x
ad
Mon, 28 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ഗ​മ​ൺ റോ​ഡി​ലെ അ​ട​ഞ്ഞ ക​ലു​ങ്കു​ക​ൾ തു​റ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം

വെബ് ഡെസ്ക്
Published: September 28, 2026 01:18 AM IST | Updated: September 28, 2026 01:18 AM IST

മ​ണ്ണും ക​ല്ലും​ വീ​ണ് അ​ട​ഞ്ഞു​പോ​യ വാ​ഗ​മ​ൺ റോ​ഡി​ലെ ക​ലു​ങ്കു​ക​ളി​ലൊ​ന്ന്.

തീ​ക്കോ​യി: തു​ട​ർ​ച്ച​യാ​യി പെ​യ്ത ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് മ​ണ്ണും ചെ​ളി​യും ചെ​റു​തും വ​ലു​തു​മാ​യ ക​ല്ലു​ക​ളും വീ​ണ് അ​ട​ഞ്ഞു​പോ​യ ഈ​രാ​റ്റു​പേ​ട്ട-​വാ​ഗ​മ​ൺ സം​സ്ഥാ​ന പാ​ത​യി​ലെ ക​ലു​ങ്കു​ക​ൾ തു​റ​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം.

തീ​ക്കോ​യി മു​ത​ൽ വാ​ഗ​മ​ൺ വ​രെ​യു​ള്ള പ​ല ഭാ​ഗ​ങ്ങ​ളി​ലും ചെ​റു​തും വ​ലു​തു​മാ​യ ക​ലു​ങ്കു​ക​ൾ ക​ല്ലും മ​ണ്ണും വീ​ണ് അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. ഇ​തു​മൂ​ലം മ​ഴ ക​ന​ക്കു​ന്പോ​ൾ വാ​ഗ​മ​ൺ റോ​ഡി​ൽ റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ലെ മ​ല​മു​ക​ളി​ൽ​നി​ന്ന് ഒ​ഴു​കി​വ​രു​ന്ന തോ​ടു​ക​ളി​ലെ വെ​ള്ള​വും ചെ​ളി​യും റോ​ഡി​ലൂ​ടെ പ​ര​ന്നൊ​ഴു​കു​ക​യാ​ണ്. ഇ​തു സ​മീ​പ​ത്തെ വീ​ടു​ക​ളി​ലേ​ക്കും പ​റ​മ്പു​ക​ളി​ലേ​ക്കും ശ​ക്തി​യാ​യി ഒ​ഴു​കു​ക​യാ​ണ്. റോ​ഡ​രി​കി​ൽ താ​മ​സി​ക്കു​ന്ന നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ​ക്ക് ഇ​തു ഭീ​ഷ​ണി​യാ​ണ്. കൂ​ടാ​തെ വെ​ള്ള​വും ചെ​ളി​യും റോ​ഡി​ലൂ​ടെ പ​ര​ന്നൊ​ഴു​കി റോ​ഡ് ത​ക​രു​ന്ന​തി​നും കാ​ര​ണ​മാ​കു​ന്നുണ്ട്.

വാ​ഗ​മ​ൺ റോ​ഡി​ൽ അ​ട​ഞ്ഞു​കി​ട​ക്കു​ന്ന ക​ലു​ങ്കു​ക​ളും ഓ​ട​ക​ളും അ​ടി​യ​ന്ത​ര​മാ​യി പൊ​തു​മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തി മ​ണ്ണും ക​ല്ലും നീ​ക്കി വെ​ള്ളം സു​ഗ​മ​മാ​യി ഒ​ഴു​കി​പ്പോ​കു​ന്ന​തി​നു​ള്ള സാ​ഹ​ച​ര്യം ഉ​ണ്ടാ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : NattuVishesham DistrictNews

Recent News

Corehub Up