വിഷ്ണു ഗോവിന്ദ്
പാലാ: മധ്യപ്രദേശില്‍ നടന്ന സീനിയര്‍ ദേശീയ കിക്ക് ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സീനിയര്‍ പുരുഷന്മാരുടെ 84 കിലോഗ്രാം കിക്ക് ലൈറ്റ് വിഭാഗത്തില്‍ സ്വര്‍ണമെഡല്‍ നേടി കൊഴുവംകുളം സ്വദേശി വിഷ്ണു ഗോവിന്ദ്. ലൈറ്റ് കോണ്ടാക്ട് വിഭാഗത്തില്‍ വെള്ളിമെഡലും കരസ്ഥമാക്കി.
ഡിസംബര്‍ 12 മുതല്‍ 21 വരെ കംബോഡിയയില്‍ നടക്കുന്ന ഏഷ്യന്‍ കിക്ക് ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വിഷ്ണുഗോവിന്ദ് ഇന്ത്യയെ പ്രതിനിധീകരിക്കും.
കെഴുവംകുളം വാരിക്കമാക്കല് വി.ആര്. അപ്പുക്കുട്ടൻ-ശ്രീകല ദന്പതികളുടെ മകനായ വിഷ്ണു ഗോവിന്ദ് ഹൈദരാബാദിലെ ഡോ. റെഡ്ഡീസ് ലബോറട്ടറീസില്‍ ജോലി ചെയ്യുകയാണ്.
Tags : NattuVishesham DistrictNews