x
ad
Mon, 28 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മേ​ലു​കാ​വി​ലെ പ്ലൈ​വു​ഡ് ഫാ​ക്‌​ട​റി നി​ര്‍​മാ​ണം ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​ത്യേ​ക ഗ്രാ​മ​സ​ഭ​യി​ൽ പ്ര​മേ​യം

വെബ് ഡെസ്ക്
Published: September 28, 2026 02:00 AM IST | Updated: September 28, 2026 02:00 AM IST

മേ​ലു​കാ​വി​ലെ പ്ലൈ​വു​ഡ് ഫാ​ക്‌​ട​റി നി​ർ​മാ​ണ​ത്തി​നെ​തി​രേ ചേ​ർ​ന്ന പ്ര​ത്യേ​ക ഗ്രാ​മ​സ​ഭ​യി​ൽ പ​ഞ്ചാ​യത്ത് ​പ്ര​സി​ഡ​ന്‍റ് ബി​ൻ​സി ടോ​മി പ്ര​സം​ഗി​ക്കു​ന്നു.

മേ​ലു​കാ​വ്: പ​ഞ്ചാ​യ​ത്ത് 11-ാം വാ​ര്‍​ഡി​ല്‍ നി​ര്‍​മാ​ണ​ത്തി​ലി​രി​ക്കു​ന്ന പ്ലൈ​വു​ഡ് ഫാ​ക്‌​ട​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ട്ടു​കാ​ര്‍ ഉ​ന്ന​യി​ച്ച ആ​ശ​ങ്ക​ക​ള്‍ ച​ര്‍​ച്ച ചെ​യ്യു​ന്ന​തി​നാ​യി ചേ​ര്‍​ന്ന പ്ര​ത്യേ​ക ഗ്രാ​മ​സ​ഭ​യി​ല്‍ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി. 115 പേ​ര്‍ പ​ങ്കെ​ടു​ത്ത ഗ്രാ​മ​സ​ഭ​യി​ല്‍ ഫാ​ക്‌​ട​റി നി​ര്‍​മാ​ണ​ത്തി​നെ​തി​രാ​യ പ്ര​മേ​യം ഐ​ക​ക​ണ്ഠ്യേ​ന പാ​സാ​ക്കി.

മീ​ന​ച്ചി​ലാ​റി​ന്‍റെ പോ​ഷ​ക​ന​ദി​യാ​യ വെ​ട്ടി​ക്കൊ​മ്പ​ന്‍ തോ​ടി​ന്‍റെ തീ​ര​ത്ത് പ​രി​സ്ഥി​തി​ക്കും കു​ടി​വെ​ള്ള സ്രോ​ത​സു​ക​ള്‍​ക്കും ഭീ​ഷ​ണി​യാ​കു​ന്ന ത​ര​ത്തി​ല്‍ നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ക്കു​ന്ന​താ​യി ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഗ്രാ​മ​സ​ഭ പ്ര​മേ​യം പാ​സാ​ക്കി​യ​ത്. എ​വ​ര്‍​ഗ്രീ​ന്‍ പ്ലൈ​വു​ഡ് ഇ​ന്‍​ഡ​സ്ട്രീ​സി​ന് അ​നു​വ​ദി​ച്ച സൈ​റ്റ് അ​പ്രൂ​വ​ലും ബി​ല്‍​ഡിം​ഗ് പെ​ര്‍​മി​റ്റും റ​ദ്ദാ​ക്ക​ണ​മെ​ന്നും നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഉ​ട​ന്‍ നി​ര്‍​ത്തി​വ​യ്ക്ക​ണ​മെ​ന്നും പ്ര​മേ​യ​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ഫാ​ക്‌​ട​റി നി​ര്‍​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വെ​ട്ടി​ക്കൊ​മ്പ​ന്‍ തോ​ടി​ന്‍റെ 100 മീ​റ്റ​ര്‍ ഭാ​ഗ​ത്ത് പൈ​പ്പു​ക​ള്‍ സ്ഥാ​പി​ച്ച് മ​ണ്ണി​ട്ട് നി​ക​ത്തി ജ​ല​പ്ര​വാ​ഹം ത​ട​സ​പ്പെ​ടു​ത്തി​യ​താ​യി പ​ഞ്ചാ​യ​ത്തി​ന്‍റെ ഫീ​ല്‍​ഡ് പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി​യ​താ​യും പ്ര​മേ​യ​ത്തി​ല്‍ പ​റ​യു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ തോ​ട് പ​ഴ​യ​പ​ടി​യാ​ക്കാ​ന്‍ 2026 മേ​യ് 26ന് ​പ​ഞ്ചാ​യ​ത്ത് നി​ര്‍​ത്തി​വ​യ്ക്ക​ല്‍ നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ നാ​ലു മാ​സ​ത്തി​ലേ​റെ​യാ​യി​ട്ടും തോ​ട് പ​ഴ​യ നി​ല​യി​ലാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് ഈ​രാ​റ്റു​പേ​ട്ട മു​ന്‍​സി​ഫ് കോ​ട​തി​യി​ലെ അ​ഡ്വ​ക്കേ​റ്റ് ക​മ്മി​ഷ​ണ​റു​ടെ റി​പ്പോ​ര്‍​ട്ടി​ലും പ​രാ​മ​ര്‍​ശി​ച്ചി​ട്ടു​ണ്ടെ​ന്നും പ്ര​മേ​യ​ത്തി​ല്‍ പ​റ​യു​ന്നു.

തോ​ട് പ​ഴ​യ നി​ല​യി​ലാ​ക്കു​ന്ന​തി​നാ​യി കേ​ര​ള പ​ഞ്ചാ​യ​ത്ത് രാ​ജ് ആ​ക്‌​ട് പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും എ​വ​ര്‍​ഗ്രീ​ന്‍ പ്ലൈ​വു​ഡ് ഇ​ന്‍​ഡ​സ്ട്രീ​സ്, റോ​യ​ല്‍ ഗ്രീ​ന്‍ പ്ലൈ ​ആ​ന്‍​ഡ് ബോ​ര്‍​ഡ് എ​ന്നി​വ​യു​ടെ ഉ​ട​മ​ക​ളു​ടെ ചെ​ല​വി​ല്‍ പൈ​പ്പു​ക​ളും മ​ണ്ണും നീ​ക്കം ചെ​യ്ത് സ്വാ​ഭാ​വി​ക നീ​രൊ​ഴു​ക്ക് പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നും പ്ര​മേ​യ​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

മു​ന്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സ​ണ്ണി മാ​ത്യു വ​ട​ക്കേ​മു​ള​ഞ്ഞ​നാ​ല്‍, അ​ഡ്വ. പ്രി​ന്‍​സ് മാ​ത്യു ക​ല്ല​ങ്കാ​വു​ങ്ക​ല്‍, ജോ​സ്മോ​ന്‍ തെ​ങ്ങും​പ​ള്ളി, ഡാ​ലി കുമ്പ​ങ്ങ​ല്‍, ബെ​ന്നി താ​ഴ​ത്തേ​ല്‍, ബേ​ബി​ച്ച​ന്‍ പു​ല​യം​പ​റ​മ്പി​ല്‍, ബെ​ന്നി​ച്ച​ന്‍ പു​ല​യം​പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ പ്ര​മേ​യ​ത്തി​ലെ ആ​വ​ശ്യ​ങ്ങ​ളും ഫാ​ക്‌​ട​റി പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചാ​ല്‍ പ്ര​ദേ​ശ​ത്തെ പ​രി​സ്ഥി​തി​ക്കും ജ​ല​സ്രോ​ത​സു​ക​ള്‍​ക്കും കൃ​ഷി​ക്കും ജ​ന​ജീ​വി​ത​ത്തി​നും ഉ​ണ്ടാ​കാ​നി​ട​യു​ള്ള പ്ര​ത്യാ​ഘാത​ങ്ങ​ളും അ​പ​ക​ട​സാ​ധ്യ​ത​ക​ളും ഗ്രാ​മ​സ​ഭ​യി​ല്‍ വി​ശ​ദീ​ക​രി​ച്ചു.


പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്‍​സി ടോ​മി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന ഗ്രാ​മ​സ​ഭ​യി​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് ക്രി​സ്റ്റീ​ന്‍ ജോ​ണ്‍​സ​ണ്‍, മെം​ബ​ര്‍​മാ​രാ​യ ആ​ന്‍​ഡ്രൂ​സ് ഏ​ബ്ര​ഹാം, ജെ​റ്റോ ജോ​സ്, അ​ല​ക്‌​സ് ജോ​സ​ഫ്, ഷീ​ബ ജോ​സ​ഫ്, സു​നി​ല്‍ സു​കു​മാ​ര​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​യി സ്‌​ക​റി​യ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ആ​ന്‍ മ​രി​യ അ​മ​ല്‍, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി പോ​ള്‍ ബേ​ബി സാ​മു​വ​ല്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.


ഗ്രാ​മ​സ​ഭ പാ​സാ​ക്കി​യ പ്ര​മേ​യം പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ അം​ഗീ​കാ​ര​ത്തി​നാ​യി സ​മ​ര്‍​പ്പി​ക്കാ​നും കെ​എ​സ്പി​സി​ബി, ജി​ല്ലാ ക​ള​ക്‌​ട​ര്‍, മൈ​ന​ര്‍ ഇ​റി​ഗേ​ഷ​ന്‍, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ് തു​ട​ങ്ങി​യ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ള്‍​ക്ക് കൈ​മാ​റാ​നും തീ​രു​മാ​നി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up