പ്രതീകാത്മക ചിത്രം
മുക്കം: പരിസ്ഥിതി ലോല മേഖല വിജ്ഞാപനത്തിൽ നിന്ന് ജനവാസ മേഖലകളെയും കൃഷിയിടങ്ങ ളെയും പൂർണമായും ഒഴിവാക്കണമെന്നും വിഷയത്തിൽ സർക്കാർ ഗൗരവമായി ഇടപെടണമെന്നുമാവശ്യപ്പെട്ട് സിപിഎം തിരുവമ്പാടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് തിരുവമ്പാടിയിൽ രാപകൽ സമരം നടത്തും.
ഇന്ന് വൈകിട്ട് നാലിന് ബസ് സ്റ്റാൻഡ് പരിസരത്ത് ആരംഭിക്കുന്ന സമരം നാളെ രാവിലെ ഒന്പതിന് സമാപിക്കും. ജൂലൈ 27 ന് ഇറങ്ങിയ കേന്ദ്ര സർക്കാറിന്റെ ഏഴാമത് ഇഎസ്എ കരട് വിജ്ഞാപനത്തിലും കോടഞ്ചേരി, നെല്ലിപ്പൊയിൽ, പുതുപ്പാടി, തിരുവമ്പാടി അടക്കം മലയോര മേഖലയിലെ ജനവാസ മേഖലകൾ ഉൾപ്പെട്ടിട്ടുണ്ട്.
98 വില്ലേജുകളിൽ ഉൾപ്പെടുന്ന 8.590. 69 ചതുരശ്ര കിലോമീറ്ററാക്കി ജനവാസ മേഖലകളെ പൂർണമായും ഒഴിവാക്കി കേരളത്തിലെ ഇഎസ്എ വിസ്തൃതി പരിമിതപ്പെടു ത്തുന്നതായിരുന്നു കേരളത്തിന്റെ അന്തിമ ശിപാർശ. എന്നാൽ സംസ്ഥാന സർക്കാരിന്റെ ശിപാർശ അവഗണിച്ച് 2014 ലെ വിജ്ഞാപനത്തിലുണ്ടായിരുന്ന 131 വില്ലേജുകളിലായി 9,993.7 ചതുരശ്ര കിലോമീറ്റർ തന്നെ നിലനിർത്തിയാണ് കേന്ദ്ര സർക്കാർ പുതിയ കരട് വിജ്ഞാപനം ഇറക്കിയത്. ഇത് പ്രതിഷേധാർഹമാണ്. ഇക്കാര്യത്തിൽ സംസ്ഥാന ഗവൺമെന്റ് ഗൗരവമായ ഇടപെടൽ നടത്തേണ്ടതാ ണ്. എന്നാൽ വളരെ ലാഘവത്തോടെയാണ് സംസ്ഥാന സർക്കാർ വിഷയത്തെ സമീപിച്ചത്. ഇത് മലയോര ജനതയോടുള്ള വെല്ലു വിളിയാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അവഗണനയ്ക്കെതിരേയാണ് സിപിഎം രാപ്പകൽ സമരം നടത്തുന്നത്.
Tags : Nattuvishesham DistrictNews DeepikaNews