x
ad
Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വാ​ത​ന്ത്ര്യ ദി​ന​ഘോ​ഷ റാ​ലി​യും സ​മ്മേ​ള​ന​വും

വെബ് ഡെസ്ക്
Published: August 12, 2026 10:35 PM IST | Updated: August 12, 2026 10:35 PM IST

പ്രതീകാത്മക ചിത്രം

രാ​ജ​കു​മാ​രി: രാ​ജ​കു​മാ​രി പ​ഞ്ചാ​യ​ത്ത്, വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ, കു​ടും​ബ​ശ്രീ, സ്വ​യം സ​ഹാ​യ സം​ഘ​ങ്ങ​ൾ, ക്ല​ബ്ബു​ക​ൾ, വ്യാ​പാ​രി സം​ഘ​ട​ന​ക​ൾ, സ്‌​കൂ​ളു​ക​ൾ, കോ​ള​ജു​ക​ൾ എ​ന്നി​വ​യുടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ത്യ​യു​ടെ 80-ാം സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 15ന് ​രാ​ജ​കു​മാ​രി​യി​ൽ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ റാ​ലി​യും സം​സ്‌​കാ​രി​ക സ​മ്മേ​ള​ന​വും സം​ഘ​ടി​പ്പി​ക്കു​മെ​ന്നു ഭാ​ര​വാ​ഹി​ക​ളാ​യ എം. ​ഈ​ശ്വ​ര​ൻ, ബോ​സ് പി. ​മാ​ത്യു, ഡെ​യി​സി ജോ​യി, എം.​എ​ൻ. ഹ​രി​ക്കു​ട്ട​ൻ, റോ​യി അ​മ്പ​ഴ​ച്ചാ​ലി​ൽ, അ​ബീ​ഷ് ഐ​സ​ക് എ​ന്നി​വ​ർ അ​റി​യി​ച്ചു.
റാ​ലി​യി​ൽ അ​ണി​നി​ര​ക്കു​ന്ന മി​ക​ച്ച സ്‌​കൂ​ളു​ക​ൾ, മി​ക​ച്ച കു​ടും​ബ​ശ്രീ, മി​ക​ച്ച സ്വ​യം സ​ഹാ​യ സം​ഘം, മി​ക​ച്ച സ്ഥാ​പ​നം, വാ​ഹ​നാ​ല​ങ്കാ​രം, നി​ശ്ച​ല ദൃ​ശ്യം എ​ന്നി​വ​യ്ക്ക് ട്രോ​ഫി​യും കാ​ഷ് അ​വാ​ർ​ഡു​ക​ളും ന​ൽ​കും. പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ച വ​ച്ച​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും. രാ​വി​ലെ ഒ​ൻ​പ​തി​ന് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് അ​ങ്ക​ണ​ത്തി​ൽ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തും. 9.15 ന് ​മു​രി​ക്കും​തൊ​ട്ടി മോ​ൺ​ഫോ​ർ​ട്ട് സ്കൂ​ളി​ൽ നി​ന്നു​മാ​രം​ഭി​ക്കു​ന്ന വാ​ഹ​ന വി​ളം​ബ​ര റാ​ലി അ​ജേ​ഷ് മു​ക​ളേ​ൽ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും. 10ന് ​ഹോ​ളി ക്യൂ​ൻ​സ് ഗ്രൗ​ണ്ടി​ൽനി​ന്നു​മാ​രം​ഭി​ക്കു​ന്ന സ്വാ​ത​ന്ത്ര്യ​ദി​ന റാ​ലി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ​ൻ. ഹ​രി​ക്കു​ട്ട​ൻ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും. റാ​ലി ടൗ​ണി​ൽ സ​മാ​പി​ക്കു​മ്പോ​ൾ മോ​ൺ​ഫോ​ർ​ട്ട് സ്‌​കൂ​ൾ കു​ട്ടി​ക​ൾ ഫ്ലാ​ഷ് മോ​ബ് അ​വ​ത​രി​പ്പി​ക്കും. ദേ​വ​മാ​താ പ​ടി​യി​ൽ ത​യാ​റാ​ക്കി​യ സ്‌​റ്റേ​ജി​ൽ ന​ട​ക്കു​ന്ന സം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഡെ​യി​സി ജോ​യി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​ഈ​ശ്വ​ര​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. കു​ട്ടി​ക്കാ​നം മ​രി​യ​ൻ കോ​ള​ജ് ഡീ​ൻ ഡോ. ​സാം​സ​ൺ തോ​മ​സ് സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ൽ​കും.

വെ​ള്ള​ത്തൂ​വ​ൽ: വെ​ള്ള​ത്തൂ​വ​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​യു​ക്ത സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് വെ​ള്ള​ത്തൂ​വ​ലി​ൽ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് തോ​മ​സ് ചെ​യ​ർ​മാ​നും സെ​ക്ര​ട്ട​റി പി. ​കെ. സ​തീ​ഷ് കു​മാ​ർ ക​ൺ​വീ​ന​റു​മാ​യി വി​വി​ധ സ​ബ് ക​മ്മി​റ്റി​ക​ൾ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. റാ​ലി​ക്കു ശേ​ഷം വെ​ള്ള​ത്തൂ​വ​ൽ ടൗ​ണി​ൽ ചേ​രു​ന്ന സ്വാ​ത​ന്ത്ര്യ​ദി​ന സ​മ്മേ​ള​നം എ​ഫ്. രാ​ജ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കാ​ല​ടി സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല മു​ൻ വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​ദി​ലീ​പ് കു​മാ​ർ സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ൽ​കും.

ത്രി​ത​ല പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​ർ വി​വി​ധ രാ​ഷ്‌​ട്രീ​യ സാ​മൂ​ഹ്യ സ​ന്ന​ദ്ധ സം​ഘ​ട​നാ നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. രാ​വി​ലെ 11ന് ​വെ​ള്ള​ത്തൂ​വ​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ ജം​ഗ്ഷ​നി​ൽ​നി​ന്ന് വി​വി​ധ താ​ള മേ​ള​ങ്ങ​ളു​ടെ​യും കാ​വ​ടി​യു​ടെ​യും അ​ല​ങ്ക​രി​ച്ച വാ​ഹ​ന​ങ്ങ​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ ന​ട​ക്കു​ന്ന റാ​ലി​യി​ൽ ഒ​ന്നാം സ​മ്മാ​നാ​ർ​ഹ​മാ​കു​ന്ന വാ​ർ​ഡി​ന് എ​വ​ർ റോ​ളിം​ഗ് ട്രോ​ഫി​യും 10,001 രൂ​പ കാ​ഷ് അ​വാ​ർ​ഡും ര​ണ്ടാം സ​മ്മാ​നാ​ർ​ഹ​മാ​കു​ന്ന വാ​ർ​ഡി​ന് 751 രൂ​പ കാ​ഷ് അ​വാ​ർ​ഡും ന​ല്കും. പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ വി​വി​ധ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും.

വ്യാ​പാ​ര സ്ഥാ​പ​ന അ​ല​ങ്കാ​രം, വാ​ഹ​ന​ങ്ങ​ളു​ടെ അ​ല​ങ്കാ​രം, നി​ശ്ച​ല ദൃ​ശ്യ​ങ്ങ​ൾ എ​ന്നീ മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ക്കു​മെ​ന്നു സം​ഘാ​ട​ക​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

 

 

 

 

Tags : Nattuvisesham DistrictNews DeepikaNews Independence Day

Recent News

Corehub Up