x
ad
Mon, 28 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രു​പു​റം പ​ഞ്ചാ​യ​ത്ത് പ​ഴ​യ​ക​ട വാ​ർ​ഡ് ഉ​പ​തെര​ഞ്ഞെ​ടു​പ്പ് ഇ​ന്ന്

വെബ് ഡെസ്ക്
Published: September 28, 2026 01:08 AM IST | Updated: September 28, 2026 01:08 AM IST

പ്രതീകാത്മക ചിത്രം

പൂ​വാ​ർ:​ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കു​ന്ന തി​രു​പു​റം പ​ഞ്ചാ​യ​ത്തി​ലെ പ​ഴ​യ​ക​ട വാ​ർ​ഡ് വോ​ട്ടെ​ടു​പ്പ് ഇ​ന്ന് ന​ട​ക്കും. തി​രു​പു​റം എ​ൽ​എം​എ​സ് എ​ൽ​പി സ്‌​കൂ​ളി​ൽ രാ​വി​ലെ ഏഴു മു​ത​ൽ വൈ​കുന്നേരം ആറുവ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ്. വോ​ട്ടെ​ണ്ണ​ൽ ചൊ​വ്വ രാ​വി​ലെ പത്തിനു നടക്കും.
തി​രു​പു​റം പ​ഞ്ചാ​യ​ത്തി​ലെ യു​ഡി​എ​ഫ് അം​ഗ​മാ​യി​രു​ന്ന ഡി.​ സു​രേ​ഷ്‌​കു​മാ​ർ അ​ന്ത​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ്ടി​വ​ന്ന​ത്.​ ബി​ജെ​പി സ്ഥാ​നാ​ർ​ഥി എ​സ്.​വി​ജ​യ​കു​മാ​ർ,യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സി.​എ​സ്. സു​നി​ൽ, എ​ൽ​ഡി​എ​ഫ് സ്ഥാ​ന​ർ​ഥി ജെ.​എ​സ് അ​ജി​കു​മാ​ർ എ​ന്നി​വ​രാ​ണ് മ​ത്സ​ര രംഗത്തുള്ളത്. നേരത്തെ ന​ട​ന്ന തെര​ഞ്ഞെ​ടു​പ്പി​ൽ 307-വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് യു​ഡി​എ​ഫി​ലെ ഡി.​ സു​രേ​ഷ് കു​മാ​ർ വി​ജ​യി​ച്ച​ത്. 15 വാ​ർ​ഡു​ക​ളു​ള്ള തി​രു​പു​റം പ​ഞ്ചാ​യ​ത്തി​ൽ 11 വാ​ർ​ഡു​ക​ളി​ലും വി​ജ​യി​ച്ചാ​ണ് യു​ഡിഎ​ഫ് അ​ധി​കാ​ര​ത്തി​ലെത്തിയത്. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​ത്തെ ബാ​ധി​ക്കി​ല്ല. തി​രു​പു​റ​ത്തെ പ​ഴ​യ​ക​ട വാ​ർ​ഡി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മൂ​ന്നു മു​ന്ന​ണി​ക​ളും ശ​ക്ത​മാ​യ പ്ര​ചാ​ര​ണ​വു​മാ​യി രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up