x
ad
Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​യോ​ധി​ക​യും മ​ക​ളും വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ

വെബ്ഡെസ്ക്
Published: October 5, 2026 12:44 AM IST | Updated: October 5, 2026 12:44 AM IST

മാ​ധ​വി അ​മ്മ , മ​ക​ൾ സു​ധാ​ഭാ​യി

‎നെ​ടു​മ​ങ്ങാ​ട്: ‎വ​യോ​ധി​ക​യെ​യും മ​ക​ളെ​യും വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​ന​വൂ​ർ പാ​ണ​യം മേ​ലേ​പാ​ണ​യം കി​ഴ​ക്കും​ക​ര പു​ത്ത​ൻ​വീ​ട്ടി​ൽ മാ​ധ​വി അ​മ്മ (93), മ​ക​ൾ സു​ധാ​ഭാ​യി (71) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് വീ​ട്ടി​നു​ള്ളി​ൽ ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്.

വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളാ​ൽ കി​ട​പ്പി​ലാ​യ മാ​ധ​വി​യ​മ്മ​യെ മ​ക​ൾ സു​ധാ​ഭാ​യി​യാ​ണു പ​രി​ച​രി​ച്ചി​രു​ന്ന​ത്. മാ​ധ​വി​യ​മ്മ​യു​ടെ മൂ​ത്ത​മ​ക​ൻ മോ​ഹ​ന​ൻ നാ​യ​ർ കു​ടും​ബ​സ​മേ​തം സ​മീ​പ​ത്തു​ത​ന്നെ​യാ​ണു താ​മ​സം. ഞാ​യ​റാ​ഴ്ച രാ​വി​ലെ പ​തി​വു​പോ​ലെ സു​ഖ​വി​വ​ര​ങ്ങ​ള​റി​യാ​ൻ മാ​ധ​വി​യ​മ്മ​യു​ടെ വീ​ട്ടി​ലെ​ത്തി​യ മോ​ഹ​ന​ൻ നാ​യ​രു​ടെ ഭാ​ര്യ ത​ങ്ക​മ​ണി സു​ധാ​ഭാ​യി​യെ വി​ളി​ച്ചെ​ങ്കി​ലും ഏ​റേ​നേ​രം ക​ഴി​ഞ്ഞി​ട്ടും പ്ര​തി​ക​ര​ണ​മി​ല്ലാ​തി​രു​ന്ന​തി​നെ​ത്തു​ട​ർ​ന്ന് വീ​ടി​നു​ള്ളി​ൽ ക​യ​റി നോ​ക്കി​യ​പ്പോ​ഴാ​ണ് ഇ​രു​വ​രെ​യും മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ​ത​ന്നെ പാ​ലോ​ട് പൊ​ലി​സി​ൽ വി​വ​രം അ​റി​യി​ച്ചു.

മാ​ധ​വി​യ​മ്മ വാ​ർ​ധ​ക്യ സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ൾ​മൂ​ല​വും സു​ധാ​ഭാ​യി ആ​സി​ഡ് ഉ​ള്ളി​ച്ചെ​ന്നു​മാ​ണ് മ​രി​ച്ച​തെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​രു​ടെ പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ. അ​മ്മ മ​രി​ച്ച​ത​റി​ഞ്ഞു മ​ക​ൾ ജീ​വ​നൊ​ടു​ക്കി​യാ​താ​വാ​മെ​ന്നു പൊ​ലി​സും ക​രു​തു​ന്നു. ഇ​ൻ​ക്വ​സ്റ്റ്, പോ​സ്റ്റു​മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്കു​ശേ​ഷം മൃ​ത​ദേ​ഹ​ങ്ങ​ൾ ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങി സം​സ്ക​രി​ച്ചു. സു​ധാ​ഭാ​യി അ​വി​വാ​ഹി​ത​യാ​ണ്. രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ, ബാ​ബു​ക്കു​ട്ട​ൻ നാ​യ​ർ, ഗീ​താ​കു​മാ​രി, ച​ന്ദ്രി​ക എ​ന്നി​വ​രാ​ണ് മാ​ധ​വി​യ​മ്മ​യു​ടെ മ​റ്റു​മ​ക്ക​ൾ.

Tags : Deepika DeepikaNewspaper BreakingNews NewsUpdate Elderly woman and daughter found dead

Recent News

Corehub Up