x
ad
Mon, 28 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

താ​​ങ്ങു​​മ​​രമായി പി​​വി​​സി പൈ​​പ്പ് ക​​റു​​ത്ത​​ പൊ​​ന്നി​​ൽ നൂ​​റു​​മേ​​നി​​യുമായി വി​​നോ​​ദ്

ജെ​​വി​​ന്‍ കോ​​ട്ടൂ​​ര്‍
Published: September 28, 2026 12:41 AM IST | Updated: September 28, 2026 12:41 AM IST

പി​​വി​​സി പൈ​​പ്പു​​ക​​ളി​​ല്‍ കു​​രു​​മു​​ള​​ക് കൃ​​ഷി ചെ​​യ്തി​​രി​​ക്കു​​ന്ന തോ​​ട്ട​​ത്തി​​ല്‍ മാ​​മ്പു​​ഴ​​യ്ക്ക​​ല്‍ വി​​നോ​​ദും കു​​ടും​​ബാം​​ഗ​​ങ്ങ​​ളും . -അ​​നൂ​​പ

കോ​​ട്ട​​യം: പി​​വി​​സി പൈ​​പ്പു​​ക​​ളി​​ല്‍ കു​​രു​​മു​​ള​​ക് കൃ​​ഷി ചെ​​യ്തു വി​​ജ​​യം കൊ​​യ്യു​​ക​​യാ​​ണ് പാ​​ലാ മു​​ത്തോ​​ലി പ​​ന്ത​​ത്ത​​ല സ്വ​​ദേ​​ശി​​യാ​​യ മാ​​മ്പു​​ഴ​​യ്ക്ക​​ല്‍ വി​​നോ​​ദ് എ​​ന്ന സ​​മ്മി​​ശ്ര ക​​ര്‍​ഷ​​ക​​ന്‍. പാ​​ര​​മ്പ​​ര്യ​​മാ​​യി ക​​ര്‍​ഷ​​ക കു​​ടും​​ബ​​മാ​​ണ് ഇ​​വ​​രു​​ടേ​​ത്. വീ​​ടി​​നോ​​ടു ചേ​​ര്‍​ന്നു​​ള​​ള 20 സെ​​ന്‍റ് ഭൂ​​മി​​യി​​ലാ​​ണ് വി​​നോ​​ദ് പ​​രീ​​ക്ഷ​​ണാ​​ര്‍​ഥം പി​​വി​​സി പൈ​​പ്പു​​ക​​ളി​​ല്‍ ക​​റു​​ത്ത് പൊ​​ന്ന് കൃ​​ഷി ചെ​​യ്തി​​രി​​ക്കു​​ന്ന​​ത്. മൂ​​ന്നു വ​​ര്‍​ഷ​​ങ്ങ​​ള്‍​ക്കു മു​​മ്പു റ​​ബ​​ര്‍ മ​​ര​​ങ്ങ​​ള്‍ വെ​​ട്ടി​​യാ​​ണ് കു​​രു​​മു​​ള​​ക് കൃ​​ഷി തു​​ട​​ങ്ങി​​യ​​ത്.

പ​​ര​​മ്പ​​രാ​​ഗ​​ത കു​​രു​​മു​​ള​​ക് കൃ​​ഷി​​രീ​​തി​​യി​​ല്‍ നി​​ന്നും മാ​​റി ചി​​ന്തി​​ച്ച വി​​നോ​​ദ് യു​​ട്യൂ​​ബി​​ലൂ​​ടെ​​യാ​​ണ് പി​​വി​​സി പൈ​​പ്പി​​ലൂ​​ടെ കു​​രു​​മു​​ളു​​കു വ​​ള്ളി​​ക​​ള്‍ ക​​യ​​റ്റി​​വി​​ടു​​ന്ന​​തി​​നെ​​ക്കു​​റി​​ച്ച് അ​​റി​​ഞ്ഞ​​തും പ​​ഠി​​ച്ച​​തും. സ​​ഹോ​​ദ​​ര​​ന്‍ വി. ​​മ​​നോ​​ജി​​ന്‍റെ പ്രോ​​ത്സാ​​ഹ​​നം കൂ​​ടി​​യാ​​യ​​തോ​​ടെ തെ​​ല്ലും ആ​​ലോ​​ചി​​ക്കാ​​തെ പി​​വി​​സി പൈ​​പ്പു​​ക​​ളി​​ല്‍ കു​​രു​​മു​​ള​​ക് കൃ​​ഷി ആ​​രം​​ഭി​​ച്ചു. മ​​നോ​​ജ് വ​​ര്‍​ഷ​​ങ്ങ​​ളാ​​യി സൗ​​ത്ത് ആ​​ഫ്രി​​ക്ക​​യി​​ല്‍ ബി​​സി​​ന​​സ് ചെ​​യ്യു​​ക​​യാ​​ണ്. ഇ​​ന്‍റ​​ര്‍​നെ​​റ്റി​​ല്‍ കൃ​​ഷി​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട പു​​തി​​യ ആ​​ശ​​യ​​ങ്ങ​​ള്‍ എ​​ന്തു ശ്ര​​ദ്ധ​​യി​​ല്‍​പ്പെ​​ട്ടാ​​ലും മ​​നോ​​ജ് സ​​ഹോ​​ദ​​ര​​നു കൈ​​മാ​​റും.

താ​​ങ്ങു​​മ​​ര​​ങ്ങ​​ള്‍​ക്ക് പ​​ക​​രം പി​​വി​​സി

പ​​ര​​മ്പ​​രാ​​ഗ​​ത താ​​ങ്ങു​​മ​​ര​​ങ്ങ​​ള്‍ മ​​ണ്ണി​​ലെ വ​​ള​​വും ഈ​​ര്‍​പ്പ​​വും വ​​ലി​​യ തോ​​തി​​ല്‍ വ​​ലി​​ച്ചെ​​ടു​​ക്കാ​​റു​​ണ്ട്. എ​​ന്നാ​​ല്‍ പി​​വി​​സി പൈ​​പ്പു​​ക​​ള്‍ വ​​ളം വ​​ലി​​ച്ചെ​​ടു​​ക്കാ​​ത്ത​​തി​​നാ​​ല്‍ ന​​മ്മ​​ള്‍ ന​​ല്‍​കു​​ന്ന ജൈ​​വ​​വ​​ള​​ങ്ങ​​ളും വെ​​ള്ള​​വും 100 ശ​​ത​​മാ​​വും കൊ​​ടി​​ക​​ള്‍​ക്ക് ത​​ന്നെ നേ​​രി​​ട്ട് ല​​ഭി​​ക്കും. ഇ​​ത് കൊ​​ടി​​ക​​ള്‍ വേ​​ഗ​​ത്തി​​ല്‍ വ​​ള​​രാ​​നും ഇ​​ര​​ട്ടി വി​​ള​​വ് ത​​രാ​​നും സ​​ഹാ​​യി​​ക്കു​​മെ​​ന്നാ​​ണ് മ​​നോ​​ജ് പ​​റ​​യു​​ന്ന​​ത്. 20 സെ​​ന്‍റ് സ്ഥ​​ല​​ത്ത് 7ഃ7 അ​​ടി അ​​ക​​ല​​ത്തി​​ലാ​​ണ് പൈ​​പ്പു​​ക​​ള്‍ സ്ഥാ​​പി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

ആ​​കെ 198 കു​​രു​​മു​​ള​​ക് ചെ​​ടി​​ക​​ള​​ണു​​ള്ള​​ത്. ക​​ന​​ത്ത കാ​​റ്റി​​നെ പ്ര​​തി​​രോ​​ധി​​ക്കാ​​ന്‍ നാ​​ല് ഇ​​ഞ്ച് ക​​ന​​മു​​ള്ള പി​​വി​​സി പൈ​​പ്പു​​ക​​ളാ​​ണ് ഉ​​പ​​യോ​​ഗി​​ച്ചി​​രി​​ക്കു​​ന്ന​​ത്. പൈ​​പ്പു​​ക​​ളു​​ടെ അ​​ടി​​ഭാ​​ഗം മ​​ണ്ണി​​ല്‍ 2.5 അ​​ടി താ​​ഴ്ച​​യി​​ല്‍ ഇ​​റ​​ക്കി, ഉ​​ള്ളി​​ല്‍ നാ​​ല് അ​​ടി ഉ​​യ​​ര​​ത്തി​​ല്‍ കോ​​ണ്‍​ക്രീ​​റ്റ് ചെ​​യ്താ​​ണ് ഉ​​റ​​പ്പി​​ച്ചു​​നി​​ര്‍​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. ഒ​​രു പൈ​​പ്പ് സ്ഥാ​​പി​​ക്കു​​ന്ന​​തി​​ന് ഏ​​ക​​ദേ​​ശം 2000 രൂ​​പ​​യോ​​ളം ചെ​​ല​​വ് വ​​രും. 10 മു​​ത​​ല്‍ 15 വ​​ര്‍​ഷം വ​​രെ ഇ​​വ കേ​​ടു​​കൂ​​ടാ​​തെ നി​​ൽ​​ക്കു​​മെ​​ന്ന​​തി​​നാ​​ല്‍ ദീ​​ര്‍​ഘ​​കാ​​ല​​ത്തേ​​ക്ക് ലാ​​ഭ​​ക​​ര​​മാ​​ണ്.

വ​​ള​​പ്ര​​യോ​​ഗ​​വും പ​​രി​​പാ​​ല​​ന​​വും

കു​​മ്പു​​ക്ക​​ന്‍, ക​​രി​​മു​​ണ്ട എ​​ന്നീ ഇ​​ന​​ങ്ങ​​ളാ​​ണ് കൃ​​ഷി ചെ​​യ്തി​​രി​​ക്കു​​ന്ന​​ത്. ഇ​​തി​​ല്‍ കു​​മ്പു​​ക്ക​​ന്‍ ഇ​​ന​​ത്തി​​ന് ദ്രു​​ത​​വാ​​ട്ടം പോ​​ലു​​ള്ള രോ​​ഗ​​ങ്ങ​​ളെ പ്ര​​തി​​രോ​​ധി​​ക്കാ​​ന്‍ കൂ​​ടു​​ത​​ല്‍ ശേ​​ഷി​​യു​​ണ്ട്. ആ​​ട്ടി​​ന്‍​കാ​​ഷ്ട​​മാ​​ണ് പ്ര​​ധാ​​ന​​മാ​​യും അ​​ടി​​വ​​ള​​മാ​​യി ന​​ല്‍​കു​​ന്ന​​ത്. ഒ​​പ്പം വേ​​പ്പി​​ന്‍​പി​​ണ്ണാ​​ക്ക്, എ​​ല്ലു​​പൊ​​ടി, ചാ​​ണ​​കം, ഫി​​ഷ് അ​​മി​​നോ ആ​​സി​​ഡ് എ​​ന്നി​​വ​​യും ഉ​​പ​​യോ​​ഗി​​ക്കു​​ന്നു. വേ​​ന​​ല്‍​ക്കാ​​ല​​ത്ത് തു​​ള്ളി​​ന​​ന​​യി​​ലൂ​​ടെ​​യാ​​ണ് ജ​​ല​​സേ​​ച​​നം. ഒ​​പ്പം സൂ​​ഡോ​​മോ​​ണാ​​സ് വെ​​ള്ള​​ത്തി​​ല്‍ ക​​ല​​ക്കി ന​​ന​​യോ​​ടൊ​​പ്പം ന​​ല്‍​കും.

തോ​​ട്ട​​ത്തി​​ല്‍ പു​​ല്ലും മ​​റ്റു ക​​ള​​ക​​ളും വ​​ള​​രു​​ന്ന​​ത് ത​​ട​​യാ​​ന്‍ ത​​റ​​യി​​ല്‍ വീ​​ഡ് മാ​​റ്റു​​ക​​ളും വി​​രി​​ച്ചി​​ട്ടു​​ണ്ട്. കൃ​​ത്യ​​മാ​​യ പ​​രി​​ച​​ര​​ണം ന​​ല്‍​കി​​യാ​​ല്‍ മൂ​​ന്നാം വ​​ര്‍​ഷം ത​​ന്നെ കു​​രു​​മു​​ള​​ക് കാ​​യി​​ക്കും. ഒ​​രു പൈ​​പ്പി​​ല്‍ നി​​ന്ന് മാ​​ത്രം കു​​റ​​ഞ്ഞ​​ത് അ​​ഞ്ചു കി​​ലോ​​ഗ്രാം കു​​രു​​മു​​ള​​ക് ല​​ഭി​​ക്കും. അ​​മ്മ ലീ​​ലാ​​മ്മ​​യും ഭാ​​ര്യ സി​​ന്ധു​​വും മ​​ക​​ന്‍ ശ്രീ​​ഹ​​രി​​യും കൃ​​ഷി​​കാ​​ര്യ​​ങ്ങ​​ളി​​ല്‍ സ​​ഹാ​​യി​​ക്കാ​​ന്‍ ഒ​​പ്പ​​മു​​ണ്ട്. മ​​റ്റൊ​​രു മ​​ക​​ന്‍ ശ്രീ​​കാ​​ന്ത് വി​​ദേ​​ശ​​ത്താ​​ണ്.

Tags : NattuVishesham DistrictNews

Recent News

Corehub Up