നേമം : വൃദ്ധയെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി. പെരിങ്ങമ്മല ശിശുമന്ദിരം റോഡിൽ കാവുങ്ങൽ പുത്തൻ വീട്ടിൽ ഡംസിയുടെ ഭാര്യ അമലോൽഭവം (76) ആണ് മരിച്ചത്.
ഇന്നലെ രാവിലെ പെരിങ്ങമ്മല പള്ളിയിൽ പ്രാർഥനയ്ക്ക് പോകുവാനായി രാവിലെ ഏഴോടെ വീട്ടിൽ നിന്നും ഇറങ്ങിയതായിരുന്നു. പള്ളിയിലേയ്ക്കുള്ള വഴിയിലുള്ള കനാലിൽ അമലോൽഭവം കിടക്കുന്നത് കണ്ട നാട്ടുകാർ ആദ്യം നേമം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. നേമം പോലീസ് മേൽനടപടികൾ സ്വീകരിച്ചു . മക്കൾ: എ. സെലിൻ മേരി, ഡി. രാജു , എ.ഷീല. മരുമക്കൾ: ജയരാജൻ കാസ്ട്രോ, ജോ ഫെർണാണ്ടസ്, ശോഭ.
Tags : Elderly woman found dead