District News
കൂടരഞ്ഞി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെഎസ്എസ്പിയു) കൂടരഞ്ഞി യൂണിറ്റ് വനിതാ സംഗമം കൂടരഞ്ഞി പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബോബി ഷിബു ഉദ്ഘാടനം ചെയ്തു.
കെഎസ്എസ്പിയു കൂടരഞ്ഞി യൂണിറ്റ് പ്രസിഡന്റ് കെ.സി. എൽസമ്മ അധ്യക്ഷയായി. സൈക്കോളജിസ്റ്റും എഴുത്തുകാരിയുമായ ഇ. അഭിരാമി ‘വാർധക്യം ബാധ്യതയല്ല, സാധ്യതയാണ്’ എന്ന വിഷയത്തിൽ ക്ലാസിന് നേതൃത്വം നൽകി.
വനിതാവേദി കൺവീനർ വി.എക്സ്. വത്സസ, വി.ഡി. ലിസി, ബീന മാത്യു, ആൻസമ്മ സെബാസ്റ്റ്യൻ, ബോബി ജോസ്, ഷാന്റി ജോൺ, എ.ടി. ജോസഫ്, ഇ.എച്ച്. ഷാഹുൽ ഹമീദ് എന്നിവർ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.
District News
കൊച്ചി: ലഹരി വിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി എറണാകുളം പോണേക്കര സെന്റ് ഫ്രാന്സിസ് സേവ്യര് ദേവാലയത്തിന്റെ ആഭിമുഖ്യത്തില് ഫാമിലി വാക്കത്തണ് സംഘടിപ്പിച്ചു. ടി.ജെ. വിനോദ് എംഎല്എ വാക്കത്തണ് ഫ്ലാഗ് ഓഫ് ചെയ്തു.
എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര് പി.കെ. സതീഷ് ലഹരി വിരുദ്ധ സന്ദേശം നല്കി. ഇടവക വികാരി ഫാ. ആന്റണി ബിബു കാടീപറമ്പില്, കൗണ്സിലര്മാരായ നിമ്മി മറിയം, അബ്ദുള് ലത്തീഫ്, സിനി ആനന്ദ് എന്നിവര് സംസാരിച്ചു. ലഹരി വിരുദ്ധ സന്ദേശവുമായി 600ല് അധികം ആളുകള് വാക്കത്തണിന്റെ ഭാഗമായി പങ്കെടുത്തു.
District News
കരുണാപുരം: സ്വാതന്ത്ര്യദിനാഘോഷങ്ങളോടനുബന്ധിച്ച് കരുണാപുരം നന്മ സ്വാശ്രയ സംഘം സംഘടിപ്പിച്ച ചിത്രരചന മത്സരം തലമുറകളെ വിഴുങ്ങുന്ന ലഹരി എന്ന വിപത്തിനോടുള്ള പ്രതിഷേധ സൂചകമായി.
കരുണാപുരം സെന്റ് ജൂഡ്സ് പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ പുതുപ്പള്ളി ചിത്രരചന മത്സരം ഉദ്ഘാടനം ചെയ്തു. നന്മ സ്വാശ്രയ സംഘം പ്രസിഡന്റ് ബിനോയ് പുത്തൻപുരയ്ക്കൽ അധ്യക്ഷത വഹിച്ചു. ചപ്പാരപ്പടവ് പഞ്ചായത്തംഗം ജോസ് വെട്ടുകല്ലാംകുഴിയിൽ വിജയികൾക്ക് സമ്മാനം ദാനം നിർവഹിച്ചു.
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ജവാന്മാരെ ആദരിക്കുന്ന ചടങ്ങിൽ ജോസ് വെട്ടുകല്ലാംകുഴിയെയും മുതിർന്ന പൗരൻ എന്ന നിലയിൽ നന്മ സ്വാശ്രയ സംഘം രക്ഷാധികാരി ജോസഫ് പുതുക്കരിയേയും ആദരിച്ചു. ജോർജ് എടത്തിനാൽ, പോൾ തൈക്കുന്നുംപുറം, പ്രകാശ് കൈപ്രത്ത് എന്നിവർ നേതൃത്വം നൽകി.
District News
പെരുമ്പാവൂർ: കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷവും ചരിത്ര സെമിനാറും സംഘടിപ്പിച്ചു. ബെന്നി ബഹനാൻ എംപി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ഷാജി സലീം അധ്യക്ഷത വഹിച്ചു.
മനോജ് മുത്തേടൻ എംഎൽഎ മുഖ്യ പ്രഭാഷണം നടത്തി. നേതാക്കളായ എൽദോസ് കുന്നപ്പിള്ളി, ടി.എം. സക്കീർ ഹുസൈൻ, ഒ. ദേവസി, പി.കെ. മുഹമ്മദ് തുടങ്ങിയവരും പ്രസംഗിച്ചു. സമസ്ത കേരള സാഹിത്യപരിഷത്ത് പ്രസിഡന്റ് ടി.എസ്. ജോയി പ്രബന്ധാവതരണം നടത്തി.
District News
കല്പ്പറ്റ: എച്ച്ഐവി എയ്ഡ്സ് ബോധവത്കണത്തിന്റെ ഭാഗമായി സംസ്ഥാന എയ്ഡ്സ് കണ്ട്രോള് സൊസൈറ്റി, ആരോഗ്യ വകുപ്പ്, എന്എസ്എസ് യുവ ജാഗരണ് എന്നിവ സംയുക്തമായി സ്കൂള് വിദ്യാര്ഥികള്ക്ക് ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു.
39 സ്കൂളുകളില്നിന്നുള്ള കുട്ടികള് പങ്കെടുത്ത് മത്സരത്തില് തൊണ്ടര്നാട് എംടിഡിഎം ഹയര് സെക്കന്ഡറി സ്കൂളിലെ ജെ. ദില്നത്ത്-വി.ജി. ഡെല്വിന് ടീം ഒന്നാംസ്ഥാനം നേടി. ബത്തേരി സെന്റ് മേരീസ് ഹയര് സെക്കന്ഡറി സ്കൂളിലെ വൈഷ്ണവ് രജീഷ്-ആന് മരിയ ഷൈബു ടീം രണ്ടാംസ്ഥാനം കരസ്ഥമാക്കി. പനമരം ഗവ. ഹയര് സെക്കന്ഡറി സ്കൂളിലെ ഡാനി ഷിജോ-വി. അംറിന് ഫര്സാന് ടീമിനാണ് മൂന്നാം സ്ഥാനം. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്ക്ക് യഥാക്രമം 5000, 4000, 3000 രൂപ കാഷ് അവാര്ഡും മത്സരത്തില് പങ്കെടുത്ത എല്ലാവര്ക്കും സര്ട്ടിഫിക്കറ്റും വിതരണം ചെയ്തു.
ആദ്യ സ്ഥാനക്കാര് ഓഗസ്റ്റ് 12ന് സംസ്ഥാനതലത്തില് സംഘടിപ്പിക്കുന്ന മത്സരത്തിന് യോഗ്യത നേടി.
ജില്ലാ എഡ്യുക്കേഷന് ആന്ഡ് മീഡിയ ഓഫീസര് കെ.എം. മുസ്തഫ, ഡെപ്യുട്ടി ജില്ലാ എഡ്യുക്കേഷന് ആന്ഡ് മീഡിയ ഓഫീസര് പി.എം. ഫസല് മത്സരത്തിന് നേതൃത്വം നല്കി.
സമാപനച്ചടങ്ങില് ജില്ലാ എയ്ഡ്സ് കണ്ട്രോള് ഓഫീസര് ഡോ. പ്രിയ സേനന് സമ്മാനങ്ങള് വിതരണം ചെയ്തു.
എആര്ടി മെഡിക്കല് ഓഫീസര് ഡോ. ജലിബ, എന്എസ്എസ് യുവ ജാഗരണ് കോഓര്ഡിനേറ്റര്മാരായ വിനീത, കെ.ടി. സ്മിനിമോള്, സുഭാഷ്, ജില്ലാ വെക്ടര്ബോണ് ഡിസീസ് കണ്ട്രോള് ഓഫീസര് വി.പി. കൃഷ്ണകുമാര്, ടെക്നിക്കല് അസിസ്റ്റന്റ് സി.കെ. ബിജു, ടിബി, എച്ച്ഐവി കോഓര്ഡിനേറ്റര് ജോണ്സണ്, മീനങ്ങാടി ഹെല്ത്ത് ഇന്സ്പെക്ടര് രാജേഷ്, സ്റ്റാറ്റിസ്റ്റിക്കല് അസിസ്റ്റന്റ് സലിം ബാബു, ജൂണിയര് ഹെല്ത്ത് ഇന്സ്പെക്ടര് അന്വര് എന്നിവര് പ്രസംഗിച്ചു.
District News
പയ്യന്നൂർ: പയ്യന്നൂര് ഫയര് ആന്ഡ് റെസ്ക്യൂ സ്റ്റേഷൻ, കേരള സിവില് ഡിഫന്സ് പയ്യന്നൂര് യൂണിറ്റ്, കേരള അഡ്വഞ്ചര് സ്പോര്ട്സ് പ്രമോട്ടിംഗ് അക്കാഡമി എന്നിവയുടെ സംയുക്താഭിമുഖ്യത്തില് ലോക മുങ്ങിമരണ പ്രതിരോധ ദിനത്തിന്റെ ഭാഗമായി ജലശയനം സംഘടിപ്പിച്ചു. പയ്യന്നൂര് സുബ്രഹ്മണ്യസ്വാമി ക്ഷേത്രക്കുളത്തില് നടന്ന പരിപാടി കുഞ്ഞികൃഷ്ണന് എംഎല്എ ഉദ്ഘാടനം ചെയ്തു. പയ്യന്നൂര് നഗരസഭ സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്പേഴ്ണ് എം. പ്രദീപന് അധ്യക്ഷത വഹിച്ചു.
വിവിധ നീന്തല് രീതികൾ, രക്ഷാപ്രവര്ത്തന മാര്ഗങ്ങള്, സ്കൂബ അവതരണം, സിപിആര് പരിശീലനം എന്നിവ പൊതുജനങ്ങള്ക്കായി അവതരിപ്പിച്ചു. വി.സി. ചന്ദ്രന്, സ്റ്റേഷന് ഓഫീസര് സി.പി. രാജേഷ്, കെ.വി. പ്രഭാകരൻ, അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര് കെ.സി. ഷെറില് ബാബു, കെ.പി. സുനില് കുമാർ, കെ. സണ്ണി, ടി.വി. സൂരജ് എന്നിവര് പ്രസംഗിച്ചു. സ്റ്റേഷന് ഓഫീസര് സി.പി രാജേഷ് ജലസുരക്ഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
District News
കൊല്ലം : തേവലക്കര അരിനല്ലൂര് മുട്ടം ദേവസഹായം പള്ളിയിലെ സണ്ഡേ സ്കൂളിന്റെ ആഭിമുഖ്യത്തില് നടന്ന പ്രതിഭാസംഗമം ചവറ തെക്കുംഭാഗം പോലീസ് സ്റ്റേഷന് എസ്ഐ നിയാസ് ഉദ്ഘാടനം ചെയ്തു. തുടർന്ന് അദ്ദേഹം ലഹരിവിരുദ്ധ സന്ദേശം നൽകി. തുടര്ന്ന് വിവിധ പരീക്ഷകളില് മികച്ച വിജയം നേടിയ വിദ്യര്ഥികളെ അനുമോദിച്ചു.
കരുനാഗപ്പള്ളി എക്സൈസ് വിമുക്തി കോ - ഓര്ഡിനേറ്റര് പ്രിവന്റീവ് ഓഫീസര് ഒ. ഷിഹാസ് ലഹിരുവിരുദ്ധ ക്ലാസ് നയിച്ചു.
District News
കോട്ടയം: പെരുവന്താനം സെന്റ് ആന്റണീസ് കോളജ് സ്കിൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വേൾഡ് യൂത്ത് സ്കിൽ ഡേ ആഘോഷവും പ്രദർശനവും സംഘടിപ്പിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ അഴുത ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോൺ പി. തോമസ് പ്രദർശനം ഉദ്ഘാടനം ചെയ്തു.
വിവിധ സ്റ്റാളുകളുടെ ഉദ്ഘാടനം പെരുവന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. വിജയൻ നിർവഹിച്ചു. കോളജ് വൈസ് പ്രിൻസിപ്പൽ സുപർണ്ണ രാജു കോഡിനേറ്റർമാരായ ആഷിൻ ജോസ്, മോനിഷ എം മോഹനൻ, എൽദോസ് ബേബി, റ്റോബി സണ്ണി എന്നിവർ നേതൃത്വം നൽകി ക്ലബ്ബിന്റെ അംഗങ്ങളായ വിദ്യാർഥികൾ ഒരുക്കിയ 42 സ്റ്റാളുകൾ ഉണ്ടായിരുന്നു കൂടാതെ വിവിധ പ്രോജക്ട് ആശയങ്ങളും അവതരിപ്പിക്കപ്പെട്ടു.
മത്സരാടിസ്ഥാനത്തിൽ സംഘടിക്കപ്പെട്ട പ്രദർശനങ്ങൾക്ക് സമ്മാനങ്ങൾ നൽകി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള പ്രവർത്തനങ്ങളും വിവിധ ആപ്പുകളുടെ അവതരണവും പ്രദർശനത്തിനുമിഴിവേകി. സ്റ്റാർട്ടപ്പുകളായി വളർത്തി എടുക്കാൻ സാധിക്കുന്ന ആശയങ്ങൾക്ക് എല്ലാ പ്രോത്സാഹനങ്ങളും നൽകുമെന്ന് കോളജ് അധികൃതർ അറിയിച്ചു.
District News
പേരാവൂർ: ഇരിട്ടി ഉപജില്ലയിലെ വിവിധ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ കെപിഎസ്ടിഎ അംഗങ്ങളുടെ മക്കളെ അനുമോദിച്ച് കെപിഎസ്ടിഎ ഇരിട്ടി ഉപജില്ലാ കമ്മിറ്റി വിജയോത്സവം സംഘടിപ്പിച്ചു. പേരാവൂർ ചെസ് കഫേയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ജാൻസൺ ജോസഫ് അധ്യക്ഷത വഹിച്ചു.
മാധ്യമ പുരസ്കാര ജേതാവ് ഉന്മേഷ് പായം, ഇരിട്ടി എഇഒ. ഓഫീസിൽ സ്തുത്യർഹ സേവനത്തിനുശേഷം കണ്ണൂർ ഡിഡിഇ ഓഫീസിലേക്ക് സ്ഥലംമാറി പോകുന്ന സീനിയർ സൂപ്രണ്ട് കെ. ശ്രീകാന്ത് എന്നിവരെയും അനുമോദിച്ചു.
സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ ടി.വി. ഷാജി, എം.വി. സുനിൽകുമാർ, പേരാവൂർ ഗ്രാമപഞ്ചായത്ത് അംഗം ആഷ മാത്യു, സി.വി. കുര്യൻ, ജോസഫ് മാത്യു, പി.ആർ. ശ്രീജിത്ത്, എം.വി. ധന്യ, ടി.വി. സജി എന്നിവർ പ്രസംഗിച്ചു.
കൊട്ടിയൂർ: ഐജെഎം ഹയർ സെക്കൻഡറി സ്കൂളിൽ എസ്എസ്എൽസി, മറ്റു വിവിധ മത്സര പരീക്ഷകൾ എന്നിവയിൽ മികവാർന്ന വിജയം നേടിയവരെ അനുമോദിച്ചു. ‘എക്സലൻഷിയ 2026’ എന്ന പേരിൽ സംഘടിപ്പിച്ച വിജയോത്സവം പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരൻ ഉദ്ഘാടനം ചെയ്തു.
ഫാ. ബിജു തുരുത്തേൽ അധ്യക്ഷത വഹിച്ചു. സജി ആന്റണി, ജയ്ഷ ബിജു,റോയ് നമ്പുടാകം, ജോണി ആമക്കാട്ട്, എം.യു. തോമസ്, ബോജോ തോമസ്, സൗമ്യ സജീഷ്, എം.ജെ. ലിസി, പി. ജോസ് സുനീഷ്, ആൻ എലിസബത്ത് ബൈജു എന്നിവർ പ്രസംഗിച്ചു.
ഇരിട്ടി: നഗരസഭയിലെ ചാവശേരി, ഇരിട്ടി ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന്, നഗരസഭയിൽ താമസക്കാരായ ഇതര സ്കൂളിൽ പഠിച്ച എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയവരേയും എൽഎസ്എസ്, യുഎസ്എസ്, എംഎംഎസ് സ്കോളർഷിപ്പ് നേടിയ വിദ്യാർഥികളേയും എസ്എസ്എൽസി പരീക്ഷയിൽ 100 ശതമാനം വിജയം നേടിയ സ്കൂളുകളേയും നഗരസഭയുടെ നേതൃത്വത്തിൽ ആദരിച്ചു.
ഇരിട്ടി ഫാൽക്കൺ പ്ലാസയിൽ നടന്ന വിജയോത്സവം നഗരസഭ ചെയർപേഴ്സൺ വി. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ കെ. സോയ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെ. രാജൻ, വി.പി. അബ്ദുൾ റഷീദ്, ആർ.കെ. ഷൈജു, പി. ധനിഷ, പി.വി. ജിഷ കൗൺസിലർമാരായ സി.രജീഷ്, പി. സീനത്ത്, ടി. ഷംസീർ, ചാവശേരി ഗവ: ഹൈസ്കൂൾ മുഖ്യാധ്യാപകൻ അബ്ദുൾ ഗഫുർ എന്നിവർ പ്രസംഗിച്ചു.
District News
ഇരിട്ടി: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ ലഹരി വിരുദ്ധ ദിനാചരണം നടത്തി. അങ്ങാടിക്കടവ് സേക്രഡ് ഹാര്ട്ട് ഹൈസ്കൂളില് നടത്തിയ കരിക്കോട്ടക്കരി എസ്എച്ച്ഒ ആര്.എന്. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജര് ഫാ. ഫ്രാന്സിസ് റാത്തപ്പിള്ളില് അധ്യക്ഷത വഹിച്ചു. കരിക്കോട്ടക്കരി എസ്ഐ വി. സുനില് ലഹരി വിരുദ്ധ ക്ലാസെടുത്തുഅയ്യന്കുന്ന് പഞ്ചായത്ത് അംഗം ബിന്ദു ഷാജി, മുഖ്യാധ്യാപകൻ എബി മാത്യു, പിടിഎ പ്രസിഡന്റ് സോയി സെബാസ്റ്റ്യന്, മദര് പിടിഎ പ്രസിഡന്റ് സീമ സനോജ്, സ്റ്റാഫ് സെക്രട്ടറി ജോസ്ബിന് ജോര്ജ് എന്നിവര് പ്രസംഗിച്ചു.
ആറളം പോലീസ് സ്റ്റേഷൻ പരിധിയിലെ സ്കൂളുകളിൽ എസ്പിസി കേഡറ്റുകളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. ആറളം ഗവ. ഹയർ സെക്കൻഡറി , ആറളം ഫാം ഗവ. ഹയർ സെക്കൻഡറി, എടൂർ സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളുകൾ എന്നിവിടങ്ങളിലെ എസ്പിസി കേഡറ്റുകൾ പങ്കെടുത്തു.
എസ്ഐ കെ. സുഹൈൽ ഉദ്ഘാടനം ചെയ്തു. കെ.പി. അജ്മൽ അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് എൻ. ജയാനന്ദൻ, സീനിയർ അസിസ്റ്റന്റ് റോയ് സെബാസ്റ്റ്യൻ, എസ്പിസി കാഡറ്റുകളായ കെവിൻ ബിനോയ്, വി.സി. ദേവനന്ദ് എന്നിവർ പ്രസംഗിച്ചു .അധ്യാപകരായ റീന ഫിലിപ്പ്, ടി.വി. ഷിജേഷ്,പി.എ. റീന , സക്കരിയ വിളക്കോട്,ജൊവാൻസ് , സുഭാഷ്, രേഷ്മ, ഇ.വി. ജ്യോതിമ , യജീദ് പൊയിലൻ എന്നിവർ ലഹരി വിരുദ്ധ സന്ദേശങ്ങൾ പങ്കുവച്ചു.
അങ്ങാടികടവ് ഡോൺ ബോസ്കോ ആർട്സ് ആൻഡ് സയൻസ് കോളജിലെ എൻഎസ്എസ്, എൻസിസി, സ്പോർട്സ് ക്ലബ് അംഗങ്ങൾ അങ്ങാടിക്കടവ് ടൗണിൽ ലഹരിവിരുദ്ധ ബൈക്ക് റാലിയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു. കരിക്കോട്ടക്കരി എസ്എച്ച്ഒ ആർ.എൻ. പ്രശാന്ത് ബൈക്ക് റാലി ഫ്ലാഗ് ഓഫ് ചെയ്തു.
എസ്ഐ സുനിൽ വളയങ്ങാടൻ, എസ്സിപിഒ ഷംസുദ്ദീൻ എന്നിവർ പ്രസംഗിച്ചു വൈസ് പ്രിൻസിപ്പൽ ഫാ. ബെന്നി ക്രിസ്തുദാസ്, ഐക്യുഎസി കോ ഓർഡിനേറ്റർ ജോസി ചാക്കോ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ജെയ്നി എൻ. ജോർജ്, അമിത് വർമ, ഫിസിക്കൽ എഡ്യുക്കേഷൻ ഡയറക്ടർ ടി. അർജുൻ , എൻസിസി സിടിഒ ടോണി തോമസ് എന്നിവർ നേതൃത്വം നൽകി.
പാല ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ ലഹരി വിരുദ്ധ ബോധവത്കരണം പ്രിൻസിപ്പൽ എ.ഡി. ഓമന ഉദ്ഘാടനം ചെയ്തു. സി. സജു അധ്യക്ഷത വഹിച്ചു. മട്ടന്നൂർ എക്സൈസ് റേഞ്ച് പ്രിവന്റീവ് ഓഫിസർ പി.കെ. സജേഷ് ക്ലാസെടുത്തു. എൻഎസ്എസ് പ്രോഗ്രാം ഓഫിസർ ഡോ. ദീപ ചിറ്റാക്കൂൽ, നിമിഷ ജോർജ്, സി.ആർ.കെ. നമിത എന്നിവർ പ്രസംഗിച്ചു.
ഉളിക്കൽ: ജനമൈത്രി പോലീസ്, വയത്തൂർ യുപി സ്കൂൾ എന്നിവയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിനാചരണവും "ഓപ്പറേഷൻ തൂഫാൻ ദി നാർകോ ഹണ്ട് ’ കാന്പയിനും പഞ്ചായത്ത് പ്രസിഡന്റ് സിജി സണ്ണി ഉദ്ഘാടനം ചെയ്തു. ഉളിക്കൽ എസ്എച്ച്ഒ എം. ഡോളി, മുഖ്യാധ്യാപകൻ എൻ.ജോ തോമസ്, പഞ്ചായത്തംഗം എ.എൻ. ബിജു, റഹ്മത്ത് ചാലിൽ മണിക്കടവ് ഹൈസ്കൂൾ മുഖ്യാ ധ്യാപകൻ പി.എം .നീലകണ്ഠൻ, എഎസ്ഐ എം. രാജീവ്, എം.ആർ. രാജീവ്, റയാൻ പീറ്റർ എന്നിവർ പ്രസംഗിച്ചു.
District News
കൊട്ടിയൂർ: അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് കൊട്ടിയൂർ ആയുഷ് സിദ്ധ ഡിസ്പെൻസറിയുടെയും ഐജെഎം ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ യോഗദിനാചരണം സംഘടിപ്പിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയ് നമ്പുടാകം ഉദ്ഘാടനം ചെയ്തു. സിദ്ധ മെഡിക്കൽ ഓഫീസർ ഡോ. സൗമ്യ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ തോമസ്, എൻഎസ്എസ് കോ-ഓർഡിനേറ്റർ ഷാന്റോ, രേഷ്മ റാം എന്നിവർ പ്രസംഗിച്ചു.
തുടർന്ന് വിദ്യാർഥികൾക്കായി യോഗ പരിശീലനവും സംഘടിപ്പിച്ചു. ആരോഗ്യകരമായ ജീവിതശൈലി രൂപപ്പെടുത്തുന്നതിൽ യോഗയുടെ പ്രാധാന്യം സംബന്ധിച്ച് പരിശീലന പരിപാടിയിൽ വിശദീകരിച്ചു. വിദ്യാർഥികളുടെ സജീവ പങ്കാളിത്തത്തോടെയാണു യോഗദിനാചരണം നടന്നത്.
District News
ഇരിട്ടി: ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ, മൃഗസംരക്ഷണമേഖല എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ കേരള ചിക്കൻ പദ്ധതിയുടെ ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി. സരള ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. സുമേഷ് അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം ബോബി എണ്ണചേരിയിൽ, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ എം.വി. ജയൻ,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി. നൗഷാദ്, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി. ഷൈമ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ. വേലായുധൻ, മനോജ് എം. കണ്ടത്തിൽ, ഷിജി നടുപ്പറമ്പിൽ, ടി.പി. മാർഗരറ്റ്, എഎച്ച്ഡിപിഎം അഞ്ജു, ബ്ലോക്ക് കോ-ഓർഡിനേറ്റർ പ്രവിഷ എന്നിവർ പ്രസംഗിച്ചു.
കേരള ചിക്കൻ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് അശ്വിനിദേവ്, ഫാം സൂപ്പർവൈസർ ഇജാസ് ഇബ്രാഹിം തുടങ്ങിയവർ ക്ലാസ് കൈകാര്യം ചെയ്തു.
District News
കായംകുളം: ലഹരിക്കെതിരേ സംസ്ഥാന പോലീസ് ശക്തമായി നടപ്പിലാക്കിവരുന്ന ലഹരിവിരുദ്ധ ദൗത്യമായ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കുറത്തിക്കാട് പോലീസ് സ്റ്റേഷന്റെ നേതൃത്വത്തിൽ ഫുട്ബോൾ ടൂർണമെന്റും സൈക്കിൾ റാലിയും സംഘടിപ്പിച്ചു.
ലഹരിയിൽനിന്നു യുവാക്കളെയും കൗമാരക്കാരെയും മോചിപ്പിച്ച് അവരെ കായികരംഗത്തേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഫുട്ബോൾ ടൂർണമെന്റുകൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ടൂർണമെന്റും സൈക്കിൾ റാലിയും സംഘടിപ്പിച്ചത്.
കുറത്തിക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള വിവിധ സ്കൂളുകളിൽനിന്നുള്ള കുട്ടികളും അധ്യാപകരും റാലിയിൽ പങ്കെടുത്തു.
എസ്എച്ച്ഒ വിപിൻ കുമാർ, എഎസ്ഐ മാരായ ഉദയകുമാർ, എം.എസ്. എബി എന്നിവർ നേതൃത്വം നൽകി.
District News
തൊടുപുഴ: സെന്റ് സെബാസ്റ്റ്യന്സ് ഹൈസ്കൂളില് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിദ്യാര്ഥികളില് ഡിജിറ്റല് ഉപകരണങ്ങളുടെ അമിത ഉപയോഗം കുറയ്ക്കുന്നതിനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനുമായി ഡിജിറ്റല് ഡീറ്റോക്സ് ചലഞ്ച് സംഘടിപ്പിച്ചു.
തൊടുപുഴ ഡിവൈഎസ്പി പി.എം. ബൈജു ഉദ്ഘാടനം ചെയ്തു. സ്കൂള് മാനേജര് ഫാ. ജോസ് പൊതൂര് മുഖ്യപ്രഭാഷണം നടത്തി. അസി. മാനേജര് ഫാ. ആല്ബര്ട്ട് പീച്ചാട്ട് അധ്യക്ഷത വഹിച്ചു. മുനിസിപ്പല് കൗണ്സിലര് ആര്. ഹരി, ഹെഡ്മാസ്റ്റര് സജി മാത്യു, പിടിഎ പ്രസിഡന്റ് പ്രിന്സ് അഗസ്റ്റിന് എന്നിവര് പ്രസംഗിച്ചു.
കുട്ടികളുടെ മൊബൈല് ഫോൺ, ടിവി ഉപയോഗ സമയം, പഠനസമയം, വായന, കായികപ്രവര്ത്തനങ്ങള്, കുടുംബാംഗങ്ങളുമായുള്ള ആശയവിനിമയം തുടങ്ങിയവ മാതാപിതാക്കള് രേഖപ്പെടുത്തുന്ന രീതിയിലാണ് പദ്ധതി ക്രമീകരിച്ചിരിക്കുന്നത്. ഇതിലൂടെ ഓരോ വിദ്യാര്ഥിയുടെയും ദിനചര്യയും പഠന പുരോഗതിയും വിലയിരുത്തി അവരുടെ നിലവാരം തിരിച്ചറിയാന് സാധിക്കും.
District News
പേരാമ്പ്ര: വിദ്യാഭ്യാസ രംഗത്ത് മികവ് തെളിയിച്ച വിദ്യാർഥികളെ അനുമോദിക്കുന്നതിനും മികച്ച അധ്യാപകരെയും പിടിഎകളെയും ആദരിക്കുന്നതിനുമായി അസറ്റ് പേരാമ്പ്ര പ്രതിഭാ സംഗമം സംഘടിപ്പിച്ചു.
ഫാത്തിമ തഹ്ലിയ എംഎൽഎ ഉദ്ഘാടനം ചെയ്തു. അസറ്റ് ചെയർമാൻ സി. എച്ച്. ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ചു. അസറ്റ് അധ്യാപക പുരസ്കാരം ചിത്രരാജൻ (പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂൾ), ആർ.എസ്. ദിവ്യ (മേപ്പയ്യൂർ ഹയർ സെക്കൻഡറി സ്കൂൾ) എന്നിവർക്ക് സമ്മാനിച്ചു. മണ്ഡലത്തിലെ മികച്ച പിടിഎക്കുള്ള പുരസ്കാരം നൊച്ചാട് ഹയർ സെക്കൻഡറി സ്കൂൾ പിടിഎക്ക് സമ്മാനിച്ചു.
ചടങ്ങിൽ അസറ്റിന്റെ സ്വപ്ന പദ്ധതിയായ അസറ്റ് സ്റ്റാർ പുതിയ ബാച്ച് പ്രഖ്യാപിച്ചു. മുൻ കേരള ചീഫ് സെക്രട്ടറി ജിജി തോംസൺ ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എരവത്തു മുനീർ, റിമ കുന്നുമ്മൽ, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വഹീദ പാറേമ്മൽ, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.കെ. ലതിക, ഉമ്മർ തണ്ടോറ, നസീമ വാഴയിൽ എന്നിവരും ബാലചന്ദ്രൻ പറച്ചോട്ടിൽ, എസ്.പി. കുഞ്ഞമ്മദ്, ഇസ്മയിൽ മരുതേരി, ഒ.സി. ലീന, അസറ്റ് ജനറൽ സെക്രട്ടറി നസീർ നൊച്ചാട് എന്നിവർ പ്രസംഗിച്ചു.
District News
വെള്ളറട: ഭാരതീയ ജനതാ പാര്ട്ടി വെള്ളറട ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച പഠനോത്സവം 2026 യുവമോര്ച്ച സംസ്ഥാന സെക്രട്ടറി അഥീനാ ഭാരതി ഉദ്ഘാടനം ചെയ്തു. വെള്ളറട ഏരിയാ പ്രസിഡന്റ് പി. പത്മകുമാർ അധ്യക്ഷത വഹിച്ചു. സിനിമാ സീരിയല് താരം വിവേക് ഗോപന് മുഖ്യാതിഥിയായിരുന്നു. ഏരിയാ ജനറല് സെക്രട്ടറി സുമോദ് സ്വാഗതം പറഞ്ഞു.
ബിജെപി സൗത്ത് ജില്ലാ ജനറല് സെക്രട്ടറി ബിജു ബി. നായര്, വെള്ളറട മണ്ഡലം പ്രസിഡന്റ് ആര്.എസ്. അഖില്, ജനറല് സെക്രട്ടറി ജിത്തു ശ്രീധര്, ട്രഷറര് ചന്ദ്രശേഖരന്, മഹിളാമോര്ച്ച സൗത്ത് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.വിജില, യുവമോര്ച്ച വെള്ളറട മണ്ഡലം പ്രസിഡന്റ് വിഷ്ണു മോഹന്, ജില്ലാ കമ്മിറ്റിയംഗം ഉഷ കുമാരി, മുണ്ടനാട് വാര്ഡ് മെമ്പര് എം. മനോജ് കരിക്കമാന്കോഡ്, വാര്ഡ് മെമ്പര് ദിവ്യ, വെള്ളറട ഏരിയ വൈസ് പ്രസിഡന്റ് വരുണ് തുടങ്ങിയവര് പ്രസംഗിച്ചു. എസ്എസ്എല്സി, പ്ലസ്ടു പരീക്ഷകളിലെ വിജയികളെ അനുമോദിക്കുകയും പഠനോപകരണങ്ങള് വിതരണം ചെയ്യുകയും ചെയ്തു.
District News
എടക്കര: വനം പരിസ്ഥിതി, ആരോഗ്യ സംരക്ഷണ സന്ദേശ പ്രചാരണത്തിന്റെ ഭാഗമായി വഴിക്കടവിൽ റണ് ചലഞ്ച് സംഘടിപ്പിച്ചു. മലപ്പുറം കോട്ടക്കുന്ന് റണ്ണേഴ്സിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. വഴിക്കടവ് മുതൽ നാടുകാണി വരെയുള്ള 20 കിലോമീറ്റർ ദൂരമാണ് മൗണ്ടെയ്ൻ പാസ് റണ് ചലഞ്ചിൽ താണ്ടാനുണ്ടായിരുന്നത്.
വനം, പരിസ്ഥിതി, ആരോഗ്യ സംരക്ഷണ പ്രവർത്തനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് കോട്ടക്കുന്ന് ഫാൽക്കണ്സ് ക്ലബ് സെക്രട്ടറി അലവി മാടന്പി ക്ലാസെടുത്തു. ഫാൽക്കണ്സ് ക്ലബ് അംഗങ്ങളായ നസിം കൊന്നോല, അബു അമ്മിപ്പടി, സവാദ് കിളിയമണ്ണിൽ, മുഹ്സിൻ ഇരുന്പുഴി, റഫീഖ് തയ്യിൽ, ഷബീർ മുല്ലപ്പള്ളി, റഹ്മാൻ കുറുവ, എംആർസി അംഗങ്ങളായ ജഹ്ഫർ പറന്പൻ, നാസിം ആനപ്പടിക്കൽ, റിയാസ് തറയിൽ, മുജീബ് മക്കരപ്പറന്പ് എന്നിവർ റണ് ചലഞ്ചിൽ പങ്കെടുത്തു.
Business
കൊച്ചി: ഇന്തോ കോണ്ടിനെന്റല് ട്രേഡ് ആന്ഡ് എന്ട്രപ്രണര്ഷിപ് പ്രമോഷന് കൗണ്സില് (ഐസ്ടെപ്) എവൈബിബിയുമായി സഹകരിച്ച് മൂന്നാമത് പ്രോഫിറ്റ് ടസ്കര് ബിസിനസ് കോണ്ക്ലേവ് സംഘടിപ്പിച്ചു.
മന്ത്രി വി.ഇ. അബ്ദുള് ഗഫൂര് ഉദ്ഘാടനം ചെയ്തു. വി ഗാര്ഡ് ഗ്രൂപ്പ് സ്ഥാപകന് കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി മുഖ്യാതിഥിയായിരുന്നു.
കെഎംആര്എല് എംഡി ലോക്നാഥ് ബെഹ്റ, ഐസ്ടെപ് കൗണ്സില് ചെയര്മാന് ഡോ. ടി. വിനയകുമാര്, സെക്രട്ടറി ജനറല് യു.എസ്. കുട്ടി, ഡയറക്ടര്മാരായ ജോര്ജി കൊച്ചുപുരക്കല്, കെ. രവീന്ദ്രന്, അഡ്വൈസര് ശോഭന ജയ മാധവന്, ഡയറക്ടര്മാരായ അലൈന് ജോണ്, കിരണ് ജെയിംസ്, രജശ്രീ കേരള വര്മ എന്നിവര് പങ്കെടുത്തു.
വൈകുന്നേരം ബ്രാന്ഡും ബിസിനസും എങ്ങനെ വിജയിപ്പിക്കാം എന്ന വിഷയത്തില് നടന്ന പാനല് ചര്ച്ച ക്രിയേറ്റീവ് രംഗത്തെ വിദഗ്ധര് നയിച്ചു. രാജ്യത്തെ 16 സംസ്ഥാനങ്ങളില്നിന്നുള്ള പ്രഫഷണലുകളും പ്രതിനിധികളും കോണ്ക്ലേവില് പങ്കെടുത്തു.
District News
കരിമ്പൻ: കർഷകർ സംഘടിതരായില്ലെങ്കിൽ സമൂഹത്തിൽനിന്നു പുറന്തള്ളപ്പെടുമെന്ന് ഇടുക്കി ബിഷപ് മാർ ജോൺ നെല്ലിക്കുന്നേൽ. ഇൻഫാമിന്റെ നേതൃത്വത്തിൽ നടന്ന ലോക പരിസ്ഥി ദിനാചരണം പൊടിമറ്റത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കർഷകർ അസംഘടിതരായതിനാൽ അവരുടെ ആവശ്യങ്ങൾ ഭരണകൂടം അവഗണിക്കുന്നത് പതിവാണ്.
ഈ അവഗണന മൂലം ഹൈറേഞ്ചിൽ നിന്നും ആളുകൾ കൃഷിയും സ്ഥലവും ഉപേക്ഷിച്ചുപോകുന്നുവെന്നത് യാഥാർഥ്യമാണ്. ഹൈറേഞ്ചിലെ പട്ടയപ്രശ്നങ്ങൾക്കും നിർമാണ നിരോധനത്തിനും ശാശ്വതമായ പരിഹാരം കണ്ടെത്താൻ സർക്കാർ തയാറാകണം.
വാഗ്ദാനങ്ങൾ തെരഞ്ഞെടുപ്പുകൾക്കു തൊട്ടുമുമ്പ് നൽകുന്നത് ജനങ്ങളെ തെറ്റിധരിപ്പിക്കാൻ മാത്രമായി മാറുന്നു. ഭൂപ്രശ്നങ്ങൾ പരിഹരിക്കാൻ മുൻ സർക്കാർ നടത്തിയ നിയമ ഭേദഗതി ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കുകയാണ്. ഇത്തരം സാഹചര്യത്തിൽ ഇൻഫാമിനോടു സഹകരിച്ച് കർഷകരുടെ ആവശ്യങ്ങൾ നേടിയെടുക്കാനുള്ള ശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
താമരശേരി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ അധ്യക്ഷത വഹിച്ചു. ഇടുക്കി രൂപതയിൽ നിന്ന് ആയിരത്തോളം അംഗങ്ങൾ ഇൻഫാമിൽ അംഗത്വം സ്വീകരിച്ചു. ഇൻഫാം ദേശീയ ജനറൽ സെക്രട്ടറി ഫാ.ജോസഫ് കാവനാടി അംഗത്വ വിതരണം നടത്തി. രൂപതയ്ക്കു വേണ്ടി ഫാ. ജോൺ കലൂർ അംഗത്വ കാർഡുകൾ ഏറ്റുവാങ്ങി. ഇൻഫാം ദേശീയ ചെയർമാർ ഫാ. തോമസ് മറ്റമുണ്ടയിൽ, കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ ഫാ. ബോബി മണ്ണംപ്ലാക്കൽ എന്നിവർ പ്രസംഗിച്ചു.
District News
ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രലില് ഇടവക ദിനത്തിന്റെ ഭാഗമായി മിനി മാരത്തണ് സംഘടിപ്പിച്ചു. വികാരി ഫാ.ഡോ. ലാസര് കുറ്റിക്കാടന് ഉദ്ഘാടനം ചെയ്തു. കേന്ദ്രസമിതി പ്രസിഡന്റ്് ജോബി അക്കരക്കാരന്, ട്രസ്റ്റിമാരായ പി.ടി. ജോര്ജ്, സാബു ചെറിയാടന്, അഡ്വ.എം.എം. ഷാജന്, തോമസ് തൊകലത്ത്, സ്പോട്സ് കണ്വീനര് ഡോ. സുനില് ഡേവിസ്, ജോയിന്റ് കണ്വീനര് സൈമണ് കുറ്റിക്കാടന് എന്നിവര് നേതൃത്വം നല്കി.
20 വയസിനുതാഴെയുള്ള ആണ്കുട്ടികളുടെ വിഭാഗത്തില് സെനോ ലിയോ ഒന്നാം സ്ഥാനവും ജോബ് ജോസ് രണ്ടാം സ്ഥാനവും എമില് റോയ് മൂന്നാം സ്ഥാനവും നേടി. 20 വയസിന് താഴെയുള്ള പെണ്കുട്ടികളുടെ വിഭാഗത്തില് ഹെലന് മേരി സുനില് ഒന്നും തെരേസ സുനില് രണ്ടും അഞ്ചു യേശുദാസ് മൂന്നും സ്ഥാനങ്ങള് നേടി.
40 വയസിനു മുകളില് ഉള്ള പുരുഷന്മാരുടെ വിഭാഗത്തില് പി.ഡി. ആന്റോ ഒന്നും റിജോ ജോണി രണ്ടും ടി.സി. ജോമോന് മൂന്നും സ്ഥാനങ്ങള് നേടി. 40 വയസിന് മുകളിലുള്ള സ്ത്രീകളുടെ വിഭാഗത്തില് ലിറ്റി ജോസ് ഒന്നും മിനി ബെന്നി രണ്ടും മഞ്ജു മൈസണ് മൂന്നും സ്ഥാനങ്ങള് നേടി. 20 വയസിനും 40 വയസിനും ഇടയിലുള്ള വരില് അനൂപ് ബോ സ്, ലിസി എന്നിവര് ഒന്നാം സ്ഥാനം നേടി.
Business
കൊച്ചി: ബിസിനസ് രംഗത്തെ പ്രമുഖരെയും വനിതാ സംരംഭകരെയും ഉൾപ്പെടുത്തി ലേ മെറിഡിയൻ ഹോട്ടലിൽ മണപ്പുറം യുണീക് ടൈംസ് ബിസിനസ് കോണ്ക്ലേവ് 2026 സംഘടിപ്പിച്ചു. ‘എഫ്ഐസിഎഫ് ഷീ വാക്സ് ഫോർ കോസ്’ സംഗമവും ഇതോടൊപ്പം നടന്നു.
പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ്, ഫെഡറൽ ഇന്റർനാഷണൽ ചേംബർ ഫോറം എന്നിവർ ചേർന്നു സംഘടിപ്പിച്ച പരിപാടിയുടെ പ്രായോജകർ മണപ്പുറം ഫിനാൻസ് ലിമിറ്റഡ്, ലെക്സസ്, അൽകസർ വാച്ചസ്, ഡിക്യൂ ടീഷർട്സ്, ക്ലാമി ന്യൂയോർക്ക് എന്നിവരാണ്. ഡോ. അജിത് രവിയാണു പരിപാടി ആവിഷ്കരിച്ചത്.
ഐഎൻഎംഇസിസി ചെയർമാൻ ഡോ. എൻ.എം. ഷറഫുദ്ദീൻ സ്വാഗതം പറഞ്ഞു. ഏണസ്റ്റ് ആൻഡ് യംഗ് എൽഎൽപി പാർട്ണർ ഡോ. രാജേഷ് നായർ പാനൽചർച്ച നയിച്ചു. ശ്രീ ഗോകുലം ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഗോകുലം ഗോപാലൻ, എവിഎ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ എ.വി. അനൂപ്, ടിസിഎസ് കേരള വൈസ് പ്രസിഡന്റ് ദിനേശ് പി. തന്പി, അസ്വാനി ലക്ഷ്മണ്ദാസ് ഗ്രൂപ്പ് എംഡി ദീപക് എൽ. അസ്വാനി എന്നിവരും വൈബ് മൂന്നാർ റിസോർട്സ് ആൻഡ് സ്പാ, അൽസഫിന ട്രാവൽ ഗ്രൂപ്പ്, ഗ്രോ വയ ബിസ് എന്നിവയുടെ ചെയർമാൻ ഡോ. ജോളി ആന്റണി, വർമ ആൻഡ് വർമ സീനിയർ പാർട്ണർ സി.എ. വിവേക് കൃഷ്ണ ഗോവിന്ദ് തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു.
ഷീ വാക്സ് ഫോർ കോസ് ചടങ്ങിൽ അശ്വിനി ലക്ഷ്മണ്ദാസ് ഗ്രൂപ്പ് മാനേജിംഗ് പാർട്ണർ ജ്യോതി അശ്വിനി, വി സ്റ്റാർ ക്രിയേഷൻസ് സ്ഥാപകയും സിഎംഡിയുമായ ഷീല കൊച്ചൗസേപ്പ്, പ്രക്കാട്ട് ജുവൽസ് പിആർ എംഡി പ്രീതി പ്രക്കാട്ട്, നന്തിലത്ത് ജി മാർട്ട് ഡയറക്ടർ ഐശ്വര്യ നന്തിലത്ത്, ഡ്രീം ഫ്ളവർ ബിൽഡേഴ്സ് സ്ഥാപകയും എംഡിയുമായ പ്രിയ ഫാസിൽ, റെസിടെക് ഇലക്ട്രിക്കൽസ് മാനേജിംഗ് പാർട്ണർ ലേഖ ബാലചന്ദ്രൻ, മനോരമ മാർക്കറ്റിംഗ് മാനേജർ ദിവ്യാസ് പ്രശാന്ത്, ഐശ്വര്യ അഡ്വർടൈസിംഗ് എംഡി ദീപ്തി വിജയകുമാർ, ലിറ്റിൽ ബ്രിട്ടൺ പ്രീ സ്കൂൾ സ്ഥാപകയും വെൽമണ്ട് ഹോസ്പിറ്റൽ ചെയർപേഴ്സണുമായ യൂഫി കെ. പോൾ, വർമ ആയുർവേദിക്സ് മാനേജിംഗ് പാട്ണർ ഡോ. എൻ.ആർ. മിനി വർമ, കെയർ ഫോർ യു ഫെസിലിറ്റി മാനേജ്മെന്റ് സർവീസസ് മാനേജിംഗ് പാർട്ണർ ലൈല സുധീഷ്, ബെൻഹീംസ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടറും ചെയർപേഴ്സണുമായ ജയാനി ബെൻഹീം, അനശ്വര ജ്വല്ലേഴ്സിന്റെയും റിതു ഡയമണ്ട്സിന്റെയും എംഡി പ്രീണ അനുരാജ് എന്നിവർ പങ്കെടുത്തു.
വിവിധ സൗന്ദര്യമത്സരങ്ങളിലെ ജേതാക്കളായ സിന്റ പടമാടൻ, ലക്ഷ്മി മേനോൻ, പൗർണമി മുരളി, നികിത തോമസ്, സൗമ്യ എസ്. തോമസ് എന്നിവരും സന്നിഹിതരായിരുന്നു.
District News
കൂരാച്ചുണ്ട്: മോട്ടിവേഷൻ സ്പീക്കർ സജി എം. നരിക്കുഴി, കോളജ് അധ്യാപിക ജിജി ജോർജും ചേർന്നെഴുതിയ "ഒപ്പം' എന്ന പുസ്തകത്തെക്കുറിച്ച് ചർച്ച സംഘടിപ്പിച്ചു. കല്ലാനോട് സാംസ്കാരിക നിലയം സംഘടിപ്പിച്ച പരിപാടി നിയുക്ത എംഎൽഎ വി.ടി. സൂരജ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷാജു ചോരപ്പുള്ളിയിൽ അധ്യക്ഷത വഹിച്ചു. സെന്റ് മേരീസ് പള്ളി വികാരി ഫാ. ജെയ്സൺ കാരക്കുന്നേൽ അനുഗ്രഹപ്രഭാഷണം നടത്തി.
അഡ്വ. പി.ജെ. ആന്റണി പള്ളിക്കാവയലിൽ പുസ്തകം പരിചയപ്പെടുത്തി. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദുമോൾ തോമസ് കളപ്പുരയ്ക്കൽ, ബ്ലോക്ക് മെംബർ അരുൺ ജോസ്, വാർഡ് മെംബർ സണ്ണി ജോസഫ് കാനാട്ട്, സഹകരണ ബാങ്ക് പ്രസിഡന്റ് ജോൺസൺ എട്ടിയിൽ, വൈസ് പ്രസിഡന്റ് അനു വർഗീസ്, സെക്രട്ടറി അമൽ ജോസഫ് എന്നിവർ പ്രസംഗിച്ചു. ഭരണസമിതി അംഗങ്ങളായ ജോൺസൺ മാളിയേക്കൽ, ജോസ് വട്ടുകുളം, സണ്ണി തുണ്ടിയിൽ, ഗോപി ആലക്കൽ, ഷിബു കുഴിവേലിൽ, ഹരി പറയൻകണ്ടത്തിൽ, പ്രിൻസ് കളമ്പൻകുഴി, ബിജു താന്നിക്കൽ എന്നിവർ നേതൃത്വം നൽകി.
District News
മുണ്ടേരി: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൽപ്പറ്റ മേഖലാ ബാലവേദി ഉപസമിതിയുടെ ആഭിമുഖ്യത്തിൽ യുദ്ധവിരുദ്ധ തീമിൽ മേഖലാ ബാലോത്സവവും ജില്ലാതല ബാലവേദി പരിശീലക ശിൽപശാലയും സംഘടിപ്പിച്ചു.
ഗവ. ഹൈസ്കൂളിൽ നടന്ന ദ്വിദിന ബാലോത്സവം ബാലവേദി അംഗം വേദവ്യാസ് ഉദ്ഘാടനം ചെയ്തു. കവിയും ഗാനരചയിതാവുമായ അജികുമാർ പനമരം, ക്യാന്പ് ഡയറക്ടർ ടി.ടി. അശ്വിൻ ജോസഫ്, ബാലവേദി സംസ്ഥാന കണ്വീനർ കെ.എ. അഭിജിത്ത്, മേഖലാ പ്രസിഡന്റ് രാജൻ തരിപ്പിലോട്ട്, മേഖലാ സെക്രട്ടറി എം.പി. മത്തായി, ആർട്ടിസ്റ്റ് കെ.എ. അഭിനു, ജില്ലാ ജോ. സെക്രട്ടറി സി. ജയരാജൻ, പി.പി. അഞ്ജലി, ഷിജു, അനഘ, എം.ജെ. ത്രേസ്യ, സ്വപ്ന കെ. ശാന്ത, ഏയ്ഞ്ചൽ റോസ്, രാഹുൽ രാജ് എന്നിവർ സെഷനുകൾക്ക് നേതൃത്വം നൽകി.
വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്സിൽ സെക്രട്ടറി സി.എം. സുമേഷ്, പരിഷത്ത് ജില്ലാ ജോ. സെക്രട്ടറി സി.എസ്. കോമളം, മാനന്തവാടി മേഖലാ സെക്രട്ടറി പി. കുഞ്ഞികൃഷ്ണൻ, ജില്ലാ ജെൻഡർ വിഷയസമിതി കണ്വീനർ കെ.എസ്. പ്രഭാകുമാരി, പി. സച്ചിദാനന്ദൻ, കെ.ടി. തുളസീധരൻ, കെ.ടി. ശ്രീവത്സൻ, ബാലവേദി അംഗം ഭാഗ്യലക്ഷ്മി തുടങ്ങിയവർ പ്രസംഗിച്ചു. യുദ്ധവിരുദ്ധ റാലി, വിവരശേഖരണ സർവേ, ഊർജ ഓഡിറ്റിംഗ് എന്നിവയും പരിപാടിയുടെ ഭാഗമായി നടത്തി.
Kerala
കൊച്ചി: കേരളത്തിലെ ക്രൈസ്തവ സാമൂഹിക പിന്നാക്കാവസ്ഥ പഠിച്ച ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിലെ ശിപാർശകൾ വിലയിരുത്തുന്നതിനായി സീറോ മലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷന്റെ ആഭിമുഖ്യത്തിൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ഏകദിന പഠനശിബിരം സംഘടിപ്പിച്ചു.
കാഞ്ഞിരപ്പള്ളി ബിഷപ്പും സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ എപ്പിസ്കോപ്പൽ മെംബറുമായ മാർ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്തു.
കമ്മീഷനെ നിയമിക്കണമെന്ന ആവശ്യം സർക്കാരിന്റെ മുമ്പിൽ ഉന്നയിച്ചതുമുതൽ റിപ്പോർട്ട് പുറത്തുവിടുന്നതിനായി സഭ നടത്തിയ നിരന്തരമായ ഇടപെടലുകളെ അദ്ദേഹം അനുസ്മരിച്ചു.
കമ്മീഷൻ റിപ്പോർട്ടിലെ പ്രതിപാദ്യവിഷയങ്ങൾ സമുദായാംഗങ്ങളിൽ ഏവരിലും എത്തിക്കാനുള്ള ഊർജിതശ്രമങ്ങൾ രൂപതകൾ നടത്തണമെന്ന് പഠനശിബിരത്തിൽ സമാപനസന്ദേശം നൽകിയ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ നിർദേശിച്ചു. കമ്മീഷൻ റിപ്പോർട്ട് സഭകളുമായി ആലോചിച്ചു നടപ്പിലാക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും ഏതു സർക്കാർ അധികാരത്തിൽ വന്നാലും ഇതിനായുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
റിപ്പോർട്ടിലെ വിവിധ അധ്യായങ്ങളെ ആസ്പദമാക്കി വിദഗ്ധ സമിതി അംഗങ്ങളായ ഡോ. മേരി റജീന, ഡോ. സിജോ ജേക്കബ്, ഡോ. ജോസ്കുട്ടി ജെ. ഒഴുകയിൽ, ഡോ. ചാക്കോ കാളാംപറമ്പിൽ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
വിവിധ രൂപതകളിലെ വികാരി ജനറാൾമാരായ മോൺ. ആന്റണി മുതുകുന്നേൽ, മോൺ. സെബാസ്റ്റ്യൻ വേത്താനത്ത്, മോൺ. വിൻസെന്റ് നെടുങ്ങാട്ട്, മോൺ. ജോസഫ് വെള്ളമറ്റം എന്നിവർ വിവിധ സെഷനുകളിൽ മോഡറേറ്റർമാരായി ചർച്ചകൾ നയിച്ചു.
സീറോമലബാർ സഭാ ചാൻസലർ ഫാ. ഏബ്രഹാം കാവിൽപുരയിടത്തിൽ, പബ്ലിക് അഫയേഴ്സ് കമ്മീഷൻ സെക്രട്ടറി ഫാ. ജയിംസ് കൊക്കാവയലിൽ, കാർപ്പ് കോ-ഓർഡിനേറ്റർ ടോം ജോസഫ് ചമ്പക്കുളം എന്നിവർ പ്രസംഗിച്ചു. കേരളത്തിലെ വിവിധ സീറോമലബാർ രൂപതകളിൽനിന്നുള്ള വൈദികരും അല്മായ പ്രതിനിധികളും പഠനശിബിരത്തിൽ പങ്കെടുത്തു. കമ്മീഷൻ ശിപാർശകൾ സമയബന്ധിതമായി സഭകളുമായി ആലോചിച്ച് നടപ്പിലാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
District News
പട്ടാന്പി: ഗണപത് ചിത്രകലാ കൂട്ടായ്മയുടെ നേതൃത്വത്തിൽ തലക്കശേരി ഗ്രാമി ഒൗട്ട് ഡോർ സ്റ്റഡിയോയിൽ ‘നിഴലും നിറങ്ങളും’എന്നപേരിൽ ചിത്രകലാ ക്യാന്പ് സംഘടിപ്പിച്ചു.
ചിത്രകാരനും ശില്പിയുമായിരുന്ന പെരിങ്ങോട് ഗണപതി മാസ്റ്ററുടെ ശിഷ്യരുടെ കൂട്ടായ്മയാണ് ഗണപത്. ചിത്രകല ജനകീയമാക്കുന്നതിന്റെ ഭാഗമായി ഗണപത് വിവിധ പ്രദേശങ്ങളിൽ സംഘടിപ്പിച്ചുവരുന്ന എക്സിബിഷന്റെയും ക്യാന്പിന്റെയും തുടർച്ചയാണ് ഗ്രാമിയിൽ നടന്നത്.
ഗുരുസ്മരണയോടെ തുടങ്ങിയ ക്യാന്പിൽ കൂട്ടായ്മയുടെ പ്രസിഡന്റ് ആർടിസ്റ്റ് രേവതി വേണു അധ്യക്ഷത വഹിച്ചു. ചിത്രകാരന്മാരായ ബഷീർ തൃത്താല, വിനോദ് മാധവൻ, സുധിൽ കുമാർ, മൊയ്തീൻകുട്ടി പെരുമണ്ണൂർ, മുരളി പട്ടാന്പി, മണി മുദ്ര, വിജയൻ ആലൂർ, പി.സി. രേണുക, രാജേഷ് കരിങ്ങനാട് എന്നിവർ പങ്കെടുത്തു.സെക്രട്ടറി ശശി കോതച്ചിറ സ്വാഗതവും അജയൻ കൂറ്റനാട് നന്ദിയും പറഞ്ഞു.
District News
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് ബഡ്സ് സ്കൂളിൽ പന്ത്രണ്ടാം വാർഡ് മെമ്പർ ജലീൽ കുന്നുംപുറത്തിലിന്റെ നേതൃത്വത്തിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ, വൈസ് പ്രസിഡന്റ് ബിജു കടലാശേരി, സബ് ഇൻസ്പെക്ടർ ഗ്രീഷ്മ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ചെറിയാൻ ജോസഫ്, വാർഡ് മെമ്പർ ജലീൽ കുന്നുംപുറത്ത്, പഞ്ചായത്ത് സെക്രട്ടറി കെ.പി. മനിൽകുമാർ, കുടുംബശ്രീ ചെയർപേഴ്സൺ സുനിത ജോബ്, ആകാശ്, അംജത്, അധ്യാപിക അനുപ്രിയ എന്നിവർ പ്രസംഗിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദുമോൾ തോമസ്, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡാർളി ഏബ്രഹാം, പഞ്ചായത്തംഗങ്ങളായ സണ്ണി ജോസഫ്, ബിന്ദു കുര്യൻ, സ്പോൺസർ സുഹൈൽ കരിമ്പിൻതെരി, സന്ദീപ് കളപ്പുരയ്ക്കൽ, ജോളി എന്നിവർ നേതൃത്വം നൽകി.
District News
താമരശേരി: അന്താരാഷ്ട്ര വനിതാദിനത്തിന്റെ ഭാഗമായി കെസിവൈഎം, എസ്എംവൈഎം താമരശേരി രൂപത വിമന്സ് വിംഗിന്റെ നേതൃത്വത്തില് കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹനുമായി അഭിമുഖം സംഘടിപ്പിച്ചു.
സ്ത്രീകളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള് ചര്ച്ച ചെയ്തു. അഭിമുഖത്തിന് ശേഷം പ്രവര്ത്തകര് തിരുവമ്പാടി കെയ്റോസ് ഭവന് സന്ദര്ശിച്ചു.
രൂപത ആനിമേറ്റര് സിസ്റ്റര് റോസീന് എസ്എബിഎസ്, വൈസ് പ്രസിഡന്റ് ബില്ഹ മാത്യു, സെക്രട്ടറി ആന്സില് തോമസ്, സംസ്ഥാന സെനറ്റ് അംഗം അലോണ ജോണ്സന്, എസ്എംവൈഎം സംസ്ഥാന കൗണ്സില് അംഗം അഞ്ജലി ജോയ്, എക്സിക്യൂട്ടീവ് അംഗങ്ങളായ ആന്മേരി ജോര്ജ്, ആഗ്നസ് അന്ന ജോസഫ് എന്നിവര് നേതൃത്വം നല്കി.
National
ബംഗളൂരു: സിബിസിഐയുടെ ഡെസ്ക് ഫോര് എക്യുമെനിസം ആൻഡ് ഇന്റര് റിലീജിയസ് ഡയലോഗ് കമ്മീഷന്റെ ആഭിമുഖ്യത്തില് ബംഗളൂരിലെ എന്ബിസിഎല്സിയില് സംഘടിപ്പിച്ച ദ്വിദിന സെമിനാറില് വിവിധ മതങ്ങളിലെ പണ്ഡിതര് പങ്കെടുത്തു. കമ്മീഷന് ചെയര്മാന് ബിഷപ് മാര് ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു.
സെമിനാറില് ടെന്സിന് സെലോണ് (ബുദ്ധമതം), ഭര്തീയ സിംഗ് (സിഖ് മതം), ഹലീമ സാദിയ (ഇസ്ലാം മതം), വെങ്കിട്ട് റാം (ഹിന്ദുമതം) എന്നിവര് മുഖ്യാതിഥികളായി സംബന്ധിച്ചു.
വിവിധ മതങ്ങളിലെ ആശയങ്ങള് പരസ്പരം പങ്കുവയ്ക്കുകയും മതാന്തര സംവാദത്തിന്റെ പ്രാധാന്യം ചര്ച്ച നടത്തുകയും ചെയ്തു.
District News
ഇരിങ്ങാലക്കുട: കേരള സ്റ്റാര്ട്ടപ്പ് മിഷന്റെ ആഭിമുഖ്യത്തില് ക്രൈസ്റ്റ് കോളജ് ഓഫ് എന്ജിനീയറിംഗില് ഐഇഡിസി സംഘടിപ്പിച്ച തൃശൂര് ക്ലസ്റ്റര് ഹാക്കത്തോണ് ശ്രദ്ധേയമായി. തൃശൂര് ജില്ലാ വ്യവസായ കേന്ദ്രം ജനറല് മാനേജര് എസ്. ഷീബ ഉദ്ഘാടനം ചെയ്തു.
ക്രൈസ്റ്റ് കോളജ് ഓഫ് എന്ജിനീയറിംഗ് ഫിനാന്സ് ഓഫീസര് ഫാ. ജോജോ അരീക്കാടന് അധ്യക്ഷത വഹിച്ചു. പ്രിന്സിപ്പല് ഡോ. എം.ടി. സിജോ, സ്റ്റുഡന്റ് അഫയെഴ്സ് ഡയറക്ടര് ഡോ. സജീവ് ജോണ്, ഐഇഡിസി നോഡല് ഓഫീസര് അശ്വതി പി. സജീവ്, ഇ.ഒ. അബിന് സ്റ്റാനിസ്ലാവൂസ് എന്നിവര് സംസാരിച്ചു.18 കോളജുകളില് നിന്നായി 46 ഓളം ടീമുകള് മത്സരത്തില് പങ്കെടുത്തു.
രണ്ട് ഘട്ടങ്ങളിലായി നടന്ന മത്സരത്തില് തൃശൂര് വെറ്ററിനറി ആന്ഡ് അനിമല് സയന്സ് സര്വകലാശാലയില് നിന്നുള്ള ടീം വിജയിയായി. ഐഇഡിസി സംഘടിപ്പിക്കുന്ന കേരള സ്റ്റാര്ട്ട് അപ്പ് സമ്മിറ്റില് വച്ച് വിജയികള് 25,000 രൂപയുടെ ക്യാഷ് അവാര്ഡ് ഏറ്റുവാങ്ങും.
District News
ഫോർട്ടുകൊച്ചി: കൊച്ചിൻ സോഷ്യൽ സർവീസ് സൊസൈറ്റിയുടെ വനിതാ പ്രസ്ഥാനമായ വൈഡ്സിന്റെ ആഭിമുഖ്യത്തിൽ ലോക കാൻസർ ദിനാചരണത്തോടനുബന്ധിച്ചു ആശാകിരണം കാൻസർ സുരക്ഷപദ്ധതിയുടെ ഭാഗമായി മാരത്തൺ നടത്തി.
അർജുനൻ മാസ്റ്റർ ഗ്രൗണ്ടിൽനിന്നും ആരംഭിച്ച മാരത്തൺ കൊച്ചി ബിഷപ് ഡോ. ആന്റണി കാട്ടിപ്പറമ്പിൽ ഫ്ലാഗ് ഓഫ് ചെയ്തു . കുട്ടികളും സ്ത്രീകളും ഉൾപ്പെടെ 1000 അംഗങ്ങൾ പങ്കെടുത്തു . തോപ്പുംപടി ബിഒടി പാലത്തിൽ സമാപിച്ച മരത്തണിന് കെ.ജെ. മാക്സി എംഎൽഎ സമാപന സന്ദേശം നൽകി. കൗൺസിലർമാരായ സുമീത് ജോസഫ്, വി.എ. ശ്രീജിത്ത് , സിഎസ്എസ്എസ് ഡയറക്ടർ ഫാ. ഡോ. അഗസ്റ്റിൻ കടേപ്പറമ്പിൽ, അസിസ്റ്റന്റ് ഡയറക്ടർ ജെയ്ഫിൻ ദാസ് കട്ടികാട്ട്, സിഎസ്എസ്എസ് കോ-ഓർഡിനേറ്റർ ലാലി സേവ്യർ എന്നിവർ പ്രസംഗിച്ചു .
Kerala
കോട്ടയം: നാഷണല് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് പേഴ്സണല് മാനേജ്മെന്റ് കോട്ടയം ക്ലസ്റ്ററിന്റെ നേതൃത്വത്തില് രാജ്യത്ത് നടപ്പാക്കാന് പോകുന്ന തൊഴില് സുരക്ഷ, ആരോഗ്യം, തൊഴില് കോഡിനെക്കുറിച്ചു ശില്പശാല സംഘടിപ്പിച്ചു.
ഫാക്ടറീസ് ആന്ഡ് ബോയ്ലേഴ് ഡയറക്ടര് പി. പ്രമോദ് നേതൃത്വം നല്കി. ചെയര്മാന് സുരേഷ് വര്ഗീസ്, സെക്രട്ടറി ദീപു ഡേവിസ് തുടങ്ങിയവര് പ്രസംഗിച്ചു.
District News
കൂടരഞ്ഞി: കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രത്തിൽ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.
ക്യാമ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജുകുട്ടി കക്കാടംപൊയിൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ബീച്ച് ആശുപത്രി സഞ്ചരിക്കുന്ന നേത്രരോഗ വിഭാഗം സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. മെഡിക്കൽ ഓഫീസർ ഡോ. പി.കെ. ദിവ്യ, ഡോ. ബെസി മാത്യു, സഞ്ചരിക്കുന്ന നേത്രരോഗ വിഭാഗം മെഡിക്കൽ ഓഫീസർ ഡോ. കെ.ആർ. ചിത്ര, നഴ്സിംഗ് ഓഫീസർ കെ. അമ്പിളി, ഒപ്റ്റോമെട്രിസ്റ്റ് എ. വിജീഷ്, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷിജു പി. ജേക്കബ് എന്നിവർ പ്രസംഗിച്ചു.
എംഎൽഎസ്പിമാരായ പി. അനഘ, സി.ആർ. അശ്വതി, ആശമാരായ ബിന്ദു ജോർജ്, ബിന്ദു ജയൻ, ബിന്ദു നന്ദനൻ എന്നിവർ നേതൃത്വം നൽകി.
District News
നർക്കിലക്കാട്: പടന്നക്കാട് കാർഷിക കോളജിന്റെ ആഭിമുഖ്യത്തിൽ വിദ്യാർഥികളുടെ ഗ്രാമീണ കാർഷിക പ്രവൃത്തിപരിചയ പരിപാടികളുടെ ഭാഗമായി നർക്കിലക്കാട് ചുള്ളി ഫാമിൽ അഗ്രോ ക്ലിനിക്കും കാർഷിക ബോധവത്കരണ പരിപാടിയും സംഘടിപ്പിച്ചു.
കൃഷിയിലെ അക്കാദമിക് സിദ്ധാന്തങ്ങൾ പ്രായോഗികമായ കൃഷിയിട സാഹചര്യങ്ങളിൽ വിലയിരുത്തി. കമുക്, തെങ്ങ്, കൊക്കോ തുടങ്ങിയ വിളകളിലെ വിവിധ രോഗങ്ങളും അവയ്ക്കുള്ള പ്രതിവിധികളും ചർച്ച ചെയ്തു.
കൃഷിയിടത്തിൽ നിന്നും വിവിധ സാമ്പിളുകൾ ശേഖരിച്ചു. കാർഷിക കോളജിലെ അധ്യാപകരും ശാസ്ത്രജ്ഞരുമായ ഡോ. സജീഷ്, ഡോ. എ.എസ്. അഞ്ജലി, ഡോ. കെ.വി. സുമിയ, ഡോ. സൈനമോൾ കുര്യൻ എന്നിവർ നേതൃത്വം നൽകി. നിരവധി കർഷകരും പരിപാടിയിൽ പങ്കെടുത്ത് സംശയങ്ങളും പ്രശ്നങ്ങളും അവതരിപ്പിച്ചു.
District News
പാലക്കാട്: ലോക കാൻസർ ദിനാചരണത്തോട് അനുബന്ധിച്ച് പീപ്പിൾസ് സർവീസ് സൊസൈറ്റി പാലക്കാടും മേഴ്സികോളജ് എംഎസ്ഡബ്ല്യു ഡിപ്പാർട്ട്മെന്റും സംയുക്തമായി കാൻസർ ബോധവത്കരണ സെമിനാറും കേശദാനവും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം പിഎസ്എസ്പി എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. സീജോ കാരിക്കാട്ടിൽ നിർവഹിച്ചു.
മേഴ്സി കോളജ് വൈസ് പ്രിൻസിപ്പൽ ഡോ.സിസ്റ്റർ കെ.കെ. സിന്ധു അധ്യക്ഷത വഹിച്ച ചടങ്ങിൽ ആശാകിരണം പ്രോഗ്രാം കോ-ഓർഡിനേറ്റർ ജോയ് അറയ്ക്കൽ ആശംസകൾ അർപ്പിച്ചു.
പാലന ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റ് ഡോ. എം.പി. ശ്രീവിദ്യ ബോധവത്കരണ സെമിനാറിന് നേതൃത്വം നൽകി. കാൻസർ രോഗം നേരത്തെ തിരിച്ചറിയേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും ഡോക്ടർ വിശദീകരിച്ചു.
മേഴ്സി കോളജ് വിദ്യാർഥികൾക്ക് പുറമെ വിവിധ കോളജ്, സ്കൂൾ വിദ്യാർഥികളും പങ്കെടുത്തു. വിദ്യാർഥിനികളും അധ്യാപകരും ഉൾപ്പെടെ മുപ്പത്തിയേഴു പേർ കാൻസർ രോഗികൾക്കായി കേശദാനം നടത്തി. മേഴ്സി കോളജ് എംഎസ്ഡബ്ല്യു വിഭാഗം മേധാവി ശ്രുതിയുടെ നേതൃത്വത്തിലുള്ള ഇരുപതംഗ സംഘമാണ് പരിപാടികൾ ഏകോപിപ്പിച്ചത്. ദിൽഷ സ്വാഗതവും യാസ്മിൻ നന്ദിയും പറഞ്ഞു.
District News
പാറശാല: ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ കോണ്ഫറന്സ് ഹാളിലെ വി.എസ്. സ്മാരക മന്ദിരമെന്ന പേരും അദ്ദേഹത്തിന്റെ ചിത്രവും നശിപ്പിച്ച കോണ്ഗ്രസുകാരുടെ നടപടിയില് പ്രതിഷേധിച്ച് സിപിഎമ്മിന്റെ നേതൃത്വത്തില് പാറശാല പോസ്റ്റാഫീസ് ജംഗ്ഷനില് പ്രതിഷേധ സദസ് സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറിയേറ്റംഗം സി.കെ. ഹരീന്ദ്രന് എംഎല്എ ഉദ്ഘാടനം ചെയ്തു.
ഏരിയ സെക്രട്ടറി എസ്. അജയകുമാര് അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗങ്ങളായ വി.എസ്. ബിനു, എസ്.കെ. ബെന്ഡാര്വിന്, എന്. രാധാകൃഷ്ണന്, എസ്. സുരേഷ്, വൈ. സതീഷ്, കെ. മധു, എല്. മഞ്ചുസ്മിത, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എല്. വിനിതകുമാരി, ബി.ആര്. അര്ച്ചന, ലോക്കല് സെക്രട്ടറി ക്രിസ്തുരാജ് എന്നിവര് സംസാരിച്ചു.
District News
കൽപ്പറ്റ: ജില്ലാ ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ജനമൈത്രി സമിതി അംഗങ്ങൾക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു.
പനമരം ഗ്രാമപ്പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി ഡിസിആർബി ഡിവൈഎസ്പി അബ്ദുൾ കരീം ഉദ്ഘാടനം ചെയ്തു. ജനമൈത്രി പദ്ധതികൾ, കേരള പോലീസിന്റെ ഡി ഡാഡ് പദ്ധതി സംബന്ധിച്ച് ക്ലാസുകൾ നടന്നു. ജില്ലാ ജനമൈത്രി പോലീസ് അസിസ്റ്റന്റ് നോഡൽ ഓഫീസർ കെ.എം. ശശിധരൻ അധ്യക്ഷത വഹിച്ചു.
പരിശീലന പരിപാടിയിൽ എസ്പിസി അസിസ്റ്റന്റ് നോഡൽ ഓഫീസർ കെ. മോഹൻദാസ്, പനമരം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സന്തോഷ് മോൻ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ രഞ്ജിത സുമം, റിട്ട. പോലീസ് സൂപ്രണ്ട് പ്രിൻസ് ഏബ്രഹാം, ഡി ഡാഡ് കൗണ്സലർ അനുശ്രീ, ഹോപ് പദ്ധതി കോഓർഡിനേറ്റർ ദീപ, വിവിധ പോലീസ് സ്റ്റേഷൻ പരിധിയികളിലെ ജനമൈത്രി സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
District News
ചങ്ങനാശേരി: ഗാന്ധി ദര്ശനത്തെയും ഗാന്ധിയന് പ്രതീകങ്ങളെയും തമസ്കരിക്കാനുള്ള കേന്ദ്ര സര്ക്കാരിന്റെയും സംഘപരിവാര് സംഘടനകളുടെയും ശ്രമങ്ങളെ യൂത്ത് കോണ്ഗ്രസ് ജീവന് നല്കിയും പ്രതിരോധിക്കുമെന്ന് കെപിസിസി നിര്വാഹക സമിതിയംഗം ഡോ. അജീസ് ബെന് മാത്യൂസ്. ഗാന്ധി നിന്ദയ്ക്കെതിരേ യൂത്ത് കോണ്ഗ്രസ് ബ്ലോക്ക് കമ്മിറ്റി നഗരത്തില് നടത്തിയ ഗാന്ധി സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് പ്രസിഡന്റ് അഡ്വ. ഡെന്നിസ് ജോസഫ് അധ്യക്ഷത വഹിച്ചു. കെപിസിസി സംസ്കാര സാഹിതി സംസ്ഥാന ജനറല് സെക്രട്ടറി ജസ്റ്റിന് ബ്രൂസ് മുഖ്യപ്രഭാഷണം നടത്തി. ബിബിന് വര്ഗീസ്, എബിന് ആന്റണി, റൗഫ് റഹീം, ആല്ബിന് തോമസ്, ജി.എല്. അരവിന്ദ്, തുടങ്ങിയവര് പ്രസംഗിച്ചു.
Business
കൊച്ചി: ഡോ. മൂപ്പൻസ് എഐ ആൻഡ് റോബോട്ടിക്സ് സെന്റർ കോഴിക്കോട് യുഎൽ സൈബർപാർക്കിൽ ആദ്യത്തെ ഇൻഡസ്ട്രി ഡിമാൻഡ് ഡേ സംഘടിപ്പിച്ചു.
വ്യവസായ നവീകരണത്തിലും പ്രശ്നപരിഹാരത്തിലും വിദ്യാർഥികളുടെ നേതൃത്വത്തിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനായി വ്യവസായപ്രമുഖരെയും പണ്ഡിതന്മാരെയും ഇന്നൊവേഷൻ പങ്കാളികളെയും ഒരുമിച്ച് കൊണ്ടുവരുന്നതായിരുന്നു പരിപാടി.
ഓട്ടോമേഷൻ, സാങ്കേതിക വെല്ലുവിളികളെക്കുറിച്ച് 30ലധികം കമ്പനികൾ പരിപാടിയുടെ ഭാഗമായി വിവരങ്ങൾ പങ്കുവച്ചു. സംസ്ഥാനതല സ്റ്റുഡന്റ് ഹാക്കത്തണിന്റെ മുന്നോടിയായാണു പരിപാടി നടത്തിയത്.