x
ad
Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വയോജന ദിനാഘോഷം

വെബ് ഡെസ്ക്
Published: October 5, 2026 01:22 AM IST | Updated: October 5, 2026 01:22 AM IST

മരട് നഗരസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വയോജന ദിനാഘോഷം ദീപക് ജോയ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.

മരട്: അന്താരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച്ച് മരട് നഗരസഭയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വയോജന ദിനാഘോഷം ദീപക് ജോയ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. മരട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ അജിത നന്ദകുമാര്‍ അധ്യക്ഷത വഹിച്ചു. നാടക കലാകാരന്‍ പയ്യന്നൂര്‍ മുരളി മുഖ്യപ്രഭാഷണം നടത്തി.

ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ ജിന്‍സണ്‍ പീറ്റര്‍ മുതിര്‍ന്ന വയോജനങ്ങളെ ആദരിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സുനീല സിബി, ടി.കെ.സച്ചിദാനന്ദന്‍, മോളി ജെയിംസ്, പി.ഡി. രാജേഷ്, നിഷ ഷിഹാബ്, കൗണ്‍സിലര്‍മാരായ എ.യു.വിജു, സെലിക്കത്ത് നിസാര്‍, ബോബന്‍ നെടുംപറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up