ബിനോയ്
വടക്കാഞ്ചേരി: യുവാവിനെ വീട്ടുവളപ്പിലെ കാനയിൽ മരിച്ചനിലയിൽ കണ്ടെത്തി. കുമ്പളങ്ങാട് സ്വദേശി തലക്കോടൻ വീട്ടിൽ ഔസേഫ് മകൻ ബിനോയ്(30) ആണ് മരിച്ചത്.
കഴിഞ്ഞദിവസം രാത്രിയാണ് ബിനോയിയുടെ ഉടമസ്ഥതയിലുള്ള കാഞ്ഞിരക്കോട് പറമ്പിലെ കാനയിൽ മരിച്ചനിലയിൽ കണ്ടത്. സഹോദരൻ വിവരമറിയിച്ചതിനെ തുടർന്ന് വടക്കാഞ്ചേരി പൊലിസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
Tags : Deepika DeepikaNewspaper BreakingNews NewsUpdate young man found dead