാരദ സൈനിക് സ്കൂള്, തൃക്കാക്കര സെന്റ ജോസഫ് ഇഎംഎച്ച്എസുമായിരുന്നു ബാന്ഡ് ടീമുകള്. സിവില് സ്റ്റേഷന് ജീവനക്കാരുടെ ദേശഭക്തിഗാനവും, സീ കേഡറ്റ് കോര്പ്സിന്റെ ഹണ്പൈപ്പ് ഡാന്സും പരേഡിന്റെ ഭാഗമായി സംഘടിപ്പിച്ചു.
ചടങ്ങില് ഉമാ തോമസ് എംഎല്എ, ജില്ലാ കളക്ടര് ജി. പ്രിയങ്ക, സിറ്റി പോലീസ് കമ്മീഷണര് എസ്. കാളിരാജ് മഹേഷ് കുമാര്, ഡെപ്യുട്ടി പോലീസ് കമ്മീഷണര്മാരായ അശ്വതി ജിജി, അരുണ് കെ. പവിത്രന്, അസിസ്റ്റന്റ് കളക്ടര് ഹൃത്വിക് രഞ്ജന്, അഡിഷണല് ജില്ലാ മജിസ്ട്രേറ്റ് കെ. മനോജ് എന്നിവര് പങ്കെടുത്തു.
District News
പെരുമ്പാവൂർ: പെരുമ്പാവൂർ മിനി സിവിൽ സ്റ്റേഷനിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി മനോജ് മൂത്തേടൻ എംഎൽഎ പതാക ഉയർത്തി. തഹസിൽദാർ എം. മായ അധ്യക്ഷത വഹിച്ചു.
ലയൺസ് ക്ലബ് ഒക്കൽ പെരിയാറിന്റെ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി പ്രസിഡന്റ് ബോബിൻ പാപ്പച്ചൻ പതാക ഉയർത്തി. വാർഡ് മെമ്പർ ഷാജു ചിറയത്ത്, ഷിജു തോപ്പിലാൻ, പോൾ വെട്ടിക്കനാകുടി, ജോബിസ് ജി. ആട്ടുകാരൻ, ജോബിൻ ചിറയത്ത് , ജോമോൻ മൂലൻ എന്നിവർ സംസാരിച്ചു. തുടർന്ന് പായസ വിതരണം നടത്തി.
അങ്കമാലി: സെന്റ് ജോർജ് ബസിലിക്കയിൽ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. ബസിലിക്ക വികാരി റെക്ടർ ഫാ. ലൂക്കോസ് കുന്നത്തൂർ പതാക ഉയർത്തി. ഫാ. ഷെറിൻ മാടവന, ഫാ അലൻ മഴുവഞ്ചേരി, ഫാ. എബിൻ മാടശേരി, വൈസ് ചെയർമാൻ സെബി വർഗീസ് മാണിക്കത്താൻ, കൈക്കാരന്മാരായ ബാബു മഞ്ഞലി, ജീസൺ മുണ്ടാടൻ എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി.
സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ, പോളച്ചൻ ഔസ്പ്പ്കുട്ടി, ജോബെൽറ്റ് ജോസ്, റിന്റോ ഡേവിസ്, സെൽജോ ദേവസി, ജെസി ജോസ്, ജിജു മുണ്ടാടൻ, ബ്രിട്ടോ ഷിബു, ചഞ്ചൽ ദീപക് തുടങ്ങിയവർ നേതൃത്വം നൽകി.
ആലുവ: റൂറൽ ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ അഡിഷണൽ എസ്പി ടി.ബി. വിജയൻ പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി.
പെരുമ്പാവൂർ എഎസ്പി ഹാർദിക് മീണ, ഡിവൈഎസ്പി മാരായ ബൈജു പൗലോസ്, എസ്. ജയകൃഷ്ണൻ, കെ. ആർ. മനോജ്, ബാബുക്കുട്ടൻ, നിസാമുദ്ദീൻ, അബ്ദുൽ സലാം, എസ് എച്ച്, ഒമാർ മറ്റ് പോലീസ് ഉദ്യോഗസ്ഥർ ,ഭരണ വിഭാഗം ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ ,കുട്ടികൾ തുടങ്ങിയവർ പങ്കെടുത്തു. സബ് ഇൻസ്പെക്ടർ മിൽക്കാസ് വർഗീസ് പരേഡ് നയിച്ചു.
അങ്കമാലി: അങ്കമാലി നഗരസഭാങ്കണത്തിൽ ചെയർപേഴ്സൺ റീത്ത പോൾ പതാക ഉയർത്തി. വാദ്യഘോഷങ്ങളുടെയും നിശ്ചല ദൃശ്യങ്ങളുടെയും കാവടി, സ്കൗട്ട് ,എസ്പിസി ,എൻസിസി എന്നിവയുടെ അകമ്പടിയോടെയുംടിബി ജംഗ്ഷനിൽ നിന്നാരംഭിച്ച റാലി ടൗണിൽ സമാപിച്ചു. തുടർന്നു നടന്ന പൊതുസമ്മേളനം ബെന്നി ബഹനാൻ എംപി ഉദ്ഘാടനം ചെയ്തു. ചെയർപേഴ്സൺ റീത്ത പോൾ അധ്യക്ഷയായി. ബഹുമുഖ പ്രതിഭകളെ ആദരിക്കുകയും 100 ശതമാനം വിജയം കൈവരിച്ച സ്കൂളുകൾക്ക് മൊമന്റോ നൽകുകയും ചെയ്തു.
അങ്കമാലി : കാരുണ്യ പുരുഷ സഹായ സംഘത്തിന്റെ നേതൃത്വത്തിൽ മൂക്കന്നൂർ കിടങ്ങൂർ കവലയിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. കവിയും കാലിക്കറ്റ് യൂണിവേഴ്സിറ്റി ബിഎഡ് കോളജ് പ്രിൻസിപ്പലുമായ ഡോ. സുരേഷ് മൂക്കന്നൂർ പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി. സെക്രട്ടറി സിജോ സെബാസ്റ്റ്യൻ, വാർഡ് മെമ്പർ ടി.ഒ. മത്തായി എന്നിവർ പ്രസംഗിച്ചു.
ആലുവ: കസ്തൂർബ നഗർ റെസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ സ്വാതന്ത്ര്യദിനാഘോഷം നടത്തി. പ്രസിഡന്റ് മോഹൻ ദാസ് ദേശീയപതാക ഉയർത്തി.ലിറ്റിൽ സ്പ്രൗട്സ് പ്രീ സ്കൂൾ കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു. ചടങ്ങിൽ കൗൺസിലർ ഫ്രാൻസിസ്, സെക്രട്ടറി പ്രേമൻ, ട്രഷറർ മുരളി,ലിറ്റിൽ സ്പ്രൗട്സ് ഡയറക്ടർ പി. എം. പിള്ളൈ, തുഷാര എം. പിള്ളൈ എന്നിവർ സ്വാതന്ത്ര്യ ദിനാശംസകൾ അർപ്പിച്ചു.
ആലുവ: ബിജെപി കീഴ്മാട് ഈസ്റ്റ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സൊസൈറ്റി പ്പടിയിൽ സ്വാതന്ത്രദിനാഘോഷം സംഘടിപ്പിച്ചു. ഇന്ത്യൻ വ്യോമസേന ഉദ്യോഗസ്ഥനായിരുന്ന എം.എസ്. സുരേഷ് കുമാർ ദേശീയപതാക ഉയർത്തി. പഞ്ചായത്ത് പ്രസിഡന്റ് എം.വി. ഷിബു അധ്യക്ഷനായി.
ആലുവ: തുരുത്ത് റോട്ടറി ഗ്രാമദളം ലൈബ്രറിയിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ ലൈബ്രറി സെക്രട്ടറി കെ.പി. അശോകൻ പതാക ഉയർത്തി. റംല ടീച്ചർ അധ്യക്ഷത വഹിച്ചു.തുടർന്ന് നടന്ന സാംസ്കാരിക യോഗത്തിൽ സ്വാതന്ത്ര്യത്തിന്റെ മഹത്വം എന്ന വിഷയത്തിൽ ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ. വി.കെ. ഷാജി പ്രഭാഷണം നിർവഹിച്ചു. വാർഡ് മെമ്പർ ഗായത്രി വാസൻ ആശംസയർപ്പിച്ചു.
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ മുനിസിപ്പൽ കവാടത്തിനു മുന്നിൽ നഗരസഭ ചെയർപേഴ്സൺ അഡ്വ. പി.എൽ. ബാബു പതാകയുയർത്തി. മരട് നഗരസഭയിൽ നഗരസഭാ ചെയർപേഴ്സൺ അജിത നന്ദകുമാർ ദേശീയ പതാകയുയർത്തി. മരട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിൽ മുൻമന്ത്രി കെ. ബാബു പതാകയുയർത്തി.
തെക്കൻ പറവൂർ ഗാന്ധിജി മെമ്മോറിയൽ വായനശാലയിൽ പ്രസിഡന്റ് സി.വി. കുര്യാക്കോസ് പതാകയുയർത്തി. തെക്കൻ പറവൂർ സെന്റ് ജോൺസ് സീനിയർ സെക്കൻഡറി സ്കൂളിൽ സ്കൂൾ മാനേജർ ഫാ. ഷാജി വർഗീസ് മേപ്പാടത്ത് പതാകയുയർത്തി.
റിട്ട. സുബേദാർ മേജർ തങ്കച്ചൻ കെ.ടി. മുഖ്യാതിഥിയായി. ഉദയംപേരൂർ ഐഒസി ഐഎൻടിയുസി യൂണിയനിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ വർക്കിംഗ് പ്രസിഡന്റ് ജോൺ ജേക്കബ് ദേശീയ പതാകയുയർത്തി.
District News
ചാത്തന്നൂര് : ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില് ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റി ഓഫീസായ ചാത്തന്നൂര് നെഹ്റു ഭവനില് സ്വാതന്ത്ര്യദിനം ആഘോഷിച്ചു.ദേശീയപതാക ഉയര്ത്തുകയും മധുരം വിതരണം നടത്തുകയും ചെയ്തു. സമ്മേളനം ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബിജു വിശ്വരാജന് ഉദ്ഘാടനം ചെയ്തു.
ഉളിയനാട് ഗ്രന്ഥശാല
ചാത്തന്നൂര്: ഉളിയനാട് കെ.പി.ഗോപാലന് ഗ്രന്ഥശാലയില് സ്വാതന്ത്ര്യദിനാഘോഷം നടത്തി. എക്സിക്യൂട്ടീവ് അംഗം കെ. വിശ്വംഭരന് പതാക ഉയര്ത്തി. ഗ്രന്ഥശാലാ ജോയിന്റ് സെക്രട്ടറി അനില്കുമാര് അധ്യക്ഷത വഹിച്ചു. ഫ്രാന്സിസ് സ്വാതന്ത്ര്യദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.സെക്രട്ടറി ടി.ആര്. ദീപു, സുനില്കുമാര്, ബിജു, വിപേഷ്, ധനുഷ്, അനീഷ്, ഷാനവാസ് തുടങ്ങിയവര് പ്രസംഗിച്ചു. ബിജു നന്ദി പറഞ്ഞു. സ്വാതന്ത്ര്യ ദിന ക്വിസ് മത്സരവും നടന്നു.
താലൂക്ക് എന്എസ്എസ് യൂണിയന്
ചാത്തന്നൂര്: ചാത്തന്നൂര് താലൂക്ക് എന്എസ്എസ്. കരയോഗ യൂണിയന് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. താലൂക്ക് യൂണിയന് പ്രസിഡന്റ് ബി.ഐ. ശ്രീനാഗേഷ് ദേശീയപതാക ഉയര്ത്തി സ്വാതന്ത്ര്യദിന സന്ദേശം നല്കി.
യൂണിയന് സെക്രട്ടറി ടി. അശോക് കുമാര്, യൂണിയന് ഭരണസമിതി അംഗങ്ങളായ ചാത്തന്നൂര് മുരളി, പരവൂര് മോഹന്ദാസ്, എസ്.ആര്. മുരളീധരകുറുപ്പ്, വിജയ, കെ.ആര്. രാകേഷ്, മീര, ശാന്ത കുമാരി, ഉഷാ കുമാരി, വിജയശ്രീ, മിനി എന്നിവര് ചടങ്ങില് പങ്കെടുത്തു.
കൊല്ലം റോളര് സ്കേറ്റിംഗ് ക്ലബ്
കൊല്ലം: റോളര് സ്കേറ്റിംഗ് ക്ലബും ട്രൈഡന്റ് റോളര് സ്പോര്ട്സ് ക്ലബും സംയുക്തമായി സ്വാതന്ത്ര്യദിനാഘോഷ സ്കേറ്റിംഗ് റാലി നടത്തി.മുണ്ടയ്ക്കല്, റെയില്വേ ഓവര്ബ്രിഡ്ജ്, കന്റോണ്മെന്റ്, വാടി, കൊല്ലം ബീച്ചു വഴി നടത്തിയ റാലിക്ക് ബി.എം. ബോബിന്, ധന്യ വൈ.ദാസ്, എ. ശ്രീകല, ലക്ഷമി വി. കുമാര്, എസ്. ആദില, ബി. ഷൈനി, എസ്. സുഹൈല്, രഞ്ചു തോമസ്, ശുഭ, ശ്രേയ ബാലഗോപാല് തുടങ്ങിയവര് നേതൃത്വം നല്കി.
അമൃതപുരി
അമൃതപുരി : (കൊല്ലം) അമൃതപുരി ആശ്രമത്തില് സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
മാതാഅമൃതാനന്ദമയിയുടെ സുരക്ഷാചുമതല വഹിക്കുന്ന സിആര്പി ബറ്റാലിന്റെയും കേരള പോലീസിന്റെയും നേതൃത്വത്തിലായിരുന്നു ചടങ്ങുകള്. സ്വാമി ശുഭാമൃതാനന്ദപുരി ദേശീയപതാക ഉയര്ത്തി.സിആര്പിഎഫ് ബറ്റാലിയന് അസിസ. കമാന്ഡന്റ് മനോജ്, ഇന്സ്പെക്ടര് സുബീഷ്, എസ്.ഐ ജോയി, എഎസ്ഐ അനില് എന്നിവര് നേതൃത്വം നല്കി.
കുളത്തൂപ്പുഴ
കുളത്തൂപ്പുഴ :കുളത്തൂപ്പുഴയില് പള്ളികളിലും സ്ഥാപനങ്ങളും സ്കൂളുകളിലും സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. കുളത്തൂപ്പുഴ പഞ്ചായത്ത് ഓഫീസില് പ്രസിഡന്റ് എം. സൈനബ ബീബി പതാക ഉയര്ത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാബു ഏബ്രഹാം സ്വാതന്ത്ര്യദിന സന്ദേശം നല്കി.
കുളത്തൂപ്പുഴ സെന്റ് പോള് സിഎസ്ഐ പള്ളിയില് വികാരി ഫാ.ബിജു ജോര്ജ് പതാക ഉയര്ത്തി. സഭാ അംഗങ്ങള് സ്വാതന്ത്ര്യദിന പ്രതിജ്ഞയെടുത്തു. ചന്ദനക്കാവ് ബിഎംജി ഹൈസ്കൂളില് പ്രഥമ അധ്യാപകന് ഫാ. മാത്യു കാലയില് പതാക ഉയര്ത്തി. ചന്ദനക്കാവ് ബഥനി സ്കൂള്, എപിഎന്എംസിഎംഎസ് യുപിഎസ്, സ്റ്റെല്ലാ മേരി ഇംഗ്ലീഷ് മീഡിയം, ബഡ്സ് സ്കൂള്, തുടങ്ങിയ വിദ്യാലയങ്ങളില് പഞ്ചായത്ത് പ്രസിഡന്റ് എം. സൈനബ ബീബി പതാക ഉയര്ത്തി. വൈസ് പ്രസിഡന്റ് സാബു ഏബ്രഹാം, സ്വാതന്ത്ര്യദിന സന്ദേശം നല്കി. കുളത്തൂപ്പുഴ വൈഎംസിഎ ഓഡിറ്റോറിയത്തില് വൈഎംസിഎ പ്രസിഡന്റ് റോയ് ഉമ്മന് പതാക ഉയര്ത്തി.
ബോര്ഡ് അംഗങ്ങള് സ്വാതന്ത്ര്യദിന സന്ദേശം നല്കി. കുളത്തൂപ്പുഴ യുപിഎസ് സ്കൂള്, കല്ലുവെട്ടാന്കുഴി എച്ച്എസ്, സ്കൂള് എന്നിവിടങ്ങളില് പ്രഥമ അധ്യാപകര് പതാക ഉയര്ത്തി. വിദ്യാര്ഥികള്ക്ക് സ്വാതന്ത്ര്യദിന സന്ദേശം നല്കി. വിദ്യാര്ഥികള് കലാപരിപാടികള് അവതരിപ്പിച്ചു. മധുര വിതരണവും നടന്നു.
അലയമണ് പഞ്ചായത്ത്
അഞ്ചല് : ജില്ലയുടെ കിഴക്കന് മലയോര മേഖലയില് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. അലയമണ് പഞ്ചായത്തില് നടന്ന സ്വാതന്ത്ര്യ ദിനാഘോഷം പ്രസിഡന്റ് എസ്. ആനന്ദ് പതാക ഉയര്ത്തി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ലില്ലിക്കുട്ടി നെത്സന് തുടങ്ങിയവര് പങ്കെടുത്തു.
അലയമണ് സര്ക്കാര് ന്യൂ എല്പി സ്കൂളില് പ്രധാന അധ്യാപിക ബി.എസ്. സീമ പതാക ഉയര്ത്തി. പിടിഎ വൈസ് പ്രസിഡന്റ് ബിപിന് മുരളി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ്.ആനന്ദ് സ്വാതന്ത്ര്യദിന സന്ദേശം നല്കി.
കണ്ണംകോട് എംടിയുപി സ്കൂളില് പ്രധാന അധ്യാപിക ഒ. ശാലിനി ദേശീയപാതാക ഉയര്ത്തി. പിടിഎ പ്രസിഡന്റ് പി. ശനില് കുമാര് അധ്യക്ഷത വഹിച്ചു.വാര്ഡ് അംഗം ശ്രീലത സ്വാതന്ത്ര്യദിന സന്ദേശം നല്കി. ഇടമുളയ്ക്കല് പഞ്ചായത്തില് പ്രസിഡന്റ് ലിജു ആളുവില പതാക ഉയര്ത്തി. തുടര്ന്ന് ശുചീകരണം നടത്തി.
ഹരിതകര്മ സേനാംഗങ്ങള്, തൊഴിലുറപ്പ് പ്രവര്ത്തകര്, കുടുംബശ്രീ പ്രവര്ത്തകര് അടക്കം നിരവധിപേര് ശുചീകരണ പ്രവര്ത്തനങ്ങളില് പങ്കാളികളായി. വാര്ഡ് അംഗങ്ങള് നേതൃത്വം നല്കി.
പന്മന ശ്രീ വിദ്യാധിരാജ് ഗ്രന്ഥശാല
ചവറ : പന്മന ശ്രീവിദ്യാധിരാജ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് എ.കെ ആനന്ദ് കുമാര് ദേശീയപതാക ഉയര്ത്തി. ഗ്രന്ഥശാല സെക്രട്ടറി സി. സജീന്ദ്രകുമാര്, ജോയിന്റ് സെക്രട്ടറി സിനി, ആനന്ദ ഷിബു, ശിവശങ്കരപിളള, മണികണ്ഠന്, രാജേന്ദ്രന് പിള്ള, ഗോപകുമാര്, ആര്.കെ. ഷാജി തുടങ്ങിയവര് പങ്കെടുത്തു. തുടര്ന്ന് മധുര വിതരണം നടത്തി.
ബിജെഎം ഗവ. കോളജ്
ചവറ :ചവറ ബിജെഎം ഗവ കോളജില് സ്വാതന്ത്യദിനം ആഘോഷിച്ചു. എന്എസ്എസ് - എന്സിസി യുണിറ്റുകളുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. എന്എസ്എസ് പ്രോഗ്രാം ഓഫീസറും പ്രിന്സിപ്പല് ഇന് ചാര്ജുമായ ഡോ. ജി. ഗോപകുമാര് അധ്യക്ഷനായി. പിടിഎ വൈസ് പ്രസിഡന്റ് സി. ഉണ്ണിക്യഷ്ണന്പതാക ഉയര്ത്തി അഭിവാദ്യം സ്വീകരിച്ചു. തുടര്ന്ന് വിവിധ കലാപരിപാടികളും നടന്നു. എന്സിസി ഓഫീസര് ലെഫ്. കിരണ്, ഡോ.ടി.തുഷാദ്, ഡോ. ലൈജു പി. ജിന്ഷ എന്നിവര് നേതൃത്വം നല്കി. ശുചീകരണം, സ്വാതന്ത്ര്യദിന ക്വിസ് എന്നിവയും നടത്തി.
കുളത്തൂര്മുക്ക് യുവജന ഗ്രന്ഥശാല
ചവറ : പയ്യലക്കാവ് കുളത്തൂര്മുക്ക് യുവജന ഗ്രന്ഥശാലയില് നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിന് എക്സിക്യൂട്ടീവ് അംഗം നാണിച്ചേഴത്ത് കെ. കൃഷ്ണകുമാര് പതാക ഉയര്ത്തി.
പ്രസിഡന്റ് പ്രദീപ് സി. കുളത്തൂര് അധ്യക്ഷനായി. സെക്രട്ടറി വി. വിനോദ് ഭരണഘടനയുടെ ആമുഖം വിതരണം ചെയ്തു. ഗാന്ധി ചിത്രത്തില് പുഷ്പാര്ച്ചന, മധുര വിതരണം എന്നിവ നടന്നു. ആര്.എസ് പ്രസന്നന്, ബി. അപ്പുക്കുട്ടന് പിള്ള, എം.കെ ശശിധരന്, ലൈബ്രേറിയന് ജി. അനു എന്നിവര് നേതൃത്വം നല്കി.
ചവറ ബ്ലോക്ക് പഞ്ചായത്ത്
ചവറ: സ്വാതന്ത്രദിനം ചവറ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില് ആഘോഷിച്ചു. പ്രസിഡന്റ് ഷംല നൗഷാദ് ദേശീയ പതാക ഉയര്ത്തി ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ആനന്ദ് എസ്. മുണ്ടകത്തില് അധ്യക്ഷനായി.സ്ഥിരംസമിതി ചെയര്മാന്മാരായ മേരിചെറിയാന്, എസ്.രേഖ, ശരത് പട്ടത്താനം, മെമ്പര്മാരായ ഷമീര് പുതുക്കുളം തുടങ്ങിയവര് പങ്കെടുത്തു.
താഴം കോണ്ഗ്രസ് ഭവൻ
ചാത്തന്നൂര് : താഴം കോണ്ഗ്രസ് ഭവനില് കോണ്ഗ്രസ് വാര്ഡ് കമ്മിറ്റികളുടെ നേതൃത്വത്തില് സ്വാതന്ത്ര്യദിനം ആഘോഷിച്ചു.കെപിസിസി മുന് അംഗം വി. വിജയ മോഹനനന് ദേശീയപതാക ഉയര്ത്തുകയും ആഘോഷ സമ്മേളനം ഉദ്ഘാടനം നടത്തുകയും ചെയ്തു.
ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബിജു വിശ്വരാജന് മുഖ്യപ്രഭാഷണം നടത്തി. പ്രഭാകരന്പിള്ള അധ്യഷത വഹിച്ചു.
കുന്നിക്കോട് എപിപിഎം ഹയര് സെക്കന്ഡറി സ്കൂൾ
കുന്നിക്കോട് : കുന്നിക്കോട് എപിപിഎം ഹയര് സെക്കന്ഡറി സ്കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷം ഡോ. എം.എം ബഷീര് ഉദ്ഘാടനം ചെയ്തു. സ്കൂള് മാനേജര് ആര്. പത്മ ഗിരീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ഡോ. മീര ആര്. നായര് സ്വാതന്ത്ര്യദിന സന്ദേശം നല്കി.
പിടിഎ പ്രസിഡന്റ് വി. നിസാമുദീന്, പഞ്ചായത്ത് മുന് വൈസ് പ്രസിഡന്റ് ഷാഹുല് കുന്നിക്കോട്, പ്രധാന അധ്യാപിക ബി. ശ്രീകല, ഗായത്രി, എ. നവാബ തുടങ്ങിയവര് പങ്കെടുത്തു. ദേശഭക്തിഗാന മത്സരം, ക്വിസ് മത്സരങ്ങള്, സന്ദേശ റാലി എന്നിവയും നടന്നു.
ഹൃദയം കൂട്ടായ്മ
കുണ്ടറ : ഹൃദയം കൂട്ടായ്മയുടെ നേതത്വത്തില് കൊല്ലം തിരുമംഗലം ദേശീയപാതയില് നെടുമ്പായിക്കുളം ജംഗ്ഷനില് സ്വാതന്ത്ര്യ ദിനാഘോഷം നടത്തി.ഹൃദയം ചെയര്മാന് ജിജുമോന് മത്തായി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം സാജു വര്ഗീസ്, പഞ്ചായത്ത് മുന് വൈസ് പ്രസിഡന്റ് സുഹബാന് റാവുത്തര് എന്നിവര് ചേര്ന്ന് ദേശീയപതാക ഉയര്ത്തി.
മുന്വാര്ഡ് അംഗം സൂസന് വര്ഗീസ് സ്വാതന്ത്ര്യ ദിനസന്ദേശം നല്കി. പൗരസമിതി രക്ഷാധികാരി അബ്ദുല് ഖാദര്, നാസറുദീന്, ഷഹ് നാ ശിഹാബ്, ഉഷ ഷാജി പ്രകാശ് മയൂരി, കൊല്ലം മുരളി തുടങ്ങിയവര് പ്രസംഗിച്ചു.
സെന്റ് ഫ്രാന്സിസ് അസീസി സ്കൂൾ
ഇളമ്പല് : സെന്റ് ഫ്രാന്സിസ് അസീസി സ്കൂളിലെ സ്വാതന്ത്ര്യദിനാഘോഷം ഫാ. വിന്സന്റ് ഡിക്രൂസിന്റെ അധ്യക്ഷതയില് നടന്നു.വിളക്കുടി പഞ്ചായത്ത് പ്രസിഡന്റ് വി.എം. മഞ്ജു സ്വാതന്ത്ര്യ ദിനസന്ദേശം നല്കി. പ്രിന്സിപ്പല് സിസ്റ്റര്. ജയശീല, വാര്ഡ് മെമ്പര് ഷെഹ്ന എന്നിവര് പ്രസംഗിച്ചു. കുട്ടികളുടെ ഫാന്സിഡ്രസ് മത്സരം നടത്തി.
തുമ്പോട് സെന്റ് കുറിയാക്കോസ് ഓര്ത്തഡോക്സ് പള്ളി
ഭാരതീപുരം: തുമ്പോട് സെന്റ് കുറിയാക്കോസ് ഓര്ത്തഡോക്സ് പള്ളിയിലെ സ്വാതന്ത്ര്യദിനാഘോഷത്തിന് ഇടവക വികാരി ഫാ. ഗീവര്ഗീസ് പള്ളിവാതുക്കല് പതാക ഉയര്ത്തി .
ഇടവക ട്രസ്റ്റി പി.ടി കൊച്ചുമ്മച്ചന്, ഇടവക സെക്രട്ടറി റോയ് തോമസ് എന്നിവര് പ്രസംഗിച്ചു.
District News
വൈക്കം: മൂത്തേടത്തുകാവ് രാജഗിരി അമല സിഎംഐ പബ്ലിക് സ്കൂൾ, തേവര എസ്എച്ച് കോളജ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷം വർണാഭമായി. വൈക്കം തന്തൈ പെരിയോർ സ്മാരക അങ്കണത്തിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷം കെ.ബിനിമോൻ എം എൽ എ ഉദ്ഘാടനം ചെയ്തു.
ഭാരതം 80ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ വിദ്യാർഥികൾക്കും യുവാക്കൾക്കും കൂടുതൽ ഉത്തരവാദിത്വതങ്ങൾ നിർവഹിക്കാനുണ്ടെന്നും ജീവിതം ലഹരിയാക്കി വിദ്യാർഥികളും യുവാക്കളും നന്മയുടെ പാതയിൽ മുന്നേറണമെന്നും എംഎൽഎ പറഞ്ഞു. റോളർ സ്കേറ്റിംഗിൽ വിദഗ്ധ പരിശീലനം നേടിയ ദേശീയ വിദ്യാർഥികൾ ദേശീയ പതാകയേന്തി നടത്തിയ റോഡ് ഷോയും സ്വാതന്ത്ര്യ ദിന പരേഡുംനഗരത്തിന്റെ ഹൃദയം കവർന്നു.
സ്വാതന്ത്ര്യ ദിന പരേഡിന്റെ ഉദ്ഘാടനം കെ. ബിനിമോൻ എംഎൽഎ ദേശീയ പതാകസ്കൂൾ പ്രിൻസിപ്പൽ ഡോ. ആഞ്ചലോ ചക്കനാട്ട് സിഎംഐ യ്ക്ക് കൈമാറി ഉദ്ഘാടനം ചെയ്തു.
ദേശീയ പതാകയേന്തി നഗരം ചുറ്റിയ വിദ്യാർഥികൾ പടിഞ്ഞാറെനട, ബോട്ട് ജെട്ടി തുടങ്ങിയ സ്ഥലങ്ങളിലും റോഡ് ഷോ നടത്തി. സ്കൂൾ പ്രിൻസിപ്പൽ ഡോ. ആഞ്ചലോ ചക്കനാട്ട് സിഎംഐ, തേവര എസ്എച്ച് കോളേജ് വൈസ് പ്രിൻസിപ്പൽ ഫാ. ജോസഫ് കുസുമാലയം സി.എം.ഐ എന്നിവർ നേതൃത്വം നൽകി.
District News
സ്വാതന്ത്ര്യത്തിന്റെ കരുത്ത് യുവത ഏറ്റെടുക്കണം: മന്ത്രി എൻ. ഷംസുദ്ദീൻ
പാലക്കാട്: സ്വാതന്ത്ര്യത്തിന്റെ കരുത്ത് യുവത ഏറ്റെടുക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ. ഭരണഘടനാമൂല്യങ്ങളും തത്വങ്ങളും തലമുറകളിലേക്ക് കൈമാറി രാജ്യത്തെ ഐക്യവും അഖണ്ഡതയും നിലനിർത്തുക ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. കോട്ടമൈതാനത്ത് സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ശാസ്ത്രത്തിലും സാങ്കേതിക വളർച്ചയിലും ഇന്ത്യ ഏറെ മുന്നിലാണ്. അനുദിനം മുന്നേറുന്ന വിദ്യാഭ്യാസരംഗത്തെ കാലാനുസൃതമായ മാറ്റങ്ങൾ ഉണ്ടാവേണ്ടത് അനിവാര്യമാണ്. ലോകോത്തര നിലവാരത്തിലുള്ള പല കാര്യങ്ങളെയും അഭിമുഖീകരിക്കേണ്ട വിദ്യാർഥികൾ ഈ മാറ്റങ്ങൾ ഉൾക്കൊള്ളാൻ പ്രാപ്തരാകണമെന്ന് മന്ത്രി ഓർമിപ്പിച്ചു.
ജനാധിപത്യബോധവും മതേതരത്വവും ഏവരും കാത്തുസൂക്ഷിക്കണം. സാമൂഹികനീതിയിൽ അധിഷ്ഠിതമായി അരികുവത്കരിക്കപ്പെട്ടവരെ ചേർത്തുനിർത്തി സമത്വത്തോടെയും സാഹോദര്യത്തോടെയും മുന്നോട്ട്പോകുമെന്ന് പ്രതിജ്ഞാബദ്ധരാകണം. നാനാത്വത്തിൽ ഏകത്വം നിലനിർത്തണം. സ്വതന്ത്രമായ ചിന്തകൾക്ക് പ്രസക്തി ഉണ്ടാകണം. വ്യത്യസ്ത ഉപദേശീയതകളിലും മാതൃരാഷ്ട്രമെന്ന നിലയിൽ ഏകമനസ്സോടെ നിലകൊള്ളണമെന്നും സ്വാതന്ത്ര്യദിന സന്ദേശത്തിൽ മന്ത്രി വ്യക്തമാക്കി.
രാവിലെ ഒന്പതിന് ഒൗദ്യോഗികപരിപാടിക്ക് തുടക്കമായി. ജില്ലാ കളക്ടർ കെ. സുധീർ, ജില്ലാ പോലീസ് മേധാവി എ. അബ്ദുൾ റാഷി എന്നിവർ അഭിവാദ്യം സ്വീകരിച്ചു. പോലീസ്, എക്സൈസ്, വനം, സ്റ്റുഡന്റ് പോലീസ്, കേരള ഹോം ഗാർഡ്, സിവിൽ ഡിഫൻസ്, അഗ്നിരക്ഷാസേന, എൻസിസി, സ്കൗട്ട് ആൻഡ് ഗൈഡ്സ് തുടങ്ങിയ 26 വിഭാഗങ്ങൾ പരേഡിൽ അണിനിരന്നു. കാണിക്കമാത, കർണകിയമ്മൻ ഹയർസെക്കൻഡറി സ്കൂളുകളിലെ ബാൻഡ് പ്ലറ്റൂണുകളും പങ്കെടുത്തു. വാളയാർ സിഐ കെ.ഒ. പ്രദീപ്, ഡിഎച്ച്ക്യു ക്യാന്പിലെ സബ് ഇൻസ്പെക്ടർ റഫീക്ക് എന്നിവർ പരേഡ് നയിച്ചു.മികച്ച പ്രകടനം നടത്തിയ പ്ലറ്റൂണുകൾക്ക് മന്ത്രി മൊമന്റോ സമ്മാനിച്ചു. ഡൽഹി ആർ ഡി ക്യാന്പ്, തൽസേന ക്യാന്പ് എന്നിവയിൽ പങ്കെടുത്ത വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു. ദേശീയ ഗാനാലാപനത്തോടെ ചടങ്ങുകൾ അവസാനിച്ചു. പൂർണമായും ഹരിതച്ചട്ടം പാലിച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
രമേഷ് പിഷാരടി എംഎൽഎ, പാലക്കാട് നഗരസഭാ ചെയർപേഴ്സണ് പി. സ്മിതേഷ്, എഡിഎം അബ്ദുൾ ലത്തീഫ്, പാലക്കാട് ആർഡിഒ കെ. ദേവകി, ഡെപ്യൂട്ടി കളക്ടർമാർ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
District News
പത്തനംതിട്ട ഡിസിസിയിൽ
പത്തനംതിട്ട: ഇന്ത്യ നേടിയെടുത്തതും ഇന്ന് അനുഭവിക്കുന്നതുമായ സ്വാതന്ത്ര്യത്തിന് ഇന്ത്യൻ നാഷണൽ കോൺഗ്രസും അതിന്റെ നേതാക്കളും അനുഭവിച്ചത് സമാനതകൾ ഇല്ലാത്ത ത്യാഗമാണെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് മന്ത്രി പി.സി. വിഷ്ണുനാഥ്. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട രാജീവ്ഭവനിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന സമ്മേളനവും സെമിനാറും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് പാർട്ടി ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തരിക മാത്രമല്ല ചെയ്തതെന്നും പട്ടിണിയും പരിവട്ടവുമായി പിറന്ന രാജ്യത്തെയും അതിലെ ജനതയേയും എല്ലാ രംഗത്തും പുരോഗതിയിലേക്ക് നയിക്കുകയുംകൂടി ചെയ്തെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു. എംഎൽഎമാരായ അബിൻ വർക്കി, സി.വി. ശാന്തകുമാർ, കെപിസിസി ജനറൽ സെക്രട്ടറി എൻ. ഷൈലാജ്, നിർവാഹക സമിതി അംഗം ജോർജ് മാമ്മൻ കൊണ്ടൂർ, മുൻ എംഎൽഎ മാലേത്ത് സരളാദേവി, യുഡിഎഫ് ജില്ലാ കൺവീനർ എ. ഷംസുദ്ദീൻ, കെപിസിസി സെക്രട്ടറിമാരായ റിങ്കു ചെറിയാൻ, അനീഷ് വരിക്കണ്ണാമല , കെപിസിസി അംഗം മാത്യു കുളത്തുങ്കൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി, ഡിസിസി വൈസ് പ്രസിഡന്റുമാരായ എ. സുരേഷ്കുമാർ, വെട്ടൂർ ജ്യോതിപ്രസാദ്, സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം തുടങ്ങിയവർ പ്രസംഗിച്ചു. റോയിസ് മല്ലശേരി പ്രബന്ധം അവതരിപ്പിച്ചു.
കോൺഗ്രസ് ബ്ലോക്ക്, പ്രസിഡന്റുമാർ, പോഷക സംഘടനാ ജില്ലാ പ്രസിഡന്റുമാർ എന്നിവർ ചർച്ചകളിൽ പങ്കെടുത്തു. ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ രാജീവ്ഭവൻ അങ്കണത്തിൽ ദേശീയ പതാക ഉയർത്തി.
മല്ലപ്പള്ളി ബ്ലോക്ക് ഓഫീസിൽ
മല്ലപ്പള്ളി: മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ പ്രസിഡന്റ് ശോശാമ്മ തോമസ് ദേശീയ പതാക ഉയർത്തി. വൈസ് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ലക്ഷ്മി അജിത്ത്, ലൈല അലക്സാണ്ടർ, അംഗങ്ങളായ എ.ഡി. ജോൺ, കൃഷ്ണൻകുട്ടി മുള്ളൻകുഴി, എം.ഡി. ദിനേശ് കുമാർ, രഞ്ജിനി അജിത്ത്, സി.പി. മാത്യു, ലിബിൻ ജോസഫ്, സെക്രട്ടറി സാം കെ. സലാം തുടങ്ങിയവർ പ്രസംഗിച്ചു.
കൊറ്റനാട് പഞ്ചായത്തിൽ
വൃന്ദാവനം: കൊറ്റനാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിന ആഘോഷ പരിപാടികളുടെ ഭാഗമായി സ്കൂളുകളിലെ വിവിധ കേഡറ്റ്സിന്റെ സഹകരണത്തിൽ വൃന്ദാവനം ജംഗ്ഷനിൽ സ്വാതന്ത്ര്യദിന പരേഡ് നടന്നു. പ്രസിഡന്റ് ബിന്ദു സജി പതാക ഉയർത്തി. വൈസ് പ്രസിഡന്റ് ആശിഷ് പാലയ്ക്കാമണ്ണിൽ സ്വാതന്ത്ര്യദിന സന്ദേശം നൽകി.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എൻ.കെ. സുനിത, സജിത സലീം, കെ.കെ. അനിൽകുമാർ, ആർ. ബിന്ദുമോൾ, ജിജോ കെ. ജോർജ്, സജൻ വാഹപ്ലാക്കൽ, മഞ്ജുഷ മോഹൻ, ബിസി തോമസ്, രാജി റോബി, സനൽകുമാർ, എസ്. ശബരീഷ്, ജയദേവ്, ശ്രീജ, എന്നിവർ പ്രസംഗിച്ചു.
ജില്ലാ റൈഫിൾ അസോസിയേഷൻ
കോഴഞ്ചേരി: ജില്ലാ റൈഫിള് അസോസിയേഷന്റെ ആഭിമുഖ്യത്തില് 80-ാം സ്വാതന്ത്ര്യദിനം ആചരിച്ചു. ക്ലബ് അങ്കണത്തില് അസോസിയേഷന് ജില്ലാ ജനറല് സെക്രട്ടറി ഡോ. കെ.എസ്. ജഗന്മോഹന് ദേശീയപതാക ഉയര്ത്തി. തുടര്ന്ന് വന്ദേമാതരവും ദേശീയഗാനവും ആലപിച്ചു. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് മെംബര് ഡോ. പുണ്യചന്ദ്രന് സ്വാതന്ത്ര്യദിന സന്ദേശം നല്കി. റിട്ട. കമാന്ഡന്റ് സുരേഷ് കുമാര്, ഇലക്ടഡ് വൈസ് പ്രസിഡന്റ് റോയി മാത്യു, ട്രഷറര് മാത്യൂസ് കെ. ജേക്കബ്, ക്ലബ് ചെയര്മാന് ടി.ഇ. വര്ഗീസ് എന്നിവര് പ്രസംഗിച്ചു.
വെണ്ണിക്കുളം എംഡിഎൽപി സ്കൂളിൽ
വെണ്ണിക്കുളം: എംഡിഎൽപി സ്കൂളിന്റെയും സെൻട്രൽ വൈസ് മെൻസ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ സ്വാതന്ത്യദിനാഘോഷം നടത്തി. വെണ്ണിക്കുളം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ മെർലിൻ സക്കറിയ ദേശീയ പതാക ഉയർത്തി. തുടർന്ന് സ്കൂളിൽ നിന്നാരംഭിച്ച് വെണ്ണിക്കുളം കവലയിൽകൂടി സ്വാതന്ത്ര്യദിന റാലിയും നടത്തി.
സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ പുറമറ്റം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനി കെ. തോമസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാനാധ്യാപിക മിനി സൂസൻ ഫിലിപ്പ് അധ്യക്ഷത വഹിച്ചു. വെണ്ണിക്കുളം വൈസ് മെൻസ് ക്ലബ് പ്രസിഡന്റ് അബീഷ് ജേക്കബ് തോമസ് സ്വാതന്ത്ര്യദിന സന്ദേശം നൽകി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ മെറിൻ സക്കറിയ, വൈസ് മെൻസ് ക്ലബ് സെക്രട്ടറി മഹേഷ് മാത്യു, പിടിഎ പ്രസിഡന്റ് സന്ധ്യ സുബിൻ, സ്റ്റാഫ് സെക്രട്ടറി ലാബി ജോർജ് ജോൺ, അധ്യാപക പ്രതിനിധികളായ റോബി അന്ന ജോസഫ്, ജോൺ എം. തോമസ്, സ്കൂൾ ലീഡർ അക്സാ സജി എന്നിവർ പ്രസംഗിച്ചു.
മല്ലപ്പള്ളി നിർമൽ ജ്യോതി പബ്ലിക് സ്കൂളിൽ
മല്ലപ്പള്ളി: നിർമൽ ജ്യോതി പബ്ലിക് സ്കൂൾ ആൻഡ് ജൂണിയർ കോളജ് സ്വാതന്ത്ര്യദിനാഘോഷവും വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും നിർമൽ ജ്യോതി ഗ്രൂപ്പ് ചെയർമാൻ ഡോ. ഗോപാൽ കെ. നായർ ഉദ്ഘാടനം ചെയ്തു. ഡയറക്ടർ നിർമലാദേവി, പ്രിൻസിപ്പൽ ബി. ജയകുമാർ, വൈസ് പ്രിൻസിപ്പൽ ജി. ആശ, ബിന്ദുമോൾ എന്നിവർ പ്രസംഗിച്ചു. തുടർന്ന് ലഹരിവിരുദ്ധ പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു.
District News
ചേർത്തല: ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂളിലെ സ്വാതന്ത്ര്യദിനാഘോഷത്തിൽ പ്രിൻസിപ്പൽ ലിസാ കുര്യൻ ദേശീയ പതാക ഉയർത്തി. സ്കൂൾ മാനേജർ ഫാ. ജോഷി വേഴപ്പറമ്പിൽ സ്വാതന്ത്ര്യദിന സന്ദേശം നൽകി. പ്രഥമാധ്യാപിക എം. മിനി, പിടിഎ പ്രസിഡന്റ് ജോഷി വർഗീസ്, സ്കൗട്ട് മാസ്റ്റർ സാജു തോമസ്, ജെആർസി കൗൺസിലർ ബിനി മേരി വർഗീസ്, ഐവിൻ ജോർജ്, അബ്ദുള്ള അൻവർ എന്നിവർ പ്രസംഗിച്ചു. എൻസിസി ഓഫീസർ എബിൻ അലോഷ്യസ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ദിനാഘോഷത്തോടനുബന്ധിച്ച് ചിത്രരചന, സ്വാതന്ത്ര്യദിന ക്വിസ് മത്സരങ്ങൾ നടത്തി.
ചേര്ത്തല: രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷം രക്ഷാധികാരി ഡോ.കെ.എസ്. മനോജ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ടി.എച്ച്. സലാം അധ്യക്ഷത വഹിച്ചു. വി.എൻ. അജയൻ, പി.എം. രാജേന്ദ്രബാബു, ടി.കെ. അനിലാൽ, എ.കെ. ഷെരീഫ്, സി.ആർ. സാനു, ജോഷി മാത്യു, ജോർജുകുട്ടി, സുരേഷ് ബാബു, ബിജുക്കുട്ടൻ തുടങ്ങിയവർ പ്രസംഗിച്ചു.
ചേര്ത്തല: കേരള കോൺഗ്രസ് തണ്ണീർമുക്കം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുത്തനങ്ങാടിയിൽ കേരള കോൺഗ്രസ് സംസ്ഥാന ഉന്നത അധികാര സമിതി അംഗം സിറിയക് കാവിൽ ദേശീയപതാക ഉയർത്തി. മണ്ഡലം പ്രസിഡന്റ് തോമസ് പേരെമഠം അധ്യക്ഷത വഹിച്ചു. എന്.വി. ഷാജി, ലിബർട്ട യു. തോമസ്, കുഞ്ഞുമോൻ വെട്ടിക്കാവെളി തുടങ്ങിയവർ പ്രസംഗിച്ചു.
ചേര്ത്തല: കെവിഎം സ്കൂൾ ഓഫ് നഴ്സിംഗിന്റെ നേതൃത്വത്തിൽ സ്വാതന്ത്രദിന ആഘോഷം നടത്തി. കെവിഎം ട്രസ്റ്റ് സിഇഒ ഇഷാൻ പ്യാരിലാൽ പതാക ഉയർത്തി. ട്രസ്റ്റ് മാനേജർ മനോജ് ജോസഫ് സ്വാതന്ത്രദിന സന്ദേശം നൽകി. നഴ്സിംഗ് സ്കൂൾ പ്രിൻസിപ്പൽ പി.എസ്. ശാലിനി, സെക്യൂരിറ്റി ഓഫീസർ മധുലാൽ, വൈസ് പ്രിൻസിപ്പൽ സപ്ന എം. കൊക്കാട് എന്നിവർ പ്രസംഗിച്ചു. ജനറൽ നഴ്സിംഗ് കുട്ടികൾ ഫ്ലാഷ് മൊബ് അവതരിപ്പിച്ചു.
ആലപ്പുഴ: വൈഎംസിഎയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പ്രസിഡന്റ് മൈക്കിൾ മത്തായി പതാക ഉയർത്തി. ഡയറക്ടർമാരായ സുനിൽ മാത്യു ഏബ്രഹാം, റോണി മാത്യു, അനിൽ ജോർജ്, ബൈജു ജേക്കബ്, പി.വി. മാത്യു, ജനറൽ സെക്രട്ടറി ഏബ്രഹാം കുരുവിള തുടങ്ങിയവർ പങ്കെടുത്തു.
ചേപ്പാട്: ചേപ്പാട് ക്രൈസ്റ്റ് കിംഗ് ഹയർ സെക്കൻഡറി സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം നടന്നു. പ്രിൻസിപ്പൽ ബിനു കെ. സാമുവേൽ പതാക ഉയർത്തി. ഹെഡ്മാസ്റ്റർ ടി.കെ. സാബു സന്ദേശം നൽകി. പിടിഎ പ്രസിഡന്റ് ജയകൃഷ്ണൻ, ജോളി റോയ്, ജിബിൻ ജയിംസ്, ജൂലി ജോയ്, സിൻസി പി. സെബാസ്റ്റൈൻ, ജിജി കെ. ജോർജ്, യു. സോണിയ എന്നിവർ പ്രസംഗിച്ചു.
കറ്റാനം: പോപ്പ് പയസ് ഹയർ സെക്കൻഡറി സ്കൂളിലെ ഭാരത് സ്കൗട്സ് ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. സ്കൂളിലെ ഗാന്ധി പ്രതിമയ്ക്കു മുന്നിൽ സ്കൗട്ട് വിദ്യാർഥികൾ പ്രതിജ്ഞ ചൊല്ലി.
പ്രിൻസിപ്പൽ സി.ടി. വർഗീസ് ഉദ്ഘാടനം ചെയ്തു. റെയ്ഞ്ചർ ലീഡർ രമ്യ സൂസൻ തോമസ്, ലീഡർ അശ്വിൻ സാം, എസ്. ദേവിക, അരുണിമ, ഷാരോൺ മാത്യു, പ്രണവ് എന്നിവർ പ്രസംഗിച്ചു.
കറ്റാനം: സ്വാതന്ത്ര്യദിനാഘോഷം കറ്റാനം പോപ്പ് പയസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. സ്കൂൾ പ്രിൻസിപ്പൽ സി.ടി. വർഗീസ് പതാക ഉയർത്തി. പിടിഎ പ്രസിഡന്റ് സുനിൽ പൊന്നാലയം അധ്യക്ഷത വഹിച്ചു. ബർസാർ ഫാ. സിൽവസ്റ്റർ തെക്കേടത്ത് സ്വാതന്ത്ര്യദിന സന്ദേശം നൽകി. ഹെഡ്മിസ്ട്രസ് ഷൈലാ മാത്യു, ഷിനു മാത്യു, ജോൺ കുരുവിള ജിജി യോഹന്നാൻ, ജൂബി രാജു, ജയ്സി തോമസ്, സുബീന ആതിര എന്നിവർ പ്രസംഗിച്ചു. വിദ്യാർഥികൾ അണിനിരന്ന സ്വാതന്ത്യദിന റാലിയും നടന്നു.
കായംകുളം: ബാർ അസോസിയേഷന്റെയും കോടതി ജീവനക്കാരുടെയും സംയുക്താഭിമുഖ്യത്തിൽ കോടതി സമുശ്ചയത്തിൽ സ്വാതന്ത്ര്യദിനാ ഘോഷം സംഘടിപ്പിച്ചു. അസോസിയേഷൻ പ്രസിഡന്റ് അഡ്വ.പി.ജെ. അൻസാരി അധ്യക്ഷത വഹിച്ചു. മുൻസിഫ് അരുന്ധതി ദിലീപ് സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് സീതാലക്ഷ്മി, ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. ഒ. ഹാരിസ്, അഭിഭാഷകരായ പി. വിശ്വനാഥൻ, വി. ബോബൻ, റോയ് വർഗീസ്, കെ. രാജമ്മ, എച്ച്. സുനി, ആർ. ഉല്ലാസ് പ്രവീണ റോബിൻ, ശശിധരൻ എന്നിവർ പ്രസംഗിച്ചു.
മാവേലിക്കര: കേരള സ്റ്റേറ്റ് എക്സ് സര്വീസ് ലീഗ് വെട്ടിയാര് പ്രൈമറി യൂണിറ്റിന്റെ 39-ാമത് വാര്ഷികവും കുടുംബസംഗമവും സ്വാതന്ത്ര്യദിനാഘോഷവും കെഎസ്ഇഎസ്എല് സംസ്ഥാന ട്രഷറാര് സി. രാജശേഖരന് നായര് ഉദ്ഘാടനം ചെയ്തു. വെട്ടിയാര് യൂണിറ്റ് പ്രസിഡന്റ് കെ. ഗോപാലകൃഷ്ണന് നായര് അധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡന്റ് ക്യാപ്റ്റന് കെ. കുട്ടന്നായര് വിശിഷ്ഠാതിഥികളെ ആദരിച്ചു. തഴക്കര പഞ്ചായത്ത് പ്രസിഡന്റ് ഷീല രവീന്ദ്രനുണ്ണിത്താന് മുഖ്യാതിഥിയായി. യൂണിറ്റ് സെക്രട്ടറി സത്യാവാന് പിള്ള, ഫാ. സി.സി. കുരുവിള, മുരളീധര കൈമള്, എസ്. പങ്കജാക്ഷന്പിള്ള, ടി. ജഗദമ്മ, വിനോദിനിനായര്, സുശീല, രജിത രവി, കെ. അരവിന്ദാക്ഷന്പിള്ള, കെ.പി. വിദ്യാധരന് ഉണ്ണിത്താന് എന്നിവര് പ്രസംഗിച്ചു.
പരിപാടിയുടെ ഭാഗമായി ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്ഥികളെയും എണ്പത് വയസിന് മുകളില് പ്രായമായ അംഗങ്ങളേയും മുന് യൂണിറ്റ് ഭാരവാഹികളേയും ആദരിച്ചു.
മങ്കൊമ്പ്: കിടങ്ങറ സ്നേഹതീരം റീഹാബിലിറ്റേഷൻ സെന്ററിൽ സ്വാതന്ത്ര്യദിനം, പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗാരോപണ തിരുനാൾ എന്നിവയോടനുബന്ധിച്ചു വിവിധ ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. ചങ്ങനാശേരി അതിരൂപത സൺഡേ സ്കൂൾ മിഷൻ ലീഗ് ഡയറക്ടർ ഫാ. ബാബു പുത്തൻപുരയ്ക്കൽ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്തംഗം സിന്ധു സൂരജ്, വെളിയനാട് ഗ്രാമപഞ്ചായംഗം ജി. സൂരജ്, സ്നേഹതീരം ഡയറക്ടർ ഫാ. ലിജോ കുഴിപ്പിള്ളിൽ, മദർ ആൻസി കുര്യൻ, സിസ്റ്റർ ഏയ്ഞ്ചൽ റോസ് തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് ചങ്ങനാശേരി അസംപ്ഷൻ കോളജ് വിദ്യാർഥികളും അന്തേവാസികളും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. യുവദീപ്തി എസ്എംവൈഎം തായങ്കരി യൂണിറ്റിലെ യുവജനങ്ങൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.
ഹരിപ്പാട്: യുവജന സമാജം ഗ്രന്ഥശാലയിൽ സ്വാതന്ത്ര്യദിനാഘോഷവും സ്വാതന്ത്ര്യ സ്മൃതി സംഗമവും നടത്തി. അമ്പലപ്പുഴ കുഞ്ചൻ നമ്പ്യാർ സ്മാരക സമിതി അംഗം മുഞ്ഞിനാട്ട് രാമചന്ദ്രൻ ദേശീയപതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല സെക്രട്ടറി എം.എ. കലാം അധ്യക്ഷത വഹിച്ചു.
അനീഷ് എസ്. ചേപ്പാട് അഡ്വ. ആർ. കിരൺകുമാർ, പി.കെ. പദ്മകാരൻ, ആതിര ബിനു, മനോജ്കുമാർ എന്നിവർ പ്രസംഗിച്ചു. തുടർന്ന് ദേശഭക്തിഗാനം, ക്വിസ്, പ്രസംഗ മത്സരങ്ങൾ എന്നിവ നടത്തി.കെ.മേധാ, മീര എന്നിവർ വിവിധ മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടി.
ആലപ്പുഴ: ഗവ.ടി.ഡി. മെഡിക്കൽ കോളജ് ആശുപത്രിയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. മെഡിക്കൽ സൂപ്രണ്ട് ഡോ.പി.എൽ. ലക്ഷ്മി ദേശീയപതാക ഉയർത്തി. ചടങ്ങിൽ ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ടുമാരായ ഡോ. തോമസ് കോശി, ഡോ. സജാദ്, ആർഎംഒ ഡോ. ജംഷിദ്, എആർഎംഒ ഡോ. അനസൂയ എന്നിവരും ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിൽനിന്നുള്ള ജീവനക്കാരും പങ്കെടുത്തു. ആശുപത്രിയുടെ പ്രവർത്തനങ്ങളിൽ മാതൃകാപരമായ അർപ്പണബോധവും ആത്മാർഥതയും പ്രകടിപ്പിച്ച ജീവനക്കാരെ ആദരിച്ചു.
ചേര്ത്തല: നഗരസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പതാക ഉയർത്തലും സ്വാതന്ത്ര്യസമര സേനാനികളുടെ സ്മാരകത്തിൽ പുഷ്പ്പാർച്ചനയും നടത്തി. ചെയർമാന് എസ്. സോബിൻ പതാക ഉയർത്തി. വൈസ് ചെയർപേഴ്സൺ എൻ.എൽ. വത്സലകുമാരി, സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ എസ്. സനീഷ്, അധീന രാജു, ബീന അജി, ബി. ധന്യ മോൾ, ടോമി ഏബ്രഹാം, കൗൺസിലർമാരായ ഡി. ഷാജി, കെ.സി. ആന്റണി, വി.എ. സുരേഷ്കുമാർ, ടെസി ബോണി, മറ്റ് വാർഡ് കൗൺസിലർമാർ, സെക്രട്ടറി റ്റി.കെ. സുജിത്, ക്ലീൻ സിറ്റി മാനേജർ പി. സന്ദേശ്, സിഡിഎസ് ചെയർപേഴ്സൺ പി. ജ്യോതിമോൾ എന്നിവർ പങ്കെടുത്തു.
മങ്കൊമ്പ്: ചെമ്പുംപുറം വിജ്ഞാനപോഷിണി ഗ്രന്ഥശാലയിൽ പ്രസിഡന്റ് കെ.ജി. മോഹനൻപിള്ള പതാക ഉയർത്തി. തുടർന്ന് ഗ്രന്ഥശാലാ ഹാളിൽ നടന്ന സമ്മേളനം താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ്പ്രസിഡന്റ് കെ.കെ. ശശിധരൻ ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി കെ.ജി. മോഹനൻപിള്ള സ്വാതന്ത്ര്യദിനസന്ദേശം നൽകി. വൈസ് പ്രസിഡന്റ് പി.ഡി. വർഗീസ്, മുരളീധരൻപിളള , സോണിയ, ബിനു തോമസ്, ടി.യു. അർജുൻ, എസ്. സംഗീത എന്നിവർ പ്രസംഗിച്ചു.
മങ്കൊമ്പ്: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചങ്ങങ്കരി ദേശീയ വായനശാല വയോജനവേദിയുടെ ആഭിമുഖ്യത്തിൽ നേത്രപരിശോധന-തിമിര നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. തിരുവല്ല അമിത ഐ കെയർ ആശുപത്രിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടി എടത്വ പഞ്ചായത്ത് പ്രസിഡന്റ് ആൻസി ബിജോയ് ഉദ്ഘാടനം ചെയ്തു.
ഗ്രന്ഥശാലാ പ്രസിഡന്റ് സെബാസ്റ്റ്യൻ സക്കറിയ അധ്യക്ഷത വഹിച്ച ചടങ്ങിൽ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.ജി. മോഹനൻപിള്ള മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തംഗം ജീമോൻ ജോസഫ്, ഹരീന്ദ്രനാഥ് തായങ്കരി, തങ്കം ശ്രീകുമാർ, ബി. അശോകൻ, ജോസ്ലറ്റ് ജോസഫ്, സുനിത് കുമാർ എന്നിവർപ്രസംഗിച്ചു.
ഹരിപ്പാട്: അഖില ഭാരതീയ പൂർവ സൈനിക സേവാ പരിഷത്ത് ചേപ്പാട് യൂണിറ്റും പള്ളിപ്പാട് എസ്എൻഡിപി ശാഖയും സംയുക്തമായി സ്വാതന്ത്ര്യദിനം ആഘോഷിച്ചു. യൂണിറ്റ് പ്രസിഡന്റ് വേണു ജി. നായരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡോ. പ്രസാദ് ദേശീയപതാക ഉയർത്തി മുഖ്യപ്രഭാഷണം നടത്തി. സൈന്യ മാതൃശക്തി ജില്ലാ പ്രഭാരി വിജയൻ സി. പിളള,എസ്എൻഡിപി ശാഖാ പ്രസിഡന്റ് കെ. രവീന്ദ്രൻ, സെക്രട്ടറി എൻ. രഘുനാഥൻ, കെ. ശശീധരൻ, ടി. സതീശൻ, സുനിൽ കുമാർ, നടരാജൻ, മോഹനൻപിള്ള തുടങ്ങിയവർ പങ്കെടുത്തു.
മാന്നാർ: പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ നടന്നു. പഞ്ചായത്തിലെ ഏറ്റവും മുതിർന്ന അംഗം ചാക്കോ കയ്യത്ര ദേശീയ പതാക ഉയർത്തി. പഞ്ചായത്ത് പ്രസിഡന്റ് ബി.കെ. പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. ടൈറ്റസ് കുര്യൻ, എസ്. ചന്ദ്രകുമാർ, വത്സലാ ബാലകൃഷ്ണൻ, എസ്. ശിവകുമാർ, പ്രീത, സുശീലകുമാരി, കെ. മായ, തോമസ് ചാക്കോ, ഷൈന നവാസ്, സേതുലക്ഷ്മി എന്നിവർ പങ്കെടുത്തു.
ഹരിപ്പാട്: തുകുളം വടക്ക് ജവഹർ ജനശ്രീ യൂണിയൻ 308-ന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ചെയർമാൻ രവിപുരത്ത് രവീന്ദ്രൻ പതാക ഉയർത്തി സന്ദേശം നൽകി. സെക്രട്ടറി സുജാത ഗോപാലകൃഷ്ണൻ, ഗിൽബർട്ട്, സാവിത്രിയമ്മ, രാധാമണിയമ്മ, ഗോപാലകൃഷ്ണൻ, ലളിതാമ്മ എന്നിവർ പ്രസംഗിച്ചു.
അമ്പലപ്പുഴ: തെരുവു മക്കളുടെ അഭയകേന്ദ്രമായ പുന്നപ്ര ശാന്തി ഭവനിൽ സ്വതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. റിട്ട. ഗ്രേഡ് സിഐ പി.എ.അൽഫോൻസ് പതാക ഉയർത്തി ഉദ്ഘാടനം നിർവഹിച്ചു. മേരി ആൽബിൻ അധ്യക്ഷത വഹിച്ചു. ഫിനാൻസ് ട്രസ്റ്റി ജിജിമോൻ, ട്രസ്റ്റികളായ കൈനകരി അപ്പച്ചൻ, ബിനോയ് തങ്കച്ചൻ, ജോർജ് പരുത്തിയിൽ, എം. സന്തോഷ് കുമാർ, അജിത് അമ്പലപ്പുഴ, മാത്യുസ് പുന്നപ്ര, ശാന്തിവൻ മാനേജർ ഷമീർ അബ്ദുള്ള തുടങ്ങിയവർ പ്രസംഗിച്ചു.
District News
കാഞ്ഞിരപ്പള്ളി: ഭാരതത്തിന്റെ 80ാം സ്വാതന്ത്ര്യദിനം ഇന്നലെ നാടെങ്ങും സമുചിതമായി ആഘോഷിച്ചു. വിവിധ സംഘടനകളുടെയും രാഷ്ട്രീയ പാര്ട്ടികളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തില് ദേശീയ പതാക ഉയര്ത്തുകയും മധുരപലഹാരങ്ങള് വിതരണം നടത്തുകയും ചെയ്തു.
മേരിക്വീൻസ് മിഷൻ ആശുപത്രിയിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ റോണി കെ. ബേബി എംഎൽഎ ദേശീയപതാക ഉയർത്തി. തുടർന്ന് നടന്ന ചടങ്ങിൽ ആശുപത്രി സുരക്ഷാ ജീവനക്കാർ നൽകിയ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. ആശുപത്രി ഡയറക്ടർ ഫാ. മാർട്ടിൻ മണ്ണനാൽ സിഎംഐ അധ്യക്ഷത വഹിച്ചു.
മേരിക്വീൻസ് സ്കൂൾ ഓഫ് നഴ്സിംഗ് വിദ്യാർഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. സ്വാതന്ത്ര്യദിന, അമലോത്ഭവ തിരുനാൾ ആഘോഷങ്ങളുടെ ഭാഗമായി ആശുപത്രി ചാപ്പലിൽ നടന്ന വിശുദ്ധ കുർബാനയ്ക്ക് ജോയിന്റ് ഡയറക്ടർ ഫാ. ടിസൺ കോച്ചേരിൽ സിഎംഐ മുഖ്യകാർമികനായി. ജോയിന്റ് ഡയറക്ടർമാരായ ഫാ. സിറിൾ തളിയൻ സിഎംഐ, ഫാ. തോമസ് മതിലകത്ത് സിഎംഐ തുടങ്ങിവർ നേതൃത്വം നൽകി.
കാഞ്ഞിരപ്പള്ളി: ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനം ആചരിച്ചു. പ്രസിഡന്റ് പി.എ. ഷെമീർ ദേശീയ പതാക ഉയർത്തി സമ്മേളനം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റോസമ്മ അഗസ്തി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബിനു മറ്റക്കര, സിനി ജിബു, സെക്രട്ടറി എസ്. സജീഷ്, അസിസ്റ്റന്റ് സെക്രട്ടറി വി.എ. ഷാനവാസ്, രഞ്ജു തോമസ്, നായിഫ് ഫൈസി, കെ.ആർ. ദിലീപ്, കെ.എ. അജേഷ് കുമാർ, സി. പ്രശാന്ത്, എം. ജയസൂര്യൻ തുടങ്ങിയവർ പ്രസംഗിച്ചു.
കാഞ്ഞിരപ്പള്ളി: ആനക്കല്ല് ഫാർമേഴ്സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സ്വാതന്ത്ര്യദിനാഘോഷം റോണി കെ. ബേബി എംഎൽഎ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് ബേബിച്ചൻ പടിഞ്ഞാറെമുറി അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ജോളി മടുക്കക്കുഴി പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്തംഗങ്ങളായ വിൻസെന്റ് മാത്യു കുളത്തുങ്കൻ, ജോസഫ് മാത്യു പാലക്കുടി, കൊച്ചുറാണി തോമസ്, ബിജു ചക്കാല, കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ് ജോർഡിൻ കിഴക്കേത്തലയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. കറിവേപ്പിൻ തൈകൾ സൗജന്യമായി വിതരണം ചെയ്തു.
കാഞ്ഞിരപ്പള്ളി: വൈസ്മെൻസ് ക്ലബ് അങ്കണത്തിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. പ്രസിഡന്റ് തോമസ് ഐസക്ക് വെട്ടിക്കാട്ടിൽ പതാക ഉയർത്തി. പാറത്തോട് പഞ്ചായത്ത് മെംബർ ജ്വാകിലിൻ ജോർജ് വളയത്തിൽ സന്ദേശം നൽകി. ക്ലബ് സെക്രട്ടറി തോമസ് മാത്യു പുത്തൻപുരയ്ക്കൽ, മാത്യു ചാക്കോ വെട്ടിയാങ്കൽ, ട്രഷറർ റ്റോംസ് ജേക്കബ് പുലിക്കുന്നേൽ, ജോജി വാളിപ്ലാക്കൽ, ജോർജ്കുട്ടി കുരുവിള വളയത്തിൽ, ബിജു ശൗര്യാംകുഴി തുടങ്ങിയ വർ പ്രസംഗിച്ചു. തുടർന്ന് മധുരപലഹാരങ്ങൾ വിതരണം ചെയ്തു.
ചോറ്റി: ഫെർട്ടിലാൻഡ് ഫാർമർ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന്റെ അഭിമുഖത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. സീനിയർ ഡയറക്ടർ ബോർഡംഗം പി.ജെ. ജയിംസ് പെരുംകുഴിയിൽ ദേശീയ പതാക ഉയർത്തി. ഡയറക്ടർ ജോജി വാളിപ്ലാക്കൽ, ബോർഡംഗങ്ങളായ ബിനോയി പുരയിടത്തിൽ, ഷൈബി ബിനോയി മാരായികുളത്തിൽ, സിഇഒ ജയിംസ് പുളിക്കൽ എന്നിവർ പ്രസംഗിച്ചു. തുടർന്ന് ദേശീയോദ്ഗ്രഥന പ്രതിജ്ഞയെടുത്തു.
പൊൻകുന്നം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ചിറക്കടവ് യൂണിറ്റ് പൊൻകുന്നം പെൻഷൻ ഭവനിൽ സ്വാതന്ത്ര്യ ദിനാചരണം നടത്തി. യൂണിറ്റ് പ്രസിഡന്റ് കെ.കെ. രമാദേവി ദേശീയ പതാക ഉയർത്തി. കെ. ബേബി മാത്യു കിളിരൂപറമ്പിൽ സന്ദേശം നൽകി. സംസ്ഥാന വൈസ് പ്രസിഡന്റ് എം. പ്രഭാകരൻ നായർ, എം.എൻ. രാമചന്ദ്രൻപിള്ള, പി.ടി. ഉസ്മാൻ, എന്നിവർ പ്രസംഗിച്ചു.
പൊൻകുന്നം: കോൺഗ്രസ് ചിറക്കടവ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിറക്കടവ് പഞ്ചായത്തിലെ പൊൻകുന്നം, മണ്ണംപ്ലാവ്, തെക്കേത്തു കവല, ചെറുവള്ളി അമ്പലം കവല, ഗ്രാമദീപം, ചേർപ്പത്തു കവല, കളമ്പുകാട്ട് കവല, മുങ്ങത്ര കവല എന്നിവിടങ്ങളിൽ ദേശീയ പതാക ഉയർത്തിയും ദേശീയ ഗാനം ആലപിച്ചും മധുര പലഹാരം വിതരണം ചെയ്തും സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
മണ്ഡലം പ്രസിഡന്റ് സേവ്യർ മൂലകുന്ന്, പി. സതീശ് ചന്ദ്രൻ നായർ, അഭിലാഷ് ചന്ദ്രൻ, സി.ജി. രാജൻ, കെ. ജയകുമാർ, സേതു മാന്താടൻ, ടി.ആർ. ബിനേഷ്, ഇന്ദുകല എസ്. നായർ, ശ്യാം ബാബു, അനന്തകൃഷ്ണൻ, എ.ടി. ഷിഹാബുദ്ദീൻ, പി.സി. ത്രേസ്യാമ്മ, രേഖാ ഡോൺ, ബിജു മുണ്ടുവേലി, ഫസൽ മാടത്താനി, വിഷ്ണു പ്രസാദ്, ഇ.ജെ. ഫിലിപ്പ് തുടങ്ങിയവർ പ്രസംഗിച്ചു.
എരുമേലി: പഞ്ചായത്ത് ഓഫീസിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി പ്രസിഡന്റ് അമ്പിളി സജീവൻ ദേശീയ പതാക ഉയർത്തി. പഞ്ചായത്തംഗം നാസർ പനച്ചി സന്ദേശം നൽകി. സൈനികരെ ആദരിച്ചു.
മുട്ടപ്പള്ളി: കോൺഗ്രസ് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയ പതാക ഉയർത്തലും മധുര വിതരണവും നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ബിനു മറ്റക്കര സന്ദേശം നൽകി. വാർഡ് പ്രസിഡന്റ് ബഷീർ മണ്ണാപറമ്പിൽ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ടിൻസ് കല്ലുപുരക്കൽ, പ്രകാശ് പള്ളിക്കുടം, എ.ജി. പ്രസാദ്, ശശി കരിമ്പിൻതോട്ടിൽ, അബ്ബാസ് ഇടമന, അസീസ് കപ്പകാലായിൽ തുടങ്ങിയവർ പ്രസംഗിച്ചു.
കൊരട്ടി: സെന്റ് മേരീസ് യുപി സ്കൂളിൽ ഹെഡ്മിസ്ട്രസ് ആലീസ് ജോസഫ് ദേശീയ പതാക ഉയർത്തി. പിടിഎ പ്രസിഡന്റ് ബിനോയ് ടി. വർഗീസ്, സ്റ്റാഫ് സെക്രട്ടറി ടിന്റോ തോമസ്, വിദ്യാർഥികൾ തുടങ്ങിയവർ പ്രസംഗിച്ചു.
മുക്കൂട്ടുതറ: കൊല്ലമുള ലിറ്റിൽ ഫ്ലവർ പബ്ലിക് സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. മാനേജർ ഫാ. ബിനു കിഴക്കേഇളംതോട്ടം, പ്രിൻസിപ്പൽ ഫാ.ഡോ. സുരേഷ് മാടപ്പാട്ട്, ഫാ. ജിജോ പുളിക്കുന്നേൽ, ഫാ. പോൾസൻ കുന്നത്ത്, പിടിഎ പ്രസിഡന്റ് ബിനോയ് ജോസ് മങ്കന്താനം, ജെയിംസ് ജേക്കബ്, എൻ.കെ. തോമസ്, ജെറിൻ, റോസ് സാറ എന്നിവർ പ്രസംഗിച്ചു.
മുക്കൂട്ടുതറ: കൊല്ലമുള സെന്റ് മരിയ ഗോരേത്തി പള്ളി മൈതാനത്ത് വികാരി ഫാ. ജിൽസൺ കുന്നുപുരയിടം ദേശീയ പതാക ഉയർത്തി. ഇടവകാംഗങ്ങൾ പ്രതിജ്ഞ ചൊല്ലി സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ പങ്കെടുത്തു. എല്ലാവർക്കും മധുരം വിതരണം ചെയ്തു.
കനകപ്പലം: ജെറുസലേം മാർത്തോമാ എൽപി സ്കൂളിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷം ദേശീയ പതാക ഉയർത്തി പ്രഫ. മേജർ. എം.ജി. വർഗീസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ. സുബിൻ കെ. ജേക്കബ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാമ്മ ഏബ്രഹാം, എം. തോമസ് മത്തായി മണപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.
മുണ്ടക്കയം: മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനഘോഷം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് കെ.എസ്. രാജു ദേശീയ പതാക ഉയർത്തി. ബ്ലോക്ക് കോൺഗ്രസ് ഭാരവാഹി ബോബി കെ. മാത്യു പ്രതിജ്ഞ ചൊല്ലി കൊടുത്തു. നൗഷാദ് ഇല്ലിക്കൽ, ബെന്നി ചേറ്റുകുഴി, ടി.ടി. സാബു, റെജി കളത്തുകുളങ്ങര തുടങ്ങിയവർ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: 80-ാം സ്വാതന്ത്ര്യദിനത്തിൽ സംസ്ഥാനത്തും വിപുലമായ ചടങ്ങുകൾ. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ദേശീയ പതാക ഉയർത്തി. ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ മുഖ്യമന്ത്രി ദേശീയ പതാക ഉയർത്തിയത്. വന്ദേമാതരം ആലാപനമുണ്ടായില്ല.
തുടർന്ന് വ്യോമസേനയുടെ ഹെലികോപ്റ്ററിൽ നിന്നുള്ള പുഷ്പവൃഷ്ടിയും നടന്നു. വിവിധ സേനാവിഭാഗങ്ങൾ, അശ്വാരൂഢസേന, എൻസിസി, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകൾ തുടങ്ങിയ വിഭാഗങ്ങളുടെ പരേഡിന്റെ അഭിവാദ്യം മുഖ്യമന്ത്രി സ്വീകരിച്ചു. സംസ്ഥാനത്ത് പതിനാലു ജില്ലകളിലും സ്വാതന്ത്ര്യ ദിനാഘോഷം നടക്കുകയാണ്. ജില്ലാ ആസ്ഥാനങ്ങളിൽ മന്ത്രിമാർ പങ്കെടുക്കും. സർക്കാർ പരിപാടികളിലും സ്കൂളുകളിലും വന്ദേമാതരം ആലാപനം ഉണ്ടായില്ല.
പ്രളയം പ്രതിരോധിക്കാൻ ശാസ്ത്രീയ സംവിധാനം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി സ്വാതന്ത്ര്യദിന ചടങ്ങില് പ്രഖ്യാപിച്ചു. ജീവൻ നഷ്ടമായവർക്ക് ആദരം അര്പ്പിച്ച് കൊണ്ടാണ് മുഖ്യമന്ത്രി വാക്കുകള് ആരംഭിച്ചത്. രാഷ്ട്രീയ അന്ധതയും വിദ്വേഷവും വെടിഞ്ഞ് ഒറ്റക്കെട്ടായി മുന്നേറണമെന്ന് പറഞ്ഞ മുഖ്യമന്ത്രി, ക്ഷേമ പ്രവർത്തനങ്ങൾ ഔദാര്യം അല്ല, അവകാശമാണെന്നും പറഞ്ഞു.
ഏകവിള തോട്ടത്തിൽ ഒരേയിനം മനുഷ്യരെ വളർത്തി, ഒരേ ഭാഷയും വിശ്വാസവും ജീവിത ശൈലിയും വളർത്തുന്ന, വെറുപ്പിന്റെ തുരുത്തുകൾ സൃഷ്ടിക്കുന്നതല്ല ജനാധിപത്യം. പുതുതലമുറക്ക് സ്വന്തം കാലിൽ അഭിമാനത്തോടെ നിൽക്കാൻ വഴിയൊരുക്കണം. ലഹരി എന്ന വിപത്തിനെ പടിയിറക്കണമെന്നും ഇവ സർക്കാരിന്റെ മുൻഗണന പട്ടികയിലുള്ളതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്ത്തു.
Kerala
തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില് നിന്നും വന്ദേമാതരം ഒഴിവാക്കി സംസ്ഥാന സര്ക്കാര്. ദേശീയഗാനം മാത്രമാണ് മുഖ്യമന്ത്രിയുടെ പരിപാടിയില് ഉള്പ്പെടുത്തിയിരിക്കുന്നത്.
മുഖ്യമന്ത്രി ദേശീയ പതാക ഉയര്ത്തി സല്യൂട്ട് സ്വീകരിച്ച ശേഷം ദേശീയ ഗാനം ആലപിക്കും. പിന്നീട് ഗാർഡ് ഓഫ് ഓണർ സ്വീകരിക്കുകയും സ്വാതന്ത്ര്യദിന സന്ദേശം നല്കുകയും ചെയ്യും.
വന്ദേമാതരം ആലപിച്ചില്ലെങ്കില് നിയമ നടപടി ഉണ്ടാകുമെന്ന് കോണ്ഗ്രസില് ആശങ്ക ഉണ്ടായിരുന്നു. വന്ദേമാതരം പൂര്ണമായി ആലപിക്കാനാണ് ചീഫ് സെക്രട്ടറി തദ്ദേശ സെക്രട്ടറിക്ക് നല്കിയ നിര്ദ്ദേശം. ചീഫ് സെക്രട്ടറിയുടെ ഉത്തരവ് ഇതുവരെ പിന്വലിച്ചിരുന്നില്ല. കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ
സര്ക്കുലര് അടിസ്ഥാനമാക്കിയായിരുന്നു ചീഫ് സെക്രട്ടറിയുടെ ഉത്തരവ്.
എന്നാല് വന്ദേമാതരം പൂര്ണമായി ആലപിക്കേണ്ടെന്ന നിലപാടിലായിരുന്നു മന്ത്രിമാര്. ദേശഭക്തിഗാനമായി ഉയര്ത്തപ്പെട്ട വന്ദേമാതരം പൂര്ണമായും ആലപിച്ചില്ലെങ്കിൽ നിയമപ്രശ്നങ്ങള് ഉണ്ടാകുമെന്ന ആശങ്കയും സര്ക്കാരിന് മുന്നിലുണ്ടായിരുന്നു.
National
ന്യൂഡൽഹി: 2047ൽ ഇന്ത്യ വികസിത രാഷ്ട്രമായി മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ 12 വർഷത്തിനിടെ രാജ്യത്ത് വലിയ മാറ്റങ്ങളുണ്ടായെന്നും എല്ലാ വിഭാഗം ജനങ്ങളുടെയും കൂട്ടായ പരിശ്രമത്തിലൂടെ ഇന്ത്യ പുതിയ ഉയരങ്ങളിലേക്ക് മുന്നേറുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
ചെറിയ സ്വപ്നങ്ങളല്ല, വലിയ ലക്ഷ്യങ്ങളാണ് രാജ്യം മുന്നിൽ കാണേണ്ടതെന്ന് മോദി പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികത്തിൽ ഇന്ത്യയെ വികസിത രാഷ്ട്രമാക്കാൻ 140 കോടി ജനങ്ങളും ഇതിനായി പ്രവർത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. 25 കോടി ആളുകളെ ദാരിദ്ര്യത്തിൽനിന്ന് ഉയർത്തിക്കൊണ്ടുവരാൻ കഴിഞ്ഞതായും ഇന്ത്യ ഇന്ന് വലിയ സാമ്പത്തിക ശക്തിയായി വളരുകയാണെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.
ലോകം ഇന്ന് ശക്തമായ ഇന്ത്യയെയാണ് കാണുന്നതെന്നും ലോകത്തിലെ അതിവേഗം വളരുന്ന സാമ്പത്തിക ശക്തികളിലൊന്നാണ് ഇന്ത്യയെന്നും മോദി പറഞ്ഞു. രാജ്യത്തിന്റെ പ്രതിരോധ മേഖലയിലും ഡിജിറ്റൽ രംഗത്തും വലിയ മുന്നേറ്റമുണ്ടായി. ഇലക്ട്രോണിക്സ്, മൊബൈൽ ഫോൺ, റെയിൽവേ കോച്ച് തുടങ്ങിയവയുടെ ആഭ്യന്തര നിർമാണത്തിലും വളർച്ച കൈവരിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കുന്നതിൽ ആർക്കും ഇന്ത്യയെ തടയാനാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡിജിറ്റൽ ഇടപാടുകളിലും രാജ്യം വലിയ നേട്ടം കൈവരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ആത്മനിർഭർ ഭാരത് എല്ലാ അർഥത്തിലും യാഥാർഥ്യമാക്കുകയാണ് ലക്ഷ്യമെന്ന് മോദി പറഞ്ഞു. മറ്റു രാജ്യങ്ങളെ ആശ്രയിക്കാതെ സ്വയംപര്യാപ്തത കൈവരിക്കാൻ ഇന്ത്യയ്ക്ക് കഴിയണം. സ്വന്തം കഴിവുകളിൽ വിശ്വസിച്ച് മുന്നേറണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
സെമികണ്ടക്ടർ നിർമാണ മേഖലയിലും ഇന്ത്യ അതിവേഗം മുന്നേറുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. വരും വർഷങ്ങളിൽ കൂടുതൽ സെമികണ്ടക്ടർ പ്ലാന്റുകൾ രാജ്യത്ത് സ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ 12 വർഷത്തിനിടെ ഇന്ത്യ ചരിത്രപരമായ വളർച്ചയാണ് കൈവരിച്ചതെന്നും പുതിയ ഉയരങ്ങളിലേക്കുള്ള രാജ്യത്തിന്റെ കുതിപ്പ് തുടരുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: എൺപതാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി രാജ്യത്തെമ്പാടും ആഘോഷങ്ങൾ തുടങ്ങി. ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്യും. രാജ്യത്തുടനീളമുള്ള സ്കൂളുകൾ, സർവകലാശാലകൾ, സർക്കാർ സ്ഥാപനങ്ങൾ, പൊതുഇടങ്ങൾ എന്നിവിടങ്ങളിൽ വിപുലമായ പതാക ഉയർത്തൽ ചടങ്ങുകളും സാംസ്കാരിക പരിപാടികളും നടക്കുന്നുണ്ട്.
സുരക്ഷ മുൻനിർത്തി രാജ്യവ്യാപകമായി അതീവ ജാഗ്രതാ നിർദ്ദേശവും ശക്തമായ സുരക്ഷാ സന്നാഹങ്ങളുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി രാഷ്ട്രപതി ദ്രൗപതി മുർമു രാജ്യത്തെ അഭിസംബോധന ചെയ്തു. രാഷ്ട്ര നിർമാണത്തിൽ എല്ലാവരും ഒന്നിക്കണമെന്നും വികസനമാണ് ലക്ഷ്യമെന്നും രാഷ്ട്രപതി വ്യക്തമാക്കി.
സ്വപ്ന സാക്ഷാത്കാരത്തിനായി ജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കണം. വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ മുന്നോട്ടു നീങ്ങുകയാണെന്നും, വികസനം എല്ലാ ജനങ്ങളിലേക്കും എത്തണമെന്നും ആർക്കും നീതി നിഷേധിക്കാൻ പാടില്ലെന്നും രാഷ്ട്രപതി ദ്രൗപതി മുർമു ഓർമ്മിപ്പിച്ചു.
District News
ആലപ്പുഴ: സ്വാതന്ത്ര്യദിനാഘോഷം ജില്ലയിൽ ഇത്തവണ കളറാകും. സ്വാതന്ത്ര്യദിനത്തിൽ ത്രിവർണ ശോഭയിൽ ഒരുങ്ങിയിരിക്കുകയാണ് നഗരവും തെരുവുകളും. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വിപണികളും പ്രധാന വീഥികളും കഴിഞ്ഞ ദിവസങ്ങളിൽത്തന്നെ സജീവമായിക്കഴിഞ്ഞിരുന്നു. വഴിയോരങ്ങളിൽ വലുതും ചെറുതുമായ ദേശീയ പതാകകളുടെ വില്പന തകർക്കുന്നു.
ഷോപ്പിംഗ് മാളുകളിലും ചെറിയ തുണിക്കടകളിലും ത്രിവർണ വസ്ത്രങ്ങളുടെയും ത്രിവർണ കുട്ടിക്കുപ്പായങ്ങളുടെയും കച്ചവടം പൊടിപൊടിക്കുകയാണ്. ത്രിവർണ ബാഡ്ജുകൾ, റിബണുകൾ, തൊപ്പികൾ, കൈത്തണ്ടയിൽ കെട്ടുന്ന ബാൻഡുകൾ എന്നിവ നഗരത്തിൽ വിറ്റഴിയുന്നുണ്ട്. സർക്കാർ ഓഫീസുകളും പ്രധാന കെട്ടിടങ്ങളും തെരുവുകളും ത്രിവർണ വിളക്കുകളാൽ പ്രകാശപൂരിതമാണ്. ആഘോഷങ്ങൾ സമാധാനപരമായി നടത്തുന്നതിനായി ആലപ്പുഴ ബീച്ചിലും റിക്രിയേഷന് ഗ്രൗണ്ടിലും പ്രധാന തെരുവുകളിലും പോലീസ് കാവലും പരിശോധനയും കർശനമാക്കിയിട്ടുണ്ട്. ബീച്ചിലെ റിക്രിയേഷന് ഗ്രൗണ്ടിൽ നടക്കുന്ന ജില്ലാതല ആഘോഷത്തില് രാവിലെ ഒൻപതിന് എക്സൈസ്-സഹകരണ മന്ത്രി എം. ലിജു ദേശീയപതാക ഉയര്ത്തും.
District News
ആലപ്പുഴ: എൺപതാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി നാളെ ബീച്ചിലെ റിക്രിയേഷന് ഗ്രൗണ്ടിൽ നടക്കുന്ന ജില്ലാതല ആഘോഷത്തില് രാവിലെ ഒന്പതിന് എക്സൈസ്, സഹകരണ മന്ത്രി എം.ലിജു ദേശീയപതാക ഉയര്ത്തും.
പരേഡില് പോലീസ്, എക്സൈസ്, എന്സിസിയുടെ വിവിധ വിഭാഗങ്ങള്, സ്കൗട്ട്സ് ആന്ഡ് ഗൈഡ്സ്, റെഡ്ക്രോസ്, എസ്പിസി തുടങ്ങിയ വിഭാഗങ്ങളുടെ 13 പ്ലാറ്റൂണുകള് രാവിലെ 8.40ന് പരേഡ് ബേസ് ലൈനില് അണിനിരക്കും.
8.45ന് പരേഡ് കമാന്ഡര് ചുമതലയേല്ക്കും. 8.53ന് ജില്ലാ പോലീസ് മേധാവിയും 8.55 ന് ജില്ലാ കളക്ടറും അഭിവാദ്യം സ്വീകരിക്കും. 8.59ന് മന്ത്രി എം. ലിജു പരേഡിന്റെ അഭിവാദ്യം സ്വീകരിക്കും.
തുടര്ന്ന് ഒൻപതിന് മന്ത്രി ദേശീയപതാക ഉയര്ത്തിയ ശേഷം സ്വാതന്ത്ര്യദിന സന്ദേശം നല്കും.
ലജ്നത്തുല് മുഹമ്മദിയ എച്ച്എസ്, കാളാത്ത് ലിയോ തേർട്ടീന്ത് സ്കൂൾ, തുമ്പോളി മാതാ സീനിയര് സെക്കന്ഡറി സ്കൂള്, മോണിംഗ് സ്റ്റാര് ഇംഗ്ലീഷ് മീഡിയം സ്കൂള്, പുന്നപ്ര ഡോക്ടർ അംബേദ്കർ മെമ്മോറിയൽ ഗവ. മോഡല് റെസിഡന്ഷ്യല് എച്ച്എസ്എസ്, ഇരവുകാട് ടെമ്പിൾ ഓഫ് ഇംഗ്ലീഷ് സ്കൂൾ എന്നിവിടങ്ങളിലെ ബാന്ഡ് സംഘങ്ങള് ഉണ്ടാകും.
District News
പൊൻകുന്നം: ജനകീയവായനശാലയിൽ നാളെ സ്വാതന്ത്ര്യദിനാഘോഷം നടക്കും. രാവിലെ 8.30ന് ടി.എസ്. ബാബുരാജ് ദേശീയപതാക ഉയർത്തും. പഞ്ചായത്തംഗം ഷാലിജ സുന്ദരേശൻ സന്ദേശം നൽകും. യുവജനവേദി പ്രവർത്തകർ ഭരണഘടനയുടെ ആമുഖം വായിക്കും. ഗാന്ധിപ്രതിമയിൽ പുഷ്പാർച്ചന നടത്തും.
പൊൻകുന്നം: ചിറക്കടവ് പബ്ലിക് ലൈബ്രറിയിൽ നാളെ രാവിലെ ഒന്പതിന് മുൻ എംഎൽഎ ഡോ. എൻ. ജയരാജ് ദേശീയപതാക ഉയർത്തും. സുമേഷ് ആൻഡ്രൂസ് സന്ദേശം നൽകും. മത്സരവിജയികൾക്ക് പഞ്ചായത്തംഗം ലതാ ശ്രീകുമാർ സമ്മാനം നൽകും.
കാഞ്ഞിരപ്പള്ളി: ആനക്കല്ല് ഫാർമേഴ്സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ എൺപതാം സ്വാതന്ത്ര്യ ദിനാഘോഷം നാളെ രാവിലെ എട്ടിന് ഫാർമേഴ്സ് സൂപ്പർ മാർക്കറ്റ് അങ്കണത്തിൽ നടക്കും. റോണി കെ. ബേബി എംഎൽഎ ഉദ്ഘാടനം ചെയ്യും. ക്ലബ് അംഗങ്ങൾക്ക് മേൽത്തരം കറിവേപ്പിൻ തൈകൾ സൗജന്യമായി വിതരണം ചെയ്യും.
ത്രിവർണ സ്വാഭിമാൻ യാത്ര സംഘടിപ്പിച്ചു
കാഞ്ഞിരപ്പള്ളി: ഭാരതത്തിന്റെ എൺപതാം സ്വാതന്ത്ര്യദിനചാരണത്തോടനുബന്ധിച്ചു ബിജെപി കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളിയിൽ ത്രിവർണ സ്വാഭിമാൻ യാത്ര സംഘടിപ്പിച്ചു. കുരിശുകവലയിൽ നിന്നാരംഭിച്ച യാത്ര പേട്ട ജംഗ്ഷനിൽ അവസാനിച്ചു. ബിജെപി മധ്യമേഖലാ ജനറൽ സെക്രട്ടറി സജി കുരീക്കാട്ട് സന്ദേശം നൽകി. ബിജെപി കാഞ്ഞിരപ്പള്ളി മണ്ഡലം പ്രസിഡന്റ് വി.ആർ. രമേശ്, ജനറൽ സെക്രട്ടറിമാരായ പ്രശാന്ത് മാലമല, വി.ആർ. ദീപു, ടി.ടി. ആന്റണി, ജെ.പി. അനന്ദു, കെ.വി. നാരായണൻ, ജയബാലചന്ദ്രൻ, ഉഷ ശ്രീകുമാർ, ഡിന്റു ജോസ്, സരുൺ ലാൽ, എസ്. രാജേഷ്, മോഹനൻ നായർ, ജിതിൻ ജയകുമാർ, ടോണി ജോസ്, ജിൻസ് മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.
സിവൈഎംഎൽ വാര്ഷികവും
സ്വാതന്ത്ര്യദിനാഘോഷവും
പാലാ: സിവൈഎംഎല്ലിന്റെ 79-ാം വാര്ഷികം, സ്വാതന്ത്ര്യദിനം, മാതാവിന്റെ സ്വര്ഗാരോപണതിരുനാള് എന്നിവ നാളെ ആഘോഷിക്കും. രാവിലെ 8.30 ന് പതാക ഉയര്ത്തലും സ്വാതന്ത്ര്യദിനസന്ദേശവും ഉണ്ടായിരിക്കും. പ്രസിഡന്റ് സതീഷ് മണര്കാട്ട് നേതൃത്വം നല്കും. വൈകുന്നേരം അഞ്ചിന് മുനിസിപ്പല് ടൗണ് ഹാളില് നടക്കുന്ന പൊതുസമ്മേളനം നാട്ടകം സുരേഷ് എംഎല്എ ഉദ്ഘാടനം ചെയ്യും.
മുനിസിപ്പല് ആക്ടിംഗ് ചെയര്പേഴ്സണ് മായാ രാഹുല് സ്വാതന്ത്ര്യദിനസന്ദേശം നല്കി സമ്മാനദാനം നിര്വഹിക്കും. പ്രസിഡന്റ് സതീഷ് കെ. മണര്കാട്ട് അധ്യക്ഷത വഹിക്കും. സാബു എബ്രാഹം, ഡാന്റീസ് കൂനാനിക്കല്, സുമിത്ത് ജോര്ജ്, സോണി വലിയകാപ്പില്, റെജി പുളിക്കല്, അനൂപ് ടെന്സന്, ഷാജി പന്തപ്ലാക്കല്, ബിജു വാതല്ലൂര് എന്നിവര് പ്രസംഗിക്കും. മത്സരങ്ങളില് ജയിച്ചവര്ക്ക് സമ്മാനദാനവും പങ്കെടുത്ത എല്ലാവര്ക്കും പ്രോത്സാഹന സമ്മാനവും നല്കും. തുടര്ന്ന് ഗാനമേള, കുടുംബസംഗമം, അംഗങ്ങളുടെ സ്കിറ്റ്, കലാപ രിപാടികള് എന്നിവ ഉണ്ടായിരിക്കും.
സതീഷ് കെ. മണര്കാട്, സോണി വലിയകാപ്പില്, റെജി പുളിക്കല്, സജി പുളിക്കല്, അനൂപ് ടെന്സന്, ബിജു വാതല്ലൂര്, ഷാജി പന്തപ്ലാക്കല്, ജോണി പന്തപ്ലാക്കല്, സന്തോഷ് മണര്കാട് എന്നിവര് പത്രസമ്മേളനത്തില് പങ്കെടുത്തു.
District News
രാജകുമാരി: രാജകുമാരി പഞ്ചായത്ത്, വിവിധ സന്നദ്ധ സംഘടനകൾ, കുടുംബശ്രീ, സ്വയം സഹായ സംഘങ്ങൾ, ക്ലബ്ബുകൾ, വ്യാപാരി സംഘടനകൾ, സ്കൂളുകൾ, കോളജുകൾ എന്നിവയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി 15ന് രാജകുമാരിയിൽ സ്വാതന്ത്ര്യ ദിനാഘോഷ റാലിയും സംസ്കാരിക സമ്മേളനവും സംഘടിപ്പിക്കുമെന്നു ഭാരവാഹികളായ എം. ഈശ്വരൻ, ബോസ് പി. മാത്യു, ഡെയിസി ജോയി, എം.എൻ. ഹരിക്കുട്ടൻ, റോയി അമ്പഴച്ചാലിൽ, അബീഷ് ഐസക് എന്നിവർ അറിയിച്ചു.
റാലിയിൽ അണിനിരക്കുന്ന മികച്ച സ്കൂളുകൾ, മികച്ച കുടുംബശ്രീ, മികച്ച സ്വയം സഹായ സംഘം, മികച്ച സ്ഥാപനം, വാഹനാലങ്കാരം, നിശ്ചല ദൃശ്യം എന്നിവയ്ക്ക് ട്രോഫിയും കാഷ് അവാർഡുകളും നൽകും. പഞ്ചായത്തിലെ വിവിധ മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ച വച്ചവരെ ചടങ്ങിൽ ആദരിക്കും. രാവിലെ ഒൻപതിന് പഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ ദേശീയ പതാക ഉയർത്തും. 9.15 ന് മുരിക്കുംതൊട്ടി മോൺഫോർട്ട് സ്കൂളിൽ നിന്നുമാരംഭിക്കുന്ന വാഹന വിളംബര റാലി അജേഷ് മുകളേൽ ഫ്ലാഗ് ഓഫ് ചെയ്യും. 10ന് ഹോളി ക്യൂൻസ് ഗ്രൗണ്ടിൽനിന്നുമാരംഭിക്കുന്ന സ്വാതന്ത്ര്യദിന റാലി ജനറൽ സെക്രട്ടറി എം.എൻ. ഹരിക്കുട്ടൻ ഫ്ലാഗ് ഓഫ് ചെയ്യും. റാലി ടൗണിൽ സമാപിക്കുമ്പോൾ മോൺഫോർട്ട് സ്കൂൾ കുട്ടികൾ ഫ്ലാഷ് മോബ് അവതരിപ്പിക്കും. ദേവമാതാ പടിയിൽ തയാറാക്കിയ സ്റ്റേജിൽ നടക്കുന്ന സംസ്കാരിക സമ്മേളനത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡെയിസി ജോയി അധ്യക്ഷത വഹിക്കും.
പഞ്ചായത്ത് പ്രസിഡന്റ് എം. ഈശ്വരൻ ഉദ്ഘാടനം നിർവഹിക്കും. കുട്ടിക്കാനം മരിയൻ കോളജ് ഡീൻ ഡോ. സാംസൺ തോമസ് സ്വാതന്ത്ര്യദിന സന്ദേശം നൽകും.
വെള്ളത്തൂവൽ: വെള്ളത്തൂവൽ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംയുക്ത സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾക്ക് വെള്ളത്തൂവലിൽ ഒരുക്കങ്ങൾ പൂർത്തിയായി. പഞ്ചായത്ത് പ്രസിഡന്റ് ജോർജ് തോമസ് ചെയർമാനും സെക്രട്ടറി പി. കെ. സതീഷ് കുമാർ കൺവീനറുമായി വിവിധ സബ് കമ്മിറ്റികൾ പ്രവർത്തനമാരംഭിച്ചു. റാലിക്കു ശേഷം വെള്ളത്തൂവൽ ടൗണിൽ ചേരുന്ന സ്വാതന്ത്ര്യദിന സമ്മേളനം എഫ്. രാജ എംഎൽഎ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷത വഹിക്കും. കാലടി സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ദിലീപ് കുമാർ സ്വാതന്ത്ര്യദിന സന്ദേശം നൽകും.
ത്രിതല പഞ്ചായത്ത് മെംബർമാർ വിവിധ രാഷ്ട്രീയ സാമൂഹ്യ സന്നദ്ധ സംഘടനാ നേതാക്കൾ തുടങ്ങിയവർ പ്രസംഗിക്കും. രാവിലെ 11ന് വെള്ളത്തൂവൽ പോലീസ് സ്റ്റേഷൻ ജംഗ്ഷനിൽനിന്ന് വിവിധ താള മേളങ്ങളുടെയും കാവടിയുടെയും അലങ്കരിച്ച വാഹനങ്ങളുടെയും അകമ്പടിയോടെ നടക്കുന്ന റാലിയിൽ ഒന്നാം സമ്മാനാർഹമാകുന്ന വാർഡിന് എവർ റോളിംഗ് ട്രോഫിയും 10,001 രൂപ കാഷ് അവാർഡും രണ്ടാം സമ്മാനാർഹമാകുന്ന വാർഡിന് 751 രൂപ കാഷ് അവാർഡും നല്കും. പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ വിവിധ മത്സരങ്ങൾ നടക്കും.
വ്യാപാര സ്ഥാപന അലങ്കാരം, വാഹനങ്ങളുടെ അലങ്കാരം, നിശ്ചല ദൃശ്യങ്ങൾ എന്നീ മത്സരങ്ങളും സംഘടിപ്പിക്കുമെന്നു സംഘാടകസമിതി ഭാരവാഹികൾ അറിയിച്ചു.
District News
പത്തനംതിട്ട: കാതോലിക്കേറ്റ് കോളജ് മൈതാനത്ത് സംഘടിപ്പിക്കുന്ന 80-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഡ്രസ് റിഹേഴ്സല് അരങ്ങേറി. പത്തനംതിട്ട ഡിഎച്ച്ക്യൂ ക്യാമ്പ് അസിസ്റ്റന്റ് കമാന്ഡന്റ് പി. പി. സന്തോഷ് കുമാര് നേതൃത്വം നല്കി. പോലീസ്, എക്സൈസ്, ഫയര് ഫോഴ്സ്, ഫോറസ്റ്റ് എന്നീ വകുപ്പുകളും എസ്പിസി, എന്സിസി, സ്കൗട്ട് ആന്ഡ് ഗൈഡ്സ്, ജെആര്സി, ബാന്ഡ് ഉള്പ്പെടെ 21 പ്ലറ്റൂണ് ഡ്രസ് റിഹേഴ്സലില് അണിനിരന്നു.
പത്തനംതിട്ട ഡിഎച്ച്ക്യു ക്യാമ്പിലെ കെ. എൻ. ബിജുലാൽ പരേഡ് കമാന്ഡറും എസ്. സന്തോഷ് സെക്കന്ഡ് കമാന്ഡറുമാണ്.
അടൂര് ഹോളി ഏഞ്ചല്സ് ഇഎം സ്കൂൾ, കിടങ്ങന്നൂര് എസ് വിജിവി എച്ച്എഎസ്, പത്തനംതിട്ട ജവഹര് നവോദയ വിദ്യാലയ എന്നീ സ്കൂളുകളിലെ വിദ്യാര്ഥികള് സംസ്കാരിക പ്രകടനത്തിന്റെ റിഹേഴ്സല് നടത്തി. പങ്കെടുത്തവര്ക്ക് പത്തനംതിട്ട നഗരസഭയുടെ നേതൃത്വത്തില് ലഘുഭക്ഷണമൊരുക്കി.
District News
പുല്പ്പള്ളി: സ്വാതന്ത്ര്യ ദിനാഘോഷത്തോടെനുബന്ധിച്ചു പുല്പ്പള്ളി പഴശിരാജ കോളജ് ചരിത്ര വിഭാഗത്തിന്റെ നേതൃത്വത്തില് 14ന് രാവിലെ 10.30ന് പഴശിരാജ കോളജില് ജില്ലയിലെ ഹയര് വിദ്യാര്ഥികള്ക്കായി ഇന്ത്യന് സ്വാതന്ത്ര്യ സമരം എന്ന വിഷയത്തില് സ്വാതന്ത്ര്യദിന ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഒരു സ്കൂളില് നിന്നും രണ്ടുപേരടങ്ങുന്ന ഒരു ടീമിന് പങ്കെടുക്കാം.
വിജയികള്ക്ക് സര്ട്ടിഫിക്കറ്റും ശില്പവും സമ്മാനത്തുകയും നല്കും. ചരിത്രധ്യാപകനും ഗവേഷകനുമായ ഡോ. രാജേഷ് പാമ്പാടിയാണ് ക്വിസ് മാസ്റ്റര്. മത്സരാര്ഥികള് 12ന് മുമ്പായി പേര് രജിസ്റ്റര് ചെയ്യണം. കൂടുതല് വിവരങ്ങള്ക്ക് ഫോണ്: 9895110383.
District News
കാഞ്ഞിരപ്പള്ളി: രാജ്യത്തിന്റെ എൺപതാമത് സ്വാതന്ത്ര്യദിനാഘോഷം 14, 15 തീയതികളിൽ വിപുലമായ പരിപാടികളോടെ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ ആഭിമുഖ്യത്തിൽ ആഘോഷിക്കും.
14ന് രാവിലെ10.30ന് ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് ചരിത്ര സെമിനാർ നടക്കും. പ്രഫ. റോണി കെ. ബേബി എംഎൽഎ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് പി.എ. ഷെമീർ അധ്യക്ഷത വഹിക്കും. സെന്റ് ഡൊമിനിക്സ് കോളജ് പ്രിൻസിപ്പൽ ഡോ. ബിനോ പി. ജോസഫ് ഇന്ത്യ - ആശയവും രൂപീകരണവും എന്ന വിഷയത്തിൽ ക്ലാസ് നയിക്കും.
15ന് രാവിലെ എട്ടിന് ദേശീയ പതാക ഉയർത്തും. തുടർന്ന് പ്രതിജ്ഞയും ലഹരിക്കെതിരായ ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് പി.എ. ഷെമീർ അറിയിച്ചു.
ക്വിറ്റ് ഇന്ത്യ ദിനവും ദേശീയ ആദിവാസ ദിനാഘോഷവും
പെരുവന്താനം: സെന്റ് ആന്റണീസ് കോളജിന്റെ ആഭിമുഖ്യത്തിൽ ക്വിറ്റ് ഇന്ത്യ ദിനവും ദേശീയ ആദിവാസി ദിനാഘോഷവും സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ ബോബി കെ. മാത്യു പ്രബന്ധം അവതരിപ്പിച്ചു. ഫാ. ജോയിസ് മൈലാടിയിൽ, നൈസ് ജോസ്, നാൻസി ഡിക്രൂസ്, അശ്വനി ജെയ്സി, എസ്. ഷാന്റിമോൾ തുടങ്ങിയവർ പ്രസംഗിച്ചു.
District News
ചെമ്പേരി: വൈഎംസിഎ ചെമ്പേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന ജില്ലാതല സ്വാതന്ത്ര്യദിന മൾട്ടിമീഡിയ ക്വിസ് മത്സരം 15ന് ഉച്ചകഴിഞ്ഞ് 1.30ന് ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂൾ ഹാളിൽ നടക്കും.
ഹയർ സെക്കൻഡറി-ഹൈസ്കൂൾ വിഭാഗം, യുപി എന്നീ രണ്ട് വിഭാഗങ്ങളിലായാണ് മത്സരം. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം, സ്വാതന്ത്ര്യാനന്തര ഇന്ത്യ, പൊതു വിജ്ഞാനം, വൈഎംസിഎ എന്നിവയായിരിക്കും മത്സര വിഷയങ്ങൾ. ഇരുവിഭാഗങ്ങളിലും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 2000, 1500, 1000 രൂപ വീതം കാഷ് അവാർഡും സ്കൂളിന് ട്രോഫിയും ലഭിക്കും.
ഒരോ സ്കൂളിൽ നിന്നും രണ്ടുപേരുടെ ടീമിനാണ് പങ്കെടുക്കാവുന്നത്. താത്പര്യമുള്ളവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 9447086681, 9446964945, 9400204750.
District News
മലപ്പുറം: ജില്ലാതല സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ വിപുലമായി സംഘടിപ്പിക്കാൻ തീരുമാനം. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി മലപ്പുറം കളക്ടറേറ്റ് കോണ്ഫറൻസ് ഹാളിൽ കളക്ടർ ഡോ. വിനയ് ഗോയലിന്റെ നേതൃത്വത്തിൽ വിവിധ ജില്ലാതല ഉദ്യോഗസ്ഥരുടെയും സ്കൂൾ പ്രതിനിധികളുടെയും യോഗം ചേർന്നു.
എംഎസ്പി പരേഡ് ഗ്രൗണ്ടിൽ ഓഗസ്റ്റ് 15ന് രാവിലെ 8.25ന് ആരംഭിക്കുന്ന പരേഡിൽ വിവിധ സേനാ വിഭാഗങ്ങളുടെയും എൻസിസി, എസ്പിസി, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, ജൂനിയർ റെഡ് ക്രോസ് തുടങ്ങിയവയുടെയും 37 പ്ലാറ്റൂണുകൾ അണിനിരക്കും. മലപ്പുറം നഗരസഭാ പരിധിയിലെ വിവിധ വിദ്യാലയങ്ങളിൽനിന്നുള്ള കുട്ടികൾ പങ്കെടുക്കുന്ന പ്രഭാതഭേരിയോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമാവുക.
എംഎസ്പി അസിസ്റ്റന്റ് കമാൻഡന്റ് ടി.കെ. മുഹമ്മദ് ബഷീർ പരേഡ് കമാൻഡറാകും. എംഎസ്പി ആംഡ് പോലീസ് ഇൻസ്പെക്ടർ രമേഷ് ബാബു സെക്കൻഡ് ഇൻ കമാൻഡാകും.
രാവിലെ 7.15ന് സിവിൽ സ്റ്റേഷൻ പരിസരത്തുനിന്നാരംഭിക്കുന്ന പ്രഭാതഭേരി പെരിന്തൽമണ്ണ റോഡിലൂടെ എംഎസ്പി പരേഡ് ഗ്രൗണ്ടിലെത്തും. 8.40ന് സിവിൽ സ്റ്റേഷനിലുള്ള യുദ്ധ സ്മാരകത്തിൽ മന്ത്രിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തും. തുടർന്ന് പരേഡിന്റെ അഭിവാദ്യം സ്വീകരിച്ച് മന്ത്രി ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകും.
9.30ന് ദേശീയഗാനത്തോടെ പരിപാടികൾ സമാപിക്കും. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി മികച്ച രീതിയിൽ അലങ്കരിച്ച നഗരസഭാ പരിധിയിലെ വ്യാപാര സ്ഥാപനങ്ങൾക്കും സമ്മാനം നൽകും. യോഗത്തിൽ എഡിഎം ഇൻ-ചാർജ് അൻവർ സാദത്ത്, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ സി.കെ. നജീബ്, എൽആർ ഡെപ്യൂട്ടി കളക്ടർ പി. അഖിൽ തുടങ്ങിയവർ സംബന്ധിച്ചു.
District News
പാലക്കാട്: ജില്ലയിലെ സ്വാതന്ത്ര്യദിനാഘോഷം 15ന് കോട്ടമൈതാനത്ത് വര്ണാഭമായ ചടങ്ങുകളോടെ ആഘോഷിക്കാന് ജില്ലാ കളക്ടര് കെ. സുധീറിന്റെ അധ്യക്ഷതയില് ചേര്ന്ന യോഗത്തില് തീരുമാനിച്ചു.
മുപ്പതോളം പ്ലാറ്റൂണുകള് പരേഡില് അണിനിരക്കും. പോലീസ്, എക്സൈസ്, സ്റ്റുഡന്റ് പോലീസ്, എന്സിസി, സ്കൗട്ട് ആന്ഡ് ഗൈഡ്സ്, ജൂണിയര് റെഡ്ക്രോസ് തുടങ്ങിയ വിഭാഗങ്ങളോടൊപ്പം സ്കൂളുകളില് നിന്നുള്ള ബാന്ഡ് ട്രൂപ്പുകളുമുണ്ടാകും.
പരേഡ് പരിശീലനം 11, 12 ന് വൈകിട്ട് 3.30നും ഡ്രസ് റിഹേഴ്സല് 13ന് രാവിലെ 7.30നും നടക്കും. പരേഡില് പങ്കെടുക്കുന്നവര്ക്ക് യാത്രാസൗകര്യവും ലഘുഭക്ഷണം തുടങ്ങിയവ ഉറപ്പാക്കും. രാവിലെ ഒന്പതുമുതല് പൂര്ണമായും ഹരിതചട്ടം ഉറപ്പാക്കിയാണ് പരിപാടികള് നടത്തുക. പ്ലാസ്റ്റിക്നിര്മിത ദേശീയപതാകകളുടെ ഉത്പാദനവും വിതരണവും വില്പനയും പ്രദര്ശനവും നിരോധിച്ചിട്ടുണ്ട്.
മൈതാനത്ത് ആവശ്യമായ സുരക്ഷാക്രമീകരണങ്ങള് ഒരുക്കും. 750 പേര്ക്കുള്ള ഇരിപ്പിടങ്ങള് സജ്ജമാക്കും. ഗ്രൗണ്ടില് വെള്ളക്കെട്ടുണ്ടാകാതിരിക്കാനുള്ള നടപടികള് സ്വീകരിക്കാന് നിര്ദേശിച്ചു.
പരിശീലന സമയത്തും പരേഡ്ദിനത്തിലും ആംബുലന്സ് ഉള്പ്പെടെയുള്ള ആരോഗ്യസംഘത്തെ നിയോഗിക്കും. എല്ലാ ജീവനക്കാരും സ്വാതന്ത്ര ദിനാഘോഷത്തില് പങ്കെടുക്കണമെന്നും പൊതുജനങ്ങൾക്കും പരിപാടികൾ നേരിട്ട് വീക്ഷിക്കാമെന്നും ജില്ലാ കളക്ടര് പറഞ്ഞു. എഡിഎം എ. അബ്ദുള് ലത്തീഫ്, പാലക്കാട് ആര്ഡിഒ കെ. ദേവകി, ഉദ്യോഗസ്ഥര് തുടങ്ങിയവര് പങ്കെടുത്തു.
District News
രാജാക്കാട്: 80 -ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി രാജാക്കാട് പഞ്ചായത്തിന്റെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ രാജാക്കാട്ട് സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യദിനാഘോഷത്തിന്റെ സ്വാഗതസംഘം രൂപികരിച്ചു. രാജാക്കാട് പഞ്ചായത്ത്, മർച്ചന്റ്സ് അസോസിയേഷൻ, വിവിധ സംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ക്ലബുകൾ എന്നിവരുടെ നേതൃത്വത്തിലാണ് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിക്കുന്നത്.
രാജാക്കാട് ആയുർവേദ ഹാളിൽ നടന്ന സ്വാഗതസംഘം രൂപീകരണ യോഗം രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റ് കിങ്ങിണി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെന്നി പാലക്കാട്ട് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം മിനി ബേബി, മെംബർ സി.ആർ. രാജു, ബ്ലോക്ക് പഞ്ചായത്ത് മെംബർ വിപിൻ സി. അഗസ്റ്റിൻ, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് വി.എസ്. ബിജു, ജനറൽ സെക്രട്ടറി സജിമോൻ കോട്ടയ്ക്കൽ, ആസൂത്രണ സമിതി ചെയർമാൻ ആർ. ബാലൻപിള്ള, സിഡിഎസ് ചെയർപേഴ്സൺ ബിജി സന്തോഷ്, ഫാ. തോമസുകുട്ടി, സിസ്റ്റർ എമിലി, സിന്ധു ഗോപാലൻ, കെ.ആർ. ശ്രീനി, ടി.കെ. സുജിത് തുടങ്ങിയവർ പ്രസംഗിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ചെയർപേഴ്സണായും മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് കൺവീനറായും പഞ്ചായത്ത് വൈസ് പ്രസിഡന്റ് കോ-ഓർഡിനേറ്ററുമായി 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു.
District News
ഇടുക്കി: ഐഡിഎ ഗ്രൗണ്ടില് നടക്കുന്ന ഈ വര്ഷത്തെ സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള് ചര്ച്ച ചെയ്യാന് ജില്ലാ കളക്ടര് ഡോ. ദിനേശന് ചെറുവാട്ടിന്റെ അധ്യക്ഷതയില് യോഗം ചേര്ന്നു. പരിപാടിയുടെ സംഘാടനവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള് ഏര്പ്പെടുത്തുന്നതിന് വിവിധ വകുപ്പുകള്ക്ക് നിര്ദേശം നല്കി.
സ്വാതന്ത്ര്യദിന പരേഡിന്റെ റിഹേഴ്സല് ഓഗസ്റ്റ് 11, 13 തീയതികളില് നടക്കും. രാവിലെ എട്ടിന് റിഹേഴ്സല് ആരംഭിക്കും. പരേഡിനാവശ്യമായ ക്രമീകരണങ്ങള് പൂര്ത്തിയാക്കാന് വകുപ്പുകളെ ചുമതലപ്പെടുത്തി. പരേഡ് ഗ്രൗണ്ടില് മുന്നൊരുക്കങ്ങള് ഈ മാസം 30 നകം പൂര്ത്തീകരിക്കാന് കളക്ടര് പൊതുമരാമത്ത് വകുപ്പിന് നിര്ദേശം നല്കി.
പോലീസ്, ഫയര് ആൻഡ് റെസ്ക്യൂ, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, ബാന്ഡ്, എന്സിസി, എന്ഡിആര്എഫ് തുടങ്ങിയ വിഭാഗങ്ങള് പരേഡില് അണിനിരക്കും. ജില്ലാ പോലീസ് മേധാവിക്കായിരിക്കും പരേഡിന്റെ ഏകോപന ചുമതല. സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ ഏകോപനം എഡിഎം നിര്വഹിക്കും. റിഹേഴ്സല് നടക്കുന്ന ദിവസങ്ങളിലും 15 നും ആംബുലന്സ് അടക്കം മെഡിക്കല് ടീം സജ്ജമായിരിക്കണമെന്ന് കളക്ടര് നിര്ദേശിച്ചു. ജില്ലയിലെ പ്രമുഖ വ്യക്തികളെ പരിപാടിയില് പ്രത്യേക ക്ഷണിതാക്കളായി പങ്കെടുപ്പിക്കാനും തീരുമാനിച്ചു.
NRI
ഫിലഡൽഫിയ: അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് പെൻസിൽവാനിയ അസോസിയേഷൻ ഓഫ് മലയാളീസ് ഫോർ പ്രോസ്പെരിറ്റി ആൻഡ് അഡ്വാൻസ്മെന്റ് (PAMPA Philadelphia)യുടെ ആഭിമുഖ്യത്തിൽ ജൂൺ 27, 2026 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ഫിലഡൽഫിയയിലെ ഗാലറിയ ബാൻക്വറ്റ് ഹാളിൽ (3515 Welsh Road, Philadelphia, PA 19136) വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു.
അമേരിക്കൻ ജനാധിപത്യത്തിന്റെ 250 വർഷത്തെ മഹത്തായ പാരമ്പര്യത്തെയും സ്വാതന്ത്ര്യത്തിന്റെ മൂല്യങ്ങളെയും അനുസ്മരിക്കുന്ന ഈ ആഘോഷം സമൂഹ ഐക്യം, സാംസ്കാരിക വൈവിധ്യം, ദേശസ്നേഹം എന്നിവ ഉയർത്തിക്കാട്ടുന്ന വിവിധ കലാ-സാംസ്കാരിക പരിപാടികളാൽ സമ്പന്നമായിരിക്കും.
വിവിധ സംസ്ഥാന, നഗര ഭരണപ്രതിനിധികൾ, സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ, വിശിഷ്ടാതിഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. ഈ വർഷത്തെ ആഘോഷത്തിന്റെ പ്രധാന ആകർഷണമായി, സമൂഹത്തിനും രാജ്യത്തിനും മാതൃകാപരമായ സേവനം കാഴ്ചവച്ച സംസ്ഥാന, നഗര പ്രതിനിധികളെയും പൊതുസുരക്ഷയ്ക്കായി അഹോരാത്രം പ്രവർത്തിക്കുന്ന ഫസ്റ്റ് റെസ്പോണ്ടിംഗ് ഓഫീസർമാരെയും പമ്പ പ്രത്യേകമായി ആദരിക്കും.
സമൂഹസേവനത്തിലും പൊതുനന്മയ്ക്കുമായി നൽകിയ സംഭാവനകളെ അംഗീകരിക്കുന്നതിനായാണ് ഈ ആദരവ് സംഘടിപ്പിക്കുന്നത്.കൂടാതെ, അമേരിക്കൻ മലയാളി സമൂഹത്തിന്റെ വളർച്ചയ്ക്കും പുരോഗതിക്കുമായി പ്രവർത്തിച്ചുവരുന്ന ഭരണതന്ത്രജ്ഞർ, സാമൂഹിക നേതാക്കൾ, കമ്മ്യൂണിറ്റി പ്രവർത്തകർ എന്നിവർക്കും ചടങ്ങിൽ പ്രത്യേക അംഗീകാരം നൽകും.
അമേരിക്കൻ സമൂഹത്തിൽ മലയാളികളുടെ സാന്നിധ്യവും സംഭാവനകളും കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഇത്തരം അംഗീകാരങ്ങൾ പ്രചോദനമാകുമെന്ന് സംഘാടകർ അറിയിച്ചു.
കുട്ടികളുടെയും യുവജനങ്ങളുടെയും മുതിർന്നവരുടെയും പങ്കാളിത്തത്തോടെ വിവിധ കലാപരിപാടികൾ, സംഗീത-നൃത്താവതരണങ്ങൾ, ദേശഭക്തിഗാനങ്ങൾ, സാംസ്കാരിക പ്രദർശനങ്ങൾ എന്നിവയും ആഘോഷത്തിന്റെ ഭാഗമായി അരങ്ങേറും. തുടർന്ന് എല്ലാ അതിഥികൾക്കും വിഭവസമൃദ്ധമായ വിരുന്നും ഒരുക്കിയിട്ടുണ്ട്. പമ്പ പ്രസിഡന്റ് അലക്സ് തോമസിന്റെ നേതൃത്വത്തിൽ നടക്കുന്ന പരിപാടിയുടെ സംഘാടക സമിതിയിൽ വൈസ് പ്രസിഡന്റുമാരായ ജോർജ് ഓലിക്കൽ, ജനറൽ സെക്രട്ടറി സുമോദ് തോമസ് നെല്ലികാല, അസോസിയേറ്റ് സെക്രട്ടറി അഭിലാഷ് ജോൺ, ട്രഷറർ ജോയ് തട്ടാർക്കുന്നേൽ, തോമസ് പോൾ എന്നിവർ ഉൾപ്പെടെ വിപുലമായ കമ്മിറ്റി പരിപാടിയുടെ വിജയത്തിനായി പ്രവർത്തിക്കുന്നു.
ഫിലഡൽഫിയയിലെയും സമീപ പ്രദേശങ്ങളിലെയും മലയാളി കുടുംബങ്ങളെയും വിവിധ സമൂഹങ്ങളിലെ അംഗങ്ങളെയും ഈ ചരിത്രപരമായ ആഘോഷത്തിൽ പങ്കുചേരാൻ സംഘാടകർ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് പമ്പ ഭാരവാഹികളുമായി ബന്ധപ്പെടാവുന്നതാണ്.
NRI
ഫിലഡൽഫിയ: പെൻസിൽവാനിയ അസോസിയേഷൻ ഓഫ് മലയാളീസ് ഫോർ പ്രോസ്പെരിറ്റി ആൻഡ് അഡ്വാൻസ്മെന്റ് (PAMPA Philadelphia)യുടെ ആഭിമുഖ്യത്തിൽ അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് വിപുലമായ സാംസ്കാരിക പരിപാടി സംഘടിപ്പിക്കുന്നു.
ജൂൺ 27 വൈകുന്നേരം 4 മണിക്ക് ഫിലഡൽഫിയയിലെ ഗാലറിയ ബാൻക്വറ്റ് ഹാളിൽ (3515 Welsh Road, Philadelphia, PA 19136) നടക്കുന്ന ഈ പരിപാടിയിൽ സമൂഹ ഐക്യവും സംസ്കാരപരമായ വൈവിധ്യവും ദേശസ്നേഹവും ഒരുമിപ്പിക്കുന്ന വിവിധ കലാപരിപാടികളും വിരുന്നും ഉണ്ടായിരിക്കും. പ്രമുഖ രാഷ്ട്രീയ നേതാക്കളും വിശിഷ്ടാതിഥികളും ചടങ്ങിൽ പങ്കെടുക്കും.
ചടങ്ങിൽ വച്ച് അമേരിക്കൻ മലയാളികളുടെ ഉന്നമനത്തിനായി പ്രവർത്തിച്ചിട്ടുള്ള അമേരിക്കൻ ഭരണ തന്ത്രജ്ഞരെയും സാമൂഹിക നേതാക്കളെയും ആദരിക്കുന്നതാണ്.
സംഘടനയുടെ പ്രസിഡന്റ് അലക്സ് തോമസിന്റെ നേതൃത്വത്തിൽ വൈസ് പ്രസിഡന്റുമാരായ ജോർജ് ഓലിക്കൽ, ജനറൽ സെക്രട്ടറി സുമോദ് തോമസ് നെല്ലികാല, അസോസിയേറ്റ് സെക്രട്ടറി അഭിലാഷ് ജോൺ, ട്രഷറർ ജോയ് തട്ടാർക്കുന്നേൽ എന്നിവർ ഉൾപ്പെടെയുള്ള ഭാരവാഹികൾ പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.
കലാപരിപാടികൾക്ക് രാജു പി. ജോൺ തോമസ് പോൾ എന്നിവർ നേതൃത്വം നൽകുമ്പോൾ സിവിക് & ലീഗൽ വിഭാഗം സുദാ കർത്ത, ലിറ്റററി പ്രവർത്തനങ്ങൾ ഡോ. ഈപ്പൻ ഡാനിയൽ, എഡിറ്റോറിയൽ ബോർഡ് ജോൺ പണിക്കർ എന്നിവർ ഏകോപിപ്പിക്കുന്നു. ഐ.ടി കോർഡിനേറ്ററായി മോഡി ജേക്കബ്, പ്രോഗ്രാം കോർഡിനേറ്ററായി സുരേഷ് നായർ എന്നിവരും പ്രവർത്തിക്കുന്നു.
സമൂഹ പ്രവർത്തനങ്ങൾ, യുവജന, വനിതാ, കായിക, ധനശേഖരണ തുടങ്ങിയ വിവിധ മേഖലകളിൽ ഫിലിപ്പോസ് ചെറിയാൻ, ജേക്കബ് കോര, വി .വി ചെറിയാൻ, രാജൻ സാമുവേൽ, തമ്പി പോത്തൻ, മോൻസൺ വർഗീസ്, അലക്സ് ബാബു, റെവ. ഫിലിപ്സ് മോടയിൽ, എബി മാത്യു, ടിനു ജോൺസൻ, ജോൺസൺ യോഹന്നാൻ, റേച്ചൽ തോമസ്, വത്സ തട്ടാർകുന്നേൽ, ജയ സുമോദ്, സെലിൻ ഓലിക്കൽ തുടങ്ങി നിരവധി അംഗങ്ങൾ സജീവമായി നേതൃത്വം നൽകുന്ന ഈ ആഘോഷം ഫിലഡൽഫിയ മലയാളി സമൂഹത്തിന് ഒരു വലിയ സംഗമമാകുമെന്ന് സംഘാടകർ അറിയിച്ചു.
National
ന്യൂഡൽഹി: സ്വാതന്ത്ര്യ ദിനത്തിൽ ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിൻ പ്രവർത്തനം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. 2027 ഓഗസ്റ്റ് 15നായിരിക്കും മുംബൈ - അഹമ്മദാബാദ് അതിവേഗ റെയിൽ ഇടനാഴിയിൽ ഘട്ടംഘട്ടമായിട്ട് ബുള്ളറ്റ് ട്രെയിൻ സർവീസുകൾ ആരംഭിക്കുക.
ഇതിന്റെ ആദ്യഭാഗമായ സൂറത്ത്– ബിലിമോറ പാതയിലാണ് 2027ൽ ആദ്യ സർവീസ് ആരംഭിക്കുക. രണ്ടാം ഘട്ടത്തിൽ വാപി മുതൽ സൂറത്ത് വരെയും മൂന്നാം ഘട്ടത്തിൽ വാപി മുതൽ അഹമ്മദാബാദ് വരെയും പ്രവർത്തനം ആരംഭിക്കും.
അവസാന ഘട്ടത്തിൽ മുംബൈ മുതൽ അഹമ്മദാബാദ് വരെ ബുള്ളറ്റ് ട്രെയിൻ സർവീസ് നടത്തും. അഹമ്മദാബാദിലെ സബർമതിയെയും മുബൈയിലെ താനെയെയും ബന്ധിപ്പിച്ചുകൊണ്ടു 508 കിലോമീറ്റർ നീളത്തിലാണ് ബുള്ളറ്റ് ട്രെയിൻ ഓടിക്കുവാനുള്ള അതിവേഗ റെയിൽപാത നിർമിക്കുക.
മണിക്കൂറിൽ 320 കിലോമീറ്റർ വേഗമാണ് ബുള്ളറ്റ് ട്രെയിനിനു പ്രതീക്ഷിക്കുന്നത്. 2017ലാണ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ നിർമാണോദ്ഘാടനം നടന്നത്. 2023 ഡിസംബറിൽ നിർമാണം പൂർത്തിയാക്കാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും സ്ഥലം ഏറ്റെടുക്കലിൽ ഉൾപ്പെടെ ഉണ്ടായ പ്രശ്നങ്ങളാണ് കാലതാമസത്തിനു ഇടയാക്കിയത്.
NRI
ഡബ്ലിൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്(ഐഒസി) അയർലൻഡ് കേരള ചാപ്റ്റർ ഡൺലാവിൻ യൂണിറ്റിന്റെ നേതൃത്വത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു.
നിരവധി പേർ പങ്കെടുത്ത ചടങ്ങ് ദേശഭക്തി നിറഞ്ഞ ആഘോഷമായി മാറി. ഐഒസി ദേശീയ പ്രസിഡന്റ് ലിങ്ക് വിൻസ്റ്റാർ മാത്യു ദേശീയ പതാക ഉയർത്തി പരിപാടി ഉദ്ഘാടനം ചെയ്തു.
കേരള ചാപ്റ്റർ പ്രസിഡന്റ് സാൻജോ മുളവരിക്കൽ യോഗത്തിന് അധ്യക്ഷത വഹിച്ചു. പരിപാടിയുടെ കോഓർഡിനേറ്റർ വിനു കളത്തിൽ ആയിരുന്നു.
ഫ്രാൻസിസ് ഇടണ്ടറി, ലിജു ജേക്കബ്, ജിജി സ്റ്റീഫൻ, പോൾസൺ പീടികയ്ക്കൻ, ജെബിൻ മേനാചേരി, ഷിബിൻ തങ്കച്ചൻ എന്നിവർ സമ്മേളനത്തിൽ സംസാരിച്ചു.
NRI
ഫിലഡൽഫിയ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ചാപ്റ്റർ പെൻസിൽവേനിയ ഘടകം നടത്തുന്ന 78-ാമത് ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ സിനിമ പിന്നണി പ്രവർത്തകൻ സുനീഷ് വാരനാട് നേതൃത്വം നൽകും.
ഗോഡ് ഫാദർ, റാംജിറാവ് സ്പീകിംഗ് പോലെ നിരവധി സിനിമകളിലും ടെലിവിഷൻ ഷോകളിൽ സ്ക്രിപ്റ്റ് റൈറ്ററായും പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം സ്റ്റാൻഡ് അപ്പ് കോമേഡിയനായും ശ്രദ്ധ നേടിയിട്ടുണ്ട്.
സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ചു പ്രശസ്ത സിനിമ പിന്നണി ഗായകർ അവതരിപ്പിക്കുന്ന ഗാനമേള ഉൾപ്പെടെ മികച്ച കലാപ്രകടനങ്ങളാണ് ഐഒസി പെൻസിൽവേനിയ ചാപ്റ്റർ ഇത്തവണ ഒരുക്കിയിരിക്കുന്നത്.
16ന് വൈകുന്നേരം നാലിന് ഫിലഡൽഫിയയിലെ ക്രിസ്റ്റോസ് ചർച്ച് ഓഡിറ്റോറിയത്തിലാണ് പരിപാടികൾ അരങ്ങേറുക. കോൺഗ്രസ് നേതാവും കാസർകോട് എംപിയുമായ രാജ്മോഹൻ ഉണ്ണിത്താൻ മുഖ്യാതിഥിയാകും.
സാമൂഹിക സാംസ്കാരിക നേതാക്കളും അമേരിക്കൻ രാഷ്ട്രീയ പ്രതിനിധികളും പങ്കെടുക്കും. അത്താഴ വിരുന്നോടു കൂടിയായിരിക്കും പരിപാടികൾ സമാപിക്കുക.
ഈ ആഘോഷങ്ങളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായും ഐഒസി കേരള ചാപ്റ്റർ പെൻസിൽവേനിയ ഘടകം ഭാരവാഹികൾ അറിയിച്ചു. പ്രവേശനം സൗജന്യമാണ്.