കല്‍പ്പറ്റ നാരായണന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉപഹാരം നൽകുന്നു.
വടകര: കേരള സാഹിത്യ അക്കാദമി ചെയര്‍മാനായി നിയോഗിക്കപ്പെട്ട പ്രശസ്ത സാഹിത്യകാരന് കല്‍പ്പറ്റ നാരായണനെ കാപ്കോസ് വടകരയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉപഹാരം നല്കി ആദരിച്ചു. മലയാള സാഹിത്യത്തിന് കല്‍പ്പറ്റ നാരായണന് നല്കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
കേരള സാഹിത്യ അക്കാദമിയുടെ ചെയര്മാന് എന്ന നിലയില്‍ മലയാള സാഹിത്യത്തിനും സാംസ്കാരിക രംഗത്തിനും കൂടുതല്‍ ഊര്‍ജസ്വലമായ നേതൃത്വം നല്കാന് അദ്ദേഹത്തിന് കഴിയട്ടെയെന്നും രമേശ് ചെന്നിത്തല ആശംസിച്ചു. മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്, അഡ്വ. ഐ. മൂസ, എംഎൽഎമാരായ കെ. പ്രവീണ്‍കുമാര്‍, പാറക്കല്‍ അബ്ദുള്ള, കെ.കെ. രമ, കെഎം അഭിജിത്ത് എന്നിവര്‍ പങ്കെടുത്തു.
Tags : Nattuvishesham DistrictNews DeepikaNews