എൻഎസ്എസ് വാഴൂർ മേഖലാ സമ്മേളനം പൊൻകുന്നം യൂണിയൻ പ്രസിഡന്റ് എം.എസ്. മോഹൻ ഉദ്ഘാടനം ചെയ്യുന്നു.
കൊടുങ്ങൂർ: എൻഎസ്എസ് പൊൻകുന്നം യൂണിയന്റെ നവതി ആഘോഷങ്ങൾക്ക് തുടക്കംകുറിച്ച് വാഴൂർ മേഖലാ സമ്മേളനം കൊടുങ്ങൂരിൽ നടത്തി.
പൊൻകുന്നം യൂണിയൻ പ്രസിഡന്റ് എം.എസ്. മോഹൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് കെ.പി. മുകുന്ദൻ അധ്യക്ഷത വഹിച്ചു.
എൻഎസ്എസ് കരയോഗം രജിസ്ട്രാർ ഡോ. കെ.ബി. ജഗദീഷ് മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി പ്രവീൺ ആർ. നായർ, സ്വാഗതസംഘം ഭാരവാഹികളായ കെ.എസ്. വിജയകുമാർ, ടി.കെ. സുരേഷ്കുമാർ, ജയകുമാർ ഡി. നായർ, പി.പി. രാജു, സി.ജി. ഹരീന്ദ്രനാഥ്, ടി.ബി. ബിനു, കെ.എസ്. ശിവപ്രസാദ്, വാഴൂർ പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. എസ്. പുഷ്കലാദേവി തുടങ്ങിയവർ പ്രസംഗിച്ചു.
Tags : NattuVishesham DistrictNews