സി പി രാധാകൃഷ്ണൻ
തിരുവനന്തപുരം: സാങ്കേതികവിദ്യയേക്കാൾ വലുതാണ് ഒരു ഡോക്ടറുടെ മാനുഷിക സ്പര്‍ശമെന്ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്. തിരുവനന്തപുരം എസ്യുടി അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസ് ബാ ലരാമപുരം വിജയ് കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച ബിരുദദാന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
യുവ ഡോക്ടര്‍മാര്‍ രോഗികളുമായുള്ള ആശയവിനിമയത്തില്‍ കൂടുതല്‍ വ്യക്തതയും കൃത്യതയും പുലര്‍ത്തണം. ഡോക്ടര്‍മാര്‍ ധരിക്കുന്ന വെള്ളക്കോട്ട് കേവലം പ്രഫഷണല്‍ അറിവിനെ മാത്രമല്ല, സമൂഹത്തിന് അവരുടെ മേലുള്ള വലിയ വിശ്വാസത്തെയും ഉത്തരവാദിത്വത്തെയുമാണ് സൂചിപ്പിക്കുന്നത്. രോഗനിര്‍ണയത്തില്‍ കൃത്യതയും പരിചരണത്തില്‍ കരുണയും തീരുമാനങ്ങളില്‍ ധാര്‍മികതയും കാത്തുസൂക്ഷിക്കാന്‍ മെഡിക്കല്‍ ബിരുദധാരികള്‍ തയാറാകണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഡല്‍ഹിയില്‍ ഒരു എയിംസ് മാത്രം ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്നു രാജ്യത്തുടനീളം 22 പുതിയ എയിംസുകള്‍ സ്ഥാപിതമായിക്കഴിഞ്ഞു. ഓരോ ഗ്രാമവും വികസിക്കുമ്പോള്‍ മാത്രമേ വികസിത ഭാരതം സാക്ഷാത്കരിക്കപ്പെടൂ. ഭാവിയില്‍ കേരളത്തിനും ഒരു എയിംസ് ലഭിക്കുമെന്ന പ്രതീക്ഷയും ഉപരാഷ്ട്രപതി പങ്കുവെച്ചു.
തങ്ങള്‍ ആര്‍ജ്ജിച്ച അറിവും വൈദഗ്ധ്യവും സാങ്കേതികവിദ്യയും രാജ്യത്തെ ജനങ്ങളുടെ നന്മയ്ക്കായി വിനിയോഗിക്കാന്‍ യുവതലമുറ തയാറാകണമെന്ന് ചടങ്ങിൽ പ്രസംഗിച്ച ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പറഞ്ഞു. മന്ത്രി ബിന്ദുകൃഷ്ണ, എസ്യുടി മെഡിക്കല്‍ കോളജ് ചെയര്മാന് എ.സി ഷണ്മുഖം എന്നിവരും പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews DeepikaNews