Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Found Dead

Thiruvananthapuram

ക​ട​വ​രാ​ന്ത​യി​ൽ മ​രി​ച്ച നി​ല​യി​ല്‍

വെ​ള്ള​റ​ട: 62കാ​ര​നെ ക​ട​വ​രാ​ന്ത​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മ​രം​വെ​ട്ട് തൊ​ഴി​ലാ​ളി​യാ​യ ആ​ന​പ്പാ​റ സെ​ല്‍​വ മ​ന്ദി​രം വീ​ട്ടി​ല്‍ എ​സ്.​എ​ന്‍‌.​ഡേ​വി​ഡ് രാ​ജ് (62) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ ആ​ന​പ്പാ​റ ആ​ര്‍​സി ച​ര്‍​ച്ചി​നു എ​തി​ര്‍​വ​ശ​ത്തെ ക​ട വ​രാ​ന്ത​യി​ൽ കു​ഴ​ഞ്ഞി​രി​ക്കു​ന്ന രീ​തി​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം.

വെ​ള്ള​റ​ട അ​ഡീ​ഷ​ണ​ല്‍ എ​സ്ഐ അ​നി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പൊ​ലി​സ് സം​ഘ​മെ​ത്തി ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ൽ​കി. ബീ​ന​യാ​ണ് ഡേ​വി​ഡ് രാ​ജി​ന്‍റെ ഭാ​ര്യ.​മ​ക്ക​ള്‍: ബി.​ബി.​അ​ഭി​ജി​ത്, ബി.​ബി.​അ​ഭി​ഷ.

District News

ജ​പ്പാ​നി​ൽ കാ​ണാ​താ​യ ഇ​രി​ട്ടി സ്വ​ദേ​ശി​നി​യെ ട്രെ​യി​ൻത​ട്ടി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി

ഇ​രി​ട്ടി: ജ​പ്പാ​നി​ൽ ജോ​ലി​സ്ഥ​ല​ത്തു​നി​ന്ന് കാ​ണാ​താ​യ ഇ​രി​ട്ടി സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഇ​രി​ട്ടി നി​ടി​യോ​ടി​യി​ലെ തെ​ക്ക​ൻ​വീ​ട്ടി​ൽ പ്ര​കാ​ശ​ൻ-​ബീ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ വി. ​ദേ​വി​ക (22) ആ​ണ് മ​രി​ച്ച​ത്.

ലാ​ബ് ടെ​ക്നീ​ഷ്യ​ൻ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ ദേ​വി​ക ജ​പ്പാ​നി​ലെ ഇ​ഗ​ലൊ ചൊ​വ​ൻ സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ കോ​ർ​പ​റേ​ഷ​നി​ൽ ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു.

മൂ​ന്നു​വ​ർ​ഷ​ത്തെ ക​രാ​ർ പ്ര​കാ​രം ആ​റു​മാ​സം മു​ന്പാ​ണു ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​ത്. ദേ​വി​ക​യെ കാ​ണാ​താ​യ​തി​നെ​ത്തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ മു​ഖ്യ​മ​ന്ത്രി​യ​ട​ക്ക​മു​ള്ള​വ​ർ​ക്കു പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണു ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യെ​ന്ന വി​വ​രം ബ​ന്ധു​ക്ക​ൾ​ക്കു ല​ഭി​ച്ച​ത്

District News

വൃ​ദ്ധ​യെ ക​നാ​ലി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

നേ​മം : വൃ​ദ്ധ​യെ ക​നാ​ലി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പെ​രി​ങ്ങ​മ്മ​ല ശി​ശു​മ​ന്ദി​രം റോ​ഡി​ൽ കാ​വു​ങ്ങ​ൽ പു​ത്ത​ൻ വീ​ട്ടി​ൽ ഡം​സി​യു​ടെ ഭാ​ര്യ അ​മ​ലോ​ൽ​ഭവം (76) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ പെ​രി​ങ്ങ​മ്മ​ല പ​ള്ളി​യി​ൽ പ്രാ​ർ​ഥ​ന​യ്ക്ക് പോ​കു​വാ​നാ​യി രാ​വി​ലെ ഏ​ഴോ​ടെ വീ​ട്ടി​ൽ നി​ന്നും ഇ​റ​ങ്ങി​യ​താ​യി​രു​ന്നു. പ​ള്ളി​യി​ലേ​യ്ക്കു​ള്ള വ​ഴി​യി​ലു​ള്ള ക​നാ​ലി​ൽ അ​മ​ലോ​ൽ​ഭ​വം കി​ട​ക്കു​ന്ന​ത് ക​ണ്ട നാ​ട്ടു​കാ​ർ ആ​ദ്യം നേ​മം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. നേ​മം പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു . മ​ക്ക​ൾ: എ. ​സെ​ലി​ൻ മേ​രി, ഡി. ​രാ​ജു , എ.ഷീ​ല. മ​രു​മ​ക്ക​ൾ: ജ​യ​രാ​ജ​ൻ കാ​സ്ട്രോ, ജോ ​ഫെ​ർ​ണാ​ണ്ട​സ്, ശോ​ഭ.

Kerala

പെരുമ്പാവൂരിൽ യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

കൊ​ച്ചി: പെ​രു​മ്പാ​വൂ​രി​ൽ യു​വാ​വി​നെ താ​മ​സ​സ്ഥ​ല​ത്ത് ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തൃ​ശൂ​ർ സ്വ​ദേ​ശി​യാ​യ ഋ​തി​ക് സ​ണ്ണി​യാ​ണ് മ​രി​ച്ച​ത്. പെ​രു​മ്പാ​വൂ​ർ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ളും പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​വും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

യു​വാ​വി​ന്‍റെ മ​ര​ണ​ത്തി​ന് പി​ന്നി​ലെ യ​ഥാ​ർ​ഥ​കാ​ര​ണം എ​ന്താ​ണെ​ന്ന് ഇ​തു​വ​രെ വ്യ​ക്ത​മാ​യി​ട്ടി​ല്ല. ക​ന​ത്ത സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യാ​ണോ അ​തോ മ​റ്റ് വ്യ​ക്തി​പ​ര​മാ​യ പ്ര​ശ്ന​ങ്ങ​ളാ​ണോ മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന കാ​ര്യം പോ​ലീ​സ് പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്.

മ​ര​ണ​വി​വ​രം ബ​ന്ധു​ക്ക​ളെ ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ളും പോ​സ്റ്റ്മോ​ർ​ട്ടം പ​രി​ശോ​ധ​ന​യും പൂ​ർ​ത്തി​യാ​യാ​ൽ മാ​ത്ര​മേ മ​ര​ണ​കാ​ര​ണ​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ വ്യ​ക്ത​ത ല​ഭി​ക്കു​ക​യു​ള്ളൂ​വെ​ന്ന് പെ​രു​മ്പാ​വൂ​ർ പോ​ലീ​സ് അ​റി​യി​ച്ചു.

Kerala

ച​ര​ക്കു​ലോ​റി​യി​ൽ ഡ്രൈ​വ​ർ മ​രി​ച്ച നി​ല​യി​ൽ

തൃ​ശൂ​ർ: പു​തു​ക്കാ​ട് ദേ​ശീ​പാ​ത​യി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ച​ര​ക്കു​ലോ​റി​യി​ൽ ഡ്രൈ​വ​റെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​ട്ടാ​മ്പി സ്വ​ദേ​ശി സു​ന്ദ​ര​നാ​ണ് മ​രിച്ചത്.

പു​തു​ക്കാ​ട് പോ​സ്റ്റ് ഓ​ഫീ​സി​ന് മു​ൻ​വ​ശ​ത്താ​യി ഒ​തു​ക്കി​യി​ട്ടി​രു​ന്ന ലോ​റി​യു​ടെ കാ​ബി​നി​ൽ സ്റ്റി​യ​റിം​ഗി​ലേ​ക്ക് കു​ഴ​ഞ്ഞു​വീ​ണ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. പു​ല​ർ​ച്ചെ​യോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്. ലോ​റി​യി​ൽ മ​റ്റ് ജീ​വ​ന​ക്കാ​രോ സ​ഹാ​യി​ക​ളോ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പു​തു​ക്കാ​ട് പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി. മ​ര​ണ​കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ന്നും പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ല​ഭി​ച്ചാ​ൽ മാ​ത്ര​മേ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വ്യ​ക്ത​മാ​കൂ എ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി മൃ​തേ​ദ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Kerala

ഭാര്യയെ പ്രസവത്തിനായി പ്രവേശിപ്പിച്ചു; ഭർത്താവ് ആശുപത്രി വളപ്പിൽ മരിച്ച നിലയിൽ

കോഴിക്കോട്: മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​ക്ക് സ​മീ​പം യു​വാ​വി​നെ ജീ​പ്പി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കോ​ഴി​ക്കോ​ട് കാ​യ​ക്കൊ​ടി സ്വ​ദേ​ശി വി​നു പ്ര​സാ​ദ് (35) ആ​ണ് മ​രി​ച്ച​ത്.

പ്ര​സ​വ​ത്തി​ന് അ​ഡി​മി​റ്റ് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ ഒ​പ്പ​മെ​ത്തി​യ​താ​ണ് വി​നു. മ​ര​ണ​കാ​ര​ണം എ​ന്താ​ണെ​ന്ന് വ്യ​ക്ത​മ​ല്ല.

വി​വ​ര​മ​റി​ഞ്ഞ് ഉ​ട​ന​ടി പോ​ലീ​സും അ​ധി​കൃ​ത​രും സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി. തു​ട​ർ​ന്ന് ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​ത്തി​ൽ അ​സ്വാ​ഭാ​വി​ക​ത​യു​ണ്ടോ​യെ​ന്നും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

District News

വ്യാ​പാ​രി പൊ​ള്ള​ലേ​റ്റ് മ​രി​ച്ച നി​ല​യി​ൽ

ചെ​റു​തോ​ണി: വ്യാ​പാ​രി​യെ പൊ​ള്ള​ലേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മ​ണി​ക്ക​ട​യി​ലെ വ്യാ​പാ​രി പൊ​ട്ട​ൻ​പ്ലാ​ക്ക​ൽ മ​ണി​ദാ​സി (61)നെ​യാ​ണ് പൊ​ള്ള​ലേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ ഇ​യാ​ളെ കാ​ണാ​നി​ല്ലാ​യി​രു​ന്നു. തു​ട​ർ​ന്നു വീ​ട്ടു​കാ​രും അ​യ​ൽ​വാ​സി​ക​ളും ചേ​ർ​ന്നു ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ വീ​ട്ടി​ൽ​നി​ന്നു 500 മീ​റ്റ​ർ അ​ക​ലെ​യു​ള്ള ആ​ളൊ​ഴി​ഞ്ഞ വീ​ടി​നു​ള്ളി​ൽ തീ ​പി​ടി​ച്ച് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. വീ​ടി​നോ​ട് ചേ​ർ​ന്ന് പ​ല​ച​ര​ക്ക് വ്യാ​പാ​രം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. ത​ങ്ക​മ​ണി പോ​ലീ​സും ഫോ​റ​ൻ​സി​ക് ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. ആ​ത്മ​ഹ​ത്യ​യെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. മൃ​ത​ദേ​ഹം ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.

സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: മി​നി. മ​ക്ക​ൾ: ഗി​രീ​ഷ് (അ​ബു​ദാ​ബി), അ​ഡ്വ. ജ​യ​ശ്രീ. മ​രു​മ​ക​ൻ: രാ​ഹു​ൽ.

District News

വീ​ട്ട​മ്മ പൊ​ള്ള​ലേ​റ്റ് മ​രി​ച്ച നി​ല​യി​ൽ

ക​ണ്ണൂ​ർ: ത​നി​ച്ചു താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്ന വീട്ടമ്മയെ പൊ​ള്ള​ലേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കൊ​റ്റാ​ളി അ​ത്താ​ഴ​കു​ന്ന് ഓ​ലാ​ട്ട് വ​യ​ൽ സാം​സ്കാ​രി​ക നി​ല​യ​ത്തി​ന് സ​മീ​പ​ത്തെ കു​റ്റി​ച്ചി വീ​ട്ടി​ൽ പ്രീ​ത​യാ​ണ് (61) മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ സ​മീ​പ​ത്തെ താ​മ​സി​ക്കു​ന്ന ബ​ന്ധു ഭ​ക്ഷ​ണ​വു​മാ​യി എ​ത്തി​യ​പ്പോ​ൾ കു​ളി​മു​റി​യി​ൽ പൊ​ള്ള​ലേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഭ​ർ​ത്താ​വ്: വ​ത്സ​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: പ്ര​സീ​ത​ൻ, പ​രേ​ത​യാ​യ ദീ​പ.

NRI

മ​ല​യാ​ളി യു​വാ​വ് കു​വൈ​റ്റി​ൽ മ​രി​ച്ച​നി​ല​യി​ൽ

കു​വൈ​റ്റ് സി​റ്റി: മ​ല​യാ​ളി യു​വാ​വി​നെ അ​ബ്ബാ​സി​യ​യി​ൽ താ​മ​സ​സ്ഥ​ല​ത്ത് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. രാ​ജ​പു​രം കൊ​ട്ടോ​ടി​യി​ലെ അ​ന​ന്ത​കൃ​ഷ്ണ​നെ​യാ​ണ് (29) മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

വെ​ജി​റ്റ​ബി​ൾ ക​മ്പ​നി​യി​ൽ ഡ്രൈ​വ​റാ​യി ജോ​ലി​ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. അ​ടു​ത്ത​ദി​വ​സം നാ​ട്ടി​ലേ​ക്ക് വ​രാ​നി​രി​ക്കു​ക​യാ​യി​രു​ന്നു.

കൊ​ട്ടോ​ടി​യി​ലെ കെ. ​ച​ന്ദ്ര​ൻ - ഗം​ഗ​ ദമ്പതികളുടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ൻ: അ​ജ​യ് കൃ​ഷ്ണ​ൻ.

തു​ട​ർ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Kerala

  ബം​ഗ​ളൂ​രു​വി​ന​ടു​ത്ത് ഹോം​സ്റ്റേ​യി​ൽ യു​വ​തി മ​രി​ച്ച നി​ല​യി​ൽ; ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​ല​യാ​ളി യു​വാ​വ് അ​ബോ​ധാ​വ​സ്ഥ​യി​ൽ

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ന​ടു​ത്ത് ന​ന്ദി​ഹി​ൽ​സി​ന് സ​മീ​പ​മു​ള്ള ഹോം ​സ്റ്റേ​യി​ൽ യു​വ​തി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ബം​ഗ​ളൂ​രു ബെ​ന​ശ​ങ്ക​രി സ്വ​ദേ​ശി​നി സാ​യി സു​ര​ഭി​യാ​ണ് (25) മ​രി​ച്ച​ത്. ഇ​വ​രു​ടെ ആ​ൺ​സു​ഹൃ​ത്താ​യ മ​ല​യാ​ളി യു​വാ​വി​നെ അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ പി.​പി. സ​ഞ്ജീ​ത് അ​ലി​യാ​ണ് (28) ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​യാ​ൾ അ​മി​ത​മാ​യി ഗു​ളി​ക​ക​ഴി​ച്ച് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​താ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ക​ഴു​ത്തി​ൽ കു​രു​ക്കോ​ടെ​യാ​ണ് സു​ര​ഭി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

മ​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന് കാ​ണി​ച്ച് സ​ഞ്ജീ​ത് അ​ലി​യു​ടെ പേ​രി​ൽ സു​ര​ഭി​യു​ടെ അ​മ്മ ന​ന്ദി​ഗി​രി​ധാ​മ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. പോ​ലീ​സ് കൊ​ല​പാ​ത​ക കു​റ്റ​ത്തി​ന് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

ശ​നി​യാ​ഴ്ച അ​ലി​യാ​ണ് ഹോം ​സ്റ്റേ​യി​ൽ മു​റി​യെ​ടു​ത്ത​ത്. സു​ര​ഭി എ​പ്പോ​ഴാ​ണ് വ​ന്ന​തെ​ന്ന് അ​റി​യി​ല്ലെ​ന്ന് ഹോം ​സ്റ്റേ ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞു. തി​ങ്ക​ളാ​ഴ്ച മു​റി ഒ​ഴി​യാ​തെ വ​ന്ന​തോ​ടെ ജീ​വ​ന​ക്കാ​ർ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്. ന​ന്ദി ഹി​ൽ​സി​ലെ മു​ദ്ദേ​ന​ഹ​ള്ളി​യി​ലു​ള്ള ആ​ശു​പ​ത്രി​യി​ൽ ഫി​സി​യോ തെ​റാ​പ്പി​സ്റ്റാ​ണ് സു​ര​ഭി. ബെം​ഗ​ളൂ​രു​വി​ൽ കാ​ർ ഡ്രൈ​വ​റാ​യി ജോ​ലി​നോ​ക്കു​ക​യാ​യി​രു​ന്നു അ​ലി.

ദീ​ർ​ഘ​നാ​ളാ​യി ഇ​വ​ർ പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നെ​ന്നും, ബ​ന്ധ​ത്തി​ന് വീ​ട്ടു​കാ​ർ എ​തി​ർ​ത്തി​രു​ന്ന​താ​യും പോലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. മു​മ്പും യു​വ​തി ഈ ​യു​വാ​വി​നൊ​പ്പം വീ​ടു​വി​ട്ടി​റ​ങ്ങി​യി​രു​ന്നു.

Kerala

തൃ​ശൂ​രി​ൽ ന​വ​ജാ​ത​ശി​ശു തൊ​ട്ടി​ലി​ൽ മ​രി​ച്ച നി​ല​യി​ൽ; കു​ഞ്ഞി​ന്‍റെ മ​ര​ണം പി​താ​വ് മ​രി​ച്ച് ര​ണ്ടാം നാ​ൾ

തൃ​ശൂ​ര്‍: ന​വ​ജാ​ത​ശി​ശു തൊ​ട്ടി​ലി​ൽ മ​രി​ച്ച നി​ല​യി​ൽ. വെ​ള്ള​റ​ക്കാ​ട് ത​റ​മേ​ല്‍​ഞാ​ലി​ല്‍ വീ​ട്ടി​ല്‍ സു​ധീ​ഷ്-​മ​നു​രാ​ധ ദ​മ്പ​തി​ക​ളു​ടെ 18 ദി​വ​സം മാ​ത്രം പ്രാ​യ​മു​ള്ള കു​ഞ്ഞാ​ണ് മ​രി​ച്ച​ത്.

പു​ല​ർ​ച്ചെ നാ​ലോ​ടെ കു​ഞ്ഞി​നെ തൊ​ട്ടി​ലി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പാ​ല്‍ തൊ​ണ്ട​യി​ല്‍ കു​രു​ങ്ങി​യ​താ​വാം മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും.

വെ​ള്ളി​യാ​ഴ്ച കു​ഞ്ഞി​ന്‍റെ പി​താ​വ് സു​ധീ​ഷ് വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചി​രു​ന്നു. ജോ​ലി ക​ഴി​ഞ്ഞ് മ​ട​ങ്ങി​വ​രു​ന്പോ​ൾ എ​തി​രേ വ​ന്ന ടോ​റ​സ് ലോ​റി സു​ധീ​ഷി​ന്‍റെ ബൈ​ക്കി​ൽ ഇ​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

Kerala

മു​ല​യൂ​ട്ടി​ ഉ​റ​ക്കി​ക്കി​ട​ത്തി​യ പി​ഞ്ചു​കു​ഞ്ഞ് മ​രി​ച്ചനി​ല​യി​ല്‍

വ​​ട​​ക​​ര: 26 ദി​​വ​​സം മാ​​ത്രം പ്രാ​​യ​​മു​​ള്ള പി​​ഞ്ചു​​കു​​ഞ്ഞി​​നെ മ​​രി​​ച്ചനി​​ല​​യി​​ല്‍ ക​​ണ്ടെ​​ത്തി. ചോ​​മ്പാ​​ല പോ​​ലീ​​സ് സ്റ്റേ​​ഷ​​ന്‍ പ​​രി​​ധി​​യി​​ല്‍ നാ​​ദാ​​പു​​രം ​​റോ​​ഡ് ബൈ​​ത്തു​​ല്‍ ജ​​ദീ​​ദ് വീ​​ട്ടി​​ല്‍ ജാ​​സി​​റി​​ന്‍റെ മ​​ക​​നാ​​ണ് മ​​രി​ച്ച​ത്.

ചൊ​​വ്വാ​​ഴ്ച പു​​ല​​ര്‍​ച്ചെ​​യാ​ണു സം​​ഭ​​വം. മാ​​താ​​വ് കു​​ഞ്ഞി​​ന് മു​​ല​​പ്പാ​​ല്‍ ന​​ല്‍​കി​​യ ശേ​​ഷം തൊ​​ട്ടി​​ലി​​ല്‍ കി​​ട​​ത്തി ഉ​​റ​​ക്കി​​യ​​താ​​യി​​രു​​ന്നു.

കു​​റ​​ച്ചു സ​​മ​​യ​​ത്തി​​നു ശേ​​ഷം കു​​ഞ്ഞ് അ​​ന​​ക്ക​​മി​​ല്ലാ​​തെ കി​​ട​​ക്കു​​ന്ന​​തു ശ്ര​​ദ്ധ​​യി​​ല്‍​പ്പെ​​ട്ട മാ​​താ​​പി​​താ​​ക്ക​​ള്‍ ഉ​​ട​​ന്‍ത​​ന്നെ വ​​ട​​ക​​ര​​യി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ല്‍ എ​​ത്തി​​ച്ചു. എ​​ന്നാ​​ല്‍, ആ​​ശു​​പ​​ത്രി​​യി​​ല്‍ എ​​ത്തു​​ന്ന​​തി​നു മു​​ന്പു​​ത​​ന്നെ കു​​ഞ്ഞി​​ന്‍റെ ജീ​​വ​​ന്‍ ന​​ഷ്ട​​പ്പെ​​ട്ട​​താ​​യി ഡോ​​ക്ട​​ര്‍​മാ​​ര്‍ സ്ഥി​​രീ​​ക​​രി​​ച്ചു.

രാ​​വി​​ലെ അ​​ഞ്ചി​​നും എ​​ട്ട​​ര​യ്​​ക്കും ഇ​​ട​​യി​​ലാ​​ണ് സം​​ഭ​​വം. കു​​ഞ്ഞി​​ന്‍റെ മ​​ര​​ണ​​ത്തി​​ല്‍ ചോ​​മ്പാ​​ല പോ​​ലീ​​സ് കേ​​സ് ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്തു.

മൃ​​ത​​ദേ​​ഹം പോ​​സ്റ്റ്‌​​മോ​​ര്‍​ട്ട​​ത്തി​​നാ​​യി കോ​​ഴി​​ക്കോ​​ട് മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് മോ​​ര്‍​ച്ച​​റി​​യി​​ലേ​​ക്കു മാ​​റ്റി.

NRI

മ​ല​യാ​ളി യു​വാ​വ് റി​യാ​ദി​ൽ വാ​ഹ​ന​ത്തി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ

റി​യാ​ദ്: ബ​ത്ഹ​യി​ൽ മ​ല​യാ​ളി യു​വാ​വി​നെ നി​ർ​ത്തി​യി​ട്ടി​രു​ന്ന വാ​ഹ​ന​ത്തി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. മ​ല​പ്പു​റം പാ​ണ്ടി​ക്കാ​ട് പ​ന്ത​ല്ലൂ​ർ സ്വ​ദേ​ശി ഷി​ന്‍റോ ചാ​ക്കോ (40) ആ​ണ് മ​രി​ച്ച​ത്.

റി​യാ​ദി​ലെ വി​ജ​യ് മ​സാ​ല ക​മ്പ​നി​യി​ൽ സെ​യി​ൽ​സ്മാ​നാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. ഷി​ന്‍റോ താ​മ​സ​സ്ഥ​ല​ത്ത് എ​ത്താ​തി​രി​ക്കു​ക​യും ഫോ​ണി​ൽ ല​ഭി​ക്കാ​താ​വു​ക​യും ചെ​യ്ത​തോ​ടെ സു​ഹൃ​ത്തു​ക്ക​ളും ക​മ്പ​നി അ​ധി​കൃ​ത​രും ചേ​ർ​ന്ന് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രു​ന്നു.

തു​ട​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ബ​ത്ഹ​യി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ക​മ്പ​നി വാ​ഹ​ന​ത്തി​നു​ള്ളി​ൽ ഇ​ദ്ദേ​ഹ​ത്തെ അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ ത​ന്നെ റെ​ഡ് ക്ര​സ​ന്‍റ് വി​ഭാ​ഗ​ത്തെ വി​വ​ര​മ​റി​യി​ച്ചു. അ​വ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ് മ​ര​ണം സ്ഥി​രീ​ക​രി​ച്ച​ത്.

റി​യാ​ദ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം മൃ​ത​ദേ​ഹം ഷു​മൈ​സി ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

NRI

മ​ല​യാ​ളി യു​വാ​വ് ജ​ർ​മ​നി​യി​ൽ മ​രി​ച്ച​നി​ല​യി​ൽ

 

ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ലെ ബ്രാ​ൻ​ഡ​ൻ​ബു​ർ​ഗ് സം​സ്ഥാ​ന​ത്തി​ലെ ലു​ക്ക​ൻ​വാ​ൾ​ഡെ​യി​ൽ മ​ല​യാ​ളി യു​വാ​വി​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.

ലു​ക്ക​ൻ​വാ​ൾ​ഡെ​യി​ലെ ഒ​രു ഓ​ട്ടോ​മൊ​ബൈ​ൽ ക​മ്പ​നി​യി​ൽ മെ​ക്കാ​ട്രോ​ണി​ക്സ് എൻജിനി​യ​റാ​യി ജോ​ലി ചെ​യ്തി​രു​ന്ന ക​ണ്ണൂ​ർ കീ​ഴ്പ്പ​ള്ളി ച​തി​രൂ​ർ കു​ന്നു​മ്പു​റ​ത്ത് മാ​ത്യു​വി​ന്‍റെ​യും അ​ന്ന​മ്മ​യു​ടെ​യും മ​ക​ൻ ജി​തി​ൻ മാ​ത്യു​വി​നെ​യാ​ണ് (33) താ​മ​സസ്ഥ​ല​ത്ത് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ജി​തിന്‍റെ മൃ​ത​ദേ​ഹം ജ​ർ​മനി​യി​ലെ പോ​ലീ​സ് ന​ട​പ​ടി​ക​ളും ബെ​ർ​ലി​ൻ എം​ബ​സി​യി​ലെ ന​ട​പ​ടി​ക​ളും പൂ​ർ​ത്തി​യാ​ക്കി ​ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് ഫ്രാ​ങ്ക്ഫ​ർ​ട്ടി​ൽ നി​ന്നും എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ൽ ന്യൂ​ഡ​ൽ​ഹി വ​ഴി ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ഏഴോട് കൂ​ടി നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​ക്കും.

അ​വി​ടെ​നി​ന്നും കു​ടും​ബാം​ഗ​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി സ്വ​വ​സ​തി​യി​ൽ എ​ത്തി​ക്കും. കൊ​ച്ചി​യി​ൽ നി​ന്നും നോ​ർ​ക്ക​യു​ടെ സ​ഹാ​യ​ത്തോ​ടെ​യു​ള്ള ആം​ബു​ല​ൻ​സ് മു​ഖേ​ന​യാ​ണ് മൃ​ത​ദേ​ഹം വീ​ട്ടി​ൽ എ​ത്തി​ക്കു​ന്ന​ത്. ശു​ശ്രൂ​ഷ​ക​ൾ ​വ്യാ​ഴാ​ഴ്ച രാ​വി​ലെ 10ന് ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് മാ​ങ്ങോ​ട് സെ​ന്‍റ് മേ​രീ​സ് പ​ള്ളി സെ​മി​ത്തേ​രി​യി​ൽ സം​സ്ക​രി​ക്കും.

ജി​തി​ന്‍റെ സു​ഹൃ​ത്ത് തോ​മ​സ് റോ​യ്, പി​തൃ​സ​ഹോ​ദ​ര​പു​ത്ര​ൻ ഫാ.​ ജി​ന്‍റോ തോ​മ​സ്, ലോ​ക കേ​ര​ള സ​ഭാം​ഗം ജോ​സ് കു​മ്പി​ളു​വേ​ലി​ൽ എ​ന്നി​വ​രു​ടെ ഇ​ട​പെ​ട​ലു​ക​ളാ​ണ് ജി​തി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​യ്ക്കാ​ൻ സ​ഹാ​യ​ക​മാ​യ​ത്.

ഭാ​ര്യ ബെ​സ്റ്റി ചെ​റു​വി​ള പു​ത്ത​ൻ​വീ​ട് കു​ടും​ബാം​ഗം. ബെ​സ്റ്റി ജ​ർമ​നി​യി​ലേ​യ്ക്ക് വ​രാ​നു​ള്ള ത​യാറെ​ടു​പ്പി​നി​ട​യി​ലാ​ണ് ജി​തി​ന്‍റെ ആ​ക​സ്മി​ക മ​ര​ണം. ജി​തി​ന് ര​ണ്ടു സ​ഹോ​ദ​രി​മാ​രു​ണ്ട്.

Kerala

വെ​ള്ള​ത്തി​ന്‍റെ നി​ല പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ അ​പ​ക​ടം; ഓ​ട്ടോ​ഡ്രൈ​വ​ർ കി​ണ​റ്റി​ൽ​വീ​ണ് മ​രി​ച്ചു

ക​ണ്ണൂ​ർ: ക​രു​വ​ഞ്ചാ​ലി​ൽ ഓ​ട്ടോ​ഡ്രൈ​വ​റെ വീ​ട്ടു​മു​റ്റ​ത്തെ കി​ണ​റ്റി​ൽ വീ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കൂ​ളാ​മ്പി​യി​ലെ പു​ളി​യ​ൻ​പ​റ​മ്പി​ൽ രാ​ജേ​ഷ് (43) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് കി​ണ​ർ വൃ​ത്തി​യാ​ക്കാ​ൻ രാ​ജേ​ഷ് തൊ​ഴി​ലാ​ളി​ക​ളെ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പു​ല​ർ​ച്ചെ നാ​ലി​ന് മോ​ട്ടോ​ർ ഉ​പ​യോ​ഗി​ച്ച് വെ​ള്ളം വ​റ്റി​ക്കാ​ൻ ശ്ര​മം തു​ട​ങ്ങി.

വെ​ള്ള​ത്തി​ന്‍റെ നി​ല അ​റി​യാ​ൻ കി​ണ​ർ പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ​യി​രു​ന്നു അ​പ​ക​ട​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. രാ​ജേ​ഷി​നെ കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് കി​ണ​റ്റി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്.

Kerala

ചാ​ല​ക്കു​ടി​യി​ൽ ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ളെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

തൃ​ശൂ​ർ: ചാ​ല​ക്കു​ടി പോ​ട്ട വാ​ഴ​ക്കു​ന്നി​ൽ ഇ​ത​ര സം​സ്ഥാ​ന​ക്കാ​രാ​യ ദ​മ്പ​തി​ക​ളെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളാ​യ ഉ​മി​ത്ത് (34), ഭാ​ര്യ രാ​ധ (30) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി ഭ​ർ​ത്താ​വ് ജീ​വ​നൊ​ടു​ക്കി​യ​താ​ണെ​ന്നാ​ണ് സം​ശ​യം.

നാ​ലു​മാ​സം മു​ന്പാ​ണ് ഇ​വ​ർ പോ​ട്ട​യി​ലെ​ത്തി​യ​ത്. ഐ​ടി ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ വീ​ടി​ന്‍റെ ഔ​ട്ട് ഹൗ​സി​ലാ​ണ് ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന​ത്. മൂ​ന്നു​ദി​വ​സ​മാ​യി ഇ​വ​രെ വീ​ടി​ന്‍റെ പു​റ​ത്തേ​യ്ക്ക് ക​ണ്ടി​രു​ന്നി​ല്ല. തു​ട​ർ​ന്ന് വീ​ട്ടു​ട​മ​യും പോ​ലീ​സും ചേ​ർ​ന്ന് ബ​ല​മാ​യി വാ​തി​ൽ തു​റ​ന്ന് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ട​ത്.

Kerala

ഒ​റ്റ​പ്പാ​ലത്ത് വ​യോ​ധി​ക വീ​ട്ടു​പ​റ​മ്പി​ൽ പൊ​ള്ള​ലേ​റ്റ് മ​രി​ച്ച നി​ല​യി​ൽ

പാ​ല​ക്കാ​ട്: ഒ​റ്റ​പ്പാ​ലം തോ​ട്ട​ക്ക​ര​യി​ൽ വ​യോ​ധി​ക​യെ വീ​ട്ടു​പ​റ​മ്പി​ൽ പൊ​ള്ള​ലേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.‌ തോ​ട്ട​ക്ക​ര ക​ടി​ശ്ശേ​രി വീ​ട്ടി​ൽ ഭാ​നു​മ​തി (73) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് രാ​വി​ലെ സ​മീ​പ​ത്തെ വീ​ട്ടി​ലേ​ക്ക് പാ​ൽ വി​ത​ര​ണം ചെ​യ്യാ​നാ​യി എ​ത്തി​യ ആ​ളാ​ണ് മു​റ്റ​ത്ത് മൃ​ത​ദേ​ഹം ആ​ദ്യം കാ​ണു​ന്ന​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ഇ​വ​ർ ജീ​വ​നൊ​ടു​ക്കി​യ​താ​ണെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. നേ​ര​ത്തേ​യും ഇ​വ​ർ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്ന​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. മൃ​ത​ദേ​ഹം കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

NRI

മ​ല​യാ​ളി യു​വ​തി​യും മ​ക​ളും ഷാ​ർ​ജ​യി​ൽ മ​രി​ച്ച​നി​ല​യി​ൽ

ഷാ​ർ​ജ: മ​ല​യാ​ളി യു​വ​തി​യെ​യും അ​ഞ്ചു​വ​യ​സു​കാ​രി​യാ​യ മ​ക​ളെ​യും ഷാ​ർ​ജ​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ണ്ണൂ​ർ അ​ഴീ​ക്കോ​ട് സ്വ​ദേ​ശി ​ആ​ർ​ഷ (35), മ​ക​ൾ റൂ​ഹി (അ​ഞ്ച്) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. ഭ​ർ​ത്താ​വ് നി​ഹാ​ലി​നൊ​പ്പം ഷാ​ർ​ജ അ​ൽ ന​ഹ്ദ​യി​ൽ സ​ഹാ​റ മാ​ളി​ന് സ​മീ​പ​ത്തെ ഫ്ലാ​റ്റി​ലാ​ണ് ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന​ത്. മ​ര​ണ​കാ​ര​ണം വ്യ​ക്ത​മ​ല്ല.

സ്വ​ന്ത​മാ​യി ഓ​ൺ​ലൈ​ൻ ബി​സി​ന​സ് ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു ആ​ർ​ഷ. അ​ഴീ​ക്കോ​ട് സ്വ​ദേ​ശി ടി.​കെ. പു​രു​ഷോ​ത്ത​മ​ൻ - ഗീ​ത ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ് ആ​ർ​ഷ. സഹോദരി: അ​ഷി​ത​ (ഷാർജ).

NRI

ബം​ഗ്ലാ​ദേ​ശി സ്വ​ദേ​ശി​ക​ളാ​യ സ​ഹോ​ദ​ര​ങ്ങ​ൾ ഒ​മാ​നി​ൽ കാ​റി​നു​ള്ളി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍

മ​സ്‌​ക​റ്റ്: ഒ​മാ​നി​ൽ കാ​റി​നു​ള്ളി​ൽ ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി​ക​ളാ​യ നാ​ല് സ​ഹോ​ദ​ര​ങ്ങ​ളെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ബാ​തി​ന മേ​ഖ​ല​യി​ലെ മു​സ​ന്ന​യി​ലെ മു​ല​ദ്ദ​യി​ൽ സം​ഭ​വം.

ബം​ഗ്ലാ​ദേ​ശി​ലെ ച​ട്ടോ​ഗ്രാം ജി​ല്ല​യി​ലു​ള്ള രം​ഗു​നി​യ സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് റാ​ഷി​ദ് (35), മു​ഹ​മ്മ​ദ് ഷ​ഹ​ദ് (32), മു​ഹ​മ്മ​ദ് സി​റാ​ജ് (27), മു​ഹ​മ്മ​ദ് ഷാ​ഹി​ദ് (24) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്. മ​രി​ച്ച​വ​രി​ല്‍ ഒ​രാ​ള്‍ നി​സ്‌​വ​യി​ലും ഒ​രാ​ള്‍ സു​വൈ​ഖി​ലും മ​റ്റ് ര​ണ്ടു​പേ​ര്‍ മു​ല​ദ്ദ​യി​ലു​മാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്.

മ​രി​ച്ച​വ​രി​ല്‍ ര​ണ്ട് പേ​ർ വെ​ള്ളി​യാ​ഴ്ച നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നി​രി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ദി​വ​സം ഷോ​പ്പിം​ഗി​നാ​യി കാ​റി​ല്‍ പു​റ​ത്തു​പോ​യ​താ​യി​രു​ന്നു നാ​ലു​പേ​രും.

മ​ര​ണ കാ​ര​ണം വ്യ​ക്ത​മ​ല്ല. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

NRI

മ​ല​യാ​ളി ന​ഴ്‌​സിം​ഗ് വി​ദ്യാ​ർ​ഥി ബം​ഗ​ളൂ​രു​വി​ൽ മരിച്ചനി​ല​യി​ൽ

ബം​ഗ​ളൂ​രു: മ​ല​യാ​ളി ന​ഴ്‌​സിം​ഗ് വി​ദ്യാ​ർ​ഥി ഹോ​സ്റ്റ​ൽ മു​റി​യി​ൽ മ​രി​ച്ചനി​ല​യി​ൽ. അ​രു​വി​ക്ക​ര സ്വ​ദേ​ശി ആ​ദി​ത്യ​ന്‍ (19) ആ​ണ് മ​രി​ച്ച​ത്. ബം​ഗ​ളൂ​രു ബി​ടി​എ​ല്‍ സ്‌​കൂ​ള്‍ ഓ​ഫ് ന​ഴ്‌​സിം​ഗി​ലെ ര​ണ്ടാം വ​ര്‍​ഷ ബി​എ​സ്‌​സി ന​ഴ്‌​സിം​ഗ് വി​ദ്യാ​ർ​ഥിയാണ്.

ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് ആ​യി​രു​ന്നു ആ​ദി​ത്യ​നെ മരിച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. നാ​ല് പേ​രു​ള്ള റൂ​മി​ലാ​ണ് ആ​ദി​ത്യ​ന്‍ താ​മ​സി​ച്ചി​രു​ന്ന​ത്. ഒ​പ്പ​മു​ള്ള​വ​ർ കോ​ള​ജി​ൽ നി​ന്ന് തി​രി​കെ എ​ത്തി​യ​പ്പോ​ഴാ​ണ് ആ​ദി​ത്യ​നെ തൂ​ങ്ങി മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഇ​തേ തു​ട​ർ​ന്ന് കോ​ള​ജ് അ​ധി​കൃ​ത​ർ ആ​ദി​ത്യ​ന്‍റെ കു​ടും​ബ​ത്തെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. കു​ടും​ബം ബം​ഗ​ളൂ​രു​വി​ലെ​ത്തി​യി​ട്ടു​ണ്ട്. പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍​ക്ക് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും.

District News

ചു​മ​രെ​ഴു​ത്ത് ക​ലാ​കാ​രൻ മ​രി​ച്ച​നി​ല​യി​ല്‍; സൂ​ര്യാ​ത​പ​മെ​ന്ന് സം​ശ​യം

പാ​റ​ശാ​ല: പു​ത്ത​ന്‍​ക​ട​ക്ക് സ​മീ​പം റെ​യി​ല്‍​വേ പാ​ത ഇ​ര​ട്ടി​പ്പി​ക്കു​ന്ന​തി​നാ​യി സ്ഥ​ലം ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന സ്ഥ​ല​ത്ത് ചു​മ​രെ​ഴു​ത്ത് ക​ലാ​കാ​ര​നെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. മു​ര്യ​ങ്ക​ര ചെ​റു​വി​ളാ​ക​ത്ത് പു​ത്ത​ന്‍​വീ​ട്ടി​ല്‍ ജ​യ​ച​ന്ദ്ര​ന്‍ (56-ആ​ര്‍​ട്ടി​സ്റ്റ് ഉ​ണ്ണി) ആ​ണ് മ​രി​ച്ച​ത് .

ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ച​ക്ക് ര​ണ്ട് മ​ണി​യോ​ടെ വെ​യി​ല​ത്ത് മ​രി​ച്ച് കി​ട​ക്കു​ന്ന​നി​ല​യി​ല്‍ വ​ഴി​യാ​ത്ര​ക്കാ​രാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മ​ര​ണം സൂ​ര്യാ​ത​പം കാ​ര​ണ​മാ​ണെ​ന്ന് സം​ശ​യി​ക്കു​ന്നു. വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും മ​റ്റും ബോ​ര്‍​ഡു​ക​ളും ചി​ത്ര​ങ്ങ​ളും വ​ര​യ്ക്കു​ന്ന​താ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ തൊ​ഴി​ല്‍. പാ​റ​ശാ​ല പോ​ലീ​സ് ഇ​ന്‍​ക്വി​സ്റ്റ് ന​ട​ത്തി മൃ​ത​ദേ​ഹം പാ​റ​ശാ​ല സ​ര്‍​ക്കാ​ര്‍ താ​ലൂ​ക്ക് ആ​സ്ഥാ​ന ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്നു. ഭാ​ര്യ. ഗീ​താ​കു​മാ​രി.

District News

ഓ​ട്ടോ ഡ്രൈ​വ​റെ ട്രെ​യി​ൻ​ത​ട്ടി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി


ആ​ലു​വ: ആ​ലു​വ കാ​ർ​മ​ൽ സ്റ്റാ​ൻ​ഡി​ലെ ഓ​ട്ടോ ഡ്രൈ​വ​റെ ട്രെ​യി​ൻ​ത​ട്ടി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പു​ളി​ഞ്ചോ​ട്ടി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന അ​ശോ​ക​പു​രം ടാ​ല​ന്‍റ് സ്‌​കൂ​ൾ റോ​ഡ് പാ​റേ​ക്കാ​ട്ടി​ൽ ഇ​സ്മാ​യി​ൽ (52) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലി​നാ​യി​രു​ന്നു സം​ഭ​വം. ക​ന്യാ​കു​മാ​രി-​പൂ​നെ ട്രെ​യി​നാ​ണ് ത​ട്ടി​യ​ത്. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം ഇ​ന്ന് കൊ​ടി​കു​ത്തു​മ​ല ജു​മാ മ​സ്ജി​ദ് ക​ബ​ർ​സ്ഥാ​നി​ൽ ക​ബ​റ​ട​ക്കും. ഭാ​ര്യ: സു​ബൈ​ദ. മ​ക്ക​ൾ: അ​ന​സ്‌, അ​ൻ​സി​യ, അ​നീ​ഷ.

District News

മീ​ൻ പി​ടി​ക്കാ​ൻ പോ​യ യു​വാ​വ് മ​രി​ച്ച നി​ല​യി​ൽ

നെ​യ്യാ​ർ​ഡാം: സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം പേ​പ്പാ​റ ഡാ​മി​ന്‍റെ വൃ​ഷ്ടി പ്ര​ദേ​ശ​ത്ത് മീ​ൻ പി​ടി​ക്കാ​ൻ പോ​യ യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പേ​പ്പാ​റ ക​ല്ലു​പാ​റ വ​ന​ത്തി​ൽ അ​രു​വി​യാ​ൻ കാ​ണി​യു​ടെ മ​ക​ൻ മ​ല്ല​നാ​ണ് (31) മ​രി​ച്ച​ത്. തി​ങ്ക​ളാ​വ്ച്ച​യാ​ണ് സ​ഹോ​ദ​ര​ൻ ആ​ന​ന്ദ​നും മ​ല്ല​നും മ​റ്റു നാ​ല് സു​ഹൃ​ത്തു​ക്ക​ളു​മാ​യി​രു​ന്നു ഡാ​മി​ന് സ​മീ​പം നെ​ല്ലി​ക്കാ​പാ​റ മേ​ഖ​ല​യി​ൽ മീ​ൻ​പി​രി​ക്കാ​ൻ പോ​യ​ത്.

ആ​റ്റി​ന​ക്ക​രെ പോ​കു​ന്ന​തി​നി​ട​യി​ൽ മ​ല്ല​ൻ ച​ങ്ങാ​ട​ത്തി​ൽ നി​ന്ന് ഇ​റ​ങ്ങി ഒ​രു മു​ള​യി​ൽ പി​ടി​ച്ച് നീ​ന്തു​ക​യാ​യി​രു​ന്നു. സു​ഹൃ​ത്തു​ക്ക​ൾ ആ​റ്റി​ന​ക്ക​രെ എ​ത്തി​യി​ട്ടും മ​ല്ല​നെ ക​ണ്ടി​ല്ല. തു​ട​ർ​ന്നാ​ണ് മ​ല്ല​ൻ ആ​റ്റി​ൽ മു​ങ്ങി​യെ​ന്ന് അ​റി​യു​ന്ന​ത്. സ്കൂ​ബ ടീ​മും പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും മ​ല്ല​നെ ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല. തു​ട​ർ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ ന​ടത്തി​യ തി​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

District News

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കാ​യ​ലി​ൽ മ​രി​ച്ച​നി​ല​യി​ൽ

കു​മ്പ​ള​ങ്ങി: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യെ കാ​യ​ലി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. കു​മ്പ​ള​ങ്ങി ചു​ടു​കാ​ട്ചി​റ കൊ​ഴി​ഞ്ഞ​വേ​ലി കെ.​ജി. വി​നോ​ദ് (46) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ആ​റോ​ടെ​യാ​ണ് വി​നോ​ദ് മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി വീ​ട്ടി​ൽ​നി​ന്ന് പോ​യ​ത്.

തി​രി​ച്ചെ​ത്താ​റു​ള്ള സ​മ​യം ക​ഴി​ഞ്ഞി​ട്ടും കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ കു​മ്പ​ള​ങ്ങി ചു​ടു​കാ​ട് കാ​യ​ലി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം ഇ​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് പൊ​തു​ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ക്കും. ഭാ​ര്യ: സു​രേ​ഖ. മ​ക്ക​ൾ: വി​വേ​ക്, വി​ഷ്ണു.

District News

ആ​സാം സ്വ​ദേ​ശി​യെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി

ആ​ലു​വ: തോ​ട്ടു​മു​ഖം കീ​രം​കു​ന്നി​ൽ വാ​ട​ക​വീ​ട്ടി​ൽ ആ​സാം സ്വ​ദേ​ശി ആ​ഷി​ഖ് മു​ല്ല(20)​യെ തൂ​ങ്ങിമ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.

ആ​ലു​വ​യി​ലെ ഹോ​ട്ട​ൽ തൊ​ഴി​ലാ​ളി​യാ​യ ഇ​യാ​ൾ 18 ദി​വ​സം മു​മ്പാ​ണ് ഇ​വി​ടെ താ​മ​സം തു​ട​ങ്ങി​യ​ത്. ആ​സാം സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യും ഇ​വി​ടെ വ​രാ​റു​ണ്ടാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ യു​വ​തി​യാ​ണ് ആ​ദ്യം മൃ​ത​ദേ​ഹം ക​ണ്ട​ത്. ക​ര​ച്ചി​ൽ​കേ​ട്ട് വീ​ട്ടു​ട​മ​യും നാ​ട്ടു​കാ​രും എ​ത്തി​യ​പ്പോ​ഴേ​ക്കും യു​വ​തി​യെ കാ​ണാ​താ​യി. മൃ​ത​ദേ​ഹം ആ​ലു​വ ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.

NRI

മ​ല​യാ​ളി യു​വാ​വ് നോ​ര്‍​ത്തേ​ണ്‍ അ​യ​ര്‍​ല​ന്‍​ഡി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍

ലി​സ്ബ​ൺ: മ​ല​യാ​ളി യു​വാ​വി​നെ നോ​ര്‍​ത്തേ​ണ്‍ അ​യ​ര്‍​ല​ന്‍​ഡി​ലെ ലി​സ്ബ​ണി​ലെ ഫ്ലാ​റ്റി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. നി​ല​മ്പൂ​ര്‍ പോ​ത്തു​ക​ല്ല് മു​തു​കു​ളം ചു​ണ്ട​മ​ണ്ണി​ല്‍ പ്ര​തീ​ഷ് അ​ല​ക്‌​സാ​ണ്ട​ര്‍ (44) ആ​ണ് മ​രി​ച്ച​ത്

ഭാ​ര്യ ജോ​സ്‌​ന ജോ​സ് ജോ​ലി​ക​ഴി​ഞ്ഞ് എ​ത്തു​മ്പോ​ള്‍ ഫ്ലാ​റ്റി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച് മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നാ​യി ബെ​ല്‍​ഫാ​സ്റ്റ് റോ​യ​ല്‍ ആ​ശു​പ​ത്രി​യി​ലേ​യ്ക്കു മാ​റ്റി.

ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​യാ​ല്‍ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നാ​ണു തീ​രു​മാ​നം. പ്ര​തീ​ഷ് ബെ​ല്‍​ഫാ​സ്റ്റ് സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഓ​ര്‍​ത്ത​ഡോ​ക്‌​സ് ഇ​ട​വ​കാം​ഗ​മാ​ണ്. ഭാ​ര്യ ജോ​സ്‌​ന ജോ​സ് ലി​സ്ബ​ണ്‍ ലാ​ഗ​ന്‍​വാ​ലി ആ​ശു​പ​ത്രി​യി​ലെ ന​ഴ്‌​സാ​ണ്. മ​ക​ള്‍: ജൊ​വാ​ന.

District News

വ​യോ​ധി​ക​യെ വീ​ട്ടി​നു​ള്ളി​ല്‍ മ​രി​ച്ച നി​ല​യി​ൽ; കൊ​ല​പാ​ത​ക​മെ​ന്ന് സൂചന

വെ​ഞ്ഞാ​റ​മൂ​ട്: വ​യോ​ധി​ക​യെ വീ​ടി​നു​ള്ളി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. വെ​ള്ളു​മ​ണ്ണ​ടി ക​ല്ലി​യോ​ട് ഭു​വ​ന വി​ഹാ​റി​ല്‍ പ​രേ​ത​നാ​യ ദാ​മോ​ദ​ര​ന്‍ പി​ള്ള​യു​ടെ ഭാ​ര്യ ശാ​ര​ദാ​മ്മ​യാ​ണ്(72)​മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ വീ​ട്ട് വ​ള​പ്പ് വൃ​ത്തി​യാ​ക്കാ​നാ​നെ​ത്തി​യ ജോ​ലി​ക്കാ​രാ​ണ് മൃ​ത​ദേ​ഹം ആ​ദ്യ​മാ​യി കാ​ണു​ന്ന​ത്. തു​ട​ർ​ന്ന് വ​ലി​യ ക​ട്ട​യ്ക്കാ​ലി​ല്‍ താ​മ​സി​ക്കു​ന്ന മ​ക​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സെ​ത്തി പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി. കൊ​ല​പാ​ത​ക​മാ​ണ​ന്നും പീ​ഢ​ന​ത്തി​നി​ര​യാ​യി​ട്ടു​ണ്ട​ന്നും സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് സൂ​ച​ന ന​ൽ​കി. പ​രി​ശോ​ധ​ന​യി​ല്‍ മു​റി​യി​ല്‍ നി​ന്നും ഒ​രു വീ​ട്ടു​കാ​രു​ടേ​ത​ല്ലാ​ത്ത ഒ​രു ജോ​ഡി ചെ​രു​പ്പു​ക​ളും ഒ​രു മൊ​ബൈ​ല്‍ ഫോ​ണും ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.

ഫോ​ണി​ന്‍റെ ഉ​ട​മ​യെ​യും മ​റ്റ് ചി​ല​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യി സു​ച​ന​യു​ണ്ട്. വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് ഇ​ന്‍​ക്വ​സ്റ്റ് ന​ട​ത്തി​യ മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. മ​ക്ക​ള്‍. ഭു​വ​ന, ഗോ​പ​കു​മാ​ര്‍്, പ​രേ​ത​നാ​യ കൃ​ഷ്ണ​പ്ര​സാ​ദ്, മ​രു​മ​ക്ക​ള്‍. ജ​യ​കു​മാ​ര്‍, ക​രി​ഷ്മ.

Kerala

ആ​ൾ​ക്കൂ​ട്ട കൊ​ല​പാ​ത​ക കേ​സി​ലെ പ്ര​തി മ​രി​ച്ച നി​ല​യി​ൽ

പാ​​​ല​​​ക്കാ​​​ട്: വാ​​​ള​​​യാ​​​ർ അ​​​ട്ട​​​പ്പ​​​ള്ളം ആ​​​ൾ​​​ക്കൂ​​​ട്ട കൊ​​​ല​​​പാ​​​ത​​​ക കേ​​​സി​​​ൽ ജാ​​​മ്യ​​​ത്തി​​​ലാ​​​യി​​​രു​​​ന്ന ആ​​​റാം പ്ര​​​തി​​​യെ തൂ​​​ങ്ങി​​​മ​​​രി​​​ച്ച​​​നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി.

കി​​​ഴ​​​ക്കേ അ​​​ട്ട​​​പ്പ​​​ള്ള​​​ത്ത് വി​​​നോ​​​ദ്കു​​​മാ​​​റി​​​നെ​​​യാ​​​ണ്(54) വീ​​​ടി​​​നു സ​​​മീ​​​പ​​​ത്തെ പ​​​റ​​​മ്പി​​​ൽ തൂ​​​ങ്ങി​​​മ​​​രി​​​ച്ച നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ക​​​ഴി​​​ഞ്ഞ ഡി​​​സം​​​ബ​​​ർ 17-നാ​​​ണ് ജാ​​​ർ​​​ഖ​​​ണ്ഡ് സ്വ​​​ദേ​​​ശി രാം ​​​നാ​​​രാ​​​യ​​​ൺ ഭാ​​​ഗേ​​​ൽ ആ​​​ൾ​​​ക്കൂ​​​ട്ട ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നി​​​ര​​​യാ​​​യി കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്.

കേ​​​സി​​​ൽ മ​​​ണ്ണാ​​​ർ​​​ക്കാ​​​ട് സ്പെ​​​ഷ​​​ൽ കോ​​​ട​​​തി ഇ​​​യാ​​​ൾ​​​ക്കു നേ​​​ര​​​ത്തേ ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ചി​​​രു​​​ന്നു. ഇ​​​തു റ​​​ദ്ദാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ അ​​​പേ​​​ക്ഷ ന​​​ൽ​​​കി​​​യി​​​രു​​​ന്നു. ഇ​​​തു ഹൈ​​​ക്കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ക്കാ​​​നി​​​രിക്കേ​​​യാ​​​ണ് പ്ര​​​തി​​​യു​​​ടെ മ​​​ര​​​ണം. ഇ​​​ര​​​യു​​​ടെ ബ​​​ന്ധു​​​ക്ക​​​ൾ​​​ക്കു പ​​​റ​​​യാ​​​നു​​​ള്ള​​​തു കേ​​​ൾ​​​ക്കാ​​​തെ​​​യാ​​​ണ് വി​​​ചാ​​​ര​​​ണ​​​ക്കോ​​​ട​​​തി ജാ​​​മ്യം ന​​​ൽ​​​കി​​​യ​​​തെ​​​ന്ന ആ​​​ക്ഷേ​​​പം ഉ​​​യ​​​ർ​​​ന്ന​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​യി​​​രു​​​ന്നു ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ ഇ​​​ട​​​പെ​​​ട​​​ൽ.

കേ​​​സി​​​ൽ ആ​​​കെ ഒ​​​ന്പ​​​തു പ്ര​​​തി​​​ക​​​ളു​​​ണ്ട്. ഒ​​​രു​​​മാ​​​സം​​​മു​​​ന്പ് അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​ത്തി​​​ന്‍റെ അ​​​പേ​​​ക്ഷ​​​യി​​​ൽ ഹൈ​​​ക്കോ​​​ട​​​തി മ​​​റ്റു എ​​​ട്ടു പ്ര​​​തി​​​ക​​​ളു​​​ടെ​​​യും ജാ​​​മ്യം റ​​​ദ്ദാ​​​ക്കി​​​യി​​​രു​​​ന്നു.
ഇ​​​വ​​​ർ റി​​​മാ​​​ൻ​​​ഡി​​​ലാ​​​ണ്. ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം മ​​​ണ്ണാ​​​ർ​​​ക്കാ​​​ട് സ്പെ​​​ഷ​​​ൽ കോ​​​ട​​​തി പ്ര​​​തി​​​ക​​​ളു​​​ടെ ജാ​​​മ്യാ​​​പേ​​​ക്ഷ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത് ഈ ​​​മാ​​​സം 18ലേ​​​ക്കു മാ​​​റ്റി​​​യി​​​രു​​​ന്നു.

കൊ​​​ല്ല​​​പ്പെ​​​ട്ട രാം ​​​നാ​​​രാ​​​യ​​​ൺ ഭാ​​​ഗേ​​​ലി​​​ന്‍റെ ഭാ​​​ര്യ​​​യെ അ​​​ന്നു ഹാ​​​ജ​​​രാ​​​ക്കാ​​​നും മ​​​ണ്ണാ​​​ർ​​​ക്കാ​​​ട് പ​​​ട്ടി​​​ക​​​ജാ​​​തി പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ പ്ര​​​ത്യേ​​​ക കോ​​​ട​​​തി ജ​​​ഡ്ജി ജോ​​​മോ​​​ൻ ജോ​​​ൺ ഉ​​​ത്ത​​​ര​​​വി​​​ട്ടി​​​ട്ടു​​​ണ്ട്.

District News

ഗൃ​ഹ​നാ​ഥ​ൻ വ​ന​ത്തി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ

ചെ​റു​തോ​ണി: ഗൃഹ​നാ​ഥ​നെ വ​ന​ത്തി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി. കാ​റോ​ടി​ച്ചു​വ​ന്ന് വ​ന​ത്തി​ൽ​ക്ക​യ​റി ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു. മു​രി​ക്കാ​ശേ​രി ചെ​മ്പ​ക​പ്പാ​റ ക​ണ്ണാ​ത്തു​കു​ഴി ഷി​ജോ ജോ​ർ​ജ് (52) ആ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്.

രാ​വി​ലെ വീ​ട്ടി​ൽനി​ന്നു കാ​റോ​ടി​ച്ചു​വ​ന്ന ഷി​ജോ പാം​ബ്ല അ​ണ​ക്കെ​ട്ടി​നു സ​മീ​പം റോ​ഡ​രികി​ൽ കാ​ർ നി​ർ​ത്തി​യ​ശേ​ഷം വ​ന​ത്തി​ൽ​തൂ​ങ്ങി മ​രി​ക്കു​ക​യാ​യി​രു​ന്നു. മ​രി​ക്കു​ന്ന​തി​നു മു​ൻ​പ് സു​ഹൃ​ത്തു​ക്ക​ളോ​ട് ഫോ​ണി​ൽ മ​രി​ക്കു​വാ​ൻ പോ​വു​ക​യാ​ണെ​ന്ന് പ​റ​ഞ്ഞി​രു​ന്ന​താ​യി വി​വ​ര​മു​ണ്ട്. സു​ഹൃ​ത്തു​ക്ക​ളെ​ത്തി​യ​പ്പോ​ഴേ​ക്കും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.

ക​രി​മ​ണ​ൽ പോ​ലീ​സെ​ത്തി മേ​ൽന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നുശേ​ഷം ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു​കൊ​ടു​ത്തു. ഇ​യാ​ൾ വി​ഷാ​ദ​രോ​ഗ​ത്തി​ന​ടി​മ​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഭാ​ര്യ: സി​നി. മ​ക്ക​ൾ: ന​വീ​ൻ, ന​യ​ന റോ​സ്.

NRI

13 വ​യ​സു​കാ​രി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്: പ്ര​തി ജ​യി​ലി​ൽ മ​രി​ച്ച​നി​ല​യി​ൽ

ഡെ​ട്രോ​യി​റ്റ്: 13 വ​യ​സു​കാ​രി നാ​സി​യ ഹാ​രി​സി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട പ്ര​തി ജാ​ർ​വി​സ് ബ​ട്ട്സി​നെ (43) മി​ഷി​ഗ​ണി​ലെ ജ​യി​ലി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.

ശി​ക്ഷി​ക്ക​പ്പെ​ട്ട് ര​ണ്ടാ​ഴ്ച തി​ക​യു​ന്ന​തി​ന് മു​ൻ​പാ​ണ് സം​ഭ​വം. ജീ​വ​നൊ​ടു​ക്കി​യ​താ​ണ് എ​ന്നാ​ണ് നി​ഗ​മ​ന​മെ​ന്ന് മി​ഷി​ഗ​ൺ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ക​റ​ക്ഷ​ൻ​സ് അ​റി​യി​ച്ചു.

വ്യാ​ഴാ​ഴ്ച രാ​വി​ലെ ജാ​ക്സ​ണി​ലെ ചാ​ർ​ല​സ് ഇ. ​എ​ഗ്ല​ർ റി​സ​പ്ഷ​ൻ ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് സെ​ന്‍റ​റി​ലെ സെ​ല്ലി​ലാ​ണ് ഇ​യാ​ളെ ക​ണ്ടെ​ത്തി​യ​ത്.

ഉ​ട​ൻ ത​ന്നെ ജീ​വ​ൻ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ത്തി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. 35 മു​ത​ൽ 60 വ​ർ​ഷം വ​രെ ത​ട​വു​ശി​ക്ഷ​യാ​ണ് ബ​ട്ട്സി​ന് കോ​ട​തി വി​ധി​ച്ച​ത്.

District News

വ​യോ​ധി​ക​യെ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

പൂ​ക്കോ​ട്ടും​പാ​ടം: വ​യോ​ധി​ക​യെ വീ​ട്ടു​വ​ള​പ്പി​ലെ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തോ​ട്ടേ​ക്ക​ര പ​രേ​ത​നാ​യ തോ​ട്ടു​ങ്ങ​ൽ കു​ഞ്ഞു​മു​ഹ​മ്മ​ദി​ന്‍റെ ഭാ​ര്യ ക​ദീ​ജ (86) യെ​യാ​ണ് ഇ​ന്ന​ലെ വൈ​കുന്നേരം അ​ഞ്ചു​മ​ണി​യോ​ടെ വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഉ​ച്ച​യ്ക്ക് വീ​ട്ടു​കാ​ർ​ക്കൊ​പ്പം ഉ​റ​ങ്ങാ​ൻ കി​ട​ന്ന ക​ദീ​ജ​യെ മൂ​ന്ന് മ​ണി​യോ​ടെ കാ​ണാ​താ​യി. തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. വാ​ർ​ധ​ക്യ​സ​ഹ​ച​മാ​യ മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ളു​മു​ണ്ടാ​യി​രു​ന്നു. ഇ​തേത്തുട​ർ​ന്ന് കി​ണ​റ്റി​ൽ ചാ​ടി​യി​ട്ടു​ണ്ടെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്ന് ഫ​യ​ർ ഫോ​ഴ്സി​നെ വി​വ​ര​മ​റി​യി​ച്ചു.

അ​ഞ്ചു​മ​ണി​യോ​ടെ നി​ല​ന്പൂ​രി​ൽനി​ന്നെ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​ന​യി​ലെ ഓ​ഫീ​സ​ർ​മാ​രാ​യ റൂ​മേ​ഷ്, ശ്രീ​രാ​ജ് എ​ന്നി​വ​ർ 60 അ​ടി​യോ​ളം താ​ഴ്ച​യു​ള്ള കി​ണ​റ്റി​ലി​റ​ങ്ങി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പു​റ​ത്തെ​ടു​ത്ത മൃ​ത​ദേ​ഹം നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

ഫ​യ​ർ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ബാ​ബു​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സീ​നി​യ​ർ ഫ​യ​ർ ഓ​ഫീ​സ​ർ മാ​ർ​ക്കോ​സ്, ഫ​യ​ർ ഓ​ഫീ​സ​ർ​മാ​രാ​യ ഫി​റോ​സ്, റ​ജി​ൻ​രാ​ജ്, അ​ഖി​ൽ, സൂ​ര​ജ്, ഹോം ​ഗാ​ർ​ഡ് ര​വീ​ന്ദ്ര​ൻ എ​ന്നി​വ​രും പൂ​ക്കോ​ട്ടും​പാ​ടം പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. ഹ​ഫ്സ​ത്ത്, പ​രേ​ത​രാ​യ മു​ഹ​മ്മ​ദാ​ലി, സു​ലൈ​ഖ എ​ന്നി​വ​രാ​ണ് ക​ദീ​ജ​യു​ടെ മ​ക്ക​ൾ. മ​രു​മ​ക്ക​ൾ: പോ​ക്ക​ർ, ബേ​ബി.

Kerala

ഗ​ർ​ഭി​ണി​യാ​യ യു​വ​തി ഭ​ർ​തൃ​വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ

കൊ​ല്ലം: ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യെ ഭ​ർ​തൃ​വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കൊ​ല്ലം ക​ട​യ്ക്ക​ലി​ലാ​ണ് സം​ഭ​വം. ക​ണ്ണൂ​ർ സ്വ​ദേ​ശി​നാ​യ ശ​ര​ണ്യ​യാ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് വീ​ട്ടു​കാ​ർ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കോ​ട്ടു​ക്ക​ൽ സ്വ​ദേ​ശി സു​ബി​ന്‍റെ ഭാ​ര്യ​യാ​ണ് ശ​ര​ണ്യ. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സ് ര​ജി​സ്റ്റ് ചെ​യ്തു.

മൃ​ത​ദേ​ഹം ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റും.

District News

കാ​ണാ​താ​യ വ​യോ​ധി​ക​ൻ വ​ന​ത്തി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ

മു​ണ്ട​ക്ക​യം: കാ​ണാ​താ​യ വ​യോ​ധി​ക​നെ വ​ന​ത്തി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പു​ഞ്ച​വ​യ​ൽ ആ​നി​ക്കു​ന്ന് കോ​ട്ട​ക്കു​ഴി​യി​ൽ ബേ​ബി (90) ആ​ണ് മ​രി​ച്ച​ത്.

കാ​രി​ശേ​രി വ​നം ഭാ​ഗ​ത്താ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ മാ​സം 11നാ​ണ് ഇ​ദ്ദേ​ഹ​ത്തെ വീ​ട്ടി​ൽ​നി​ന്നു കാ​ണാ​താ​യ​ത്. ഓ​ർ​മ​ക്കു​റ​വു​ള്ള ഇ​ദ്ദേ​ഹം ഈ ​ഭാ​ഗ​ത്തേ​ക്കു ത​നി​ച്ച് ന​ട​ന്നു പോ​യ​താ​കു​മെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് വ​ണ്ട​ൻ​പ​താ​ലി​ലു​ള്ള ഷാ​രോ​ൺ ഫെ​ലോ​ഷി​പ്പ് ച​ർ​ച്ചി​ന്‍റെ സെ​മി​ത്തേ​രി​യി​ൽ ന​ട​ക്കും. ഭാ​ര്യ: മ​റി​യാ​മ്മ. മ​ക്ക​ൾ: സ​ണ്ണി, സൂ​സ​മ്മ, കു​ഞ്ഞു​മോ​ൾ, പ​രേ​ത​യാ​യ ലി​സി. മ​രു​മ​ക്ക​ൾ: മോ​ളി, അ​ച്ച​ൻ​കു​ഞ്ഞ്, തോ​മ​സ് കു​ര്യ​ൻ, രാ​ജു.

NRI

മ​ല​യാ​ളി യു​വാ​വ് യു​കെ​യി​ൽ മ​രി​ച്ച​നി​ല​യി​ൽ

ലി​വ​ർ​പൂ​ൾ: മ​ല​യാ​ളി യു​വാ​വി​നെ യു​കെ​യി​ലെ താ​മ​സ​സ്ഥ​ല​ത്ത് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. കൊ​ല്ലം കൊ​ട്ടി​യം സ്വ​ദേ​ശി ശ്രീ​രാ​ജ് (26) ആ​ണ് മ​രി​ച്ച​ത്.

ഫോ​ണി​ല്‍ ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് സു​ഹൃ​ത്തു​ക്ക​ൾ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ശ്രീ​രാ​ജി​നെ മു​റി​ക്കു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ലി​വ​ർ​പൂ​ൾ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി​യാ​യി​രു​ന്ന ശ്രീ​രാ​ജ്, ലി​വ​ർ​പൂ​ൾ വി​മ​ൻ​സ് ഹോ​സ്പി​റ്റ​ലി​ലെ ക്ലെ​റി​ക്ക​ൽ വി​ഭാ​ഗ​ത്തി​ലെ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര​നു​മാ​യി​രു​ന്നു.

District News

കാ​ണാ​താ​യ യു​വാ​വ് വീ​ട്ടു​കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ

ഇ​രി​ട്ടി: കാ​ണാ​താ​യ യു​വാ​വി​നെ വീ​ട്ടു​കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പു​ന്നാ​ട് പു​റ​പ്പാ​റ വെ​ളി​ച്ചെ​ണ്ണ മി​ല്ലി​ന് സ​മീ​പം ശ്രീ​നി​ല​യ​ത്തി​ൽ അ​വി​നാ​ഷി​നെ​യാ​ണ് (20) വീ​ട്ടു​കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഇ​രി​ട്ടി​യി​ലെ ഒ​രു പി​എ​സ്‌​സി കോ​ച്ചിം​ഗ് സ്ഥാ​പ​ന​ത്തി​ലെ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം മു​ത​ൽ അവിനാഷിനെ കാ​ണാ​നി​ല്ലാ​യി​രു​ന്നു.​

നാ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ വീ​ട്ടു​കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

കെ.​ജി. പ​വി​ത്ര​ൻ- സി. ​സു​മ​തി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ൻ: വി​ഷ്ണു (അ​ധ്യാ​പ​ക​ൻ).

NRI

യു​എ​സി​ൽ കാ​ണാ​താ​യ ഇ​ന്ത്യ​ന്‍ വി​ദ്യാ​ര്‍​ഥി മ​രി​ച്ച​നി​ല​യി​ല്‍

ക​ലി​ഫോ​ര്‍​ണി​യ: അ​മേ​രി​ക്ക​യി​ൽ കാ​ണാ​താ​യ ഇ​ന്ത്യ​ന്‍ വി​ദ്യാ​ര്‍​ഥി​യെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ക​ലി​ഫോ​ര്‍​ണി​യ ബെ​ര്‍​ക്ക്‌​ലി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി​യാ​യ ക​ര്‍​ണാ​ട​ക സ്വ​ദേ​ശി സാ​കേ​ത് ശ്രീ​നി​വാ​സ​യ്യ (22) ആ​ണ് മ​രി​ച്ച​ത്.

ഈ ​മാ​സം ഒ​ന്പ​തി​നാ​ണ് സാ​കേ​തി​നെ കാ​ണാ​താ​യ​ത്. മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത വി​വ​രം സാ​ന്‍​ഫ്രാ​ന്‍​സി​സ്‌​കോ​യി​ലെ ഇ​ന്ത്യ​ന്‍ കോ​ണ്‍​സു​ലേ​റ്റ് സ്ഥി​രീ​ക​രി​ച്ചു. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

യു​സി ബെ​ര്‍​ക്ക്‌​ലി​യി​ല്‍, കെ​മി​ക്ക​ല്‍ ആ​ന്‍​ഡ് ബ​യോ​മോ​ളി​ക്യു​ലാ​ര്‍ എ​ൻ​ജി​നി​യ​റിം​ഗി​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം ചെ​യ്യു​ക​യാ​യി​രു​ന്നു. മ​ദ്രാ​സ് ഐ​ഐ​ടി​യി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​യാ​ണ് സാ​കേ​ത് ശ്രീ​നി​വാ​സ​യ്യ.

റൂം​മേ​റ്റാ​ണ് കാ​ണാ​താ​യ വി​വ​രം പോ​ലീ​സി​ല്‍ അ​റി​യി​ച്ച​ത്.

Kerala

ചുമട്ടു തൊഴിലാളി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍; രണ്ടു പേര്‍ കസ്റ്റഡിയില്‍

തൊടുപുഴ: ചുമട്ടുതൊഴിലാളിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ തൊടുപുഴ പോലീസ് കസ്റ്റഡിയിലെടുത്തു.

തൊടുപുഴ കോലാനി ചേരി കോതായിക്കുന്നില്‍ മജീദിനെ (40) ആണ് ഇന്നു രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കയ്യാലയ്ക്കു താഴെയായി വീണു കിടക്കുന്ന നിലയിലായിരുന്നു ഇയാളെ കണ്ടെത്തിയത്. പോലീസ് എത്തി തൊടുപുഴ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ശരീരത്തില്‍ സാരമായ പരിക്കുകളേറ്റ നിലയിലാണ് ഇയാളെ കണ്ടെത്തിയത്. മർദനത്തിലാണോ അപകടത്തിലാണോ പരിക്കേറ്റതെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ലെന്നു പോലീസ് പറഞ്ഞു. കോലാനി ചേരിയില്‍ ഇന്നലെ ഏതാനും പേര്‍ സംഘം ചേര്‍ന്നു മദ്യപിച്ചിരുന്നു. മജീദും ബന്ധുക്കളും സുഹൃത്തുക്കളും ഇതിലുണ്ടായിരുന്നതായി പോലീസിനു വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തത്.

മജീദിന്‍റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റും. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

District News

കാ​ണാ​താ​യ ആ​ൾ കു​ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ

മ​ണ്ണാ​ർ​ക്കാ​ട്: അ​ല​ന​ല്ലൂ​ർ മൂ​ച്ചി​ക്ക​ൽ മു​ണ്ട​ക്കു​ന്ന് ച​ക്കം​തൊ​ടി അ​ബ്ദു​ൽ​സ​ലാമിനെ (45) ​ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം കാ​ണാ​താ​യി​രു​ന്നു. നാ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. തു​ട​ർ​ന്ന് പോ​ലീ​സി​ലും ഫ​യ​ർ സ്റ്റേ​ഷ​നി​ലും വി​വ​ര​മ​റി​യി​ച്ചി​രു​ന്നു.

ഞാ​യ​റാ​ഴ്ച്ച മൂ​ച്ചി​ക്ക​ൽ സ്കൂ​ളി​ന് സ​മീ​പ​മു​ള്ള ര​ണ്ടു കു​ള​ങ്ങ​ളി​ൽ സം​ശ​യാ​സ്പ​ദ​മാ​യി ആ​ൾ അ​ക​പ്പെ​ട്ടി​രി​ക്കാ​മെ​ന്ന നി​ഗ​മ​ന​ത്തി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് രാ​ത്രി മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മാ​ർ​ട്ട​ത്തി​നു​ ശേ​ഷം ഇ​ന്ന​ലെ ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കി.

മ​ണ്ണാ​ർ​ക്കാ​ട് ഫ​യ​ർ സ്റ്റേ​ഷ​നി​ലെ സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ പ്ര​ജീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സേ​നാം​ഗ​ങ്ങ​ളാ​യ വി. ​സു​രേ​ഷ് കു​മാ​ർ, എം.​എ​സ്. ഷ​ബീ​ർ, മ​ഹേ​ഷ്, എം.​എ​സ്. ഷോ​ബി​ൻ ദാ​സ്, ഷെ​രീ​ഫ്, ഹോം ​ഗാ​ർ​ഡ് പ്ര​ദീ​പ് കു​മാ​ർ എ​ന്നി​വി​ട​ങ്ങു​ന്ന സം​ഘ​വും സ്ഥ​ല​ത്തെ​ത്തിയി​രു​ന്നു.

NRI

മ​ല​യാ​ളി യു​വാ​വ് യു​കെ​യി​ൽ ത​ടാ​ക​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ

ലണ്ടൻ: തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി യു​കെ​യി​ലെ സ്വാ​ൻ വൈ​ൽ ത​ടാ​ക​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ. ആ​റ്റി​ങ്ങ​ൽ അ​വ​ന​വ​ഞ്ചേ​രി സ്മൃ​തി​യി​ൽ ജ​യ​കു​മാ​ർ - ഷിം​ന ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ വി​ഷ്ണു ജ​യ​കു​മാ​റി​നെ​യാ​ണ്(26) മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ശ​നി​യാ​ഴ്ച​യാ​ണ് വി​ഷ്ണു ത​ന്‍റെ മു​ൻ സു​ഹൃ​ത്തു​ക്ക​ളു​മാ​യി പു​റ​ത്തേ​യ്ക്കു പോ​യ​ത്. ഞാ​യ​റാ​ഴ്ച വൈ​കി​യി​ട്ടും തി​രി​ച്ചു താ​മ​സ​സ്ഥ​ല​ത്ത് എ​ത്താ​തി​രു​ന്ന​തി​നെ തു​ട​ർ​ന്നു കൂ​ടെ താ​മ​സി​ക്കു​ന്ന​വ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

തി​ങ്ക​ളാ​ഴ്ച വി​ഷ്ണു​വി​നോ​ട് ഒ​പ്പം യാ​ത്ര ചെ​യ്ത സു​ഹൃ​ത്ത് ത​ന്നെ​യാ​ണ് വി​വ​രം വീ​ട്ടി​ൽ വി​ളി​ച്ച​റി​യി​ച്ച​ത്. പി​ന്നീ​ട് ചൊ​വ്വാ​ഴ്ച പോ​ലീ​സ് സ്വാ​ൻ ത​ടാ​ക​ത്തി​ൽ​നി​ന്നു വി​ഷ്ണു​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

NRI

സം​ഗീ​ത​ജ്ഞ​ൻ ജോ​ൺ ഫോ​ർ​ട്ടെ മ​രി​ച്ച​നി​ല​യി​ൽ

ന്യൂ​യോ​ർ​ക്ക്: ലോ​ക​പ്ര​ശ​സ്ത ഹി​പ്-​ഹോ​പ്പ് ബാ​ൻ​ഡാ​യ ഫ്യൂ​ജീ​സി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ഗ്രാ​മി അ​വാ​ർ​ഡ് നാ​മ​നി​ർ​ദേ​ശം ല​ഭി​ച്ച സം​ഗീ​ത​ജ്ഞ​ൻ ജോ​ൺ ഫോ​ർ​ട്ടെ (50) മ​രി​ച്ച​നി​ല​യി​ൽ. മാ​സ​ച്യു​സി​റ്റ്‌​സി​ലെ ചി​ൽ​മാ​ർ​ക്കി​ലു​ള്ള വ​സ​തി​യി​ൽ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് അ​ദ്ദേ​ഹ​ത്തെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

മ​ര​ണ​ത്തി​ൽ അ​സ്വാ​ഭാ​വി​ക​ത​യി​ല്ലെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​ന​മെ​ന്ന് പോ​ലീ​സ് ചീ​ഫ് സീ​ൻ സ്ലാ​വി​ൻ അ​റി​യി​ച്ചു. മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​ക്കാ​ൻ മെ​ഡി​ക്ക​ൽ എ​ക്സാ​മി​ന​ർ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് അ​ദ്ദേ​ഹം ചി​കി​ത്സ​യി​ലാ​യി​രു​ന്നു​വെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

90-ക​ളി​ൽ ഫ്യൂ​ജീ​സ് ബാ​ൻ​ഡി​ന്‍റെ ഐ​തി​ഹാ​സി​ക ആ​ൽ​ബ​മാ​യ ദ ​സ്കോ​റി​ലൂ​ടെ​യാ​ണ് ഫോ​ർ​ട്ടെ പ്ര​ശ​സ്ത​നാ​യ​ത്. ഗാ​യ​ക​ൻ എ​ന്ന​തി​ലു​പ​രി മി​ക​ച്ചൊ​രു ഗി​റ്റാ​റി​സ്റ്റ് കൂ​ടി​യാ​യി​രു​ന്നു. വൈ​ക്ലെ​ഫ് ജീ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ​ർ​ക്കൊ​പ്പം അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

2000 - ത്തി​ൽ ല​ഹ​രി​മ​രു​ന്ന് ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ദ്ദേ​ഹ​ത്തി​ന് 14 വ​ർ​ഷം ജ​യി​ൽ​ശി​ക്ഷ ല​ഭി​ച്ചി​രു​ന്നു. പ്ര​മു​ഖ ഗാ​യി​ക കാ​ർ​ലി സൈ​മ​ൺ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ ഇ​ട​പെ​ട​ലി​നെ​ത്തു​ട​ർ​ന്ന് 2008ൽ ​പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ഡ​ബ്ല്യു. ബു​ഷ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ശി​ക്ഷ ഇ​ള​വ് ചെ​യ്തു.

NRI

ടെ​ക്സ​സി​ൽ ദ​മ്പ​തി​ക​ൾ വീ​ടു​നു​ള്ളി​ൽ വെ​ടി​യേ​റ്റ് മ​രി​ച്ച​നി​ല​യി​ൽ

 

ഹാ​രി​സ് കൗ​ണ്ടി: അ​മേ​രി​ക്ക​യി​ലെ ഹാ​രി​സ് കൗ​ണ്ടി​യി​ലു​ള്ള കാ​റ്റി മേ​ഖ​ല​യി​ൽ ദ​മ്പ​തി​ക​ളെ വീ​ടി​നു​ള്ളി​ൽ വെ​ടി​യേ​റ്റ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ അ​ഞ്ച​ര​യോ​ടെ​യാ​ണ് സം​ഭ​വം.

ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ളാ​ണ് വെ​ടി​യൊ​ച്ച കേ​ട്ട് പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ച​ത്. വീ​ടി​ന്‍റെ ര​ണ്ട് ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് ഇ​വ​രെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​സ​മ​യ​ത്ത് ഇ​വ​രു​ടെ ര​ണ്ട് മു​തി​ർ​ന്ന മ​ക്ക​ളും ഏ​ഴ് വ​യ​സ്സു​ള്ള വ​ള​ർ​ത്തു മ​ക​ളും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു.

വീ​ട്ടി​ലേ​ക്ക് ആ​രെ​ങ്കി​ലും അ​തി​ക്ര​മി​ച്ചു ക​യ​റി​യ​തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്നും അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Kerala

ക​മി​താ​ക്ക​ളെ ലോ​ഡ്ജി​ൽ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി

തി​രു​വ​ന​ന്ത​പു​രം: വി​തു​ര​യി​ൽ ക​മി​താ​ക്ക​ളെ ലോ​ഡ്ജി​ൽ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. മാ​രാ​യ​മു​ട്ടം സ്വ​ദേ​ശി സു​ബി​ൻ (28), ആ​ര്യ​ൻ​കോ​ട് സ്വ​ദേ​ശി​നി മ​ഞ്ജു (31) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

വി​വാ​ഹി​ത​രാ​യ ഇ​രു​വ​രും ത​മ്മി​ൽ അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു​വെ​ന്നും ബ​ന്ധം ഇ​രു​വ​രു​ടെ​യും വീ​ട്ടി​ൽ അ​റി​ഞ്ഞ​തി​നെ​തു​ട​ർ​ന്ന് പ്ര​ശ്നം ഉ​ണ്ടാ​യി​രു​ന്ന​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.

സു​ബി​നെ കാ​ണാ​താ​യ​തി​ന് മാ​രാ​യ​മു​ട്ട​ത്തും മ​ഞ്ജു​വി​നെ കാ​ണാ​താ​യ​തി​ന് ആ​ര്യ​ങ്കോ​ടും പോ​ലീ​സ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും.

NRI

ഇ​ന്ത്യ​ൻ യു​വ​തി യു​എ​സി​ൽ മ​രി​ച്ച​നി​ല​യി​ൽ; ഇ​ന്ത്യ​യി​ലേ​ക്ക് ക​ട​ന്ന മു​ൻ കാ​മു​ക​നെ തെ​ര​ഞ്ഞ് പോ​ലീ​സ്

വാ​ഷിം​ഗ്‌​ട​ണ്‍ ഡി​സി: പു​തു​വ​ത്സ​ര രാ​ത്രി​യി​ൽ കാ​ണാ​താ​യ ഇ​ന്ത്യ​ൻ യു​വ​തി​യെ യു​എ​സി​ൽ മു​ൻ കാ​മു​ക​ന്‍റെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. യു​എ​സി​ലെ മെ​രി​ലാ​ൻ​ഡി​ലെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലാ​ണ് ഡാ​റ്റ സ്ട്രാ​റ്റ​ജി അ​ന​ലി​സ്റ്റാ​യ നി​കി​ത ഗോ​ഡി​ശാ​ല​യെ കു​ത്തേ​റ്റ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

നി​കി​ത​യു​ടെ മു​ൻ കാ​മു​ക​നാ​യ അ​ർ​ജു​ൻ ശ​ർ​മ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​തെ​ന്ന് ഹോ​വാ​ർ​ഡ് കൗ​ണ്ടി പോ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ൾ​ക്കെ​തി​രേ കൊ​ല​പാ​ത​ക​ക്കു​റ്റം ചു​മ​ത്തി അ​റ​സ്റ്റ് വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ചു.

നി​കി​ത​യെ കാ​ണാ​നി​ല്ലെ​ന്ന് ജ​നു​വ​രി ര​ണ്ടി​ന് അ​ർ​ജു​ൻ ശ​ർ​മ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഡി​സം​ബ​ർ 31ന് ​ത​ന്‍റെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ വ​ച്ചാ​ണ് നി​കി​ത​യെ അ​വ​സാ​ന​മാ​യി ക​ണ്ട​തെ​ന്നും ഇ​യാ​ൾ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ജ​നു​വ​രി മൂ​ന്നി​ന് അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ എ​ത്തി​യ പോ​ലീ​സാ​ണ് യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

നി​കി​ത​യെ കാ​ണാ​താ​യ​താ​യി റി​പ്പോ​ർ​ട്ട് ചെ​യ്ത അ​തേ ദി​വ​സം ത​ന്നെ അ​ർ​ജു​ൻ ശ​ർ​മ ഇ​ന്ത്യ​യി​ലേ​ക്ക് പോ​യ​താ​യും ഇ​യാ​ളെ ക​ണ്ടെ​ത്താ​നും അ​റ​സ്റ്റ് ചെ​യ്യാ​നു​മു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

ഡി​സം​ബ​ർ 31ന് ​രാ​ത്രി ഏ​ഴി​ന് ശേ​ഷ​മാ​ണ് നി​ഖി​ത മ​രി​ച്ച​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. നി​കി​ത​യു​ടെ കു​ടും​ബ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും സാ​ധ്യ​മാ​യ എ​ല്ലാ കോ​ൺ​സു​ലാ​ർ സ​ഹാ​യ​വും ന​ൽ​കു​മെ​ന്നും ഇ​ന്ത്യ​ൻ എം​ബ​സി അ​റി​യി​ച്ചു.

NRI

ച​ങ്ങ​നാ​ശേ​രി സ്വദേശി വ​ട​ക്ക​ൻ അ​യ​ര്‍​ല​ന്‍​ഡി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍

ച​ങ്ങ​നാ​ശേ​രി: മ​ല​യാ​ളി യു​വാ​വി​നെ വ​ട​ക്ക​ൻ അ​യ​ർ​ല​ൻ​ഡി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ച​ങ്ങ​നാ​ശേ​രി ളാ​യി​ക്കാ​ട് കു​രി​ശും​മൂ​ട്ടി​ൽ ചാ​ക്കോ​യു​ടെ മ​ക​ൻ അ​ഗ​സ്റ്റി​ൻ ചാ​ക്കോ (29) ആ​ണ് മ​രി​ച്ച​ത്.

വി​ദ്യാ​ർ​ഥി​യും കെ​യ​ർ​ഹോം ജീ​വ​ന​ക്കാ​ര​നു​മാ​യി​രു​ന്ന അ​ഗ​സ്റ്റി​നെ വെ​ള്ളി​യാ​ഴ്ച​യാ​ണ് വീ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ശ​നി​യാ​ഴ്ച അ​ഗ​സ്റ്റി​ന്‍റെ ജ​ന്മ​ദി​ന​മാ​യി​രു​ന്നു.

ജ​ന്മ​ദി​നം ആ​ഘോ​ഷി​ക്കാ​നാ​യി സു​ഹൃ​ത്തു​ക്ക​ള്‍ ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ്ര​തീ​ക്ഷി​ത വി​യോ​ഗം. മ​ര​ണം സം​ബ​ന്ധി​ച്ച പോ​ലീ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്നു​ണ്ട്.

NRI

മ​ല​യാ​ളി ഓ​സ്ട്രേ​ലി​യ​യി​ൽ കാ​റി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ

മെ​ൽ​ബ​ൺ: മ​ല​യാ​ളി​യെ ഓ​സ്ട്രേ​ലി​യ​യി​ൽ കാ​റി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. പി​റ​വം ഓ​ണ​ക്കൂ​ർ പ​ള്ളി​പ്പ​ടി മോ​ളേ​ൽ ചാ​ണ്ടി​യു​ടെ​യും മ​റി​യാ​മ്മ​യു​ടെ​യും മ​ക​ൻ സു​നി​ലാ​ണു (52) മ​രി​ച്ച​ത്.

മെ​ൽ​ബ​ണി​ലെ ഒ​രു ഹോ​ട്ട​ലി​ൽ താ​മ​സി​ച്ചി​രു​ന്ന സു​നി​ലി​നെ ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് ഇ​വി​ട​ത്തെ പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ൽ കാ​റി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

സു​നി​ലി​ന്‍റെ ബ​ന്ധു​ക്ക​ൾ ഓ​സ്ട്രേ​ലി​യ​യി​ൽ ഉ​ള്ള​തി​നാ​ൽ സം​സ്കാ​രം അ​വി​ടെ ന​ട​ത്താ​നാ​ണു സാ​ധ്യ​ത​യെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.

NRI

മ​ല​യാ​ളി വി​ദ്യാർ​ഥി ആ​ഹ​നി​ല്‍ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍

ആ​ഹ​ന്‍: ജ​ര്‍​മ​നി​യി​ലെ ആ​ഹ​നി​ൽ പ​ത്ത​നം​തി​ട്ട കൊ​ടു​മ​ണ്‍ സ്വ​ദേ​ശി​യെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ആ​ര്‍​ഡ​ബ്ല്യു​ടി​എ​ച്ച് യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ പി​ജി വി​ദ്യാ​ര്‍​ഥി ഡെനിന്‍ സജിയാണ് (26) മ​രി​ച്ച​ത്.

ആ​ഹ​ന്‍ യൂ​ണി​വേ​ഴ്സി​റ്റി ക്ലി​നി​ക്കി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍​ക്കാ​യി കേ​ന്ദ്ര​മ​ന്ത്രാ​ല​യം, ബെ​ര്‍​ലി​ന്‍ ഇ​ന്ത്യ​ന്‍ എം​ബ​സി, ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ലെ ഇ​ന്ത്യ​ന്‍ കോ​ണ്‍​സു​ലേ​റ്റ്, നോ​ർ​ക്ക എ​ന്നി​വി​ട​ങ്ങ​ളി​ല്‍ കു​ടും​ബാം​ഗ​ങ്ങ​ള്‍ ബ​ന്ധ​പ്പെ​ട്ടി​ട്ടു​ണ്ട്.

തു​ട​ര്‍​ന്നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ജ​ര്‍​മ​നി​യി​ല്‍ നി​ന്നു​ള്ള ലോ​ക കേ​ര​ള സ​ഭാം​ഗം ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍ ഏ​കോ​പി​പ്പി​ച്ചു​വ​രി​ക​യാ​ണ്.

NRI

ഒ​മാ​നി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ ആ​റു​പേ​ർ മ​രി​ച്ചനി​ല​യി​ൽ

മസ്കറ്റ്: ഒ​മാ​നി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ ആ​റു​പേ​രെ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി. ഭ​ർ​ത്താ​വും ഭാ​ര്യ​യും നാ​ല് കു​ട്ടി​ക​ളും അ​ട​ങ്ങു​ന്ന കു​ടും​ബ​മാ​ണ് മ​രി​ച്ച​ത്.

മ​സ്‌​ക​റ്റ് ഗ​വ​ര്‍​ണ​റേ​റ്റി​ലെ ആ​മി​റാ​ത്ത് വി​ലാ​യ​ത്തി​ലെ അ​ൽ അ​ത്കി​യ പ്ര​ദേ​ശ​ത്തു​ള്ള വ​സ​തി​യി​ലാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്.

ഉ​റ​ങ്ങി​ക്കി​ട​ക്കു​മ്പോ​ള്‍ കാ​ര്‍​ബ​ണ്‍ മോ​ണോ​ക്‌​സൈ​ഡ് വാ​ത​കം ശ്വ​സി​ച്ച​താ​കാം മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ല്‍.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ഓ​പ്പ​റേ​ഷ​ന്‍​സ് സെ​ന്‍റ​റി​ന് വി​വ​രം ല​ഭി​ക്കു​ക​യും പോ​ലീ​സ് ഉ​ട​ന്‍ ഇ​ട​പെ​ട​ല്‍ ന​ട​ത്തു​ക​യു​മാ​യി​രു​ന്നു.

മ​ര​ണ​ത്തിന്‍റെ കൃ​ത്യ​മാ​യ കാ​ര​ണം ക​ണ്ടെ​ത്താ​ന്‍ അ​ധി​കൃ​ത​ര്‍ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

International

ഒ​മാ​നി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ ആ​റു​പേ​ർ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ

ദു​ബാ​യ്: ഒ​മാ​നി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ ആ​റു​പേ​രെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഭ​ർ​ത്താ​വും ഭാ​ര്യ​യും നാ​ല് കു​ട്ടി​ക​ളും അ​ട​ങ്ങു​ന്ന കു​ടും​ബ​മാ​ണ് മ​രി​ച്ച​ത്.

മ​സ്‌​ക​റ്റ് ഗ​വ​ര്‍​ണ​റേ​റ്റി​ലെ ആ​മി​റാ​ത്ത് വി​ലാ​യ​ത്തി​ലെ അ​ൽ അ​ത്കി​യ പ്ര​ദേ​ശ​ത്തു​ള്ള വ​സ​തി​യി​ലാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്.

ഉ​റ​ങ്ങി​ക്കി​ട​ക്കു​മ്പോ​ള്‍ കാ​ര്‍​ബ​ണ്‍ മോ​ണോ​ക്‌​സൈ​ഡ് വാ​ത​കം ശ്വ​സി​ച്ച​താ​കാം മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ല്‍. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ഓ​പ്പ​റേ​ഷ​ന്‍​സ് സെ​ന്‍റ​റി​ന് വി​വ​രം ല​ഭി​ക്കു​ക​യും പോ​ലീ​സ് ഉ​ട​ന്‍ ഇ​ട​പെ​ട​ല്‍ ന​ട​ത്തു​ക​യു​മാ​യി​രു​ന്നു. മ​ര​ണ​ത്തി​ന്റെ കൃ​ത്യ​മാ​യ കാ​ര​ണം ക​ണ്ടെ​ത്താ​ന്‍ അ​ധി​കൃ​ത​ര്‍ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

Kerala

പാ​ല​ക്കാ​ട്ട് പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി വീ​ട്ടി​ൽ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ

പാ​ല​ക്കാ​ട്: പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ വീ​ട്ടി​ൽ‌ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. പാ​ല​ക്കാ​ട് വി​ള​യ​ന്നൂ​ർ പാ​ലാ​ട്ട് വീ​ട്ടി​ൽ ഗി​രീ​ഷ് -റീ​ത്ത ഭ​മ്പ​തി​ക​ളു​ടെ മ​ക​ൻ അ​ഭി​ന​വ് ആ​ണ് മ​രി​ച്ച​ത്.

ക​ണ്ണാ​ടി ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ 10-ാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് അ​ഭി​ന​വ്. വൈ​കി​ട്ടാ​ണ് വീ​ട്ടി​ലെ മു​റി​യി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളാ​യി അ​ഭി​ന​വ് സ്‌​കൂ​ളി​ൽ പോ​യി​രു​ന്നി​ല്ല. ക​ഴി​ഞ്ഞ​മാ​സം ക​ണ്ണാ​ടി സ്‌​കൂ​ളി​ലെ ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി അ​ർ​ജു​ൻ ജീ​വ​നൊ​ടു​ക്കി​യി​രു​ന്നു.

NRI

ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി അ​മേ​രി​ക്ക​യി​ൽ മ​രി​ച്ചനി​ല​യി​ൽ

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ കാ​ര​ഞ്ചെ​ടു സ്വ​ദേ​ശി​നി​യാ​യ രാ​ജ്യ​ല​ക്ഷ്മി യാ​ർ​ല​ഗ​ദ്ദ (23) ആ​ണ് മ​രി​ച്ച​ത്.

ടെ​ക്സ​സി​ലെ താ​മ​സ​സ്ഥ​ല​ത്താ​ണ് രാ​ജ്യ​ല​ക്ഷ്മി​യെ വെള്ളിയാഴ്ച മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ടെ​ക്സ​സ് എ&​എം യൂ​ണി​വേ​ഴ്സി​റ്റി-​കോ​ർ​പ്പ​സ് ക്രി​സ്റ്റി​യി​ൽ നി​ന്ന് അ​ടു​ത്തി​ടെ ബി​രു​ദ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ ഇ​വ​ർ ജോ​ലി തേ​ടു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ കു​റ​ച്ചു​ദി​വ​സ​ങ്ങ​ളാ​യി രാ​ജ്യ​ല​ക്ഷ്മി​ക്ക് ക​ടു​ത്ത ചു​മ​യും നെ​ഞ്ച് വേ​ദ​ന​യു​മു​ണ്ടാ​യി​രു​ന്നു​വെ​ന്ന് ബ​ന്ധു ചൈ​ത​ന്യ വൈ​വി​കെ പ​റ​ഞ്ഞു. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷ​മേ മ​ര​ണ​കാ​ര​ണം കൃ​ത്യ​മാ​യി ക​ണ്ടെ​ത്താ​ൻ കഴിയുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു.

Latest News

Corehub Up