x
ad
Mon, 28 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹോട്ടലിൽ അതിക്രമം: യുവാവ് അറസ്റ്റിൽ

വെബ് ഡെസ്ക്
Published: September 28, 2026 01:16 AM IST | Updated: September 28, 2026 01:16 AM IST

സ്റ്റീഫൻ

ക​ഠി​നം​കു​ളം: ഹോ​ട്ട​ലി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ത്തി​യ യു​വാ​ക്ക​ളെ അ​സ​ഭ്യം പ​റ​യു​ക​യും വാ​ളും ചാ​യ​ഗ്ലാസും ഉ​പ​യോ​ഗി​ച്ച് ആക്രമിച്ചു പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്ത കേ​സി​ലെ പ്രതി അ​റ​സ്റ്റി​ൽ. പെ​രു​മാ​തു​റ സ്വ​ദേ​ശി സ്റ്റീ​ഫ​നെയാ​ണ് ക​ഠി​നം​കു​ളം പൊലിസ് പിടികൂടി യത്. മു​ത​ല​പ്പൊ​ഴി പാ​ല​ത്തി​നു സ​മീ​പ​മു​ള്ള ഹോ​ട്ട​ലി​ൽ പു​ല​ർ​ച്ചെ 1:30-ഓ​ടെ​യാ​ണ് സം​ഭ​വം.​ പ​രാ​തി​ക്കാ​ര​നാ​യ ദാ​രി​ഖും സ​ഹോ​ദ​ര​ൻ സ​ദ്ദാ​മും ഹോ​ട്ട​ലി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ത്തി​യ​പ്പോ​ൾ, അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന സം​ഘം ഇ​രു​വ​രെ​യും കാ​ര​ണം കൂ​ടാ​തെ അ​സ​ഭ്യം പ​റ​യു​ക​യാ​യി​രു​ന്നു. ഇ​ത് ചോ​ദ്യം ചെ​യ്ത​തി​ലു​ള്ള വി​രോ​ധ​ത്താ​ൽ പ്ര​തി​ക​ൾ ആക്രമിക്കുകയായിരുന്നെന്vdന പൊലി സ് വ്യക്തമാക്കി.

സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടാം പ്ര​തി മേ​ശ​പ്പു​റ​ത്തി​രു​ന്ന ചാ​യ​ഗ്ലാ​സ് എ​ടു​ത്ത് പ​രാ​തി​ക്കാ​ര​ന്‍റെ ത​ല​യിലേക്ക് എറിയുകയാ യിരുന്നു. ഇ​യാ​ൾ ത​റ​യി​ൽവീ​ണ സ​മ​യം സ്റ്റീ​ഫ​ൻ അ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന വാ​ളെ​ടു​ത്ത് ത​ല​യ്ക്ക് വെ​ട്ടാ​ൻ ശ്ര​മി​ച്ചു. ഇ​തു ത​ട​യാ​ൻ ശ്രിമിക്കുന്ന തിനിടെ ദാരിഖിന്‍റെ സ​ഹോ​ദ​ര​ൻ സ​ദ്ദാ​മി​ന്‍റെ വ​ല​തു​കൈ​യ്ക്ക് ഗു​രു​ത​ര​മാ​യി വെ​ട്ടേറ്റു. പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഒ​ന്നാം പ്ര​തി സ്റ്റീ​ഫ​നെ അ​റ​സ്റ്റ് ചെ​യ്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up