x
ad
Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വാതന്ത്ര്യദിനം ആഘോഷിച്ച് നാട്


Published: August 16, 2026 05:52 AM IST | Updated: August 16, 2026 05:53 AM IST

ദേ​ശീ​യ പ​താ​ക ഉ​യ​ര്‍​ത്തി

ചാ​ത്ത​ന്നൂ​ര്‍ : ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ഓ​ഫീ​സാ​യ ചാ​ത്ത​ന്നൂ​ര്‍ നെ​ഹ്‌​റു ഭ​വ​നി​ല്‍ സ്വാ​ത​ന്ത്ര്യദി​നം ആ​ഘോ​ഷി​ച്ചു.ദേ​ശീ​യപ​താ​ക ഉ​യ​ര്‍​ത്തു​ക​യും മ​ധു​രം വി​ത​ര​ണം ന​ട​ത്തു​ക​യും ചെ​യ്തു. സ​മ്മേ​ള​നം ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ബി​ജു വി​ശ്വ​രാ​ജ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഉ​ളി​യ​നാ​ട് ഗ്ര​ന്ഥ​ശാ​ല​

ചാ​ത്ത​ന്നൂ​ര്‍: ഉ​ളി​യ​നാ​ട് കെ.​പി.​ഗോ​പാ​ല​ന്‍ ഗ്ര​ന്ഥ​ശാ​ല​യി​ല്‍ സ്വാ​ത​ന്ത്ര്യദി​നാ​ഘോ​ഷം ന​ട​ത്തി. എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗം കെ. ​വി​ശ്വം​ഭ​ര​ന്‍ പ​താ​ക ഉ​യ​ര്‍​ത്തി. ‌ഗ്ര​ന്ഥ​ശാ​ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​നി​ല്‍​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫ്രാ​ന്‍​സി​സ് സ്വാ​ത​ന്ത്ര്യ​ദി​ന പ്ര​തി​ജ്ഞ ചൊ​ല്ലിക്കൊ​ടു​ത്തു.സെ​ക്ര​ട്ട​റി ടി.​ആ​ര്‍. ദീ​പു, സു​നി​ല്‍​കു​മാ​ര്‍, ബി​ജു, വി​പേ​ഷ്, ധ​നു​ഷ്, അ​നീ​ഷ്, ഷാ​ന​വാ​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. ബി​ജു ന​ന്ദി പ​റ​ഞ്ഞു. സ്വാ​ത​ന്ത്ര്യ ദി​ന ക്വി​സ് മ​ത്സ​ര​വും ന​ട​ന്നു.

താ​ലൂ​ക്ക് എ​ന്‍​എ​സ്എ​സ് യൂ​ണി​യ​ന്‍

ചാ​ത്ത​ന്നൂ​ര്‍: ചാ​ത്ത​ന്നൂ​ര്‍ താ​ലൂ​ക്ക് എ​ന്‍​എ​സ്എ​സ്. ക​ര​യോ​ഗ യൂ​ണി​യ​ന്‍ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. താ​ലൂ​ക്ക് യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റ് ബി.​ഐ. ശ്രീ​നാ​ഗേ​ഷ് ദേ​ശീ​യ​പ​താ​ക ഉ​യ​ര്‍​ത്തി സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ല്‍​കി.

യൂ​ണി​യ​ന്‍ സെ​ക്ര​ട്ട​റി ടി. ​അ​ശോ​ക് കു​മാ​ര്‍, യൂ​ണി​യ​ന്‍ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ ചാ​ത്ത​ന്നൂ​ര്‍ മു​ര​ളി, പ​ര​വൂ​ര്‍ മോ​ഹ​ന്‍​ദാ​സ്, എ​സ്.​ആ​ര്‍. മു​ര​ളീ​ധ​ര​കു​റു​പ്പ്, വി​ജ​യ, കെ.​ആ​ര്‍. രാ​കേ​ഷ്, മീ​ര, ശാ​ന്ത കു​മാ​രി, ഉ​ഷാ കു​മാ​രി, വി​ജ​യ​ശ്രീ, മി​നി എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.

കൊ​ല്ലം റോ​ള​ര്‍ സ്‌​കേ​റ്റിം​ഗ് ക്ല​ബ്

കൊ​ല്ലം: റോ​ള​ര്‍ സ്‌​കേ​റ്റിം​ഗ് ക്ല​ബും ട്രൈ​ഡ​ന്‍റ് റോ​ള​ര്‍ സ്‌​പോ​ര്‍​ട്‌​സ് ക്ല​ബും സം​യു​ക്ത​മാ​യി സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ സ്‌​കേ​റ്റിം​ഗ് റാ​ലി ന​ട​ത്തി.മു​ണ്ട​യ്ക്ക​ല്‍, റെ​യി​ല്‍​വേ ഓ​വ​ര്‍​ബ്രി​ഡ്ജ്, ക​ന്‍റോണ്‍​മെ​ന്‍റ്, വാ​ടി, കൊ​ല്ലം ബീ​ച്ചു വ​ഴി ന​ട​ത്തി​യ റാ​ലി​ക്ക് ബി.​എം. ബോ​ബി​ന്‍, ധ​ന്യ വൈ.​ദാ​സ്, എ. ​ശ്രീ​ക​ല, ല​ക്ഷ​മി വി. ​കു​മാ​ര്‍, എ​സ്. ആ​ദി​ല, ബി. ​ഷൈ​നി, എ​സ്. സു​ഹൈ​ല്‍, ര​ഞ്ചു തോ​മ​സ്, ശു​ഭ, ശ്രേ​യ ബാ​ല​ഗോ​പാ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

അ​മൃ​ത​പു​രി​

അ​മൃ​ത​പു​രി : (കൊ​ല്ലം) അ​മൃ​ത​പു​രി ആ​ശ്ര​മ​ത്തി​ല്‍ സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു.
മാ​താഅ​മൃ​താ​ന​ന്ദ​മ​യി​യു​ടെ സു​ര​ക്ഷാചു​മ​ത​ല വ​ഹി​ക്കു​ന്ന സി​ആ​ര്‍​പി ബ​റ്റാ​ലി​ന്‍റെ​യും കേ​ര​ള പോ​ലീസി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ച​ട​ങ്ങു​ക​ള്‍. സ്വാ​മി ശു​ഭാ​മൃ​താ​ന​ന്ദ​പു​രി ദേ​ശീ​യപ​താ​ക ഉ​യ​ര്‍​ത്തി.സി​ആ​ര്‍​പി​എ​ഫ് ബ​റ്റാ​ലി​യ​ന്‍ അ​സി​സ. ക​മാ​ന്‍​ഡ​ന്‍റ് മ​നോ​ജ്, ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സു​ബീ​ഷ്, എ​സ്.​ഐ ജോ​യി, എ​എ​സ്‌​ഐ അ​നി​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

കു​ള​ത്തൂ​പ്പു​ഴ​

കു​ള​ത്തൂ​പ്പു​ഴ :കു​ള​ത്തൂ​പ്പു​ഴ​യി​ല്‍ പ​ള്ളി​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളും സ്‌​കൂ​ളു​ക​ളി​ലും സ്വാ​ത​ന്ത്ര്യ ദി​നം ആ​ഘോ​ഷി​ച്ചു. കു​ള​ത്തൂ​പ്പു​ഴ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍ പ്ര​സി​ഡ​ന്‍റ് എം. ​സൈ​ന​ബ ബീ​ബി പ​താ​ക ഉ​യ​ര്‍​ത്തി. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​ബു ഏ​ബ്ര​ഹാം സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ല്‍​കി.

കു​ള​ത്തൂ​പ്പു​ഴ സെ​ന്‍റ് പോ​ള്‍ സി​എ​സ്‌​ഐ പ​ള്ളി​യി​ല്‍ വി​കാ​രി ഫാ.ബി​ജു ജോ​ര്‍​ജ് പ​താ​ക ഉ​യ​ര്‍​ത്തി. സ​ഭാ അം​ഗ​ങ്ങ​ള്‍ സ്വാ​ത​ന്ത്ര്യദി​ന പ്ര​തി​ജ്ഞ​യെ​ടു​ത്തു. ച​ന്ദ​ന​ക്കാ​വ് ബി​എം​ജി ഹൈ​സ്‌​കൂ​ളി​ല്‍ പ്ര​ഥ​മ അ​ധ്യാ​പ​ക​ന്‍ ഫാ. ​മാ​ത്യു കാ​ല​യി​ല്‍ പ​താ​ക ഉ​യ​ര്‍​ത്തി. ച​ന്ദ​ന​ക്കാ​വ് ബ​ഥ​നി സ്‌​കൂ​ള്‍, എ​പി​എ​ന്‍​എം​സി​എം​എ​സ് യു​പി​എ​സ്, സ്റ്റെ​ല്ലാ മേ​രി ഇം​ഗ്ലീ​ഷ് മീ​ഡി​യം, ബ​ഡ്സ് സ്‌​കൂ​ള്‍, തു​ട​ങ്ങി​യ വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​സൈ​ന​ബ ബീ​ബി പ​താ​ക ഉ​യ​ര്‍​ത്തി. വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​ബു ഏ​ബ്ര​ഹാം, സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ല്‍​കി. കു​ള​ത്തൂ​പ്പു​ഴ വൈ​എം​സി​എ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് റോ​യ് ഉ​മ്മ​ന്‍ പ​താ​ക ഉ​യ​ര്‍​ത്തി.

ബോ​ര്‍​ഡ് അം​ഗ​ങ്ങ​ള്‍ സ്വാ​ത​ന്ത്ര്യദി​ന സ​ന്ദേ​ശം ന​ല്‍​കി. കു​ള​ത്തൂ​പ്പു​ഴ യു​പി​എ​സ് സ്‌​കൂ​ള്‍, ക​ല്ലു​വെ​ട്ടാ​ന്‍​കു​ഴി എ​ച്ച്എ​സ്, സ്‌​കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ്ര​ഥ​മ അ​ധ്യാ​പ​ക​ര്‍ പ​താ​ക ഉ​യ​ര്‍​ത്തി. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ല്‍​കി. വി​ദ്യാ​ര്‍​ഥി​ക​ള്‍ ക​ലാ​പ​രി​പാ​ടി​ക​ള്‍ അ​വ​ത​രി​പ്പി​ച്ചു. മ​ധു​ര വി​ത​ര​ണ​വും ന​ട​ന്നു.

അ​ല​യ​മ​ണ്‍ പ​ഞ്ചാ​യ​ത്ത്

അ​ഞ്ച​ല്‍ : ജി​ല്ല​യു​ടെ കി​ഴ​ക്ക​ന്‍ മ​ല​യോ​ര മേ​ഖ​ല​യി​ല്‍ സ്വാ​ത​ന്ത്ര്യ ദി​നം ആ​ഘോ​ഷി​ച്ചു. അ​ല​യ​മ​ണ്‍ പ​ഞ്ചാ​യ​ത്തി​ല്‍ ന​ട​ന്ന സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം പ്ര​സി​ഡ​ന്‍റ് എ​സ്. ആ​ന​ന്ദ് പ​താ​ക ഉ​യ​ര്‍​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ലി​ല്ലി​ക്കുട്ടി നെ​ത്സ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

അ​ല​യ​മ​ണ്‍ സ​ര്‍​ക്കാ​ര്‍ ന്യൂ ​എ​ല്‍​പി സ്‌​കൂ​ളി​ല്‍ പ്ര​ധാ​ന അ​ധ്യാ​പി​ക ബി.​എ​സ്. സീ​മ പ​താ​ക ഉ​യ​ര്‍​ത്തി. പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​പി​ന്‍ മു​ര​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.ആ​ന​ന്ദ് സ്വാ​ത​ന്ത്ര്യദി​ന സ​ന്ദേ​ശം ന​ല്‍​കി.

ക​ണ്ണം​കോ​ട് എം​ടി​യു​പി സ്‌​കൂ​ളി​ല്‍ പ്ര​ധാ​ന അ​ധ്യാ​പി​ക ഒ. ​ശാ​ലി​നി ദേ​ശീ​യപാ​താ​ക ഉ​യ​ര്‍​ത്തി. പി​ടി​എ പ്ര​സി​ഡ​ന്‍റ് പി. ​ശ​നി​ല്‍ കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.വാ​ര്‍​ഡ് അം​ഗം ശ്രീ​ല​ത സ്വാ​ത​ന്ത്ര്യദി​ന സ​ന്ദേ​ശം ന​ല്‍​കി. ഇ​ട​മു​ള​യ്ക്ക​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍ പ്ര​സി​ഡ​ന്‍റ് ലി​ജു ആ​ളു​വി​ല പ​താ​ക ഉ​യ​ര്‍​ത്തി. തു​ട​ര്‍​ന്ന് ശു​ചീ​ക​ര​ണം ന​ട​ത്തി.

ഹ​രി​തക​ര്‍​മ സേ​നാം​ഗ​ങ്ങ​ള്‍, തൊ​ഴി​ലു​റ​പ്പ് പ്ര​വ​ര്‍​ത്ത​ക​ര്‍, കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​ര്‍ അ​ട​ക്കം നി​ര​വ​ധി​പേ​ര്‍ ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പ​ങ്കാ​ളി​ക​ളാ​യി. വാ​ര്‍​ഡ് അം​ഗ​ങ്ങ​ള്‍ നേ​തൃ​ത്വം ന​ല്‍​കി.

പ​ന്മ​ന ശ്രീ ​വി​ദ്യാ​ധി​രാ​ജ് ഗ്ര​ന്ഥ​ശാ​ല​

ച​വ​റ : പ​ന്മ​ന ശ്രീ​വി​ദ്യാ​ധി​രാ​ജ് ഗ്ര​ന്ഥ​ശാ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ഗ്ര​ന്ഥ​ശാ​ല പ്ര​സി​ഡ​ന്‍റ് എ.​കെ ആ​ന​ന്ദ് കു​മാ​ര്‍ ദേ​ശീ​യപ​താ​ക ഉ​യ​ര്‍​ത്തി. ഗ്ര​ന്ഥ​ശാ​ല സെ​ക്ര​ട്ട​റി സി. ​സ​ജീ​ന്ദ്ര​കു​മാ​ര്‍, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സി​നി, ആ​ന​ന്ദ ഷി​ബു, ശി​വ​ശ​ങ്ക​ര​പി​ള​ള, മ​ണി​ക​ണ്ഠ​ന്‍, രാ​ജേ​ന്ദ്ര​ന്‍ പി​ള്ള, ഗോ​പ​കു​മാ​ര്‍, ആ​ര്‍.​കെ. ഷാ​ജി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. തു​ട​ര്‍​ന്ന് മ​ധു​ര വി​ത​ര​ണം ന​ട​ത്തി.

ബി​ജെ​എം ഗ​വ. കോ​ള​ജ്

ച​വ​റ :ച​വ​റ ബി​ജെ​എം ഗ​വ കോ​ള​ജി​ല്‍ സ്വാ​ത​ന്ത്യ​ദി​നം ആ​ഘോ​ഷി​ച്ചു. എ​ന്‍​എ​സ്എ​സ് - എ​ന്‍​സി​സി യു​ണി​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​റും പ്രി​ന്‍​സി​പ്പ​ല്‍ ഇ​ന്‍ ചാ​ര്‍​ജു​മാ​യ ഡോ. ​ജി. ഗോ​പ​കു​മാ​ര്‍ അ​ധ്യ​ക്ഷ​നാ​യി. പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്റ് സി. ​ഉ​ണ്ണി​ക്യ​ഷ്ണ​ന്‍പ​താ​ക ഉ​യ​ര്‍​ത്തി അ​ഭി​വാ​ദ്യം സ്വീ​ക​രി​ച്ചു. തു​ട​ര്‍​ന്ന് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു. എ​ന്‍​സി​സി ഓ​ഫീ​സ​ര്‍ ലെ​ഫ്. കി​ര​ണ്‍, ഡോ.​ടി.തു​ഷാ​ദ്, ഡോ. ​ലൈ​ജു പി. ​ജി​ന്‍​ഷ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. ശു​ചീ​ക​ര​ണം, സ്വാ​ത​ന്ത്ര്യദി​ന ക്വി​സ് എ​ന്നി​വ​യും ന​ട​ത്തി.

കു​ള​ത്തൂ​ര്‍​മു​ക്ക് യു​വ​ജ​ന ഗ്ര​ന്ഥ​ശാ​ല​

ച​വ​റ : പ​യ്യ​ല​ക്കാ​വ് കു​ള​ത്തൂ​ര്‍​മു​ക്ക് യു​വ​ജ​ന ഗ്ര​ന്ഥ​ശാ​ല​യി​ല്‍ ന​ട​ന്ന സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തി​ന് എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗം നാ​ണി​ച്ചേ​ഴ​ത്ത് കെ. ​കൃ​ഷ്ണ​കു​മാ​ര്‍ പ​താ​ക ഉ​യ​ര്‍​ത്തി.
പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് സി. ​കു​ള​ത്തൂ​ര്‍ അ​ധ്യ​ക്ഷ​നാ​യി. സെ​ക്ര​ട്ട​റി വി. ​വി​നോ​ദ് ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖം വി​ത​ര​ണം ചെ​യ്തു. ഗാ​ന്ധി ചി​ത്ര​ത്തി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന, മ​ധു​ര വി​ത​ര​ണം എ​ന്നി​വ ന​ട​ന്നു. ആ​ര്‍.​എ​സ് പ്ര​സ​ന്ന​ന്‍, ബി. ​അ​പ്പു​ക്കു​ട്ട​ന്‍ പി​ള്ള, എം.​കെ ശ​ശി​ധ​ര​ന്‍, ലൈ​ബ്രേ​റി​യ​ന്‍ ജി. ​അ​നു എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്

ച​വ​റ: സ്വാ​ത​ന്ത്ര​ദി​നം ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ആ​ഘോ​ഷി​ച്ചു. പ്ര​സി​ഡ​ന്‍റ് ഷം​ല നൗ​ഷാ​ദ് ദേ​ശീ​യ പ​താ​ക ഉ​യ​ര്‍​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു.വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ന​ന്ദ് എ​സ്. മു​ണ്ട​ക​ത്തി​ല്‍ അ​ധ്യ​ക്ഷ​നാ​യി.സ്ഥി​രം​സ​മി​തി ചെ​യ​ര്‍​മാ​ന്മാ​രാ​യ മേ​രി​ചെ​റി​യാ​ന്‍, എ​സ്.രേ​ഖ, ശ​ര​ത് പ​ട്ട​ത്താ​നം, മെ​മ്പ​ര്‍​മാ​രാ​യ ഷ​മീ​ര്‍ പു​തു​ക്കു​ളം തു​ട​ങ്ങി​യ​വ​ര്‍ പങ്കെടുത്തു.

താ​ഴം കോ​ണ്‍​ഗ്ര​സ് ഭ​വ​ൻ

ചാ​ത്ത​ന്നൂ​ര്‍ : താ​ഴം കോ​ണ്‍​ഗ്ര​സ് ഭ​വ​നി​ല്‍ കോ​ണ്‍​ഗ്ര​സ് വാ​ര്‍​ഡ് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു.കെ​പി​സി​സി മു​ന്‍ അം​ഗം വി. ​വി​ജ​യ മോ​ഹ​ന​ന​ന്‍ ദേ​ശീ​യ​പ​താ​ക ഉ​യ​ര്‍​ത്തു​ക​യും ആ​ഘോ​ഷ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ന​ട​ത്തു​ക​യും ചെ​യ്തു.
ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ബി​ജു വി​ശ്വ​രാ​ജ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്ര​ഭാ​ക​ര​ന്‍​പി​ള്ള അ​ധ്യ​ഷ​ത വ​ഹി​ച്ചു.

കു​ന്നി​ക്കോ​ട് എ​പി​പി​എം ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ൾ

കു​ന്നി​ക്കോ​ട് : കു​ന്നി​ക്കോ​ട് എ​പി​പി​എം ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം ഡോ. ​എം.​എം ബ​ഷീ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ആ​ര്‍. പ​ത്മ ഗി​രീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഡോ. ​മീ​ര ആ​ര്‍. നാ​യ​ര്‍ സ്വാ​ത​ന്ത്ര്യദി​ന സ​ന്ദേ​ശം ന​ല്‍​കി.


പി​ടി​എ പ്ര​സി​ഡ​ന്‍റ് വി. ​നി​സാ​മു​ദീ​ന്‍, പ​ഞ്ചാ​യ​ത്ത് മു​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ഹു​ല്‍ കു​ന്നി​ക്കോ​ട്, പ്ര​ധാ​ന അ​ധ്യാ​പി​ക ബി. ​ശ്രീ​ക​ല, ഗാ​യ​ത്രി, എ. ​ന​വാ​ബ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ദേ​ശ​ഭ​ക്തി​ഗാ​ന മ​ത്സ​രം, ക്വി​സ് മ​ത്സ​ര​ങ്ങ​ള്‍, സ​ന്ദേ​ശ റാ​ലി എ​ന്നി​വ​യും ന​ട​ന്നു.

ഹൃ​ദ​യം​ കൂട്ടായ്മ​

കു​ണ്ട​റ : ഹൃ​ദ​യം കൂ​ട്ടാ​യ്മ​യു​ടെ നേ​ത​ത്വ​ത്തി​ല്‍ കൊ​ല്ലം തി​രു​മം​ഗ​ലം ദേ​ശീ​യ​പാ​ത​യി​ല്‍ നെ​ടു​മ്പാ​യി​ക്കു​ളം ജം​ഗ്ഷ​നി​ല്‍ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം ന​ട​ത്തി.ഹൃ​ദ​യം ചെ​യ​ര്‍​മാ​ന്‍ ജി​ജു​മോ​ന്‍ മ​ത്താ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് അം​ഗം സാ​ജു വ​ര്‍​ഗീ​സ്, പ​ഞ്ചാ​യ​ത്ത് മു​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ഹ​ബാ​ന്‍ റാ​വു​ത്ത​ര്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് ദേ​ശീ​യപ​താ​ക ഉ​യ​ര്‍​ത്തി.
മു​ന്‍​വാ​ര്‍​ഡ് അം​ഗം സൂ​സ​ന്‍ വ​ര്‍​ഗീ​സ് സ്വാ​ത​ന്ത്ര്യ ദി​ന​സ​ന്ദേ​ശം ന​ല്‍​കി. പൗ​ര​സ​മി​തി ര​ക്ഷാ​ധി​കാ​രി അ​ബ്ദു​ല്‍ ഖാ​ദ​ര്‍, നാ​സ​റു​ദീ​ന്‍, ഷ​ഹ് നാ ​ശി​ഹാ​ബ്, ഉ​ഷ ഷാ​ജി പ്ര​കാ​ശ് മ​യൂ​രി, കൊ​ല്ലം മു​ര​ളി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

സെ​ന്‍റ് ഫ്രാ​ന്‍​സി​സ് അ​സീ​സി സ്‌​കൂ​ൾ

ഇ​ള​മ്പ​ല്‍ : സെ​ന്‍റ് ഫ്രാ​ന്‍​സി​സ് അ​സീ​സി സ്‌​കൂ​ളി​ലെ സ്വാ​ത​ന്ത്ര്യദി​നാ​ഘോ​ഷം ഫാ. ​വി​ന്‍​സ​ന്‍റ് ഡി​ക്രൂ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ന്നു.വി​ള​ക്കു​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എം. മ​ഞ്ജു സ്വാ​ത​ന്ത്ര്യ ദി​ന​സ​ന്ദേ​ശം ന​ല്‍​കി. പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍. ജ​യ​ശീ​ല, വാ​ര്‍​ഡ് മെ​മ്പ​ര്‍ ഷെ​ഹ്ന എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. കു​ട്ടി​ക​ളു​ടെ ഫാ​ന്‍​സി​ഡ്ര​സ് മ​ത്സ​രം ന​ട​ത്തി.

തു​മ്പോ​ട് സെ​ന്‍റ് കു​റി​യാ​ക്കോ​സ് ഓ​ര്‍​ത്ത​ഡോ​ക്‌​സ് പ​ള്ളി​‍

ഭാ​ര​തീ​പു​രം: തു​മ്പോ​ട് സെ​ന്‍റ് കു​റി​യാ​ക്കോ​സ് ഓ​ര്‍​ത്ത​ഡോ​ക്‌​സ് പ​ള്ളി​യി​ലെ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ന് ഇ​ട​വ​ക വി​കാ​രി ഫാ. ​ഗീ​വ​ര്‍​ഗീ​സ് പ​ള്ളി​വാ​തു​ക്ക​ല്‍ പ​താ​ക ഉ​യ​ര്‍​ത്തി .
ഇ​ട​വ​ക ട്ര​സ്റ്റി പി.​ടി കൊ​ച്ചു​മ്മ​ച്ച​ന്‍, ഇ​ട​വ​ക സെ​ക്ര​ട്ട​റി റോ​യ് തോ​മ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

 

K-Rail Survey K-Rail Survey

Tags : nattu vishesham country celebrates Independence Day

Recent News

Corehub Up