x
ad
Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ഹ​ന​പ്പെ​രു​പ്പത്തി​ൽ ന​ട്ടം തി​രി​ഞ്ഞ് കാ​ക്ക​നാ​ട് ഇ​ൻ​ഫോ​പാ​ർ​ക്ക് റോ​ഡ്

വെബ് ഡെസ്ക്
Published: October 5, 2026 01:13 AM IST | Updated: October 5, 2026 01:13 AM IST

കാ​ക്ക​നാ​ട്-കു​ന്നും​പു​റം റോ​ഡി​ൽ ക​ളക്ടറേറ്റ് സി​ഗ്‌​ന​ൽ ജം​ഗ്ഷ​നി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക്.

കാ​ക്ക​നാ​ട്: മ​ണി​ക്കൂ​റു​ക​ൾ നീ​ളു​ന്ന ഗതാഗതക്കുരു​ക്കി​ൽ​പ്പെ​ട്ട് ന​ട്ടം തി​രി​ഞ്ഞ് കാ​ക്ക​നാ​ടും പ​രി​സ​ര​വും. കാ​ക്ക​നാ​ട് സി​വി​ൽ​ലൈ​ൻ,കാ​ക്ക​നാ​ട് ഇ​ൻ​ഫോ പാ​ർ​ക്ക്, ഐ​എം​ജി ഇം​ഗ്ഷ​ൻ, കാ​ക്ക​നാ​ട് പ​ള്ളി​ക്ക​ര, കു​ന്നും​പു​റം കാ​ക്ക​നാ​ട് റോ​ഡു​ക​ൾ തു​ട​ങ്ങി സ​ക​ല റോ​ഡു​ക​ളി​ലും വാ​ഹ​ന ഗ​താ​ഗ​തം താ​റു​മാ​റാ​യി​ട്ടും അ​ധി​കൃ​ത​രു​ടെ​ത് അ​നാ​സ്ഥ​യെ​ന്ന് വ്യാ​പാ​രി​ക​ളും, ത​ദ്ദേ​ശ വാ​സി​ക​ളും.

1977 വ​രെ എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജി​നു സ​മീ​പം പ്ര​വ​ർ​ച്ചി​രു​ന്ന ജി​ല്ലാ ക​ള​ക്ട്രേ​റ്റ് കാ​ക്ക​നാ​ട്ടേ​ക്ക് മാ​റി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച കാ​ല​ത്ത് ഇ​വി​ടെ​ക്ക് എ​ത്ത​പ്പെ​ടാ​ൻ ഒ​ന്നോ ര​ണ്ടോ സ്വ​കാ​ര്യ ബ​സു​ക​ൾ മാ​ത്ര​മാ​യി​രു​ന്നു എ​റ​ണാ​കു​ളം കാ​ക്ക​നാ​ട് റൂ​ട്ടി​ൽ സ​ർ​വീ​സ്ന​ട​ത്തി​യി​രു​ന്ന​ത്.

അ​ര​നൂ​റ്റാ​ണ്ട് പി​ന്നി​ടു​മ്പോ​ൾ കൊ​ച്ചി ന​ഗ​ര​ത്തി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന വാ​ഹ​ന​ത്തി​ര​ക്കി​ന്‍റെ പ​തി​ന്മ​ട​ങ്ങ് ഗ​താ​ഗ​തക്കുരു​ക്കു​ള്ള പ്ര​ദേ​ശ​ങ്ങ​ളാ​യി കാ​ക്ക​നാ​ടും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളും മാ​റി. കള​ക്‌​ട്രേ​റ്റി​നു പു​റ​മേ കെ​ബി​പി​എ​സ്, ചി​റ്റേ​ത്തു ക​ര​യി​ലെ പ്ര​ത്യേ​ക സാ​മ്പ​ത്തി​ക മേ​ഖ​ല, ജി​ല്ലാ പ​ഞ്ചാ​യ​ത്ത്, കേ​ന്ദ്രീ​യ​ഭ​വ​ൻ, കെ​മി​ക്ക​ൽ അ​നാ​ലി​സി​സ് ല​ബോ​റ​ട്ട​റി തു​ട​ങ്ങി ഇ​ൻ​ഫോ​പാ​ർ​ക്ക് സ്‌​മാ​ർ​ട് സി​റ്റി കി​ൻ​ഫ്ര എ​ന്നി​വ​യു​ടെ ക​ട​ന്നു​വ​ര​വ് തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലു​ള്ള കാ​ക്ക​നാ​ട്, ഇ​ട​ച്ചി​റ, ചി​റ്റേ​ത്തു​ക​ര,മേ​ഖ​ല​ക​ളെ വാ​ഹ​ന തി​ര​ക്കേ​റി​യ ചെ​റു ന​ഗ​ര​ങ്ങ​ളാ​ക്കി മാ​റ്റി.

ക​ള​ക്ട​റേ​റ്റി​ന്‍റെ ചു​റ്റു​മു​ള്ള റോ​ഡു​ക​ൾ തീ​രെ ഇ​ടു​ങ്ങി​യ​താ​യ​തി​നാ​ൽ തൃ​പ്പൂ​ണി​ത്തു​റ, പെ​രു​മ്പാ​വൂ​ർ, എ​റ​ണാ​കു​ളം, ആ​ലു​വ ഭാ​ഗ​ത്തു നി​ന്നു​ള്ള വാ​ഹ​ന​ത്തി​ര​ക്കി​ൽ​പ്പെ​ട്ട് കാ​ക്ക​നാ​ട്ടെ സ​ക​ല റോ​ഡു​ക​ളി​ലും രാ​വി​ലെ മു​ത​ൽ രാ​ത്രി വൈ​കും വ​രെ വാ​ഹ​ന​നി​ര നീ​ളു​ക​യാ​ണ്. ക​ള​ക്ട്രേ​റ്റ് വ​ള​പ്പി​ന്‍റെ നാ​ലു​ഭാ​ഗ​ത്തു​മു​ള്ള ചു​റ്റു​മ​തി​ലു​ക​ൾ പൊ​ളി​ച്ച് ര​ണ്ട് മീ​റ്റ​ർ വീ​തം സ്ഥ​ലം വി​ട്ടു ന​ൽ​കി​യാ​ൽ ഇ​വി​ട​ങ്ങ​ളി​ൽ നി​ല​വി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്കി​നു പ​രി​ഹാ​രം ആ​വു​മെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു.

കാ​ക്ക​നാ​ട് അ​ത്താ​ണി റോ​ഡ്, സി​വി​ൽ ലൈ​ൻ റോ​ഡ്, കാ​ക്ക​നാ​ട് ഇ​ൻ​ഫോ​പാ​ർ​ക്ക് റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം സ്വ​കാ​ര്യ​വ്യ​ക്തി​ക​ളും മ​റ്റും കൈ​യേ​റി മ​തി​ൽ കെ​ട്ടി​യ സ​ർ​ക്കാ​ർ വ​ക പു​റ​മ്പോ​ക്കു​ക​ൾ വീ​ണ്ടെ​ടു​ത്ത് റോ​ഡി​ന് വീ​തി കൂ​ട്ട​ണ​മെ​ന്ന അ​വ​ശ്യ​വും ശ​ക്ത​മാ​യി​ട്ടു​ണ്ട്. 2027 ഓ​ഗ​സ്റ്റോ​ടെ കാ​ക്ക​നാ​ട്ടേ​ക്കും ഇ​ൻ​ഫോ പാ​ർ​ക്കി​ലേ​ക്കും മെ​ട്രോ റ​യി​ൽ ഓ​ടി​ത്തു​ട​ങ്ങും.

ക​ടു​ത്ത​ഗ​താ​ഗ​ത​ക്കു​രു​ക്കാ​ണ് അ​പ്പോ​ഴും കാ​ക്ക​നാ​ടി​നെ കാ​ത്തി​രി​ക്കു​ന്ന​തെ​ന്ന് തൃ​ക്കാ​ക്ക​ര റ​സി​ഡ​ന്‍റ്സ് അ​പ്പ​ക്സ് കൗ​ൺ​സി​ൽ (ട്രാ​ക്) ഭാ​ര​വാ​ഹി​ക​ളാ​യ സ​ലിം കു​ന്നും​പു​റം, കെ.​എം. അ​ബ്ബാ​സ് എ​ന്നി​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Tags : NattuVishesham DistrictNews

Recent News

Corehub Up