മരീന മ്യൂസിക് ക്ലബിലെ ഗായകർ ദേശഭക്തിഗാനം ആലപിക്കുന്നു.
കൂടരഞ്ഞി: മരീന മ്യൂസിക് ക്ലബ് ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ക്ലബ് പ്രസിഡന്റ് ബിനു ജീരകശേരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജോസ് കുഴുമ്പിൽ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.
മ്യൂസിക് ക്ലബിലെ ഗായകർ ദേശഭക്തിഗാനങ്ങൾ ആലപിച്ചു. രാജ്മോഹൻ, സാജു വേലിക്കകത്ത്, പൗലോസ് പുറക്കാട്ട്, മനു ശ്രീധരൻ, ജോസ് മുണ്ടക്കൽ, വിജയൻ കൂടരഞ്ഞി, ബെന്നി പാറമ്പുഴ, അനീഷ് തൊണ്ടിമ്മൽ എന്നിവർ പ്രസംഗിച്ചു.
സ്വാതന്ത്ര്യദിനം ആഘോഷമാക്കി കോഴിക്കോട് ലുലുമാൾ
കോഴിക്കോട്: സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ച് കോഴിക്കോട് ലുലു മാൾ. ദ്രോണാചാര്യ പുരസ്കാര ജേതാവും കാർഗിൽ യുദ്ധവീരനുമായ ക്യാപ്റ്റൻ ഭാസ്കരൻ ഇ. മുഖ്യാതിഥിയായി.
ചടങ്ങിൽ ക്യാപ്റ്റൻ ഇ.ഭാസ്കരൻ ദേശീയപതാക ഉയർത്തി. തുടർന്ന് ലുലു മാൾ സുരക്ഷാ ജീവനക്കാരുടെ പരേഡ് പരിശോധിക്കുകയും പരേഡിൽ അദ്ദേഹം സല്യൂട്ട് സ്വീകരിക്കുകയും ചെയ്തു. മികച്ച പ്ലാറ്റൂണിനുള്ള പുരസ്കാരവും, വിവിധ മേഖലയിൽ മികവ് തെളിയിച്ച മാളിലെ സുരക്ഷാ ജീവനക്കാർക്കുള്ള പുരസ്കാരവും ക്യാപ്റ്റൻ ഭാസ്കരൻ കൈമാറി.
തുടർന്ന് ലുലു മാൾ ജീവനക്കാരുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.ലുലു കോഴിക്കോട് റീജിയണൽ ഡയറക്ടർ മുഹമ്മദ് ഷെരീഫ് മാട്ടിൽ മുഖ്യാതിഥിയെ പൊന്നാട അണിയിച്ച് ആദരിച്ചു.
റീജിയണൽ മാനേജർ ഷെരീഫ് സെയ്ദു, മാൾ മാനേജർ അരുൺ ദാസ്, എച്ച്ആർ. മാനേജർ ഹരിദാസ്, സെക്യൂരിറ്റി മാനേജർ പി.ടി.ബാലൻ, മാൾ സെക്ഷൻ അസി. സെക്യൂരിറ്റി മാനേജർ ടി. രാജേഷ് , ഹൈപ്പർമാർക്കറ്റ് അസി. സെക്യൂരിറ്റി മാനേജർ വി.ജിജോ എന്നിവർ പങ്കെടുത്തു.