x
ad
Mon, 28 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രി​യ​ങ്ക ഗാ​ന്ധി​ക്കും ചെ​ന്നി​ത്ത​ല​യ്ക്കും നേ​രേ വ്യാ​പ​ക ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം

വെബ് ഡെസ്ക്
Published: September 28, 2026 02:03 AM IST | Updated: September 28, 2026 02:03 AM IST

കുറ്റ്യാടിയിൽ ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ വാ​ഹ​ന​ത്തി​ന് നേ​രേ ക​രി​ങ്കൊ​ടി കാ​ണി​ച്ച​പ്പോ​ള്‍.

കോ​ഴി​ക്കോ​ട്: കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കെ​തി​രേ വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍ യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​രു​ടെ ​ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം. ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യേ​യും വ​യ​നാ​ട് എം​പി പ്രി​യ​ങ്കാ ഗാ​ന്ധി​യെ​യു​മാ​ണ് യു​വ​മോ​ര്‍​ച്ച പ്ര​വ​ര്‍​ത്ത​ക​ര്‍ ക​രി​ങ്കൊ​ടി കാ​ണി​ച്ച​ത്.​

ക​ഴി​ഞ്ഞ ദി​വ​സം ​കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി ​അ​മി​ത് ഷാ​യ്‌​ക്കെ​തി​രെ കൊ​ല്ല​ത്ത് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ ​ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം ന​ട​ന്നി​രു​ന്നു. ഇ​തി​ൽ സു​ര​ക്ഷാ​വീ​ഴ്ച​യു​ണ്ടെ​ന്ന് ​ബി​ജെ​പി ​നേ​തൃ​ത്വം ആ​രോ​പി​ച്ചി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് ​യു​വ​മോ​ർ​ച്ച​യു​ടെ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം. കു​റ്റ്യാ​ടി​ക്ക​ടു​ത്ത് ജാ​ന​കി​ക്കാ​ട്ടി​ൽ വെ​ച്ചും കൊ​യി​ലാ​ണ്ടി കൊ​ല്ല​ത്തും വ​ട​ക​ര​യി​ല്‍ ടൗ​ണ്‍​ഹാ​ളി​ലേ​ക്കു​ള്ള വ​ഴി​യി​ല്‍ വ​ച്ചു​മാ​ണ് ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം ഉ​ണ്ടാ​യ​ത്.​യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​രെ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി.​യു​വ​മോ​ർ​ച്ച ജി​ല്ലാ സെ​ക്ര​ട്ട​റി അ​മ​ൽ ഷാ​ജി, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​എം. അ​ഭി​ജി​ത്ത് ,വ​ട​ക​ര നോ​ര്‍​ത്ത് ജി​ല്ലാ സെ​ക്ര​ട്ട​റി പി.​പി.​വ്യാ​സ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍ ക​രി​ങ്കൊ​ടി കാ​ണി​ച്ച​ത്.

തി​രു​വ​മ്പാ​ടി​യി​ൽ വെ​ച്ചാ​ണ് പ്രി​യ​ങ്ക ഗാ​ന്ധി എം​പി​ക്കു​നേ​രെ യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​രു​ടെ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധ​മു​ണ്ടാ​യ​ത്. ത​മ്പ​ല​മ​ണ്ണ​യ്ക്ക് സ​മീ​പ​ത്തു വെ​ച്ചാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

സി​ആ​ർ​പി​എ​ഫി​ന്‍റെ​യും കേ​ര​ള പൊ​ലി​സി​ന്‍റെ​യും ക​ന​ത്ത സു​ര​ക്ഷാ അ​ക​മ്പ​ടി​യോ​ടെ പ്രി​യ​ങ്കഗാ​ന്ധി​യു​ടെ വാ​ഹ​ന​വ്യൂ​ഹം ക​ട​ന്നു​പോ​കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. റോ​ഡ​രി​കി​ൽ നി​ല​യു​റ​പ്പി​ച്ചി​രു​ന്ന പ്ര​വ​ർ​ത്ത​ക​ർ ക​രി​ങ്കൊ​ടി​യു​മാ​യി വാ​ഹ​ന​വ്യൂ​ഹ​ത്തി​ന് മു​ന്നി​ലേ​ക്ക് ചാ​ടി​വീ​ഴു​ക​യാ​യി​രു​ന്നു.​യു​വ​മോ​ർ​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​വി. ശ്രീ​ഹ​രി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി നി​തി​ൻ മ​ധു​സൂ​ദ​ന​ൻ, എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്രി​യ​ങ്കഗാ​ന്ധി​ക്കെ​തി​രാ​യ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം അ​ര​ങ്ങേ​റി​യ​ത്. തി​രു​വ​മ്പാ​ടി പൊ​ലി​സ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്തു.​

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up