വികാരി ഫാ.ജയിംസ് കുന്നത്തേട്ട് പൂച്ചെണ്ട് നല്കുന്നു.
പുല്‍പ്പള്ളി: സീതാമൗണ്ട് സെന്റ് ജോസഫ്സ് പള്ളിയില്‍ മുന്‍ വികാരി ഫാ.ജയ്സണ്‍ കുഴികണ്ടത്തിലിന്റെ പൗരോഹിത്യ രജത ജൂബിലി ആഘോഷിച്ചു.
ഫാ.ജയ്സണിന്റെ മുഖ്യ കാര്‍മികത്വത്തില്‍ അര്‍പ്പിച്ച ആഘോഷമായ ദിവ്യബലിക്കുശേഷം ചേര്‍ന്ന അനുമോദന സമ്മേളനം വികാരി ഫാ. ജയിംസ് കുന്നത്തേട്ട് ഉദ്ഘാടനം ചെയ്തു. ഷിജു അയ്യാനിക്കാട്, സിജി ഇലഞ്ഞിക്കല്‍, നയന്‍ മരിയ മണിയത്ത്, സിജി കരിക്കേടം, ജിന്‍സ് ഇലഞ്ഞിയില്‍ എന്നിവര്‍ പ്രസംഗിച്ചു.
തങ്കച്ചന് പരീക്കല്‍, തോംസണ്‍ ഞൊണ്ടന്മാക്കല്, പ്രിന്‍സ് മുണ്ടകക്കുഴിയില്, രാജു മുടിയാട്ടുപറമ്പില് എന്നിവര്‍ നേതൃത്വം നല്കി. സ്നേഹവിരുന്ന് നടന്നു.
Tags : Nattuvishesham DistrictNews DeepikaNews