x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വാ​ത​ന്ത്ര്യ​ദി​നം വി​പു​ല​മാ​യി ആ​ഘോ​ഷി​ക്കും

വെബ് ഡെസ്ക്
Published: August 6, 2026 02:46 AM IST | Updated: August 6, 2026 02:46 AM IST

ജി​ല്ലാ ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന സ്വാ​ത​ന്ത്ര​്യദി​നാ​ഘോ​ഷം ആ​ലോ​ച​നാ​യോ​ഗം.

പാ​ല​ക്കാ​ട്: ജി​ല്ല​യി​ലെ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം 15ന് ​കോ​ട്ട​മൈ​താ​ന​ത്ത് വ​ര്‍​ണാ​ഭ​മാ​യ ച​ട​ങ്ങു​ക​ളോ​ടെ ആ​ഘോ​ഷി​ക്കാ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍ കെ. ​സു​ധീ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ തീ​രു​മാ​നി​ച്ചു.

മു​പ്പ​തോ​ളം പ്ലാ​റ്റൂ​ണു​ക​ള്‍ പ​രേ​ഡി​ല്‍ അ​ണി​നി​ര​ക്കും. പോ​ലീ​സ്, എ​ക്‌​സൈ​സ്, സ്റ്റു​ഡ​ന്‍റ് പോ​ലീ​സ്, എ​ന്‍​സി​സി, സ്‌​കൗ​ട്ട് ആ​ന്‍​ഡ് ഗൈ​ഡ്സ്, ജൂ​ണി​യ​ര്‍ റെ​ഡ്ക്രോ​സ് തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളോ​ടൊ​പ്പം സ്‌​കൂ​ളു​ക​ളി​ല്‍ നി​ന്നു​ള്ള ബാ​ന്‍​ഡ് ട്രൂ​പ്പു​ക​ളു​മു​ണ്ടാ​കും.
പ​രേ​ഡ് പ​രി​ശീ​ല​നം 11, 12 ന് ​വൈ​കി​ട്ട് 3.30നും ​ഡ്ര​സ് റി​ഹേ​ഴ്‌​സ​ല്‍ 13ന് ​രാ​വി​ലെ 7.30നും ​ന​ട​ക്കും. പ​രേ​ഡി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍​ക്ക് യാ​ത്രാ​സൗ​ക​ര്യ​വും ല​ഘു​ഭ​ക്ഷ​ണം തു​ട​ങ്ങി​യ​വ ഉ​റ​പ്പാ​ക്കും. രാ​വി​ലെ ഒ​ന്പ​തു​മു​ത​ല്‍ പൂ​ര്‍​ണ​മാ​യും ഹ​രി​ത​ച​ട്ടം ഉ​റ​പ്പാ​ക്കി​യാ​ണ് പ​രി​പാ​ടി​ക​ള്‍ ന​ട​ത്തു​ക. പ്ലാ​സ്റ്റി​ക്നി​ര്‍​മി​ത ദേ​ശീ​യ​പ​താ​ക​ക​ളു​ടെ ഉ​ത്പാ​ദ​ന​വും വി​ത​ര​ണ​വും വി​ല്പ​ന​യും പ്ര​ദ​ര്‍​ശ​ന​വും നി​രോ​ധി​ച്ചി​ട്ടു​ണ്ട്.

മൈ​താ​ന​ത്ത് ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഒ​രു​ക്കും. 750 പേ​ര്‍​ക്കു​ള്ള ഇ​രി​പ്പി​ട​ങ്ങ​ള്‍ സ​ജ്ജ​മാ​ക്കും. ഗ്രൗ​ണ്ടി​ല്‍ വെ​ള്ള​ക്കെ​ട്ടു​ണ്ടാ​കാ​തി​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ നി​ര്‍​ദേ​ശി​ച്ചു.

പ​രി​ശീ​ല​ന സ​മ​യ​ത്തും പ​രേ​ഡ്ദി​ന​ത്തി​ലും ആം​ബു​ല​ന്‍​സ് ഉ​ള്‍​പ്പെ​ടെ​യു​ള്ള ആ​രോ​ഗ്യ​സം​ഘ​ത്തെ നി​യോ​ഗി​ക്കും. എ​ല്ലാ ജീ​വ​ന​ക്കാ​രും സ്വാ​ത​ന്ത്ര ദി​നാ​ഘോ​ഷ​ത്തി​ല്‍ പ​ങ്കെ​ടു​ക്ക​ണ​മെ​ന്നും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും പ​രി​പാ​ടി​ക​ൾ നേ​രി​ട്ട് വീ​ക്ഷി​ക്കാ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ പ​റ​ഞ്ഞു. എ​ഡി​എം എ. ​അ​ബ്ദു​ള്‍ ല​ത്തീ​ഫ്, പാ​ല​ക്കാ​ട് ആ​ര്‍​ഡി​ഒ കെ. ​ദേ​വ​കി, ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham DistrictNews DeepikaNews Independence Day

Recent News

Corehub Up