x
ad
Mon, 28 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​രു​മാം​കു​ളം ക​ട​വി​ൽ ചീ​ങ്ക​ണ്ണി​യെന്ന് അ​ഭ്യൂ​ഹം

വെബ് ഡെസ്ക്
Published: September 28, 2026 01:13 AM IST | Updated: September 28, 2026 01:13 AM IST

പ്രതീകാത്മക ചിത്രം

അ​മ്പൂ​രി: അ​മ്പൂ​രി മാ​യം ക​രു​മാം​കു​ളം ക​ട​വി​ൽ ചീ​ങ്ക​ണ്ണി​യെ ക​ണ്ട​താ​യി അ​ഭ്യൂ​ഹം. പ്ര​ദേ​ശ​വാ​സി​ക​ൾ ഭീ​തി​യി​ൽ. നാ​ട്ടു​കാ​രി​ൽ പ​ല​രും വി​നോ​ദ സ​ഞ്ചാ​രി​ക​ളുമാണ് ഇന്നലെ കടവിൽ ചീ​ങ്ക​ണ്ണി​യെ ക​ണ്ടു​വെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്നത്. പൊ​തു​വേ ആ​ഴം കു​റ​ഞ്ഞ, അ​പ​ക​ട​മി​ല്ലാ​തെ ആ​ർ​ക്കും കു​ളി​ക്കാ​ൻ ക​ഴി​യു​ന്ന ക​ട​വാ​ണ് ക​രി​മാ​ങ്കു​ളം. ദി​വ​സ​വും ധാ​രാ​ളം സ​ഞ്ചാ​രി​ക​ൾ ഇ​വി​ടെ എ​ത്തു​ക​യും കു​ളി​ക്കു​ക​യും ചെ​യ്തി​രു​ന്നു. അ​തി​നി​ട​യി​ലാ​ണ് ചീ​ങ്ക​ണ്ണി പേ​ടി നാ​ട്ടി​ൽ പ​ര​ന്ന​ത്. കാ​ൽ​നൂ​റ്റാ​ണ്ടു​മു​മ്പ് ഇ​വി​ടെ ഒ​രാളെ ​ചീ​ങ്ക​ണ്ണി ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യി​രു​ന്നു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up