വെള്ളറട: 62കാരനെ കടവരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തി. മരംവെട്ട് തൊഴിലാളിയായ ആനപ്പാറ സെല്വ മന്ദിരം വീട്ടില് എസ്.എന്.ഡേവിഡ് രാജ് (62) ആണ് മരിച്ചത്. ഇന്നലെ രാവിലെ ആനപ്പാറ ആര്സി ചര്ച്ചിനു എതിര്വശത്തെ കട വരാന്തയിൽ കുഴഞ്ഞിരിക്കുന്ന രീതിയിലായിരുന്നു മൃതദേഹം.
വെള്ളറട അഡീഷണല് എസ്ഐ അനിലിന്റെ നേതൃത്വത്തില് പൊലിസ് സംഘമെത്തി ഇന്ക്വസ്റ്റ് നടപടികള് പൂര്ത്തിയാക്കി തിരുവനന്തപുരം മെഡിക്കല് കോളജിലെ പോസ്റ്റ്മോര്ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്ക്ക് വിട്ടുനൽകി. ബീനയാണ് ഡേവിഡ് രാജിന്റെ ഭാര്യ.മക്കള്: ബി.ബി.അഭിജിത്, ബി.ബി.അഭിഷ.
Tags : Deepika DeepikaNewspaper BreakingNews Found dead shop veranda