x
ad
Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബൈ​ക്ക​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലിരു​ന്ന യു​വാ​വ് മ​രി​ച്ചു

വെബ്ഡെസ്ക്
Published: October 5, 2026 12:49 AM IST | Updated: October 5, 2026 12:49 AM IST

ച​ങ്ങ​നാ​ശേ​രി: ബൈ​ക്ക് നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​ഞ്ഞു ഗു​രു​ത​ര പ​രി​ക്കേ​റ്റ് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന യു​വാ​വ് മ​രി​ച്ചു. ഇ​ത്തി​ത്താ​നം ഏ​നാ​ചി​റ പാ​ലാ​ത്ര റി​ട്ട. അ​ധ്യാ​പ​ക​ന്‍ ഡോ.​ജോ​സി​ദാ​സ് പാ​ലാ​ത്ര​യു​ടെ മ​ക​ന്‍ ജി​ക്‌​സ് ജോ​സി​യാ​ണ് (26) മ​രി​ച്ച​ത്. ക​ഴി​ഞ്ഞ 25ന് ​രാ​ത്രി 11ന് ​കു​രി​ശും​മൂ​ട് ഏ​നാ​ചി​റ റോ​ഡി​ല്‍ ചെ​ത്തി​പ്പു​ഴ ആ​ശു​പ​ത്രി​ക്കു സ​മീ​പം വ​ക്ക​ച്ച​ന്‍​പ​ടി​യി​ലാ​യി​രു​ന്നു അ​പ​ക​ടം.

മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് ജി​ക്‌​സ് മ​രി​ച്ച​ത്. ച​ങ്ങ​നാ​ശേ​രി പൊ​ലി​സ് മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഏ​നാ​ചി​റ​യി​ലു​ള്ള വ​സ​തി​യി​ല്‍ എ​ത്തി​ക്കും. സം​സ്‌​കാ​ര​ശു​ശ്രൂ​ഷ​ക​ള്‍ നാ​ളെ രാ​വി​ലെ പ​ത്തി​ന് വ​സ​തി​യി​ല്‍ ആ​രം​ഭി​ച്ച് ഇ​ത്തി​ത്താ​നം സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ല്‍ .

ഫി​സി​യോ തെ​റാ​പ്പി​സ്റ്റാ​യ ജി​ക്‌​സ് ജോ​സി ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​മ്പോ​ഴാ​ണ് സംഭവം. അ​മ്മ ജ​സി തോ​മ​സ് (ച​ങ്ങ​നാ​ശേ​രി ക്ലൂ​ണി സീ​നി​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ അ​ധ്യാ​പി​ക) മാ​ട​പ്പ​ള്ളി ക​ല്ല​റ​ക്ക​ല്‍ കു​ടും​ബാം​ഗ​ം. ഏ​ക​സ​ഹോ​ദ​ര​ന്‍: ജെ​ഫ് ജോ​സി (ബി​ടെ​ക് എ​ന്‍​ജി​നി​യ​ര്‍).

Tags : Deepika DeepikaNewspaper BreakingNews NewsUpdate Young man injured in bike accident

Recent News

Corehub Up