ജോആൻ ജിജോ
അങ്കമാലി : ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പിൽ തുടർച്ചയായ നാലാം തവണയും സ്വർണം നേടി ജോആൻ ജിജോ. തുറവൂർ മാർ അഗസ്റ്റിൻ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥിയായ ജോആൻ ജിജോയ്ക്ക് മാർട്ടിൻ കരാട്ടെ അക്കാദമി പ്രസിഡന്റ് ഷിഹാൻ മാർട്ടിൻ പുന്നശേരിയാണ് പരിശീലനം നൽകിയത്.
അയ്യമ്പുഴ അമലാപുരം സ്വദേശിയായ ജോ ആൻ ജിജോ കരാട്ടെ പരിശീലകരായ ജിജോ ആന്റണിയുടെയും സുബിത ജിജോയുടെയും മകനാണ്. ഈ 25 മുതൽ 30 വരെ കോഴിക്കോട് നടക്കുന്ന സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പിൽ എറണാകുളം ജില്ലയ്ക്ക് വേണ്ടി മത്സരത്തിനിറങ്ങാനുള്ള തയാറെടുപ്പിലാണ്.
Tags : NattuVishesham DistrictNews