x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​ഡിഎ​ൻ​എ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​വും ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സും സം​ഘ​ടി​പ്പി​ച്ചു

അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
Published: August 20, 2026 08:21 AM IST | Updated: August 20, 2026 08:21 AM IST

കെഡിഎ​ൻ​എ

കു​വൈ​റ്റ് സി​റ്റി: കോ​ഴി​ക്കോ​ട് ഡി​സ്ട്രി​ക്ട് എ​ൻആ​ർഐ അ​സോ​സി​യേ​ഷ​ൻ (കെഡിഎ​ൻ​എ) കു​വൈ​റ്റ് ഇ​ന്ത്യ​യു​ടെ 80-ആം ​സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​വും പ്ര​വാ​സി ക്ഷേ​മ​വും സു​ര​ക്ഷ​യും എ​ന്ന വി​ഷ​യ​ത്തി​ൽ ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സും സം​ഘ​ടി​പ്പി​ച്ചു. ഓ​ഗ​സ്റ്റ് 15ന് ​ഫ​ർ​വാ​നി​യ മെ​ഡെ​ക്സ് കെ​യ​ർ മെ​ഡി​ക്ക​ൽ സെ​ന്റ​റി​ൽ ന​ട​ന്ന ആ​ഘോ​ഷം മെ​ഡെ​ക്സ് മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ് സിഇ​ഒ ഷ​റ​ഫു​ദ്ദീ​ൻ ക​ണ്ണേ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെഡിഎ​ൻഎ പ്ര​സി​ഡ​ന്‍റ് ഇ​ല്യാ​സ് തോ​ട്ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​യും പ്ര​വാ​സി ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ സാ​ന്നി​ധ്യ​വു​മാ​യ ഗി​രി​ജ വി​ജ​യ​ൻ ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സി​ന് നേ​തൃ​ത്വം ന​ൽ​കി. നോ​ർ​ക്ക റൂ​ട്ട്സ് സേ​വ​ന​ങ്ങ​ൾ, പ്ര​വാ​സി ക്ഷേ​മ പ​ദ്ധ​തി​ക​ൾ, ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ, ക്ഷേ​മ​നി​ധി, നോ​ർ​ക്ക റൂ​ട്ട്സ് ര​ജി​സ്ട്രേ​ഷ​ൻ, മ​ട​ങ്ങി​യെ​ത്തു​ന്ന പ്ര​വാ​സി​ക​ൾ​ക്കു​ള്ള പു​ന​ര​ധി​വാ​സം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ വി​ശ​ദ​മാ​യി അ​വ​ത​രി​പ്പി​ച്ചു.

കെഡി​എ​ൻഎ​യു​ടെ 15-ആം ​വാ​ർ​ഷി​ക​വും ത​ദ​വ​സ​ര​ത്തി​ൽ ആ​ഘോ​ഷി​ച്ചു. സം​ഘ​ട​ന​യു​ടെ രൂ​പീ​ക​ര​ണം മു​ത​ൽ ക​ഴി​ഞ്ഞ ഒ​ന്ന​ര പ​തി​റ്റാ​ണ്ടി​നി​ടെ കൈ​വ​രി​ച്ച വ​ള​ർ​ച്ച​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ളും കു​വൈ​ത്തി​ലെ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, ജീ​വ​കാ​രു​ണ്യ മേ​ഖ​ല​ക​ളി​ൽ കെ​ഡി​എ​ൻ​എ ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ളും ഫൗ​ണ്ട​ർ മെ​മ്പ​റും അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗ​വു​മാ​യ കൃ​ഷ്ണ​ൻ ക​ട​ലു​ണ്ടി വി​ശ​ദീ​ക​രി​ച്ചു.

കെഡിഎ​ൻഎ അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗം സു​രേ​ഷ് മാ​ത്തൂ​ർ സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ൽ​കി. വി​മ​ൻ​സ് ഫോ​റം പ്ര​സി​ഡ​ന്റ് ര​ജി​ത തു​ള​സീ​ധ​ര​ൻ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ്യാം ​പ്ര​സാ​ദ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ എം.​പി. അ​ബ്ദു​റ​ഹ്മാ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി റാ​ഫി ക​ല്ലാ​യി, സ​മീ​ർ വെ​ള്ള​യി​ൽ, അ​യാ​ൻ മാ​ത്തൂ​ർ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

കെ​ഡിഎ​ൻഎ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ രാ​മ​ച​ന്ദ്ര​ൻ പെ​രി​ങ്ങോ​ളം, തു​ള​സീ​ധ​ര​ൻ തോ​ട്ട​ക്ക​ര, ജോ. ​സെ​ക്ര​ട്ട​റി ആ​ർ.​എ​ൻ. ഷൗ​ക്ക​ത്ത​ലി, ജോ. ​ട്ര​ഷ​റ​ർ പ്ര​ത്യു​മ്ന​ൻ മൂ​ടാ​ട്ട് ഭാ​ര​വാ​ഹി​ക​ളാ​യ പ്ര​ജു ടി.​എം, ഹ​നീ​ഫ കു​റ്റി​ച്ചി​റ, ഹ​മീ​ദ് പാ​ലേ​രി, അ​ന​സ് പു​തി​യോ​ട്ടി​ൽ, ഷാ​ജ​ഹാ​ൻ ക​ള​ത്തി​ൽ, ഷാ​ഫി എ.​കെ, വി​നോ​ദ് ന​ടു​വി​ല​യി​ൽ, സ​തീ​ഷ് കു​മാ​ർ, അ​നു​ദീ​പ് വ​ട​ക്ക​യി​ൽ, ടോം ​ജോ​ർ​ജ്, അ​ഷ​റ​ഫ് എം, ​ഹം​സ കോ​യ, ബാ​ബു​പോ​യി​ൽ, ന​സീ​ർ പി.​വി ജ​യ​ല​ളി​താ കൃ​ഷ്ണ​ൻ, ദി​ല്ലാ​ര ധ​ർ​മ്മ​രാ​ജ്, സൗ​ദ ഇ​ബ്രാ​ഹിം, സാ​ജി​ത ന​സീ​ർ, റാ​ഫി​യ അ​ന​സ്, ജി​ഷ സു​രേ​ഷ്, സ്വാ​തി അ​നു​ദീ​പ്, ബി​നി​ത ടോം, ​ധ​ന്യ വി​നോ​ദ്, ല​ഷ്പ അ​ബ്ദു​റ​ഹ്മാ​ൻ എ​ന്നി​വ​രോ​ടൊ​പ്പം കേ​ന്ദ്ര, ഏ​രി​യ, വി​മ​ൻ​സ് ഫോ​റം എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളും പ​രി​പാ​ടി ഏ​കോ​പി​പ്പി​ച്ചു.

പ്ര​വാ​സി​ക​ളു​ടെ ക്ഷേ​മ​വും സു​ര​ക്ഷ​യും സം​ബ​ന്ധി​ച്ച അ​വ​ബോ​ധം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും വി​വി​ധ സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ളും ക്ഷേ​മ പ​ദ്ധ​തി​ക​ളും അ​ർ​ഹ​രാ​യ​വ​ർ​ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​യി ഇ​ത്ത​രം ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി​ക​ൾ തു​ട​ർ​ന്നും സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് കെ.​ഡി.​എ​ൻ.​എ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

 

K-Rail Survey K-Rail Survey

Tags : KDNA organizes Independence Day

Recent News

Corehub Up