x
ad
Mon, 28 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ലി​ന്യ സം​ഭ​ര​ണകേ​ന്ദ്ര​ത്തി​ല്‍ അ​ഗ്നി​ബാ​ധ

വെബ് ഡെസ്ക്
Published: September 28, 2026 01:52 AM IST | Updated: September 28, 2026 01:52 AM IST

മെ​റ്റീ​രി​യ​ല്‍ റി​ക്ക​വ​റി ഫെ​സി​ലി​റ്റി സെ​ന്‍റ​റി​ല്‍ തീ​ പി​ടി​ച്ച​പ്പോ​ൾ.

വ​ട​ക​ര: പു​തി​യ ബ​സ് സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ന​ഗ​ര​സ​ഭ​യു​ടെ മെ​റ്റീ​രി​യ​ല്‍ റി​ക്ക​വ​റി ഫെ​സി​ലി​റ്റി (എം​ആ​ര്‍​എ​ഫ്) സെ​ന്‍റ​റി​ല്‍ അ​ഗ്നി​ബാ​ധ. ഇ​ന്ന​ലെ രാ​വി​ലെ ഒ​മ്പ​തി​നാ​ണ് സം​ഭ​വം. "ക്ലീ​ന്‍ സി​റ്റി' സീ​റോ വേ​സ്റ്റ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്ന് ശേ​ഖ​രി​ച്ച് ത​രം​തി​രി​ക്കാ​ന്‍ സൂ​ക്ഷി​ച്ചി​രു​ന്ന അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ള്‍​ക്കാ​ണ് തീ​പി​ടി​ച്ച​ത്.

കെ​ട്ടി​ട​ത്തി​ല്‍ നി​ന്ന് വ​ന്‍​തോ​തി​ല്‍ പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട​തി​നെ തു​ട​ര്‍​ന്ന് നാ​ട്ടു​കാ​രും സ​മീ​പ​ത്തെ വ്യാ​പാ​രി​ക​ളും ഫ​യ​ര്‍​ഫോ​ഴ്‌​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍​ത​ന്നെ വ​ട​ക​ര പ​ഴ​ങ്കാ​വി​ല്‍ നി​ന്നു​ള്ള ഫ​യ​ര്‍​ഫോ​ഴ്‌​സി​ന്‍റെ ര​ണ്ട് യൂ​ണി​റ്റു​ക​ളും പൊ​ലി​സും സ്ഥ​ല​ത്തെ​ത്തി നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ തീ ​അ​ണ​ച്ചു. പ്ലാ​സ്റ്റി​ക് അ​ട​ക്ക​മു​ള്ള വ​സ്തു​ക്ക​ള്‍ ക​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് പ്ര​ദേ​ശം മു​ഴു​വ​ന്‍ ക​ന​ത്ത പു​ക​യി​ല്‍ മൂ​ടി. ഫ​യ​ര്‍​ഫോ​ഴ്‌​സി​ന്‍റെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ല്‍ കാ​ര​ണം തീ ​സ​മീ​പ​ത്തെ കെ​ട്ടി​ട​ങ്ങ​ളി​ലേ​ക്കും തി​ര​ക്കേ​റി​യ ബ​സ് സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്തേ​ക്കും പ​ട​രാ​തെ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​ന്‍ സാ​ധി​ച്ചു. വ​ലി​യൊ​രു ദു​ര​ന്ത​മാ​ണ് ഇ​തോ​ടെ ഒ​ഴി​വാ​യ​ത്. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല.

 

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up